കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പെട്ടിത്തെറിയെത്തുടര്ന്നുള്ള തീപിടിത്തത്തില്‍ രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തും. രോഗികളില്‍നിന്നും ബന്ധുക്കളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നുമെല്ലാം സമിതി വിവരങ്ങള്‍ തേടും. കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് തെളിവെടുപ്പിന് എത്തുന്നത്. തുശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട്, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പള്മനോജിസ്റ്റ്, കൊല്ലം മെഡിക്കല്‍കോളജിലെ ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. അതിനിടെ തീപിടിത്തമുണ്ടായ പിഎംഎസ്എസ്വൈ സൂപ്പര്‍ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിലേക്ക് സുരക്ഷ ക്ലിയറന്‍സ് ലഭിക്കുന്നതിനു മുമ്പ് രോഗികളെ തിരികെ പ്രവേശിപ്പിച്ചതില്‍ കോളജ് പ്രിന് സിപ്പലിനോടും ആശുപത്രി സൂപ്രണ്ടിനോടും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് കോളജ് അധികൃതരോട് വിശദീ…
Read MoreDay: May 9, 2025
സത്യമോ അതോ മിഥ്യയോ… നദിയിലൂടെ നീന്തുന്ന പടു കൂറ്റൻ അനാക്കോണ്ട; വൈറലായി വീഡിയോ; എഐ എന്ന് സൈബറിടം
നിർമിതബുദ്ധിയുടെ വരവോടെ യാഥാർഥ്യമെന്ത് മിഥ്യയെന്തെന്ന് മനസിലാക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹെലികോപ്റ്ററിൽ നിന്ന് ചിത്രീകരിച്ച വീഡിയോ ആണിത്. കാര്യം മറ്റൊന്നുമല്ല, നിറയെ പച്ചപ്പ് നിറഞ്ഞ പ്രദേശത്തിന് നടുവിലുള്ള ഒരു നദിയിലുടെ ഒരു അനാക്കോണ്ട നീന്തുന്നതാണ് വീഡിയോ. വീഡിയോ വൈറലായതോടെയാണ് ആളുകൾ ഇത് എഐ എന്ന് സംശയം പ്രകടിപ്പിച്ചത്. ഇൻസൈഡ് ഹിസ്റ്ററി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അതേസമയം, ആമസോൺ കാടുകളിലാണ് അനാക്കോണ്ടകൾ കാണപ്പെടുന്നത്. ഇവയ്ക്ക് 90-കിലോയിൽ കൂടുതൽ ഭാരവും 20 അടിയിൽ കൂടുതൽ നീളമുണ്ടായിരിക്കും. എന്നാല്‍ അവയ്ക്ക് വിഷമില്ല. ഇരയെ തന്റെ കൂറ്റന്‍ ശരീരം ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയാണ് ഇവ ഭക്ഷിക്കുക. ചതുപ്പുനിലങ്ങളിലും, അവയ്ക്ക് സമീപത്തുള്ള നദികളിലുമാണ് ഇവയെ സാധാരണ കാണപ്പെടുക. അതേസമയം മനുഷ്യസമ്പര്‍ക്കം ഇവ ഒഴിവാക്കുന്നു. …
Read Moreസംസ്ഥാനത്ത് അതിതീവ്ര ജാഗ്രത; ഭീകരൻ സജ്ജാദ് ഗുല്ലിന്റെ വിവരങ്ങൾ തേടി സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം
തിരുവനന്തപുരം: കേരളത്തിലെത്തി പഠിച്ചിരുന്നുവെന്നു കേന്ദ്ര അന്വേഷണ ഏജൻസികൾ വിവരം നൽകിയ പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യസൂത്രധാരൻ ഷെയ്ക് സജ്ജാദ് ഗുല്ലിന്റെ വിവരങ്ങൾ തേടി സംസ്ഥാനത്തെ രഹസ്യാന്വേഷണ സംവിധാനങ്ങൾ. ഭീകര സംഘടനയായ ദി റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) മേധാവി ഏതാണ്ട് 20 വർഷം മുൻപു കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചിരുന്നു. ഇതു മലപ്പുറത്തെ ഒരു സ്ഥാപനത്തിലാണെന്ന വിവരമാണ് എൻഐഎ സംസ്ഥാനത്തെ പോലീസ് നേതൃത്വത്തെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ഇന്റലിജൻസ് മേധാവി അടക്കമുള്ള വടക്കൻ ജില്ലകളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടു ചർച്ച നടത്തി. വടക്കൻ മേഖലയിലെ നാലു ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാർ അടക്കമുള്ളവരുമായാണ് പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത്. ഷെയ്ക് സജ്ജാദ് മലപ്പുറത്തു ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചെന്നു വിവരം ലഭിച്ചെങ്കിലും വർഷങ്ങൾക്കു മുൻപായതിനാൽ…
Read Moreനൂറനാട് മേഖലയിൽ മുള്ളൻപന്നി ശല്യം രൂക്ഷം; കർഷകർ ആശങ്കയിൽ; ആക്രമണത്തിൽ പരിക്കേറ്റ നായ അവശനിലയിൽ
ചാരുംമൂട്: കർഷകരുടെ ഉറക്കം കെടുത്തി കാട്ടുപന്നി ശല്യത്തിനു പിന്നാലെ നൂറനാട് മേഖലയിൽ മുള്ളൻപന്നി ശല്യവും വ്യാപകമായി. പന്നിശല്യം കൊണ്ട് പൊറുതിമുട്ടിയ കർഷകരും നാട്ടുകാരും നൊട്ടോട്ടം ഓടുന്നതിനിടയിലാണ് നൂറനാട്-പാലമേൽ പഞ്ചായത്തു പ്രദേശങ്ങളിൽ മുള്ളൻപന്നി ശല്യവും രൂക്ഷമായിരിക്കുന്നത്. മറ്റപ്പള്ളി, മുതുകാട്ടുകര, തത്തംമുന്ന, ഇടക്കുന്നം ഭാഗങ്ങളിലെ കനാൽ പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ സാന്നിധ്യമുള്ളത്. രാത്രികാലങ്ങളിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന മുള്ളൻപന്നികളെ തെരുവുനായ്ക്കൾ കൂട്ടം കൂടി ആക്രമിക്കുന്നതും പതിവായി. മുള്ള് നായ്ക്കളുടെ ശരീരത്തിലേക്ക് ആഴത്തിൽ ഇറക്കിയാണ് മുള്ളൻപന്നികൾ രക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം ഇടക്കുന്നം സ്വദേശി വി. രാജേന്ദ്രന്റെ വീടിനു മുന്നിൽ മുള്ള് ആഴത്തിൽ തറച്ചുകയറിയ തെരുവുനായയെ അവശനിലയിൽ കണ്ടെത്തി. മാവേലിക്കര സ്വദേശിയും മൃഗസംരക്ഷകനുമായ ദീപുവിനെ വിവരം അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം സ്ഥലത്തെത്തി നായയെ രക്ഷപ്പെടുത്തി. ഏതാനും ദിവസം മുമ്പ് സമാനമായ സംഭവം ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിനു മുന്നിലെ ആലിന് സമീപം നടന്നതായി ദീപു പറഞ്ഞു. കാട്ടുപന്നികളും തെരുവുനായ്ക്കളും മനുഷ്യർക്ക് ഉപദ്രവകാരികളായി…
Read More‘എല്ലാവരും ഒരു തവണയെങ്കിലും എക്സ്പീരിയന്‍സ് ചെയ്യണം; ഫുഡുണ്ട്, ഒരു പ്രശ്നവുമില്ല; ഇനി വരുന്നത് ഒരു പുതിയ മനുഷ്യനായി; ജയില്‍ റിവ്യുമായി ആറാട്ട് അണ്ണന്
കൊച്ചി: ജയില്‍ മോചിതനായതിന് പിന്നാലെ ‘ജയില്‍ റിവ്യൂ’യുമായി യുട്യൂബര്‍ ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്കി. ജയിലില്‍ പോകുന്നത് നല്ലൊരു അനുഭവമാണെന്നും സ്വാതന്ത്ര്യമില്ലെന്നേയുള്ളൂ, ബാക്കിയെല്ലാം അവിടെയുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. കൂടാതെ എല്ലാവരും ജയില്‍ ജീവിതം ഒന്ന് എക്സ്പീരിയന്‍സ് ചെയ്യണമെന്നും അയാള്‍ പറഞ്ഞു. “ജയിലില്‍ പോകുന്നതൊരു അനുഭവമാണ്. പോയി, ഇനി താത്പര്യമില്ല. ഫ്രീഡമില്ലെന്നേയുള്ളൂ, ബാക്കിയെല്ലാ സൗകര്യവുമുണ്ട്. എന്തായാലും നല്ലൊരു അനുഭവമാണ്. വലിയ പ്രശ്നമൊന്നുമില്ല. എല്ലാവരും ഒന്ന് എക്സ്പീരിയന്‍സ് ചെയ്യണം. ഫുഡുണ്ട്. ഒരു പ്രശ്നവുമില്ല. പോലീസുകാരും നല്ലതാണ്. നാളെ മുതല്‍ പുതിയൊരു ആറാട്ടണ്ണനെ കാണാം. ജാമ്യത്തില്‍ ചില കണ്ടീഷന്‍സ് പറഞ്ഞിട്ടുണ്ട്. റിവ്യൂ തുടരും. തുടരും സിനിമ കാണണം.’ സന്തോഷ് വര്‍ക്കി പറഞ്ഞു. സിനിമാ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി ഫേസ്ബുക്ക് പോസ്റ്റിട്ട കേസില്‍ കഴിഞ്ഞ ദിവസമാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം ലഭിച്ചത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു…
Read Moreജാര്‍ഖണ്ഡ് സിഡബ്ല്യുസി റിപ്പോര്‍ട്ട് കിട്ടി: ‘നിധി’യെ കൈമാറുന്നത് കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം മാത്രം
കൊച്ചി: ജാര്‍ഖണ്ഡ് സിഡബ്ല്യുസി റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും “നിധി’യെ മാതാപിതാക്കള്‍ക്ക് കൈമാറുന്നത് കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം മാത്രമായിരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വ. വിന്‍സന്റ് ജോസഫ് പറഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവാണ് നിധി. കുഞ്ഞിനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ അടുത്തിടെ സമ്മതം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ പോറ്റാനുള്ള കഴിവുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സിഡബ്ല്യുസി ജാര്‍ഖണ്ഡ് സിഡബ്ല്യുസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാര്‍ഖണ്ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ബുധനാഴ്ച റിപ്പോര്‍ട്ട് കൈമാറിയിരുന്നു. നിധി മാതാപിതാക്കള്‍ക്ക് കൈമാറാമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കിലും കുഞ്ഞിനെ പോറ്റാന്‍ ഇവര്‍ക്ക് സാമ്പത്തികമായി കഴിവുണ്ടോയെന്നതില് ആശയക്കുഴപ്പം മാറിയിട്ടില്ല. റിപ്പോര്‍ട്ടില്‍ ഇതേപ്പറ്റി പരസ്പരവിരുദ്ധ പരാമര്‍ശങ്ങളുള്ളതിനാല്‍ ഹിന്ദിയിലുള്ള റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തിയതായി അഡ്വ. വിന്‍സന്റ് ജോസഫ്…
Read Moreമാങ്ങാനം സന്തോഷ് കൊലക്കേസ്: പ്രതികളായ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
