മ​ത്സ്യ​ക​ർ​ഷ​ക അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു; അ​പേ​ക്ഷ​ക​ൾ 26 വ​രെ സ്വീ​ക​രി​ക്കും


കോ​ട്ട​യം: ഈ ​വ​ർ​ഷ​ത്തെ മ​ത്സ്യ​ക​ർ​ഷ​ക അ​വാ​ർ​ഡി​ന് ഫി​ഷ​റീ​സ് വ​കു​പ്പ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. മി​ക​ച്ച ശു​ദ്ധ​ജ​ല ക​ർ​ഷ​ക​ൻ, ഓ​രു​ജ​ല മ​ത്സ്യ​ക​ർ​ഷ​ക​ൻ, ചെ​മ്മീ​ൻ ക​ർ​ഷ​ക​ൻ, നൂ​ത​ന മ​ത്സ്യ​കൃ​ഷി ന​ട​പ്പി​ലാ​ക്കു​ന്ന ക​ർ​ഷ​ക​ൻ, അ​ല​ങ്കാ​ര മ​ത്സ്യ​ക​ർ​ഷ​ക​ൻ, പി​ന്നാ​മ്പു​റ​ങ്ങ​ളി​ലെ മ​ത്സ്യ​വി​ത്ത് ഉ​ത്പാ​ദ​ന യൂ​ണി​റ്റ് ക​ർ​ഷ​ക​ൻ, മി​ക​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, മി​ക​ച്ച സ്റ്റാ​ർ​ട്ട് അ​പ്പ്, മ​ത്സ്യ​കൃ​ഷി​യി​ലെ ഇ​ട​പെ​ട​ൽ സ​ഹ​ക​ര​ണ സ്ഥാ​പ​നം, എ​ന്നി​വ​യ്ക്കാ​ണ് അ​വാ​ർ​ഡ്.

അ​പേ​ക്ഷ​ക​ൾ 26 വ​രെ പ​ള്ളം ഗ​വ​ൺ​മെ​ന്‍റ് മോ​ഡ​ൽ ഫി​ഷ് ഫാ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ള്ളം മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സ് (0481-2434039) ളാ​ലം ബ്ലോ​ക്ക് ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ലാ മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സ്(04822-299151, 04828-292056),വൈ​ക്കം മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സ് (04829-291550) എ​ന്നിവടങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്കാം.

Related posts

Leave a Comment