പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ വയോധികന് ഇരട്ട ജീവപര്യന്തം തടവും 6.5 ലക്ഷം രൂപ പിഴയും ശിക്ഷ. തണ്ണിത്തോട് കരിമാന്‍തോട് ആനക്കല്ലിങ്കല്‍ വീട്ടില്‍ ഡാനിയേലിനെയാണ് (75) പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തം തടവിനു പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമം പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 33 വര്‍ഷം അധിക കഠിന തടവും ആറര ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാല്‍ അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. 2024 മാര്‍ച്ച് 18ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്. അയല്‍വാസിയായ ആറു വയസുകാരിക്കൊപ്പം തന്റെ വീട്ടില്‍ കളികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു പത്തുവയസുകാരി. ഇവരെയാണ് ഇയാൾ ലൈംഗികാതിക്രമത്തിനു വിധേയരാക്കിയത്.പത്തുവയസുകാരിക്കെതിരേയുള്ള കേസ് തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്. ശിവകുമാര്‍ ആയിരുന്നു അന്വേഷിച്ചത്.…
Read MoreDay: May 19, 2025
ഈ സ്ത്രീയെ സൂക്ഷ്മമായി നിരീക്ഷിക്കാമോ? ഇവൾ പാക് ചാര; ജ്യോതി മല്‍ഹോത്രയെ കുറിച്ച് 2024 -ല്‍ മുന്നറിയിപ്പ് നല്കിയ യുവാവിന്റെ ട്വീറ്റ് വൈറൽ
ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനൽ ഉടമ ജ്യോതി മൽഹോത്രയാണ് സൈബറിടങ്ങളിൽ ഉൾപ്പെടെ ചർച്ച. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുവച്ചതിന് കഴിഞ്ഞദിവസമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയെ അറസ്റ്റ് ചെയ്യുന്നതിനും ഒരു വർഷം മുൻപ് തന്നെ ഇവരെ സൂക്ഷിക്കണമെന്നും ഇവർ ചാരയാണെന്നും പറഞ്ഞ് ഇന്ത്യക്കാരൻ കപിൽ ജയിന് നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ‘എൻഐഎ ഈ സ്ത്രീയെ സൂക്ഷ്മമായി നിരീക്ഷിക്കാമോ.. ആദ്യം അവൾ പാകിസ്ഥാൻ എംബസിയുടെ ചടങ്ങിൽ പങ്കെടുത്തു, പിന്നീട് 10 ദിവസം പാകിസ്ഥാൻ സന്ദർശിക്കുകയും ചെയ്തു. അവൾ ഇപ്പോൾ കാഷ്മീരിലേക്ക് പോകുകയാണ്. ഇതിന് പിന്നിൽ ഏതെങ്കിലും ബന്ധങ്ങളുണ്ടാവാം’ എന്നാണ് കപിൽ ജയിന് എഴുതിയ കുറിപ്പില്‍ പറയുന്നത്. ഒപ്പം ജ്യോതിയുടെ യൂട്യൂബ് പേജിന്റെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു. 17 ലക്ഷം പേരാണ് ഈ കുറിപ്പ് ഇതിനകം കണ്ടത്. പോസ്റ്റ് വൈറലായതോടെ…
Read Moreപെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
ഹരിപ്പാട്: പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്തു അശ്ലീല ചിത്രമാക്കി മാറ്റി ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാം ടെലിഗ്രാം എന്നിവയിലും പോസ്റ്റ് ചെയ്ത പ്രതികളിൽ ഒരാൾകൂടി പിടിയിൽ. തമിഴ്നാട് പിള്ളേയ്യർ കോവിൽ അജിത് കുമാർ (28) ആണ്. അറസ്റ്റിലായത് ഇയാളെ പോലീസ് തമിഴ്നാടു വിളപക്കം പൊളൂർ എന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്. പ്രതി കുമാർ, സേവൻ എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെൺകുട്ടികളുടെ ഫോട്ടോകൾ എടുത്ത് ഇവരുടെ ചിത്രം മോർഫ് ചെയ്തു അശ്ലീല ചിത്രമാക്കി വ്യാജഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തു അതുവഴി ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം എന്നിവയിൽ ഈ ഫോട്ടോകളും വീഡിയോകളും പ്രദർശിപ്പിക്കുകയും ചെയ്യകയാണ് ഇയാളുടെ വിനോദം. ഏപ്രിൽ 14നും അതിനുശേഷവും വന്ന ഹരിപ്പാട് സ്വദേശികളായ എട്ട് പെൺകുട്ടികളുടെ പരാതിയിൽ അവരുടെ ഫേസ്ബുക്ക് പേജിൽനിന്നു ഫോട്ടോകൾ എടുത്തു മോർഫ് ചെയ്തു അശ്ലീല ഫോട്ടോകളായി ഫേസ്ബുക്ക് മറ്റു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു എന്ന പരാതിയിൽ…
Read Moreവീസ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ; 9 പേരിൽ നിന്ന് തട്ടിയെടുത്തത് 15 ലക്ഷം രൂപ
തൊടുപുഴ: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയിൽ. കുവൈറ്റിലേക്ക് വീസ നൽകാമെന്ന് വിശ്വസിപ്പിച്ച് ഒൻപതു പേരിൽ നിന്ന് 15,50,000 രൂപ തട്ടിയെടുത്ത കേസിൽ ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്.ശരത്താണ് (35) പിടിയിലാണ്. കഴിഞ്ഞവർഷം മാർച്ചിലാണ് തട്ടിപ്പ് അരങ്ങേറിയത്. തൊടുപുഴ സ്വദേശികളായ ശരത്കുമാർ, അക്ഷയ്കുമാർ എന്നിവരെയാണ് കുവൈറ്റ് വിസ നൽകാമെന്നു പറഞ്ഞ് ശരത്ത് സമീപിച്ചത്. ഇവരിൽനിന്നും ഇവരുടെ ഏഴു സുഹൃത്തുക്കളിൽ നിന്നുമാണ് പണം തട്ടിയത്. ഒരാളിൽ നിന്ന് 1,30,000 രൂപ തട്ടിയെടുത്തതായാണ് പരാതി. പറഞ്ഞ സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.നേരത്തേ അബുദാബിയിൽ ജോലി ചെയ്തിരുന്ന ശരത്ത് നാട്ടിലെത്തിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ഇന്നോവയടക്കമുള്ള വാഹനങ്ങൾ വാങ്ങിയെന്ന് പോലീസ് പറഞ്ഞു.തൊടുപുഴ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഎടാ മോനേ ഇതൊക്കെ നോക്കി ചെയ്യണ്ടേ … കൊതുകിനെ കൊല്ലാൻ നോക്കി, 2 ലക്ഷം രൂപയുടെ ടിവി നഷ്ടം!
കൊതുകിനെ കൊല്ലാനുള്ള ശ്രമത്തിൽ നശിച്ചത് രണ്ടു ലക്ഷം രൂപയുടെ സ്മാര്‍ട്ട് ടിവി. ഒരു വീട്ടിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്വീകരണ മുറിയിലിരുന്ന് ഒരു കുട്ടി ടിവി കാണുന്നതാണു വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ഇതിനിടെ അച്ഛന് മോസ്കിറ്റോ ബാറ്റുമായി കൊതുകിനെ പിടിക്കാന്‍ വരുന്നു. കൊതുക് പറന്നു പോയി ടിവിയുടെ സ്ക്രീനില്‍ ഇരുന്നു. കൊതുകിനെ കൊല്ലാൻ മോസ്കിറ്റോ ബാറ്റ് ടിവിയുടെ സ്ക്രീനില്‍ തൊട്ടതോടെ വെള്ള നിറം പടർന്നു ടിവി നിശ്ചലമായി. മോസ്കിറ്റോ ബാറ്റില്‍നിന്നു വൈദ്യുതി പ്രവാഹമുണ്ടായി ടിവിയുടെ സര്‍ക്യൂട്ട് നശിക്കുകയായിരുന്നു. കൊതുകുകളെ ഉറവിടത്തില്‍തന്നെ നശിപ്പിക്കണമെന്നടക്കമുള്ള ഉപദേശങ്ങളുമായി നിരവധി പേരാണു വീഡിയോയ്ക്കു കമന്റുമായെത്തിയത്.
Read Moreഇതും മറ്റൊരു പ്രസംഗ തന്ത്രമോ; ഇടതുപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കിയ ഒരു സാംസ്ക്കാരിക പൈതൃകം തകർത്തു; മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമയി ജി.സുധാകരൻ
അമ്പലപ്പുഴ: സ്വകാര്യ ചടങ്ങില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരേയും എച്ച്. സലാം എംഎല്‍എക്കുമെതിരേ വിമര്‍ശനമുയര്‍ത്തി മുന്‍ മന്ത്രി ജി. സുധാകരന്. പുന്നപ്ര പുനര്‍ജനി പൈതൃക കലാകായിക സംരക്ഷണസമിയുടെ പത്താമത് വാര്‍ഷികം ഗവ. ജെ.ബി. സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ചന്നമ്പ്യാര് സ്മാരകത്തിന് പേരുപോലും നല്‍കാതെ ഉദ്ഘാടനം ചെയ്തത് മന്ത്രി ശ്രദ്ധിക്കാതെപോയെന്നായിരുന്നു സാംസ്കാരിക മന്ത്രിക്കെതിരേ ഉയര്‍ത്തിയ വിമര്‍ശനം. പ്രധാന കവാടത്തില്‍ കുഞ്ചന്നമ്പ്യാര് സ്മാരകമെന്ന് എഴുതാതെപോലുമാണ് ഉദ്ഘാടനം ചെയ്തത്. കുഞ്ചന്‍നമ്പ്യാരുടെ പ്രതിമപോലും പൊളിച്ചു. ഒരു പുരാവസ്തുവാണ് തകര്‍ത്തത്. അത് ഗൗരവമായ കാര്യമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കിയ ഒരു സാംസ്ക്കാരിക പൈതൃകമാണ് ഇല്ലാതാക്കിയത്. അന്നത്തെ ശിലാസ്ഥാപനമോ ഫലകമോ ഒന്നും അവിടെയില്ല. ഇതൊന്നും മന്ത്രി ശ്രദ്ധിച്ചില്ലെന്നായിരുന്നു മുന്‍ മന്ത്രിയുടെ കുറ്റപ്പെടുത്തല്‍. ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ ആക്ഷേപിച്ചെന്നാരോപിച്ചായിരുന്നു എംഎല്‍എക്കെതിരേ ഉയര്‍ത്തിയ വിമര്‍ശനം. ജനങ്ങളുടെ അഭിപ്രായങ്ങളെ ഇത്തരം പോസ്റ്റിലൂടെ മാറ്റിമറിക്കാനാകില്ല. അതുകൊണ്ട് ഒരു വോട്ടുപോലും…
Read Moreമേമ്പൊടിക്ക് സ്വർണം…ഒരു പവൻ തൂക്കത്തിൽ ചെമ്പുകൊണ്ട് മാലയും വളയും നിർമിച്ച് സ്വർണം പൂശി തട്ടിപ്പ്; ഫിനാൻസ് സ്ഥാപനങ്ങളെ കബളിപ്പിക്കുന്ന കണ്ണൂർ സിദ്ദിഖും കൂട്ടാളിയും പിടിയിൽ
ഹരിപ്പാട്: ചെമ്പിന്റെ പുറത്ത് സ്വര്‍ണം പൊതിഞ്ഞ് സ്വര്‍ണാഭരണങ്ങളാക്കി ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പണയംവച്ച് പണം തട്ടുന്ന പ്രതികളില്‍ മുഖ്യ കണ്ണികളെ വീയപുരം പോലീസ് അറസ്റ്റ് ചെയ്തു. ആയാപറമ്പ് കുറ്റിമുക്കിലുള്ള ഫിനാന്‍സ് സ്ഥാപനത്തില്‍ സ്വര്‍ണാഭരണം പണയംവച്ച് പണം തട്ടിയ കേസില്‍ രണ്ടുമാസം മുന്‍പ് കൊച്ചുമോന് എന്ന് വിളിക്കുന്ന ദിലീഷിനെയും അര്‍പ്പണ്‍ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ സ്വര്‍ണാഭരണം ഉണ്ടാക്കി പണയം വയ്ക്കാന്‍ നല്കുന്ന മുഖ്യ സൂത്രധാരായ കണ്ണൂര്‍ സ്വദേശിയായ സിദ്ദിഖിനെയും സ്വര്‍ണാഭരണമായി ഉണ്ടാക്കി നല്കുന്ന ബിജുവിനെയും പെരുമ്പാവൂരില്‍നിന്നു കഴിഞ്ഞ ദിവസം വീയപുരം പോലീസ് അറസ്റ്റ് ചെയ്തു. ഒരു പവന് തൂക്കം വരുന്ന സ്വര്‍ണാഭരണം ഉണ്ടാക്കാന്‍ 12,000 രൂപ ചെലവ് വരും. ഇത്തരത്തില്‍ ഉണ്ടാക്കുന്ന ആഭരണം 15,000 മുതല്‍ 25,000 രൂപവരെ വിലയ്ക്ക് ആളുകള്‍ക്ക് നല്കി അവരെക്കൊണ്ട് ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പണയംവച്ച്…
Read Moreചെന്നൈ നഗരത്തിൽ തിരക്കിനിടെ നടുറോഡിൽ ഗർത്തം: യാത്രക്കാരുമായി കാർ കുഴിയിൽ
നടുറോഡിൽ പൊടുന്നനേയുണ്ടായ എട്ടടിയോളം ആഴമുള്ള കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാർ വീണു. ചെന്നൈയിലെ താരാമണിക്കു സമീപത്തെ ടൈഡൽ പാർക്കിനടത്തുള്ള രാജീവ് ഗാന്ധി സലൈയിലെ റോഡിൽ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ടാക്സി കാറാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ റെയിൽവേ സ്റ്റേഷനിൽനിന്നു യാത്രക്കാരുമായി പോവുകയായിരുന്നു കാർ. കാറിലുണ്ടായിരുന്ന രണ്ടു കുട്ടികളടക്കം അഞ്ച് പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നിരവധി വാഹനങ്ങൾ സംഭവസമയം റോഡിലുണ്ടായിരുന്നു. ഗർത്തം രൂപപ്പെട്ടതോടെ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. റോഡിന് അടിയിലൂടെ കടന്നു പോകുന്ന മലിനജല പൈപ്പ് പൊട്ടിയതാണു ഗർത്തമുണ്ടാകാൻ കാരണമെന്നു സിഎംആർഎൽ വിശദമാക്കുന്നത്. മെട്രോ റെയിൽ നിർമാണം നടക്കുന്നതിന് 300 മീറ്റർ അരികിലായിരുന്നു അപകടം.
