മുംബൈ: അമ്മാവന്റെ മകനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് 16കാരിയെ ജീവനൊടുക്കി. താനെ ജില്ലയിൽ ഡോംബിവ്ലി പ്രദേശത്തെ ഖംബല്പാഡയിലെ വീട്ടിലാണു പെണ്‍കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. താനെയിലെ ഉല്ലാസ്നഗറില്‍ താമസിക്കുന്ന തന്റെ അമ്മാവന്റെ 25 കാരനായ മകനുമായി പ്രണയത്തിലാണെന്നു പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇതാണു ജീവനൊടുക്കാൻ കാരണമെന്നു കരുതുന്നതായി തിലക് നഗര്‍ പോലീസ് അറിയിച്ചു.
Read MoreDay: May 30, 2025
ഇതാര് രാജകുമാരനോ: ഇന്ത്യൻ വേഷത്തിലെത്തിയ ഐറിഷ് കല്യാണ ചെക്കനെക്കണ്ട വീട്ടുകാർ പറഞ്ഞത് കേട്ടോ; വീഡിയോ കാണാം…
വിവാഹ ചടങ്ങുകൾ എത്രയും വ്യത്യസ്തമാക്കാമോ അത്രയും വ്യത്യസ്തമാക്കിയാണ് ഇപ്പോൾ നടത്തുന്നത്. രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടിച്ചേരൽ മാത്രമല്ല കൂടുമ്പോൾ ഇന്പമാകുന്ന രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കൂട്ടിച്ചേരലാണ് വിവാഹമെന്നത്. ജാതിയുടേയും മതത്തിന്റേയും അതിർവരന്പുകൾ പൊട്ടിച്ചെറിഞ്ഞ് വ്യക്തികൾക്ക് മാത്രം പ്രാധാന്യം കൽപിക്കുന്ന യുവ തലമുറയാണ് നമുക്കുള്ളത്. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ഐറിഷ് യുവാവും ഇന്ത്യൻ യുവതിയും തങ്ങളുടെ ദീർഘ കാലത്തെ പ്രണയത്തിനു ശേഷം ഒന്നിക്കുന്ന ചടങ്ങാണ് വീഡിയോയിൽ. ഐറിഷ് യുവാവിനെ ഇന്ത്യയുടെ പാരന്പര്യ വേഷത്തിൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ വീട്ടുകാർക്കുണ്ടായ ഞെട്ടലും പ്രതികരണവുമാണ് ഈ വീഡിയോയെ ഇത്രയും ശ്രദ്ധവരാൻ കാരണം. സ്വർണ നിറത്തിലെ ഷർവാണിയും പാന്റുമാണ് വരന്റെ വേഷം. ഇടനാഴിയിലൂടെ വരൻ നടന്നുവരുന്ന കാഴ്ച കണ്ടപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കൾ സന്തോഷത്തോടെ കൈയടിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഷെർവാണിയിലെ പ്രിന്റുകൾ വളരെ മികച്ചതാണെന്നും ഒരു രാജകുമാരനെ പോലെ തോന്നിക്കുന്നുവെന്നും…
Read Moreഇതാര് രാജകുമാരനോ: ഇന്ത്യൻ വേഷത്തിലെത്തിയ ഐറിഷ് കല്യാണ ചെക്കനെക്കണ്ട വീട്ടുകാർ പറഞ്ഞത് കേട്ടോ; വീഡിയോ കാണാം…
വിവാഹ ചടങ്ങുകൾ എത്രയും വ്യത്യസ്തമാക്കാമോ അത്രയും വ്യത്യസ്തമാക്കിയാണ് ഇപ്പോൾ നടത്തുന്നത്. രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടിച്ചേരൽ മാത്രമല്ല കൂടുമ്പോൾ ഇന്പമാകുന്ന രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കൂട്ടിച്ചേരലാണ് വിവാഹമെന്നത്. ജാതിയുടേയും മതത്തിന്റേയും അതിർവരന്പുകൾ പൊട്ടിച്ചെറിഞ്ഞ് വ്യക്തികൾക്ക് മാത്രം പ്രാധാന്യം കൽപിക്കുന്ന യുവ തലമുറയാണ് നമുക്കുള്ളത്. