എരുമേലി: ഭക്ഷണശാലയിൽ അമിത വില ഈടാക്കിയത് ചോദ്യം ചെയ്ത ശബരിമല തീർഥാടകന് മർദനം. പോലീസ് സ്റ്റേഷനിൽ എത്തി തീർഥാടകൻ പരാതി നൽകിയപ്പോൾ പരാതിക്ക് രസീത് നൽകുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നും പരാതി.സംഭവം വിവാദമായതോടെ അന്വേഷണം നടത്തിയ പോലീസ് രണ്ടു പേരെ സ്റ്റേഷനിൽ കൊണ്ടുവന്ന് വിവരങ്ങൾ ചോദിച്ച ശേഷം വിട്ടയച്ചു. തുടർന്ന് ഭക്ഷണശാല അടപ്പിച്ച പോലീസ് പരാതി നൽകിയ തീർഥാടകന്റെ മൊഴി ലഭിച്ച ശേഷം കേസെടുക്കാമെന്ന നിലപാടിലാണ്. കഴിഞ്ഞ ദിവസം എരുമേലി വലിയമ്പല നടപ്പന്തലിലെ താത്കാലിക കടയിലാണ് അമിത വിലയെച്ചൊല്ലി വാക്കേറ്റവും മർദനവുമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി സുമേഷിനാണ് മര്‍ദനമേറ്റത്. ആറ് ചായയ്ക്കും ഒരു പാക്കറ്റ് ബിസ്കറ്റിനുമായി 140 രൂപ വാങ്ങിയെന്നും ഇത് അമിത വിലയാണെന്ന് പറഞ്ഞ് സുമേഷ് വിലവിവരപ്പട്ടിക കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ കടയിലെ രണ്ടു പേർ മര്‍ദിച്ചെന്നാണു പരാതി. ഇതിനിടെ ദൃശ്യങ്ങൾ…
Read MoreDay: May 19, 2025
കാനില്‍ തിളങ്ങി നിതാന്‍ഷി ഗോയല്‍
എഴുപത്തി എട്ടാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി ഇന്ത്യന്‍ താരം നിതാന്‍ഷി ഗോയല്‍. ഏറെ ശ്രദ്ധിക്കപ്പെട്ട ഹിന്ദി ചിത്രം ലാപതാ ലേഡീസിലെ പ്രധാനവേഷം അവതരിപ്പിച്ച അഭിനേത്രിയാണ് നിതാന്‍ഷി. ഈ വര്‍ഷത്തെ ഓസ്കര് പുരസ്കാരത്തിനായുളള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. കാനിലെ റെഡ് കാര്‍പ്പറ്റിലെത്തിയ നിതാന്‍ഷി ഇന്ത്യയിലെ ഇതിഹാസങ്ങള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ഏവരുടെയും ഹൃദയം കവര്‍ന്നു. പാരമ്പര്യവും പുതുമയും ഒത്തിണങ്ങിയ വേഷവിധാനത്തിലാണ് നിതാന്‍ഷി ഗോയല്‍ കാനിലെ ഇന്ത്യന്‍ പരവതാനിയിലെത്തിയത്. മുത്തുകള്‍ കൊണ്ട് ബീ അഭിക ഒരുക്കിയ നിതാന്‍ഷിയുടെ ഹെയര്‍ ആക്സസറിയില്‍ ബോളിവുഡിലെ സുവര്‍ണതാരങ്ങളായ മധുബാല, രേഖ, ശ്രീദേവി, വൈജയന്തി മാല, ഹേമമാലിനി, വഹീദ റഹ്മാന് , നുതാന് എന്നിവരുടെ ചെറുഫോട്ടോഫ്രയിമുകളുണ്ടായിരുന്നു. ശ്രേയ് ആന്‍ഡ് ഉര്‍ജ ആണ് നിതാന്ഷിയെ ഒരുക്കിയത്. നിഷ്കളങ്കതയുടെയും ചാരുതയുടെയും ആഘോഷം എന്നാണ് താരത്തിന്റെ ലുക്കിനെ ഡിസൈനര്‍മാര്‍ വിശേഷിപ്പിച്ചത്. ഫാഷനൊപ്പം ഇന്ത്യന്‍…
Read Moreമുല്ലപ്പെരിയാർ അറ്റകുറ്റപ്പണി കേരളം തടയുന്നെന്ന് തമിഴ്നാട്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമം കേരളം നിരന്തരം തടയുകയാണെന്ന് തമിഴ്നാട്. അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്തണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം കേരളം പാലിക്കുന്നില്ലെന്നും തമിഴ്നാട് സുപ്രീംകോടതിയില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്താനാവുന്നില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാംഗ്മൂലത്തില്‍ തമിഴ്നാട് പറയുന്നു.
