കൊച്ചി: എറണാകുളത്ത് 54 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ പില്ലര്‍ തകര്‍ന്ന സംഭവത്തില്‍, കെട്ടിടത്തില്‍നിന്ന് കുടുംബങ്ങള്‍ ഒഴിയണമെന്ന് വിദഗ്ധ സമിതി തീരുമാനം.കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം ബലപരിശോധന നടത്താന്‍ വിദഗ്ദ്ധ സമിതി തീരുമാനിച്ചു. പനമ്പിള്ളി നഗറിലുള്ള ആര്‍ഡിഎസ് അവന്യു വണ്‍ എന്ന ഫ്ളാറ്റിന്റെ പില്ലറാണ് തകര്‍ന്നത്. തകര്‍ന്ന പില്ലറുള്ള ടവറില്‍ താമസിക്കുന്ന 24 കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടത്തിയ പരിശോധനയില്‍, ബലപരിശോധനയും അതിന് ശേഷമുള്ള ബലപ്പെടുത്തലിന്റെയും മുഴുവന്‍ ചെലവും ബില്‍ഡര്‍മാരായ ആര്‍ഡിഎസ് കമ്പനി വഹിക്കണമെന്നാണ് നിര്‍ദേശം.ഫ്ളാറ്റ് കെട്ടിടത്തില്‍ പില്ലറടക്കമുള്ള ഭാഗത്ത് നേരത്തെ കേടുപാടുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് 20 ഓളം കുടുംബങ്ങള്‍ ഇവിടെനിന്ന് താമസം മാറി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പില്ലറില്‍ വലിയ തകര്‍ച്ച കണ്ടത്. പിന്നാലെ കോര്പറേഷന് എൻജിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
Read MoreDay: May 30, 2025
കരുവന്നൂർ കുറ്റപത്രം: പ്രതിഷേധം കനപ്പിക്കാൻ കോണ്‍ഗ്രസും ബിജെപിയും
തൃശൂർ: കരുവന്നൂർ കേസിൽ ഇഡി സിപിഎം നേതാക്കളെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയതോടെ സിപിഎം നേതാക്കൾക്കെതിരെ പ്രതിഷേധം കനപ്പിക്കാൻ കോണ്‍ഗ്രസും ബിജെപിയും സമരപരിപാടികൾ ആവിഷ്കരിക്കുന്നു. കെ.രാധാകൃഷ്ണൻ എംപി. എ.സി.മൊയ്തീൻ എംഎൽഎ, മുൻ സിപിഎം ജില്ല സെക്രട്ടറി എം.എം.വർഗീസ് എന്നിവർക്കെതിരെയും സിപിഎം സംസ്ഥാനജില്ല നേതൃത്വങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും തീരുമാനിച്ചിരിക്കുന്നത്.ശക്തമായ പ്രതിഷേങ്ങളെ ശക്തമായി തന്നെ പ്രതിരോധിച്ചോളാനാണ് പോലീസിന് മുകളിൽ നിന്നും നിർദ്ദേശമുള്ളതെന്ന് സൂചനയുണ്ട്. ജലപീരങ്കിയടക്കമുള്ള സജ്ജീകരണങ്ങളുമായി പ്രതിഷേധങ്ങളെ നേരിടാൻ തന്നെയാണ് പോലീസും ഒരുങ്ങിയിരിക്കുന്നത്. ജില്ലയിലെ 111 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നാളെ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ പ്രമുഖ നേതാക്കൾ കരുവന്നൂർ വിഷയത്തിൽ പത്രസമ്മേളനം നടത്തി സർക്കാരിനും സിപിഎം നേതാക്കൾക്കുമെതിരെ കടുത്ത വിമർശനമുന്നയിക്കുന്നുണ്ട്.