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ഐറിഷ് യുവാവും ഇന്ത്യൻ യുവതിയും തങ്ങളുടെ ദീർഘ കാലത്തെ പ്രണയത്തിനു ശേഷം ഒന്നിക്കുന്ന ചടങ്ങാണ് വീഡിയോയിൽ. ഐറിഷ് യുവാവിനെ ഇന്ത്യയുടെ പാരന്പര്യ വേഷത്തിൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ വീട്ടുകാരുടെ ഞെട്ടലും പ്രതികരണവുമാണ് ഈ വീഡിയോയ്ക്ക് ഇത്രയും ശ്രദ്ധവരാൻ കാരണം. സ്വർണ നിറത്തിലെ ഷർവാണിയും പാന്റുമാണ് വരന്റെ വേഷം. ഇടനാഴിയിലൂടെ വരൻ നടന്നുവരുന്ന കാഴ്ച കണ്ടപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കൾ സന്തോഷത്തോടെ കൈയടിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഷെർവാണിയിലെ പ്രിന്റുകൾ വളരെ മികച്ചതാണെന്നും ഒരു രാജകുമാരനെ പോലെ തോന്നിക്കുന്നുവെന്നും…
Read Moreനിലമ്പുരിൽ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി; രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർഥിയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥിയാകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. നിലമ്പുരിൽ സ്വരാജ് സമ്മതനാണെന്നും ഗോവിന്ദൻ പറഞ്ഞു. പി.വി. അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More‘ഞാന്‍ വഴിയാധാരമായത് ഒരു തവണ, പക്ഷേ അങ്ങ് വഴിയാധാരമായത് ഏഴുതവണ’: മുരളീധരന് മറുപടിയുമായി ഡോ. ജോ ജോസഫ്
കൊച്ചി: കോൺഗ്രസ് നേതാവ് കെ. മുരളീധരനെതിരേ രൂക്ഷ പ്രതികരണവുമായി തൃക്കാക്കരയിലെ മുൻ സ്ഥാനാർഥി ഡോ. ജോ ജോസഫ്. ഡോക്ടര്‍മാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ത്തി വഴിയാധാരമാക്കരുത് എന്ന കെ. മുരളീധരന്റെ പരിഹാസത്തിന് മറുപടിയാണ് ജോ ജോസഫ് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ താൻ ഒരു തവണ തോറ്റപ്പോൾ മുരളീധരൻ അക്ഷരാർഥത്തിൽ തോറ്റത് 7 തവണയാണ് എന്നാണ് ജോ ജോസഫ് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് കാലമായിരിക്കുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം നടന്ന എല്ലാ ഉപതെഞ്ഞെടുപ്പുകളുടെ സമയത്തും എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന അനേകം ട്രോളുകളും മറ്റും കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവർ പടച്ചുവിടുന്ന ഇവയിൽ ഒന്നിനുപോലും പ്രതികരിക്കാറില്ല. ചിലത് ആസ്വദിക്കാറുമുണ്ട്. എന്നാൽ അങ്ങനെയല്ല ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരുടെ പ്രതികരണങ്ങളോട് എന്റെ നിലപാട്. അതിനോട് പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കാലത്ത് ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ…
