കോസ്മെറ്റിക് സര്ജറി ക്ലിനിക്കിലേക്ക് ആളുകളെ ആകര്ഷിക്കാനുള്ള ഒരു കോസ്മെറ്റിക് ക്ലിനിക്കിന്റെ തന്ത്രം പാളിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഷാംഗ്ഹായ് പ്ലാസ്റ്റിക് സര്ജറി ക്ലിനിക്കിന്റെ തന്ത്രമാണ് എട്ട് നിലയില് പൊട്ടിയത്.
ക്ലിനിക്കിലെ പ്രധാന ഡോക്ടറായ ഡോ. ഷെയാണ് തന്റെ ക്ലിനിക്കില് പ്ലാസ്റ്റിക് സര്ജറി കഴിഞ്ഞ് വിശ്രമിക്കുന്ന സ്ത്രീകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ വീഡിയോയ്ക്ക് വലിയ വിമശനം നേരിട്ടത്.
‘സ്ത്രീകൾക്ക് വേണ്ടി’, എന്ന കുറിപ്പോടെയാണ് ഡോ. ഷെ, തന്റെ ഇന്സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. അദ്ദേഹത്തിന്റെ ക്ലിനിക്കില് ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന നിരവധി സ്ത്രീകളെ വീഡിയോയില് കാണാം. എല്ലാവരുടെയും മുഖത്ത് പല തരത്തിൽ വെളുത്ത തുണി കെട്ടിയിരിക്കുന്നത് കാണാൻ സാധിക്കും.
ചിലരുടെ മൂക്കിന് താഴെ മുതല് താടി വരെയും മറ്റ് ചിലരുടെ കവിളുകളും താടിയെല്ലുകളും വെള്ളത്തുണി കൊണ്ട് പൊതിഞ്ഞ് വച്ചിട്ടുണ്ട്. ഇവര്ക്കിടെയില് ഒരു പുരുഷനെയും കാണാം. അദ്ദേഹവും ശസ്ത്രക്രിയയ്ക്കായി അവിടെ എത്തിയതാണ്. വീഡിയോ വളരെ വേഗം വൈറലായി.
വൈറലായ അതേ വേഗതയിൽത്തന്നെ വീഡിയോയ്ക്ക് നേരേ വിമർശനവും ഉയർന്നു. പ്രചോദിപ്പിക്കുന്നതിന് പകരം വീഡിയോ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്ന് പലരും പറഞ്ഞു.