Read Moreരോഗിയുമായി വന്ന ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃപ്പൂണിത്തുറ: ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം മോനപ്പിള്ളി ചിറ്റേക്കടവ് റോഡ് എവൂർ രേവതി വീട്ടിൽ അഡ്വ. ഏബ്രഹാം സാംസണിന്റെ മകൻ ബ്ലസൺ ഏബ്രഹാം സാംസൺ (23) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി11.45ഓടെ തെക്കുംഭാഗം കണ്ണൻകുളങ്ങര ഫയർ സ്റ്റേഷൻ കവലയ്ക്കടുത്തായിരുന്നു അപകടം. പുതിയകാവ് ഭാഗത്തുനിന്നും രോഗിയുമായി വന്ന ആംബുലൻസ്, ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.റോഡിൽ തലയടിച്ചു വീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ തിരുവല്ലയിലേയ്ക്ക് കൊണ്ടുപോകും. ബംഗളൂരു ബിഎംഡബ്ല്യു ഷോറൂം ജീവനക്കാരനായ യുവാവ് അവധിക്ക് നാട്ടിൽ വന്നതായിരുന്നു. മാതാവ്: അഡ്വ. ലൗലി ഏബ്രഹാം, സഹോദരൻ: അലോക് ഏബ്രഹാം.
Read Moreഷൂട്ടിംഗിനിടെ സാരിയിലേക്ക് തീപടർന്നു: അദ്ഭുതകരമായി രക്ഷപ്പെട്ട് നടി ശ്രിയ
നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ശ്രീയ രമേഷ്. മലയാളത്തിലും തെലുങ്കിലും സീരിയൽ രംഗത്ത് താരം സജീവമാണ്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫറിലെ ഗോമതി എന്ന കഥാപാത്രമാണ് ശ്രിയയെ പ്രശസ്തയാക്കിയത്. ഇപ്പോഴിതാ തെലുങ്ക് സീരിയലിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ലൊക്കേഷൻ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഷൂട്ടിംഗിനിടെ ശ്രീയ ഉടുത്തിരുന്ന സാരിയിലേക്ക് തീ ആളിപ്പടരുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ശ്രീയയുടെ സാരിത്തുമ്പിൽ തീപടരുന്നതും തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും തീപടരുന്നതും ഭയന്നു നിലവിളിക്കുന്ന താരത്തെയും ദൃശ്യങ്ങളിൽ കാണാം. സഹതാരങ്ങളും അണിയറ പ്രവർത്തകരും അമ്പരന്ന് നിൽക്കുന്നതിനിടെ മറ്റൊരു താരം കാർപ്പെറ്റ് കൊണ്ട് തീ അണയ്ക്കുകയായിരുന്നു. കത്തിയ സാരിയുടെ ഭാഗം ഊരി മാറ്റിയാണ് താരം രക്ഷപ്പെട്ടത്. ഒരു നടിയുടെ അപകടകരമായ ജീവിതം, തിരശീലയ്ക്ക് പിന്നിൽ എന്നാണ് വീഡിയോക്കൊപ്പം ശ്രിയ രമേഷ് കുറിച്ചത്. മലയാള ചലച്ചിത്ര-സീരിയൽ അഭിനേത്രിയായ…
Read Moreകുട്ടികള്‍ക്കുനേരേ നഗ്നതാ പ്രദര്‍ശനം; യുവാവിന്റെ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: എറണാകുളം നെട്ടൂരില്‍ 10 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കു നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ രക്ഷപ്പെട്ട യുവാവിന്റെ വാഹനം കേന്ദ്രീകരിച്ച് പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്. വൈകിട്ട് ട്യൂഷന് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. കുട്ടികള്‍ പോകുന്നിടത്തുനിന്ന് കുറച്ചു മാറി ഇരുചക്ര വാഹനം നിര്‍ത്തിയ ശേഷം ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നതും പിന്നീട് സ്കൂട്ടര്‍ എടുത്തു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ വാഹനം കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
Read Moreപാക് ചാരന്മാർക്ക് ഇന്ത്യൻ സിം കാർഡുകൾ വിതരണംചെയ്ത രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
ന്യൂഡൽഹി: പാക് ചാരന്മാർക്ക് ഇന്ത്യൻ സിം കാർഡുകൾ വിതരണം ചെയ്ത രാജസ്ഥാൻ സ്വദേശിയായ കാസിം (34) എന്നയാളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. 2024ലും 2025ലും പാക്കിസ്ഥാൻ സന്ദർശിച്ച ഇയാൾ, സന്ദർശനവേളയിൽ പാക്കിസ്ഥാൻ ചാര ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സംശയിക്കുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ ഗംഗോറ ഗ്രാമവാസിയായ കാസിം നിലവിൽ റിമാൻഡിലാണ്.
Read Moreഭീകരർക്കൊപ്പം വേദി പങ്കിട്ട് പാക് മന്ത്രിമാർ: ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ കമാൻഡർമാരുമായി പാക്കിസ്ഥാനിലെ മന്ത്രിമാർ വേദി പങ്കിടുന്ന ചിത്രം പുറത്ത്. പഞ്ചാബ് പ്രവിശ്യയിലെ കസൂർ ജില്ലയിൽ മേയ് 28ന് നടന്ന ഒരു പരിപാടിയിലാണു പാക്കിസ്ഥാനിലെ ഫെഡറൽ, പഞ്ചാബ് സർക്കാരുകളിലെ മുതിർന്ന മന്ത്രിമാർ തീവ്രവാദികളുമായി വേദി പങ്കിട്ടത്. ലഷ്കർ ബന്ധമുള്ള തീവ്രവാദികളായ സെയ്ഫുള്ള കസൂരി, തൽഹ സയീദ് (ഹാഫിസ് സയീദിന്റെ മകൻ), അമീർ ഹംസ തുടങ്ങിയവർക്കൊപ്പമാണു മന്ത്രിമാരുള്ളത്. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെയും മറിയം നവാസിന്റെയും വിശ്വസ്തരായ ഭക്ഷ്യമന്ത്രി മാലിക് റഷീദ് അഹമ്മദ് ഖാനും പഞ്ചാബ് അസംബ്ലി സ്പീക്കർ മാലിക് മുഹമ്മദ് അഹമ്മദ് ഖാനും ചിത്രത്തിലുണ്ട്. പാക്കിസ്ഥാനെ പ്രതിരോധിക്കുന്നതിൽ ഭീകരരുടെ പങ്കിനെ പുകഴ്ത്തിയായിരുന്നു മന്ത്രിമാരുടെ പ്രസംഗങ്ങൾ എന്നാണു റിപ്പോർട്ട്. ഹാഫിസ് സയീദ്, സൈഫുള്ള കസൂരി തുടങ്ങിയവർ പാക്കിസ്ഥാൻ ജനതയെ പ്രതിനിധീകരിക്കുന്നതായി മന്ത്രി മാലിക് റഷീദ് വേദിയിൽ പ്രഖ്യാപിച്ചു. തീവ്രവാദികളെ ദേശീയ വ്യക്തിത്വവുമായി തുലനം…
Read Moreഅന്‍വര്‍ അയയുന്നു, മത്സരിച്ചേക്കില്ല; ആര്യാടന് ഷൗക്കത്തിനെ അംഗീകരിച്ച് പരസ്യ പ്രസ്താവന ഇറക്കും
കോഴിക്കോട്: നിലമ്പൂർ നിയമസഭാ ഉപതെരഞ് ഞെടുപ്പിൽ പി.വി. അന്‍വര്‍ മല്‍സരിക്കാനുള്ള സാധ്യത കുറയുന്നു. മല്‍സരിക്കുന്ന കാര്യത്തില്‍ ധൃതിപിടിച്ച് തീരുമാനം ഉണ്ടാകില്ലെന്നാണ് അൻ വറിന്റെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതിനിടെ അൻവറിന്റെ നേതൃത ്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കേരളഘടകത്തിന്റെ പ്രവര്‍ത്തകസമിതിയോഗം ഇന്ന് ഉച്ചയ്ക്കുശേഷം ചേരും. ഇന്ന് വൈകുന്നേരം യുഡിഎഫ് നേതൃയോഗം ഓണ്‍ ലൈനായും ചേരുന്നുണ്ട്. പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ മല്‍സരിക്കണമെന്നാണ് ആഗ്രഹമെങ്കിലും അവസാനനിമിഷം വരെ കാത്തിരിക്കാമെന്ന നിലപാടിലാണ് അന്‍വര്‍. സമവായ സാധ്യതയെന്ന സൂചന ഇന്ന് രാവിലെ അന്‍വര്‍ നല്‍കുകയും ചെയ്തു. ഇന്നു രാവിലെ വാർത്താസമ്മേളനം വിളിച്ച അൻവർ, ചില പ്രധാന കാര്യങ്ങൾ പറയാനാണു വിളിച്ചതെന്നും എന്നാൽ അക്കാര്യം ഇപ്പോൾ പറയുന്നില്ലെന്നും പറഞ്ഞ് വാർത്താസമ്മേളനം് അവസാ നിപ്പിച്ചു. ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ വിളിച്ചുവെന്നും മാന്യമായ പരിഹാരം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അൻവർ പറഞ്ഞു.…