കോട്ടയം: മാങ്ങാനം സന്തോഷ് വധക്കേസില്‍ പ്രതികളായ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപവീതം പിഴയും ശിക്ഷ. കോട്ടയം മുട്ടമ്പലം സ്വദേശി വിനോദ് കുമാര്‍ (കമ്മല്‍ വിനോദ്-46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജെ. നാസര്‍ ശിക്ഷ വിധിച്ചത്. തുക കൊല്ലപ്പെട്ട സന്തോഷിന്റെ പിതാവിന് നല്‍കാനാണ് നിര്‍ദേശം. 2017 ഓഗസ്റ്റ് 23ന് പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷി(36)നെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നശേഷം കഷണങ്ങളാക്കി ചാക്കില്‍ കെട്ടി പലയിടങ്ങളിള് ഉപേക്ഷിക്കുകയായിരുന്നു.കുഞ്ഞുമോളും സന്തോഷുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇതില്‍ വിനോദിനുണ്ടായ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പിതാവിനെ ചവിട്ടിക്കൊന്ന കേസില്‍ കമ്മല്‍ വിനോദ് വിചാരണ നേരിടുന്നതിനിടെയാണ് ജയിലില്‍വച്ച് സന്തോഷിനെ പരിചയപ്പെടുന്നത്. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സന്തോഷ്. ജാമ്യത്തില്‍ ഇറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യ കുഞ്ഞുമോളെ സഹായിക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു. പില്ക്കാലത്ത് കുഞ്ഞുമോളുമായി…
Read Moreപുഞ്ചനെല്ലിന്റെ വില; സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റം ചാരുന്നത് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാൻ
കോട്ടയം: നെല്ലിന് പണം കൊടുക്കാന്‍ വകയില്ലാത്തതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റം ചാരുന്നത് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനെന്ന് ആക്ഷേപം. ഇതോടകം സംഭരിച്ച പുഞ്ചനെല്ലിന്റെ പണം സമീപകാലത്തൊന്നും കര്‍ഷകര്‍ക്ക് കിട്ടില്ലെന്നുറപ്പാണ്. വസ്തുത ഇതായിരിക്കെയും തുക ഉടന്‍ വിതരണം ചെയ്യുമെന്നാണ് കൃഷിമന്ത്രി ആവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇത്രയേറെ പിടിപ്പുകേടും നഷ്ടവും ദുരിതവുമുണ്ടായ കൊയ്ത്തുകാലം വേറെയുണ്ടായിട്ടില്ല. വിളവ് കുറവായിരുന്ന പുഞ്ചകൃഷിയില്നിന്ന് നയാ പൈസ ലാഭം കിട്ടിയ കര്‍ഷകരില്ല. ആകെ 600 കോടി രൂപയുടെ നെല്ലാണ് ഇതോടകം സംഭരിച്ചത്. കേന്ദ്രവിഹിതം 1100 കോടി രൂപ കിട്ടാനുണ്ടെന്നു സര്‍ക്കാര്‍ പറയുന്നു. കര്‍ഷകര്‍ക്കു നല്‍കാനുള്ള 600 കോടി സംസ്ഥാന സര്‍ക്കാരിന് മുടക്കാന്‍ താത്പര്യമില്ലാതെ കേന്ദ്രത്തെ പഴിച്ചതുകൊണ്ട് എന്തു കാര്യമെന്നാണ് കര്‍ഷകരുടെ ചോദ്യം.പിആര്‍എസിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ പണം നല്‍കേണ്ട എസ്ബിഐ, കാനറ ബാങ്കുകളുമായുള്ള കരാര്‍ മാര്‍ച്ച് 31ന് അവസാനിച്ചതാണ്. കരാര്‍ സമയത്ത് പുതുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി.…
