ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ക്കൽ കു​തി​രാ​നി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം 27 മു​ത​ൽ

തൃ​ശൂ​ർ: പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ൻ ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​തി​രാ​നി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. ജ​നു​വ​രി 27 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ​യും ഫെ​ബ്രു​വ​രി 27 മു​ത​ൽ മാ​ർ​ച്ച് 10 വ​രെ​യും ര​ണ്ട് ഘ​ട്ട​മാ​യി പ​ണി ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ച​ര​ക്ക് ലോ​റി​ക​ൾ വൈ​കീ​ട്ട് അ​ഞ്ചി​ന് ശേ​ഷ​മാ​യി​രി​ക്കും ക​ട​ത്തി​വി​ടു​ക. കെ.​എ​സ്.​ആ​ർ.​ടി.​സി പ്രൈ​വ​റ്റ് ബ​സ് സ​ർ​വീ​സു​ക​ൾ ത​ട​സ്സ​പ്പെ​ടി​ല്ല. എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഒ​റ്റ​വ​രി​യാ​യാ​ണ് ക​ട​ത്തി​വി​ടു​ക.

ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സി​നൊ​പ്പം സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ ആ​ദി​ത്യ, പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​തി​നി​ധി, ആ​ർ.​ടി.​ഒ, ബ​സ് ഓ​ണേ​ഴ്സ് ട്ര​ക്ക് ഓ​ണേ​ഴ്സ് പ്ര​തി​നി​ധി​ക​ൾ, എ​ണ്ണ ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, കെ.​എ​സ്.​ഇ. ബി. ​ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ഞ്ചി​നീ​യ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts