മലപ്പുറം: കപ്പ് കേക്ക് തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. താനാളൂർ സ്വദേശി സൈനബ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍വച്ച് ചായ കുടിക്കുന്നതിനിടയിൽ പലഹാരമായ കപ്പ് കേക്കിന്റെ അവശിഷ്ടം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരം മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം. പ്രത്യേക സാഹചര്യത്തില്‍ വെള്ളിയാഴ്ച മകളുടെ നിക്കാഹ് ചടങ്ങ് മാത്രം നടത്തി മറ്റു വിവാഹ ചടങ്ങുകള്‍ മാറ്റിവയ്ക്കുകയായിരുന്നു.
Read MoreDay: June 1, 2025
ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആൾ: ബിജെപി സ്ഥാനാർഥിയെ പരിഹസിച്ച് സന്ദീപ് വാര്യർ
തിരുവനന്തപുരം: അഡ്വ. മോഹൻ ജോർജിനെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നിശ്ചയിച്ച നേതൃത്വത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരെ ആരാക്കിയെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. ഫേസ്ബുക്കിലാണ് സന്ദീപ് ഇക്കാര്യം പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ബിജെപി സംഘപരിവാർ പ്രവർത്തകരുടെ ആവേശം, സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം, ചാനൽ ചർച്ചകളിലെ തീപ്പൊരി, യുവത്വം തുളുമ്പുന്ന നേതാവ്. എന്നിട്ട് അങ്ങനെ ഒരാളെയാണ് ജിയുടെ മനസ്സിൽ ഉണ്ടായിരുന്നത്. ആരാണയാൾ മോഹൻ ജോർജ്. ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരെ ആരാക്കി?
Read Moreനിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി
നിലന്പൂർ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി. നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മോഹൻ ജോർജ് മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി 4 പതിറ്റാണ്ട് കാലം പ്രവർത്തിച്ചയാളാണ് ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനായ മോഹൻ ജോർജ് ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും.
Read Moreവിപിനെ മര്‍ദിച്ചിട്ടില്ല, പരാതി വ്യാജം: ഉണ്ണി മുകുന്ദന്
കൊച്ചി: മുന്‍ മാനേജര്‍ വിപിന്‍കുമാറിനെ മര്‍ദിച്ചിട്ടില്ലെന്നും വിപിന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നടന് ഉണ്ണി മുകുന്ദന്. വിപിന്റെ പരാതി വ്യാജമാണ്. തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഉപകരണമായി വിപിന്‍ പ്രവര്ത്തിക്കുകയാണോയെന്നു സംശയമുണ്ടെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉണ്ണി മുകുന്ദന് പറഞ്ഞു. ഉണ്ണി മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി വിപിന്‍ കുമാര്‍ നല്കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്കു പോലീസ് കേസെടുത്തതിനു പിന്നാലെ നടന് മുന്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളതെന്ന പ്രോസിക്യൂഷന് വാദം പരിഗണിച്ച് ഹര്‍ജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തീര്‍പ്പാക്കിയതിനു പിന്നാലെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. “അനേകം സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമായിരുന്നു വിപിന്‍. മാനേജര്‍ എന്നനിലയില്‍ വിപിനുമായി എനിക്ക് ഔദ്യോഗിക ബന്ധം ഉണ്ടായിരുന്നില്ല. വിപിന്‍ ചെയ്ത ചില കാര്യങ്ങള്‍ പൊറുക്കാന്‍ കഴിയാത്തതാണ്. വിപിനില്നിന്ന് ഉണ്ടായ ദുരനുഭവം എന്നോട് രണ്ടു സ്ത്രീകള്‍ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍…
Read Moreപുതിയ അധ്യയന വർഷത്തിനായി ഒരുങ്ങി സ്കൂളുകൾ: പ്രവേശനോത്സവം നാളെ
തിരുവനന്തപുരം: മധ്യവേനൽ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. ലക്ഷക്കണക്കിന് കുട്ടികൾ അവധിക്കാല ആഘോഷങ്ങൾക്ക് ശേഷം നാളെ മുതൽ സ്കൂളുകളിലേക്ക്. ഈ വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം നാളെ രാവിലെ 9.30ന് ആലപ്പുഴ കലവൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരിക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി നാളെ രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും. പ്രവേശന പരിപാടികൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും തൽസമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ക്രമീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Read Moreഹൈസ്കൂളിൽ 204 അധ്യയനദിനങ്ങൾ: വെള്ളിയാഴ്ച ഒഴികെ അരമണിക്കൂർകൂടി ക്ലാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് കലണ്ടറിന് അംഗീകാരമായി. പുതിയ അക്കാദമിക് കലണ്ടർ പ്രകാരം വെള്ളിയാഴ്ച ഒഴികെയുള്ള അധ്യയന ദിവസങ്ങളിൽ ഹൈസ്കൂളിൽ നിലവിലുള്ളതിനേക്കാൾ അരമണിക്കൂർ ക്ലാസ് സമയം കൂടും. കഴിഞ്ഞ ദിവസം ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര മേൽനോട്ട സമിതിയുടെ ശിപാർശയിൽ ഇന്നലെ പൊതുവിദ്യാഭ്യാസ മന്ത്രി ഒപ്പുവച്ചതോടെയാണ് സമയ മാറ്റം ഉൾപ്പെടെയുള്ള അക്കാദമിക് കലണ്ടറിന് അംഗീകാരമായത്. ഹൈസ്കൂൾ വിഭാഗത്തിൽ കെഇആർ പ്രകാരം 1100 പഠനമണിക്കൂർ വേണം. 198 അധ്യയന ദിവസങ്ങളും ആറു ശനിയാഴ്ചകളും കൂട്ടിച്ചേർത്തത് ഹൈസ്കൂളിൽ 204 അധ്യയന ദിവസങ്ങൾ ലഭിക്കുക. എൽപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും യുപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും രണ്ട് ശനിയാഴ്ചകൾകൂടി ഉൾപ്പെടുത്തി 200 അധ്യയന ദിവസങ്ങൾ ആവും ഉണ്ടാവുക. 1000 പഠന മണിക്കൂറുകളാണ് യുപി വിഭാഗത്തിലുണ്ടാവുക. ഹൈസ്കൂൾ വിഭാഗത്തിൽ മാത്രമായി ക്ലാസ് സമയത്തിൽ മാറ്റം വരുത്തുന്പോൾ സ്കൂൾ…
Read More