Read Moreഇതെന്ത് ഡിഷ് ആണ് ചേച്ചി… പ്രഷർ കുക്കറിൽ രാസലഹരി തയാറാക്കി; വിദേശവനിത പിടിയിൽ
അസംസ്കൃത രാസവസ്തുക്കൾ ഉപയോഗിച്ച് ഫ്ലാറ്റിൽ രാസലഹരി നിർമിച്ച് വിറ്റിരുന്ന വിദേശ വനിത അറസ്റ്റിൽ. 5.6 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയൻ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു (26) ആണ് മുംബൈയിൽ പിടിയിലായത്. നാലസൊപാര ഈസ്റ്റിലെ പ്രഗതി നഗറിൽ വൻതോതിൽ എംഡിഎംഎ വിൽപ്പന നടക്കുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തുളിഞ്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അന്വേഷണസംഘം ഫ്ലാറ്റിൽ എത്തിയപ്പോൾ റീത്ത പ്രഷർ കുക്കറിൽ രാസലഹരി തയാറാക്കുകയായിരുന്നു. താമസസ്ഥലത്തുനിന്നു ലഹരിവസ്തുക്കൾ തയാറാക്കുന്നതിനായുള്ള അസംസ്കൃതവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreകന്നിക്കിരീടം… സിറ്റിയെ കീഴടക്കി ക്രിസ്റ്റൽ എഫ്എ കപ്പ് സ്വന്തമാക്കി
ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോള്‍ 2024-25 സീസണ് കിരീടം ക്രിസ്റ്റല്‍ പാലസിന്. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് ക്രിസ്റ്റല്‍ പാലസ് എഫ്എ കപ്പില്‍ ചുംബിച്ചത്. 16-ാം മിനിറ്റില്‍ എബെറെച്ചി എസെ നേടിയ ഗോള്‍ രണ്ടു ടീമുകളെയും തമ്മില്‍ വേര്‍തിരിച്ചു. ഒരു പെനാല്‍റ്റി ഉള്‍പ്പെടെ തുലച്ച് മാഞ്ചസ്റ്റര്‍ സിറ്റിക്കാര് തോല്‍വി ഇരന്നു വാങ്ങുകയായിരുന്നു എന്നതാണ് വാസ്തവം. 36-ാം മിനിറ്റിലായിരുന്നു ഒമര്‍ മര്‍മൂഷ് എടുത്ത പെനാല്‍റ്റി ക്രിസ്റ്റല്‍ പാലസ് ഗോള്‍ കീപ്പര്‍ ഹെന്ഡേഴ്സണ് രക്ഷപ്പെടുത്തിയത്. മത്സരഗതിക്ക് എതിരായ ഗോളിന്റെ ലീഡുമായി ക്രിസ്റ്റല്‍ ആദ്യ പകുതി അവസാനിപ്പിച്ചു. വെംബ്ലി സ്റ്റേഡിയത്തില്‍ നിറഞ്ഞ മാഞ്ചസ്റ്റര്‍ സിറ്റി ആരാധകരെ ഞെട്ടിച്ച് 58-ാം മിനിറ്റില്‍ ക്രിസ്റ്റല്‍ പാലസ് രണ്ടാം തവണയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വല കുലുക്കി. എന്നാല്‍, വിഎആറിനുശേഷം റഫറി ഗോള്‍ നിഷേധിച്ചു. 119 വര്‍ഷം; കന്നിക്കിരീടം119 വര്‍ഷത്തിന്റെ…
Read More