പത്തനംതിട്ട: പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചെന്ന് മൊബൈല്‍ ഫോണില്‍ വിളിച്ച് പോലീസിനു വ്യാജ സന്ദേശം നല്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് ആനചന്ത കോട്ടക്കുഴി വെട്ടുവേലില്‍ വീട്ടില്‍ സിനു തോമസാണ് (32) പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം 6.15 നാണ് ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നു പത്തനംതിട്ട ജില്ലാ പോലീസ് ഇ ആര്‍എസ്എസ് കണ്ട്രോള് റൂമിൽ, സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശമടങ്ങിയ വിളി എത്തിയത്. വിവരം അറിഞ്ഞ ഉടനെ പത്തനംതിട്ട ഡിവൈഎസ്പി എസ്.അഷാദിന്റെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്ക്വാഡും എത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലയാലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്.വിജയന്, പത്തനംതിട്ട എസ്ഐ ഷിജു പി.സാം,…
Read MoreDay: May 20, 2025
ഉച്ചയ്ക്ക് വാഹനവുമായെത്തി പൈപ്പുകൾ കയറ്റിക്കൊണ്ടു പോയി; കിഫ്ബിയുടെ പണിക്കാരാണെന്നാണ് നാട്ടുകാർ കരുതിയത്; ചെങ്ങന്നൂരിലെ കുടിവെള്ള പൈപ്പ് മോഷ്ടാക്കൾ പോലീസ് വലയിൽ
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കിഫ്ബി കുടിവെള്ള പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചുപേരെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ചേരാവള്ളി സ്വദേശികളായ ഷിജു (43), അബ്ദുൾ ഷുക്കൂർ (49), നൂറനാട് ആദിനാട് സ്വദേശി സാലീം ( 36), കായംകുളം പെരിങ്ങാല സ്വദേശി ഷൈജു (41), കൃഷ്ണപുരം കുറ്റിത്തെരുവ് സ്വദേശി സിയാദ് (41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ജംഗ്ഷനു സമീപമുള്ള സ്വകാര്യ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന പൈപ്പുകളാണ് നഷ്ടപ്പെട്ടത്. അറുപതോളം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായതെന്ന് പോലീസ് അറിയിച്ചു. പിടിയിലായവർ കായംകുളം, നൂറനാട് ഭാഗത്തുള്ളവരാണ്. മുളക്കുഴ പെട്രോൾ പമ്പിനു സമീപം സ്വകാര്യ മൊബൈൽ കമ്പനിയുടെ രണ്ടു ലക്ഷം രൂപ…
Read Moreഒരു നാടിന്റെ വേദനയായി കല്യാണി; ആലുവയിൽ കാണാതായ മൂന്നുവയസുകാരിയെ മൂഴിക്കുളം പുഴയിൽ നിന്ന് കണ്ടെത്തി; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും
കൊച്ചി: ആലുവായിൽ കാണാതായ കല്യാണിയുടെ മരണത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റംചുമത്തും. അമ്മ സന്ധ്യ ഇപ്പോൾ ചങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്. നാട്ടുകാരും അധികൃതരും ചേർന്നുളള തിരച്ചിലിൽ കല്യാണിയുടെ മൃതദേഹം മൂഴിക്കുളം പുഴയിൽനിന്നാണ് പുലർച്ചെ കണ്ടെത്തിയത്. സ്കൂബ ഡൈവിംഗ് ടീമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം ബസിൽ യാത്ര ചെയ്ത മൂന്നു വയസുകാരിയായ മറ്റക്കുഴി സ്വദേശിയായ കല്യാണിയെ കാണാതാകുകയായിരുന്നു. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ കൂടെയാണ് കുട്ടി യാത്ര ചെയ്തത്. അങ്കണവാടിയിൽ നിന്ന് തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമുതലാണ് കുട്ടിയെ കാണാതായതെന്ന് പരാതിയിൽ പറയുന്നു. കുട്ടിയും അമ്മയും ടൗണിലൂടെ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അമ്മയ്ക്ക് മാനസികമായി പ്രശ്നമുണ്ടെന്ന് കുടുംബക്കാർ പോലീസിൽ മൊഴി നൽകി. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു.
Read Moreഇവിടെ സാലഡ് കിട്ടിയില്ല, പിന്നെ സൽക്കാര ഹാളിൽ കണ്ടത് കൂട്ടയടി; വിവാഹ സൽക്കാരത്തിന് ശേഷം കേറ്ററിംഗ് തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; നാണക്കേടിന്റെ സാലഡ് കഥ കൊല്ലത്ത് നിന്ന്
കൊല്ലം: വിവാഹ സൽക്കാരത്തിനു ശേഷം ബിരിയാണിക്കൊപ്പം സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിംഗ് തൊഴിലാളികൾ തമ്മിൽ കൂട്ടയടി. സംഭവത്തിൽ നാല് പേർക്ക് തലയ്ക്ക് പരിക്ക് തിങ്കളാഴ്ച ഉച്ചയോടെ തട്ടാമല പിണയ്ക്കലിലെ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിംഗ് തൊഴിലാളികൾ ആഹാരം കഴിക്കാനിരുന്നു. ഇവർ പരസ്പരം ബിരിയാണി വിളമ്പി. എന്നാൽ ചിലർക്ക് സാലഡ് കിട്ടാതായതോടെ തർക്കമായി. ആ തർക്കം പിന്നീട് കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളായി തിരിഞ്ഞു യുവാക്കൾ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. അക്രമത്തിൽ നാല് പേരുടെ തലയ്ക്കു പരുക്കേൽക്കുകയായിരുന്നു. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രണ്ട് കൂട്ടരും ഇരവിപുരം പോലീസിൽ പരാതിയുമായി എത്തി. ഇന്ന് രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അടിയുണ്ടാക്കിയവർക്ക് എതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Read More