കോട്ടയം: ഈ വർഷത്തെ മത്സ്യകർഷക അവാർഡിന് ഫിഷറീസ് വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. മികച്ച ശുദ്ധജല കർഷകൻ, ഓരുജല മത്സ്യകർഷകൻ, ചെമ്മീൻ കർഷകൻ, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കർഷകൻ, അലങ്കാര മത്സ്യകർഷകൻ, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് കർഷകൻ, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാർട്ട് അപ്പ്, മത്സ്യകൃഷിയിലെ ഇടപെടൽ സഹകരണ സ്ഥാപനം, എന്നിവയ്ക്കാണ് അവാർഡ്. അപേക്ഷകൾ 26 വരെ പള്ളം ഗവൺമെന്റ് മോഡൽ ഫിഷ് ഫാമിൽ പ്രവർത്തിക്കുന്ന പള്ളം മത്സ്യഭവൻ ഓഫീസ് (0481-2434039) ളാലം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പാലാ മത്സ്യഭവൻ ഓഫീസ്(04822-299151, 04828-292056),വൈക്കം മത്സ്യഭവൻ ഓഫീസ് (04829-291550) എന്നിവടങ്ങളിൽ സമർപ്പിക്കാം.
Read MoreDay: May 16, 2025
യുഎഇയിലേക്ക് തയ്യല്‍ക്കാരെ ആവശ്യമുണ്ട്
ആലപ്പുഴ: ദുബായ് ആസ്ഥാനമായ പ്രമുഖ ഫാഷന്‍ കമ്പനിയിലേക്ക് സ്ത്രീ/പുരുഷ സ്കില്‍ഡ് ബ്രൈഡല്‍ വെയര്‍/ഈവനിംഗ് ഗൗണ്‍ ടെയിലേഴ്സിനെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എസ്എസ്എല്‍സി പാസായിരിക്കണം. ബ്രൈഡല്‍ വെയര്‍/ഈവനിംഗ് ഗൗണ്‍ തയ്യലില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ തൊഴില്‍ പരിചയം അനിവാര്യം. പ്രായപരിധി 20-50. ശമ്പളം നൈപുണ്യനില, വേഗത, ഫിനിഷിംഗ് നിലവാരം എന്നിവയെ ആശ്രയിച്ചായിരിക്കും. കൂടാതെ താമസസൗകര്യം, വീസ, താമസ സ്ഥലത്തുനിന്നും ജോലി സ്ഥലത്തേക്കുള്ള ട്രാന്സ്പോര്ട്ടേഷന് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, ഒറിജിനല്‍ പാസ്പോര്‍ട്ട്, എന്നിവ മേയ് 20നു മുന്‍പ് recruit @odepc.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. അപേക്ഷകര്‍ ബ്രൈഡല്‍ വെയര്‍/ഈവനിംഗ് ഗൗണ്‍ തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടു മിനിറ്റില്‍ കുറയാത്ത വീഡിയോ 9778620460-ല്‍ വാട്ടസ്ആപ് ചെയ്യുകയും വേണം. വിശദ വിവരങ്ങള്‍ www.odepc. kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0471-2329440/41/42/43/45, 9778620460. തെരഞ്ഞെടുപ്പ് സൗജന്യമായതിനാല്‍ സര്‍വീസ് ചാര്‍ജ്…
Read Moreപോക്സോ കേസിൽ ഇതരസംസ്ഥാനക്കാരന് 60 വർഷം കഠിനതടവും 30,000 രൂപ പിഴയും
ഏറ്റുമാനൂർ: ഒമ്പതു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആസാം സ്വദേശിക്ക് 60 വർഷം കഠിന തടവും 30,000 രൂപ പിഴയും. ആസാമിലെ ബെക്സ ജില്ലയിലെ ഗ്യാതി വില്ലേജിലെ അനിൽ എക്ക(21)യെയാണ് കോട്ടയം അതിവേഗ പോക്സോ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂരിൽ സ്കൂൾ ഹോസ്റ്റലിലെ താത്കാലിക കെട്ടിടത്തിൽ വച്ച് ഒമ്പതുകാരനെ ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എസ്എച്ച്ഒമാരായ സി.ആർ. രാജേഷ് കുമാർ, പ്രസാദ് ഏബ്രഹാം തോമസ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. ഏബ്രഹാം ഹാജരായി.
Read Moreമദ്യലഹരിയിൽ എല്ലാ നിയന്ത്രണവും പോയി; 88 കാരിയായ മുത്തശിയെ ക്രൂരമായി മർദിച്ച് കൊച്ചു മകൻ; നടക്കുന്ന സംഭവം കണ്ണൂരിൽ
കണ്ണൂർ: മദ്യലഹരിയിൽ കൊച്ചുമകൻ മുത്തശിയെ ക്രൂരമായി മർദിച്ചതായി പരാതി. പയ്യന്നൂർ കണ്ടങ്കാളി സ്വദേശി കാർത്ത്യായനി(88)ക്ക് നേരെയാണ് മർദനം ഉണ്ടായത്. സംഭവത്തിൽ കൊച്ചുമകൻ റിജുവിനെതിരെ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അമ്മിണി രാമചന്ദ്രന്റെ പരാതിയിലാണ് പയ്യന്നുർ പോലീസ് റിജുവിനെതിരെ കേസെടുത്തിരിക്കുന്നത്. മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശിയെ അതിക്രൂരമായി മർദിക്കുകയായിരുന്നു. കാർത്യായനി പരിയാരം മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
Read Moreവീട്ടുകാർ വഴക്കുപറഞ്ഞു; പതിനഞ്ചുകാരൻ സുഹൃത്തുക്കളെയും കൂട്ടി നാടുവിടാനൊരുങ്ങി; പന്തളത്തെത്തിയപ്പോൾ പോലീസ് കൈയോടെ പൊക്കി
പത്തനംതിട്ട: വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 15 കാരനെയും സുഹൃത്തുക്കളെയും മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം 5.30 ന് പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് കൂട്ടുകാർ നാടുവിടാൻ തീരുമാനിച്ചുള്ള യാത്ര തുടങ്ങിയത്. മൂന്നുപേരും കുടശനാട്ടേക്കുള്ള ബസിൽ കയറുന്നത് ഇവരെ പരിചയമുള്ള ഒരാൾ കണ്ടിരുന്നു. ചോദിച്ചപ്പോൾ ഒരാളുടെ വസ്ത്രം വേറൊരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് വാങ്ങാൻ പോകുന്നു എന്നായിരുന്നു മറുപടി. എന്നാൽ രാത്രി വൈകിയും കുട്ടികളെ കാണാത്തതിനാൽ വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. വീടുവിട്ടിറങ്ങിയ 15കാരന്റെ മാതാവിന്റെ മൊഴിപ്രകാരം രാത്രി ഒന്നിന് പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാടുവിടാൻ ഇറങ്ങിയ കുട്ടികൾ ഒരുമിച്ചൊരു സ്കൂളിൽ പഠിക്കുന്നവരാണ്. രണ്ടുപേർ ബന്ധുക്കളുമാണ്. സ്റ്റേഷനിൽ പരാതി നൽകിയ വീട്ടമ്മ മകനെ കഴിഞ്ഞദിവസം വഴക്ക് പറയേണ്ട സാഹചര്യം ഉണ്ടായെന്ന് പോലീസിനെ അറിയിച്ചിരുന്നു. ഇതിനിടെ കുട്ടികളിൽ ഒരാൾ ഫോൺ ഓണാക്കിയതോടെ പോലീസ് ഇവരുടെ…
Read More