Read Moreപേമാരിയിൽ വിറച്ച് സംസ്ഥാനം; ന്യൂനമര്‍ദം ശക്തമായി, അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴ; തീരത്ത് കള്ളക്കടല്‍ പ്രതിഭാസം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇടുക്കി, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നൂറില്‍ പരം ദുരിതാശ്വാസ ക്യാമ്പുകളിലായി 2,500 ല്‍ പരം ആളുകളെ മാറ്റി പാര്‍പ്പിച്ചു. എന്‍ഡിആര്‍എഫിന്റെ ഒന്‍പതു യൂണിറ്റ് മഴ കെടുതികളെ നേരിടാന്‍ എസ്ഡിആര്എഫിനോടൊപ്പം സജ്ജരായി രംഗത്തുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അംങ്കണവാടികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴക്കെടുതിയില്‍ ഇന്നലെ…
Read Moreകെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തും മതിയാകാതെ കമിതാക്കൾ … ഓടുന്ന കാറിന്റെ സൺറൂഫ് തുറന്ന് പ്രണയലീല! 1,500 രൂപ പിഴയടപ്പിച്ച് പോലീസ്; ഇതിനൊക്കെ ഒരു മറവേണ്ടേയെന്ന സോഷ്യൽ മീഡിയ
ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ സൺറൂഫ് തുറന്ന് കമിതാക്കളുടെ പ്രണയലീല. ബംഗളൂരുവിലെ തിരക്കേറിയ ട്രിനിറ്റി റോഡിൽ കോറമംഗലയിലാണു സംഭവം. കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. അതുവഴി കടന്നുപോയ ഒരു യാത്രക്കാരനാണ് ഇവരുടെ പ്രണയലീലകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പൊതുജനമധ്യത്തിൽ പ്രണയലഹരിയിലാണ്ട ഇരുവർക്കുമെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ഇത്തരം പ്രവർത്തികൾ ഗതാഗത നിയമങ്ങളുടെയും മാന്യതയുടെയും ലംഘനമാണെന്നും മറ്റുള്ളവരുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. വീഡിയോ പ്രചരിച്ചതോടെ വാഹമുടമയെ കണ്ടെത്തി പോലീസ് 1,500 രൂപ പിഴയടപ്പിച്ചു. അപകടകരമായ ഡ്രൈവിംഗിന് 1,000 രൂപയും ഗതാഗത നിയമലംഘനങ്ങൾക്ക് 500 രൂപയുമാണ് പിഴ ചുമത്തിയത്.
Read Moreഎരുമേലി ശബരി എയര്‍പോര്‍ട്ട് പദ്ധതിക്ക് വീണ്ടും കുരുക്ക് ; ചെറുവള്ളി എസ്റ്റേറ്റ് സർവേയ്ക്ക് സ്റ്റേ
കോട്ടയം: എരുമേലി ശബരി വിമാനത്താവളം നിര്‍മാണത്തിന് വീണ്ടും നിയമക്കുരുക്ക്. സ്ഥലം ഏറ്റെടുക്കുന്നിനു മുന്നോടിയായുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചപ്പോഴാണ് വീണ്ടും ഹൈക്കോടതിയുടെ ഇടപെടല്‍. വിമാനത്താവളം നിര്‍മാണത്തിന് ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജൂലൈ ഒമ്പതിന് അന്തിമവിധി പറയുന്നതു വരെ എസ്റ്റേറ്റിലെ സര്‍വേ നടപടികള്‍ പാടില്ലെന്നാണ് കോടതി ഉത്തരവായിരിക്കുന്നത്. സര്‍ക്കാരിന് പറയാനുള്ളത് ജൂലൈ ഒമ്പതിനകം രേഖാമൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം.എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സെക്ഷന്‍ 11 വിജ്ഞാപനത്തിനെതിരേയാണ് ബിലീവേഴ്സ് ചര്‍ച്ച് ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്താവളത്തിന് വേണ്ട ഭൂമിയില്‍ 90 ശതമാനവും ചെറുവള്ളി എസ്റ്റേറ്റില്‍നിന്നാണ്. ശേഷിച്ച 300 ഏക്കര്‍ മാത്രമാണ് പുറത്തുനിന്നു വേണ്ടത്. എസ്റ്റേറ്റിന് പുറത്തുള്ള സ്ഥലങ്ങളുടെ സര്‍വേ നടത്തുന്നതില്‍ തടസമില്ല. സുപ്രീംകോടതിയിലെ അഭിഭാഷകന് അമിത് സിബലാണ് ബിലീവേഴ്സ് ചര്‍ച്ചിനു വേണ്ടി ഹാജരാകുന്നത്. വിമാനത്താവളത്തിനുവേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തിയത്…
