കി​ളി​ ഔ​ട്ട്… മുതലാളി ഇൻ…! ബസിൽ തൊഴിലവസരങ്ങൾ കുറയുന്നു; കിളിയായി മുതലാളിമാർ ബസിൽ ജോലി എടുക്കുന്നു;  ജീവനക്കാർക്ക് ശമ്പളമില്ല, വ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​ത്ത​മാത്രം


മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​സ​ന്ധി ബ​സ് വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്നു. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്ത​യ​തോ​ടെ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളാ​ണ് എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്.

ഒ​റ്റ​പ്പെ​ട്ട റൂ​ട്ടു​ക​ളി​ല്‍ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ക്കു​ന്ന​ത്. ഇ​തോ​ടെ തൊ​ഴി​ല്‍ ല​ഭി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. തൊ​ഴി​ലി​ല്ലാ​ത്ത​വ​ര്‍ നി​ര്‍​മാ​ണ മേ​ഖ​ല​യി​ലേ​ക്കും ചെ​റു​കി​ട ക​ച്ച​വ​ട മേ​ഖ​ല​ക​ളി​ലേ​ക്കും തി​രി​ഞ്ഞു. ലോ​ക്ഡൗ​ണു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യ​തോ​ടെ മൊ​ത്തം സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ കാ​ല്‍​ഭാ​ഗം മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

ഒ​രു ബ​സ് മാ​ത്ര​മു​ള്ള ബ​സു​ട​മ​ക​ള്‍ സ്വ​യം ജീ​വ​ന​ക്കാ​രാ​യി മാ​റി. കൂ​ടു​ത​ല്‍ ബ​സു​ക​ളു​ള്ള​വ​ര്‍ ഒ​ന്നോ ര​ണ്ടോ ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്.നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ല്‍ സ​ര്‍​വീ​സി​നു അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും ക​ണ്ടെ​യ്ന്‍​മെ​ന്റ് സോ​ണാ​യ​തി​നാ​ല്‍ ആ​ളി​ല്ല.

ഇ​തു വ​രു​മാ​നം കു​റ​യാ​ന്‍ കാ​ര​ണ​മാ​കു​ന്നു. ഇ​തു​മൂ​ലം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ല്‍ നി​ന്ന് ഉ​ട​മ​ക​ളെ പി​ന്തി​രി​പ്പി​ക്കു​ക​യാ​ണ്. ര​ണ്ടു വ​ര്‍​ഷം മൂ​മ്പ് ല​ഭി​ച്ചി​രു​ന്ന പ്ര​തി​ദി​ന വ​രു​മാ​ന​ത്തി​ന്റെ പ​കു​തി മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം ജ​ന​ങ്ങ​ള്‍ വീ​ടു​ക​ള്‍​ക്കു പു​റ​ത്തി​റ​ങ്ങാ​ത്ത​തും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തും സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​ത്ത​തും ബ​സു​ക​ളി​ലെ വ​രു​മാ​നം ഇ​ല്ലാ​താ​ക്കി.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ര്‍​ധി​ച്ച​തും ബ​സു​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യി. വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടൊ​പ്പം ഇ​ന്ധ​ന വി​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ള്‍ വ​ര്‍​ധി​ച്ച​ത് ബ​സു​ട​മ​ക​ളെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ല്‍ നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ക​യാ​ണ്.

സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ പ​ര​മി​ത​മാ​യ തൊ​ഴി​ലാ​ളി​ക​ളു​മാ​യാ​ണ് ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ബ​സു​ക​ളി​ലു​ള്ള​ത്. നേ​ര​ത്തെ റൈ​റ്റ​ര്‍, കി​ളി തു​ട​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളു​ണ്ടാ​യി​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ അ​വ​രെ​ല്ലാം വി​ശ്ര​മ​ത്തി​ലാ​ണ്.

പ​രി​മി​ത​മാ​യ വ​രു​മാ​നം കൊ​ണ്ടു ര​ണ്ടു പേ​ര്‍​ക്കു ത​ന്നെ ശ​മ്പ​ളം ന​ല്‍​കാ​നാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ബ​സു​ട​മ​ക​ള്‍​ക്കു​ള്ള​ത്. വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ ജീ​വ​ന​ക്കാ​ര്‍​ക്ക് ബ​ത്ത​യും കു​റ​ഞ്ഞു. മി​ക്ക ബ​സു​ക​ളി​ലും ശ​മ്പ​ള​ത്തി​നു പ​ക​രം വ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​ത്ത​യാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന​ത്.

ഇ​പ്പോ​ഴു​ള്ള വ​രു​മാ​നം കൊ​ണ്ടു കു​ടും​ബം പോ​റ്റാ​നാ​കി​ല്ലെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്. തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍ ഇ​പ്പോ​ള്‍ മ​റ്റു ജോ​ലി​ക​ള്‍​ക്കു പോ​വു​ക​യാ​ണ്. നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ വി​വി​ധ ജോ​ലി​ക​ള്‍,വീ​ടു​ക​ള്‍ തോ​റു​മു​ള്ള പ​ച്ച​ക്ക​റി വി​ല്‍​പ്പ​ന, പ​ഴ​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ​ര്‍ തൊ​ഴി​ല്‍ തേ​ടി പോ​കു​ന്ന​ത്.

Related posts

Leave a Comment