കൊച്ചി: ആലുവായിൽ കാണാതായ കല്യാണിയുടെ മരണത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റംചുമത്തും. അമ്മ സന്ധ്യ ഇപ്പോൾ ചങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്.
നാട്ടുകാരും അധികൃതരും ചേർന്നുളള തിരച്ചിലിൽ കല്യാണിയുടെ മൃതദേഹം മൂഴിക്കുളം പുഴയിൽനിന്നാണ് പുലർച്ചെ കണ്ടെത്തിയത്. സ്കൂബ ഡൈവിംഗ് ടീമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അമ്മയ്ക്കൊപ്പം ബസിൽ യാത്ര ചെയ്ത മൂന്നു വയസുകാരിയായ മറ്റക്കുഴി സ്വദേശിയായ കല്യാണിയെ കാണാതാകുകയായിരുന്നു. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ കൂടെയാണ് കുട്ടി യാത്ര ചെയ്തത്.
അങ്കണവാടിയിൽ നിന്ന് തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമുതലാണ് കുട്ടിയെ കാണാതായതെന്ന് പരാതിയിൽ പറയുന്നു. കുട്ടിയും അമ്മയും ടൗണിലൂടെ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.
അമ്മയ്ക്ക് മാനസികമായി പ്രശ്നമുണ്ടെന്ന് കുടുംബക്കാർ പോലീസിൽ മൊഴി നൽകി. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു.