കോസ്മെറ്റിക് സര്‍ജറി ക്ലിനിക്കിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള ഒരു കോസ്മെറ്റിക് ക്ലിനിക്കിന്റെ തന്ത്രം പാളിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഷാംഗ്ഹായ് പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിന്റെ തന്ത്രമാണ് എട്ട് നിലയില്‍ പൊട്ടിയത്. ക്ലിനിക്കിലെ പ്രധാന ഡോക്ടറായ ഡോ. ഷെയാണ് തന്റെ ക്ലിനിക്കില്‍ പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന സ്ത്രീകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ വീഡിയോയ്ക്ക് വലിയ വിമശനം നേരിട്ടത്. ‘സ്ത്രീകൾക്ക് വേണ്ടി’, എന്ന കുറിപ്പോടെയാണ് ഡോ. ഷെ, തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന നിരവധി സ്ത്രീകളെ വീഡിയോയില്‍ കാണാം. എല്ലാവരുടെയും മുഖത്ത് പല തരത്തിൽ വെളുത്ത തുണി കെട്ടിയിരിക്കുന്നത് കാണാൻ സാധിക്കും. ചിലരുടെ മൂക്കിന് താഴെ മുതല്‍ താടി വരെയും മറ്റ് ചിലരുടെ കവിളുകളും താടിയെല്ലുകളും വെള്ളത്തുണി കൊണ്ട് പൊതിഞ്ഞ് വച്ചിട്ടുണ്ട്. ഇവര്‍ക്കിടെയില്‍…
Read MoreDay: May 18, 2025
അത് പ്രസംഗതന്ത്രം, നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചത്: ജി. സുധാകരന്
ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ പോലീസ് കേസെടുത്തതിനു പിന്നാലെ വീണ്ടും വിശദീകരണവുമായി സിപിഎം നേതാവ് ജി. സുധാകരൻ. തന്റേത് ഒരു പ്രസംഗ തന്ത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ വോട്ട് തിരുത്തി എന്നല്ല പറഞ്ഞത്. വോട്ട് മാറി ചെയ്യുന്നത് അറിയാൻ കഴിയും എന്നാണ് പറഞ്ഞത്. നെഗറ്റീവ് ആയ കാര്യം പറഞ്ഞ് പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രമാണ് താൻ ഉപയോഗിച്ചത്. താൻ പ്രസംഗിച്ചത് പബ്ലിക്കിനോടല്ല. യൂണിയൻ ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടിയിലാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഒരു നേതാവും തന്നെ വിളിച്ചില്ല താനും വിളിച്ചിട്ടില്ല. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് സ്ഥാനാർഥി വരെ പറഞ്ഞു. ഇനിയെന്ത് തെളിവാണ് പോലീസിന് ലഭിക്കുക. കേസിൽ പോലീസ് പുലിവാൽ പിടിക്കുകയാണുണ്ടായത്. തിടുക്കത്തിൽ എന്തിന് കേസെടുത്തു എന്ന് ജില്ലാ പോലീസ് മേധാവിയോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreവരുന്നൂ, പെരുമഴക്കാലം… നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഒന്‍പത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കാലവർഷക്കാറ്റിന്റെ തീവ്രതയും വ്യാപനവും അതിശക്തമായതോടെ കേരളത്തിൽ പെരുമഴക്കാലത്തിന് പെരുന്പറ മുഴങ്ങി. രണ്ടു ദിവസമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് പെയ്തിറങ്ങുന്നത്. ഒപ്പം ഇടിമിന്നലും കാറ്റും. ഇക്കുറി പതിവിലേറെ കരുത്തു കാട്ടുമെന്ന് പ്രവചിക്കപ്പെട്ട തെക്കുപടിഞ്ഞാറൻ കാലവർഷം 27ഓടെ സംസ്ഥാനത്ത് പെയ്തുതുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, അതിനു മുന്‍പേ കാലവർഷം കേരളത്തിൽ വരവറിയിക്കുമെന്നാണ് നിലവിലെ നിഗമനം. ഇന്നലെയോടെ കാലവർഷക്കാറ്റ് തെക്കൻ അറബിക്കടലിലും മാലദ്വീപിലും കന്യാകുമാരി മേഖലയിലേക്കും വ്യാപിച്ചു. അടുത്ത മൂന്നു നാല് ദിവസങ്ങൾക്കുള്ളിൽ ഈ മേഖലകളിലും ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും മണ്‍സൂണ്‍ മുന്നേറുന്നതിനുള്ള സാഹചര്യം അനുകൂലമാണ്. ബുധനാഴ്ചയോടെ കർണാടക തീരത്ത് മധ്യ അറബിക്കടലിൽ ചക്രവാതച്ചുഴിയും രൂപപ്പെട്ട് അടുത്ത ദിവസം ഇത് ന്യൂനമർദമായി മാറാനുള്ള സാഹചര്യം ശക്തമാണ്. അങ്ങനെയെങ്കിൽ വടക്കൻ കേരളത്തിൽ വരും ദിവസങ്ങൾ പെരുമഴക്കാലത്തിൽ മുങ്ങും. ഒന്‍പത് ജില്ലകളിൽ കനത്ത മഴമുന്നറിയിപ്പ് കണക്കിലെടുത്ത്…
Read Moreപ്രസവ വേദനയെത്തുടർന്ന് ആശുപത്രിയിലെത്തി: വയറ് കഴുകിയശേഷം പ്രശ്നം ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു; ഒന്‍പതുമാസം പ്രായമായ ഗര്‍ഭസ്ഥശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം
കോഴിക്കോട്: ഫറോക്കില്‍ ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചതായി പരാതി. ഫറോക്ക് സ്വദേശി അശ്വതിയുടെ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മേയ് 22 ന് പ്രസവത്തിന് അഡ്മിറ്റ് ആകാനായിരുന്നു അശ്വതിക്ക് നിര്‍ദേശം ലഭിച്ചിരുന്നത്. എന്നാല്‍, നാലുദിവസം മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയെങ്കിലും വയറ് കഴുകിയശേഷം പ്രശ്നം ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഗര്‍ഭസ്ഥശിശുവിന് അനക്കമില്ലെന്ന് തോന്നിയപ്പോളാണ് അശ്വതി വീണ്ടും ആശുപത്രിയില്‍ എത്തിയത്. ലേബര്‍ റൂമില്‍ നടത്തിയ പരിശോധനയിലും കുട്ടിക്ക് കുഴപ്പം ഒന്നുമില്ലെന്നാണ് അറിയിച്ചത്. പിന്നീട് കുട്ടിക്ക് അനക്കം ഇല്ലെന്നു പറഞ്ഞ് ശസ്ത്രക്രിയ നടത്തുകയും ശേഷം കുഞ്ഞ് മരിച്ചതായി അറിയിക്കുകയുമായിരുന്നു. ആശുപത്രിയില്‍ അശ്വതിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ഉള്‍പ്പടെ ആരും എത്തിയില്ലെന്നും കുഞ്ഞിന്റെ മരണത്തിന് കാരണം ചികിത്സാപ്പിഴവാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
Read Moreമാലിന്യങ്ങൾ വലിച്ചെറിയൽ: അതും വെയ്സ്റ്റായില്ല! വാട്സാപ്പ് പരാതിയിലൂടെ പിഴചുമത്തിയത് ലക്ഷങ്ങൾ
തിരുവനന്തപുരം: മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്സാപ്പ് സംവിധാനത്തിലൂടെ ലഭിച്ച പരാതികളിൻമേൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ മേയ് 17 വരെ 30.67 ലക്ഷം രൂപ പിഴചുമത്തി. 14,50,930 രൂപ ഇതിനകം ഈടാക്കി. ഇത്തരം പരാതികൾ അറിയിക്കാനുള്ള ‘സിംഗിൾ വാട്സാപ്പ്’ സംവിധാനം നിലവിൽ വന്നശേഷം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി 7,921 പരാതികളാണ് ഇതുവരെ ലഭിച്ചത്. അതിൽ കുറ്റക്കാരെ തിരിച്ചറിയാനുള്ള വിവരങ്ങൾ ഉള്ള 4,772 പരാതികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കുകയും 3,905 പരാതികൾ തീർപ്പാക്കുകയും ചെയ്തു. നിയമലംഘനം നടത്തിയവരിൽനിന്നും ഈടാക്കിയ പിഴയുടെ നിശ്ചിത ശതമാനം പരാതി സമർപ്പിച്ചവർക്കുള്ള പാരിതോഷികമായും നല്‍കും. ഇതിനകം 37 പേർക്കുള്ള പാരിതോഷികമായി 21,750 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ നിയമലംഘനം നടത്തിയ 26 പേരുടെ മേൽ പ്രോസിക്യൂഷൻ നടപടികളും പുരോഗമിക്കുകയാണ്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിംഗിൾ…
Read Moreരാജ്യത്തെ ആദ്യത്തെ റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2 സ്വന്തമാക്കി മലയാളി: വില കേട്ട് ഞെട്ടി സൈബറിടം
രാജ്യത്തെ ആദ്യ റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2 സ്വന്തമാക്കി മലയാളി. എറണാകുളം സ്വദേശി വേണു ഗോപാലകൃഷ്ണനാണ് 16 കോടി രൂപ വിലയുള്ള വാഹനം സ്വന്തമാക്കിയത്. റോൾസ് റോയ്സ് നിർമിച്ചതിൽ വച്ച് ഏറ്റവും ശക്തവും സാങ്കേതികമികവുമുള്ള മോഡലാണു ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് വാഹനത്തിലുള്ളത്. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സും ഓൾ-വീൽ-ഡ്രൈവും ഓൾ-വീൽ-സ്റ്റിയറിംഗ് ചേസിസുമുള്ള കാറിന് ഗോസ്റ്റ് സീരീസ് 2 വിനേക്കാൾ 29 പിഎസ് കൂടുതൽ പവറും 50 എൻഎം അധിക ടോർക്കുമുണ്ട്. രാജ്യത്തെ ഏറ്റവും വില കൂടിയ വാഹന രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയും വേണു ഗോപാലകൃഷ്ണൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചിയിലെ ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് ഇദ്ദേഹം. കളമശേരി ചാക്കോളാസ് പവലിയനിൽ നടന്ന ചടങ്ങിൽ റോൾസ് റോയ്സ്…
Read Moreവിദേശ നിക്ഷേപം ഉയരുന്നു
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഈ ആഴ്ച വിദേശ നിക്ഷേപം ഉയർന്നു. ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐകൾ) 16,400 കോടി രൂപയിലേറെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേഴ്സ് (എഫ്പിഐകൾ) മേയ് 13 മുതൽ 16 വരെയായി 4452.3 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയതെന്ന് നാഷണൽ സെക്യൂരിറ്റിസ് ഡെപോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) കണക്കുകൾ വ്യക്തമാക്കി. മേയ് 12ന് 1,246.48 കോടി രൂപയുടെയും 14ന് 931.80 കോടി രൂപയുടെയും മിതമായ നിക്ഷേപങ്ങൾക്കുശേഷം 15ന് 5,392.94 കോടി രൂപയുടെയും 16ന് 8,831.05 കോടി രൂപയുടെയും ഇന്ത്യൻ ഓഹരികൾ എഫ്ഐഐകൾ വാങ്ങിയതായി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തി. ഒന്‍പതിന് 3,798.71 കോടി രൂപയുടെ ഗണ്യമായ വിൽപ്പനയ്ക്ക് ശേഷമാണ് ഈ തിരിച്ചുവരവ്. എഫ്പിഐകളിൽ ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിക്ഷേപം വെള്ളിയാഴ്ചയാണ് രേഖപ്പെടുത്തിയത്. അന്ന് എഫ്പിഐകൾ ഇന്ത്യൻ ഓഹരികളിൽ 5,746 കോടി രൂപയുടെ മൊത്തം…
Read Moreചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം; 17 പേർ മരിച്ചെന്ന് റിപ്പോർട്ട്
ഹൈദരാബാദ്: തെലുങ്കാനയിലെ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 17പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം. കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 പേര് ചികിത്സയിലുണ്ടെന്നാണ് വിവരം. വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Read Moreഐവിന് ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടേക്കും
കൊച്ചി: നെടുമ്പാശേരിയിൽ ഐവിന് ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടേക്കും. പോലീസിന്റെ എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും സിഐഎസ്എഫ് ഡിജിക്ക് കൈമാറി. ഡിജിയുടെ തീരുമാനം ഈ ആഴ്ചയുണ്ടാകും. റിമാന്‍ഡിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നെടുമ്പാശേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കൊച്ചി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന, ബിഹാര്‍ സ്വദേശികളായ സബ് ഇന്‍സ്പെക്ടര്‍ വിനയകുമാര്‍ ദാസ് (38), കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ (31) എന്നിവരാണ് തുറവൂര്‍ സ്വദേശിയായ ഐവിന് ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ അടുത്തദിവസംതന്നെ പോലീസ് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നില്ല. കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇവരെ കൊണ്ടുപോയി തെളിവെടുക്കും. കാര്‍ ഉരസിയതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായ ഇടം മുതല്‍ ഐവിന് കാറിന്റെ ബോണറ്റില്‍നിന്നും താഴെ വീണു കിടന്നിരുന്ന ഇടം വരെയുള്ള ഭാഗത്തെ സിസിടിവി…
Read Moreവത്തിക്കാൻ ഒരുങ്ങി; ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്
വത്തിക്കാൻ സിറ്റി: പത്രോസിന്റെ 267-ാമത് പിൻഗാമിയായി ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സ്ഥാനാരോഹണ വിശുദ്ധ കുർബാന ആരംഭിക്കും. മാർപാപ്പ പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ അല്പസമയം പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തതിനുശേഷമായിരിക്കും പ്രദക്ഷിണമായി ബലിവേദിയിലെത്തുക. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും, ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. വിശുദ്ധ കുർബാനയ്ക്കിടയിൽ ലത്തീൻ-ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷപാരായണത്തിനുശേഷമായിരിക്കും മാർപാപ്പ പാലിയവും മോതിരവും സ്വീകരിക്കുക. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള, മെത്രാൻ, വൈദികൻ, ഡീക്കൻ എന്നീ വ്യത്യസ്ത പദവികളിലുള്ള മൂന്നു കർദിനാൾമാരായിരിക്കും ഈ ചടങ്ങ് നിർവഹിക്കുക. മാർപാപ്പയെ പാലിയം അണിയിക്കുക ഡീക്കൻ കർദിനാളായിരിക്കും. തുടർന്ന് പാപ്പായുടെ മേൽ കർത്താവിന്റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി വൈദിക കർദിനാൾ…
Read More