Read Moreപാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: ഹരിയാന യൂട്യൂബറിനു പിന്നാലെ യുപി വ്യവസായി അറസ്റ്റിൽ
ന്യൂഡൽഹി: പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ ഉത്തർപ്രദേശ് റാംപുരിലെ ബിസിനസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഷഹ്സാദ് ആണ് പിടിയിലായത്. ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ഇന്നലെ മൊറാദാബാദിൽനിന്നാണ് പാക് ചാരനെ പിടികൂടിയത്. പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ)-നു വേണ്ടി രഹസ്യങ്ങൾ ചോർത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളും ഇയാൾ കൈമാറിയിരുന്നതായി എസ്ടിഎഫ് പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായതിനു ദിവസങ്ങൾക്കു ശേഷമാണ് ഷഹ്സാദ് പിടിയിലാകുന്നത്. ഷഹ്സാദ് പലതവണ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അതിർത്തികടന്നുള്ള കള്ളക്കടത്തും ഇയാൾ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇന്ത്യയിലെ ഐഎസ്ഐ ഏജന്റുമാർക്ക് ഷഹ്സാദ് പണവും ഇന്ത്യൻ സിം കാർഡുകളും നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ത
Read Moreഎഴുപത്തിയഞ്ചുകാരനായ പോക്സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും; ക്രൂരതയ്ക്ക് ഇരയായത് പത്തും ആറും വയസുള്ളകുട്ടികൾ
പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ വയോധികന് ഇരട്ട ജീവപര്യന്തം തടവും 6.5 ലക്ഷം രൂപ പിഴയും ശിക്ഷ. തണ്ണിത്തോട് കരിമാന്‍തോട് ആനക്കല്ലിങ്കല്‍ വീട്ടില്‍ ഡാനിയേലിനെയാണ് (75) പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തം തടവിനു പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമം പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 33 വര്‍ഷം അധിക കഠിന തടവും ആറര ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാല്‍ അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. 2024 മാര്‍ച്ച് 18ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്. അയല്‍വാസിയായ ആറു വയസുകാരിക്കൊപ്പം തന്റെ വീട്ടില്‍ കളികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു പത്തുവയസുകാരി. ഇവരെയാണ് ഇയാൾ ലൈംഗികാതിക്രമത്തിനു വിധേയരാക്കിയത്.പത്തുവയസുകാരിക്കെതിരേയുള്ള കേസ് തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്. ശിവകുമാര്‍ ആയിരുന്നു അന്വേഷിച്ചത്.…
Read Moreഈ സ്ത്രീയെ സൂക്ഷ്മമായി നിരീക്ഷിക്കാമോ? ഇവൾ പാക് ചാര; ജ്യോതി മല്‍ഹോത്രയെ കുറിച്ച് 2024 -ല്‍ മുന്നറിയിപ്പ് നല്കിയ യുവാവിന്റെ ട്വീറ്റ് വൈറൽ
ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനൽ ഉടമ ജ്യോതി മൽഹോത്രയാണ് സൈബറിടങ്ങളിൽ ഉൾപ്പെടെ ചർച്ച. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുവച്ചതിന് കഴിഞ്ഞദിവസമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയെ അറസ്റ്റ് ചെയ്യുന്നതിനും ഒരു വർഷം മുൻപ് തന്നെ ഇവരെ സൂക്ഷിക്കണമെന്നും ഇവർ ചാരയാണെന്നും പറഞ്ഞ് ഇന്ത്യക്കാരൻ കപിൽ ജയിന് നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ‘എൻഐഎ ഈ സ്ത്രീയെ സൂക്ഷ്മമായി നിരീക്ഷിക്കാമോ.. ആദ്യം അവൾ പാകിസ്ഥാൻ എംബസിയുടെ ചടങ്ങിൽ പങ്കെടുത്തു, പിന്നീട് 10 ദിവസം പാകിസ്ഥാൻ സന്ദർശിക്കുകയും ചെയ്തു. അവൾ ഇപ്പോൾ കാഷ്മീരിലേക്ക് പോകുകയാണ്. ഇതിന് പിന്നിൽ ഏതെങ്കിലും ബന്ധങ്ങളുണ്ടാവാം’ എന്നാണ് കപിൽ ജയിന് എഴുതിയ കുറിപ്പില്‍ പറയുന്നത്. ഒപ്പം ജ്യോതിയുടെ യൂട്യൂബ് പേജിന്റെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു. 17 ലക്ഷം പേരാണ് ഈ കുറിപ്പ് ഇതിനകം കണ്ടത്. പോസ്റ്റ് വൈറലായതോടെ…
Read Moreപെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
ഹരിപ്പാട്: പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്തു അശ്ലീല ചിത്രമാക്കി മാറ്റി ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാം ടെലിഗ്രാം എന്നിവയിലും പോസ്റ്റ് ചെയ്ത പ്രതികളിൽ ഒരാൾകൂടി പിടിയിൽ. തമിഴ്നാട് പിള്ളേയ്യർ കോവിൽ അജിത് കുമാർ (28) ആണ്. അറസ്റ്റിലായത് ഇയാളെ പോലീസ് തമിഴ്നാടു വിളപക്കം പൊളൂർ എന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്. പ്രതി കുമാർ, സേവൻ എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെൺകുട്ടികളുടെ ഫോട്ടോകൾ എടുത്ത് ഇവരുടെ ചിത്രം മോർഫ് ചെയ്തു അശ്ലീല ചിത്രമാക്കി വ്യാജഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തു അതുവഴി ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം എന്നിവയിൽ ഈ ഫോട്ടോകളും വീഡിയോകളും പ്രദർശിപ്പിക്കുകയും ചെയ്യകയാണ് ഇയാളുടെ വിനോദം. ഏപ്രിൽ 14നും അതിനുശേഷവും വന്ന ഹരിപ്പാട് സ്വദേശികളായ എട്ട് പെൺകുട്ടികളുടെ പരാതിയിൽ അവരുടെ ഫേസ്ബുക്ക് പേജിൽനിന്നു ഫോട്ടോകൾ എടുത്തു മോർഫ് ചെയ്തു അശ്ലീല ഫോട്ടോകളായി ഫേസ്ബുക്ക് മറ്റു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു എന്ന പരാതിയിൽ…
Read Moreവീസ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ; 9 പേരിൽ നിന്ന് തട്ടിയെടുത്തത് 15 ലക്ഷം രൂപ
തൊടുപുഴ: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയിൽ. കുവൈറ്റിലേക്ക് വീസ നൽകാമെന്ന് വിശ്വസിപ്പിച്ച് ഒൻപതു പേരിൽ നിന്ന് 15,50,000 രൂപ തട്ടിയെടുത്ത കേസിൽ ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്.ശരത്താണ് (35) പിടിയിലാണ്. കഴിഞ്ഞവർഷം മാർച്ചിലാണ് തട്ടിപ്പ് അരങ്ങേറിയത്. തൊടുപുഴ സ്വദേശികളായ ശരത്കുമാർ, അക്ഷയ്കുമാർ എന്നിവരെയാണ് കുവൈറ്റ് വിസ നൽകാമെന്നു പറഞ്ഞ് ശരത്ത് സമീപിച്ചത്. ഇവരിൽനിന്നും ഇവരുടെ ഏഴു സുഹൃത്തുക്കളിൽ നിന്നുമാണ് പണം തട്ടിയത്. ഒരാളിൽ നിന്ന് 1,30,000 രൂപ തട്ടിയെടുത്തതായാണ് പരാതി. പറഞ്ഞ സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.നേരത്തേ അബുദാബിയിൽ ജോലി ചെയ്തിരുന്ന ശരത്ത് നാട്ടിലെത്തിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ഇന്നോവയടക്കമുള്ള വാഹനങ്ങൾ വാങ്ങിയെന്ന് പോലീസ് പറഞ്ഞു.തൊടുപുഴ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഎടാ മോനേ ഇതൊക്കെ നോക്കി ചെയ്യണ്ടേ … കൊതുകിനെ കൊല്ലാൻ നോക്കി, 2 ലക്ഷം രൂപയുടെ ടിവി നഷ്ടം!
കൊതുകിനെ കൊല്ലാനുള്ള ശ്രമത്തിൽ നശിച്ചത് രണ്ടു ലക്ഷം രൂപയുടെ സ്മാര്‍ട്ട് ടിവി. ഒരു വീട്ടിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്വീകരണ മുറിയിലിരുന്ന് ഒരു കുട്ടി ടിവി കാണുന്നതാണു വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ഇതിനിടെ അച്ഛന് മോസ്കിറ്റോ ബാറ്റുമായി കൊതുകിനെ പിടിക്കാന്‍ വരുന്നു. കൊതുക് പറന്നു പോയി ടിവിയുടെ സ്ക്രീനില്‍ ഇരുന്നു. കൊതുകിനെ കൊല്ലാൻ മോസ്കിറ്റോ ബാറ്റ് ടിവിയുടെ സ്ക്രീനില്‍ തൊട്ടതോടെ വെള്ള നിറം പടർന്നു ടിവി നിശ്ചലമായി. മോസ്കിറ്റോ ബാറ്റില്‍നിന്നു വൈദ്യുതി പ്രവാഹമുണ്ടായി ടിവിയുടെ സര്‍ക്യൂട്ട് നശിക്കുകയായിരുന്നു. കൊതുകുകളെ ഉറവിടത്തില്‍തന്നെ നശിപ്പിക്കണമെന്നടക്കമുള്ള ഉപദേശങ്ങളുമായി നിരവധി പേരാണു വീഡിയോയ്ക്കു കമന്റുമായെത്തിയത്.
Read Moreഇതും മറ്റൊരു പ്രസംഗ തന്ത്രമോ; ഇടതുപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കിയ ഒരു സാംസ്ക്കാരിക പൈതൃകം തകർത്തു; മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമയി ജി.സുധാകരൻ
അമ്പലപ്പുഴ: സ്വകാര്യ ചടങ്ങില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരേയും എച്ച്. സലാം എംഎല്‍എക്കുമെതിരേ വിമര്‍ശനമുയര്‍ത്തി മുന്‍ മന്ത്രി ജി. സുധാകരന്. പുന്നപ്ര പുനര്‍ജനി പൈതൃക കലാകായിക സംരക്ഷണസമിയുടെ പത്താമത് വാര്‍ഷികം ഗവ. ജെ.ബി. സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ചന്നമ്പ്യാര് സ്മാരകത്തിന് പേരുപോലും നല്‍കാതെ ഉദ്ഘാടനം ചെയ്തത് മന്ത്രി ശ്രദ്ധിക്കാതെപോയെന്നായിരുന്നു സാംസ്കാരിക മന്ത്രിക്കെതിരേ ഉയര്‍ത്തിയ വിമര്‍ശനം. പ്രധാന കവാടത്തില്‍ കുഞ്ചന്നമ്പ്യാര് സ്മാരകമെന്ന് എഴുതാതെപോലുമാണ് ഉദ്ഘാടനം ചെയ്തത്. കുഞ്ചന്‍നമ്പ്യാരുടെ പ്രതിമപോലും പൊളിച്ചു. ഒരു പുരാവസ്തുവാണ് തകര്‍ത്തത്. അത് ഗൗരവമായ കാര്യമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കിയ ഒരു സാംസ്ക്കാരിക പൈതൃകമാണ് ഇല്ലാതാക്കിയത്. അന്നത്തെ ശിലാസ്ഥാപനമോ ഫലകമോ ഒന്നും അവിടെയില്ല. ഇതൊന്നും മന്ത്രി ശ്രദ്ധിച്ചില്ലെന്നായിരുന്നു മുന്‍ മന്ത്രിയുടെ കുറ്റപ്പെടുത്തല്‍. ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ ആക്ഷേപിച്ചെന്നാരോപിച്ചായിരുന്നു എംഎല്‍എക്കെതിരേ ഉയര്‍ത്തിയ വിമര്‍ശനം. ജനങ്ങളുടെ അഭിപ്രായങ്ങളെ ഇത്തരം പോസ്റ്റിലൂടെ മാറ്റിമറിക്കാനാകില്ല. അതുകൊണ്ട് ഒരു വോട്ടുപോലും…
Read More