Read Moreഏബ്രഹാം ലിങ്കണിന്റെ രക്തം പുരണ്ട കൈയുറയ്ക്ക് 12.97 കോടി രൂപ: തൂവാലയ്ക്ക് ഏഴു കോടി
അമേരിക്കൻ മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ് വെടിയേറ്റ രാത്രിയിൽ അദ്ദേഹത്തിന്റെ കോട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന രക്തം പുരണ്ട കൈയുറകൾ ലേലത്തിൽ വിറ്റുപോയത് 12.97 കോടി രൂപയ്ക്ക്. അന്നേദിവസം ലിങ്കൺ കൈവശം വച്ചിരുന്ന രണ്ടു തൂവാലകളിൽ ഒന്ന് ഏഴു കോടി രൂപയ്ക്കും വിറ്റു. 1865 ഏപ്രിൽ 14ന് രാത്രിയാണു ലിങ്കണു വെടിയേറ്റത്. വാഷിംഗ്ടൺ ഡിസിയിലെ ഫോർഡ്സ് തിയറ്ററിൽ “ഔർ അമേരിക്കൻ കസിൻ’ എന്ന നാടകം കാണുന്നതിനിടെ ജോൺ വിൽക്സ് എന്നയാൾ വെടിവയ്ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ ലിങ്കൺ പിറ്റേന്നു മരിച്ചു. ഏബ്രഹാം ലിങ്കണുമായി ബന്ധപ്പെട്ട 144 സാധനങ്ങളാണു കഴിഞ്ഞദിവസം ഷിക്കാഗോയിലെ ഫ്രീമാൻസ്/ഹിന്ദ്മാനിൽ ലേലം ചെയ്തത്. ലിങ്കൺ വധഗൂഢാലോചനയിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന ഒരു “വാണ്ടഡ്’ പോസ്റ്റർ ആണ് വലിയ തുകയ്ക്ക് ലേലത്തിൽ പോയ മറ്റൊന്ന്. 6.51 കോടി രൂപ ഈ പോസ്റ്ററിനു ലഭിച്ചു. 1824ൽ ഒരു…
Read Moreമഴ ദുരിതത്തിനൊപ്പം ആഫ്രിക്കന്‍ ഒച്ചിനെക്കൊണ്ട് പൊറുതിമുട്ടി കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങൾ
കോട്ടയം: വീട്ടിലും മുറ്റത്തും കൃഷിയിടങ്ങളിലും അഫ്രിക്കന്‍ ഒച്ചിനെക്കൊണ്ട് ജനം തോറ്റു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഒച്ച് പെറ്റുപെരുകുകയാണ്. പച്ചപ്പ് അപ്പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള ഈ കീടം വീടുകളിലേക്ക് ഇഴഞ്ഞുവരുന്നതും ദുരിതമായി.വിളകളടക്കം സസ്യങ്ങള്‍ തിന്നു നശിപ്പിക്കുക മാത്രമല്ല, കുടിവെള്ള സ്രോതസുകളിലും അടുക്കളയിലും എത്തി വിസര്‍ജ്യവും സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും. ആറു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ ജീവിക്കുന്ന ഒച്ചുകള്‍ മുട്ടയിടുന്ന സമയമാണിത്. മുട്ടകള്‍ രണ്ടാഴ്ചകൊണ്ട് വിരിയും. ആറു മാസംകൊണ്ട് പ്രായപൂര്‍ത്തിയായി പുതിയ തലമുറ മുട്ടയിട്ടു തുടങ്ങും.വൈകുന്നേരം മുതല്‍ പുറത്തിറങ്ങി പുലര്‍ച്ചെ വരെ ചെടികള്‍ തിന്നുതീര്‍ക്കും. വാഴ, മഞ്ഞള്‍, കൊക്കോ, കാപ്പി, കമുക്, പച്ചക്കറികള്‍ എന്നിവയൊക്കെ കൂട്ടമായി തിന്നുതീര്‍ക്കും. റബര്‍ തോട്ടങ്ങളില്‍നിന്ന് ലാറ്റക്സ് വരെ അകത്താക്കും. തെങ്ങിന്റെ കൂമ്പ് തിന്നുതീര്‍ക്കും. ഇവ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനിഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരായതിനാല്‍ ജാഗ്രത വേണം.ഒച്ചിനെ സ്പര്‍ശിക്കുമ്പോള്‍…
Read More