Read Moreഭർത്താവിന്റെ സുഹൃത്തുമായി വഴിവിട്ട ബന്ധം; ഭർത്താവ് നീതുവിനെ ഉപേക്ഷിച്ചു; പഴയ കാമുകനെ തേച്ച് മറ്റൊരാളുമായി പ്രണയം; കറുകച്ചാലിലെ കൊലാപാതകത്തിന് പിന്നിലെ പിന്നാമ്പുകഥകളിങ്ങനെ
ചങ്ങനാശേരി: കറുകച്ചാലിനു സമീപം പൂവന്‍പാറയില്‍ വാടകത്താമസക്കാരിയായ കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പില്‍ നീതു കൃഷ്ണ (36)നെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്പഴത്തിനാല്‍ അന്‍ഷാദ് കബീര്‍(37), കാഞ്ഞിരപ്പള്ളി ചാവടിയില്‍ വീട്ടില്‍ ഉജാസ് അബ്ദുള്‍സലാം(35) എന്നിവരെ കാഞ്ഞിരപ്പള്ളി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഈ മാസം 22വരെ റിമാൻഡ് ചെയ്തു. വാടകവീട്ടില്‍നിന്നും ചങ്ങനാശേരിയിലുള്ള ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ബസ് കയറാന്‍ നടന്നുപോവുകയായിരുന്ന നീതുവിനെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് ഇരുവരും ചേര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തിയത്. സംഭവദിവസം വൈകുന്നേരത്തോടെ ഇരുവരെയും കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനായി അടുത്തദിവസം പ്രതികളെ കറുകച്ചാല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ തെരച്ചിലിലാണ് സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. വിവാഹബന്ധം വേര്‍പെടുത്തി കഴിഞ്ഞിരുന്ന നീതുവും അന്‍ഷാദും തമ്മില്‍…
Read Moreആറാടുകയാണ്… കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു, നിമിഷ നേരംകൊണ്ട് ഒരു നഗരം മുഴുവൻ ഉൻമാദ ലഹരിയിൽ; കത്തിച്ചതാരാണെന്ന് കേട്ടാലാണ് അതിശയം!!!
കഞ്ചാവ് പിടികൂടിയാൽ അത് നശിപ്പിച്ച് കളയാൻ തക്ക മാർഗങ്ങൾ അധികാരികൾ ശ്രദ്ധിക്കണം. എന്നാൽ ആ നശീകരണം കൃത്യമായ രീതിയിൽ അല്ലങ്കിൽ പണികിട്ടും. അത്തരത്തിൽ പണി കിട്ടിയൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുര്‍ക്കിയിലെ ദിയാർബകിർ പ്രവിശ്യയിലെ ലൈസ് പട്ടണത്തിലാണ് സംഭവം. നഗരത്തിലെ കഞ്ചാവ് വേട്ടയ്ക്ക് ഇറങ്ങിയ പോലീസ് കണ്ടെത്തിയത് 20 ടണ്‍ കഞ്ചാവ്. എന്നാൽ ഇത്രയും കഞ്ചാവ് എന്ത് ചെയ്യണമെന്നത് പോലീസിനു മുന്നിലൊരു സമസ്യ ആയി. അവസാനം അത് കത്തിച്ചു കളയാം എന്ന തീരുമാനത്തിൽ അവർ എത്തി. അങ്ങനെ 200 ടൺ കഞ്ചാവുംകത്തിയമർന്നു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ലെസ് നഗരം മൂടൽ മഞ്ഞ് മൂടപ്പെട്ടപോലെ ആയിത്തീർന്നു. കാര്യം മറ്റൊന്നുമല്ല കഞ്ചാവ് കത്തിച്ച പുക അന്തരീക്ഷത്തിലാകെ മൂടി. ആളുകൾ എല്ലാവരും ഒരുതരം ഉന്മാദ അവസ്ഥയിലായി. ചിലർക്ക് ഓക്കാനവും ഛർദിയും വന്നു, മറ്റ് ചിലരാകട്ടെ അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന പോലെ…
Read More