Read Moreഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചെരിഞ്ഞു; ആനയോട്ടത്തിലെ താരമായിരുന്ന കൊമ്പന്റെ വിടവാങ്ങൽ അമ്പത്തിയൊന്നാം വയസിൽ
ഗുരുവായൂർ: ദേവസ്വത്തിന്റെ കൊമ്പൻ ഗോപികണ്ണൻ ചെരിഞ്ഞു. ദേവസ്വം രേഖകൾ പ്രകാരം 51 വയസാണ് പ്രായം. ഒരസുഖവും ഇല്ലാതിരുന്ന ആന ഇന്ന് പുലർച്ചെ 4.10ന് കെട്ടും തറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. രണ്ട്മാസത്തോളമായി മദപ്പാടിൽ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ ആനയ്ക്ക് ഗ്യാസ് കയറിയത് പോലെ വയറിന് ചെറിയ വീർപ്പം കണ്ടിരുന്നതായി ഡോക്ടർ പറഞ്ഞു. എന്നാൽ വൈകുന്നേരത്തോടെ ആന പിണ്ടം ഇട്ടതായി ജീവനക്കാർ പറഞ്ഞു. 2001 സെപ്റ്റംബറിൽ ഗോപു നന്തിലത്ത് ആണ് ആനയെ നടയിരുത്തിയത്. ആസാമിൽനിന്നുള്ള ആനയാണെങ്കിലും സൗമ്യനും ലക്ഷണമൊത്ത കൊമ്പനുമായിരുന്നു. ക്ഷേത്രത്തിലെ ശീവേലി, വിളക്ക് തുടങ്ങിയ ചടങ്ങുകൾക്ക് മിക്ക ദിവസങ്ങളിലും എഴുന്നള്ളിപ്പ് നടത്തിയിരുന്നത് ഗോപീകണ്ണനായിരുന്നു. ആനയോട്ടത്തിലെ താരമായിരുന്ന ഗോപികണ്ണൻ ഒന്‍പതു പ്രാവശ്യമാണ് ആനയോട്ടത്തിൽ ജേതാവായിട്ടുള്ളത്. പിടിയാന നന്ദിനിക്ക് പാദരോഗം പിടിപെട്ട സമയത്ത് ഗുരുവായൂർ ഉത്സവത്തിന്റെ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഗോപീകണ്ണനാണ് തിടമ്പേറ്റി ഓട്ടപ്രദക്ഷിണം നടത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉത്സവങ്ങൾക്കും പൂരങ്ങൾക്കും…
Read Moreഡിയർ സ്മോക്കേഴ്സ് ജാഗ്രത… ഫ്രാൻസിൽ പുകവലിക്കെതിരേ നിയന്ത്രണങ്ങൾ കടുപ്പിച്ചു
കഫേ ടെറസുകളിലിരുന്നും റോഡുകളിലൂടെ സ്വതന്ത്രമായി നടന്നും പുകവലിച്ചിരുന്ന ഫ്രാൻസിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. ബീച്ചുകൾ, പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെ കുട്ടികൾക്ക് പ്രവേശിക്കാൻ കഴിയുന്ന എല്ലാ പൊതുസ്ഥലങ്ങളിലും പുകവലി നിരോധിക്കുമെന്നു ഫ്രാൻസിലെ ആരോഗ്യമന്ത്രി കാതറിൻ വൗട്രിൻ പ്രഖ്യാപിച്ചു. സ്കൂളുകളുടെ മുന്നിൽ വിദ്യാർഥികൾ പുകവലിക്കുന്നത് തടയാനായി അവിടെയും നിരോധനമേർപ്പെടുത്തും. ഇത് ലംഘിക്കുന്നവർക്ക് 135 യൂറോ (13,000 രൂപ) വരെ പിഴ ചുമത്തും. രാജ്യത്ത് വർധിച്ചു വരുന്ന പുകവലി ഉപയോഗത്തെത്തുടർന്നാണ് ഭരണകൂടത്തിന്റെ നടപടി. ജോലിസ്ഥലങ്ങൾ, വിമാനത്താവളങ്ങൾ, ട്രെയിൻ സ്റ്റേഷനുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പുകവലിക്കുന്നത് ഫ്രാൻസ് ഇതിനു മുൻപേ നിരോധിച്ചിരുന്നു
Read More