ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി വിശേഷിപ്പിക്കപ്പെടുന്ന എം.എസ്. ധോണിക്ക് ഐസിസി ഹാള്‍ ഓഫ് ഫെയിം. 2004ല്‍ ഇന്ത്യക്കായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി, 2007ല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തി. ഐസിസി 2007 പ്രഥമ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ധോണിയുടെ കീഴിലാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 2011 ഐസിസി ഏകദിന ലോകകപ്പിലും 2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളും ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ സ്വന്തമാക്കി. രാജ്യാന്തര കരിയറില്‍ 350 ഏകദിനത്തില്‍നിന്ന് 50.57 ശരാശരിയില്‍ 10,773 റണ്‍സ് സ്വന്തമാക്കി.10 സെഞ്ചുറിയും 73 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. 90 ടെസ്റ്റില്‍നിന്ന് ആറ് സെഞ്ചുറി ഉള്‍പ്പെടെ 4876 റണ്‍സ് നേടി. 2019 ഐസിസി ഏകദിന ലോകകപ്പ് സെമി ഫൈനലാണ് ഇന്ത്യന്‍ ജഴ്സിയില്‍ ധോണിയുടെ അവസാന മത്സരം. 98 ട്വന്റി-20 മത്സരങ്ങളില്‍നിന്ന് 1617 റണ്‍സ് നേടി. ടെസ്റ്റില്‍ 294ഉം ഏകദിനത്തില്‍ 444ഉം…
Read MoreDay: June 11, 2025
ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ഇന്നു മുതൽ
ലണ്ടൻ: 2025 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന് ഇന്നു ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ടിൽ തുടക്കം. ലണ്ടനിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുന്പോൾ അത് മറ്റൊരു ചരിത്രം കൂടിയാണ്. ലോഡ്സിലെ ആദ്യ ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ പോരാട്ടമാണെങ്കിലും ഇരുടീമും ഇവിടെ ഏറ്റുമുട്ടുന്നത് നൂറ്റാണ്ടിനുശേഷം. 1912ൽ ലോഡ്സിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ അന്ന് ജയവും സമനിലയുമായി മുന്നിൽനിന്ന ഓസീസ് ചരിത്രം ആവർത്തിക്കുമോ? അതോ, കിരീടപ്പോരിലെ സ്ഥിരംപരാജിതരെന്ന ചീത്ത പേര് പ്രോട്ടീസ് തിരുത്തുമോ? കാത്തിരുന്നു കാണാം… ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മത്സരം. ലോഡ്സ് മുൻതൂക്കം… കഴിഞ്ഞ രണ്ടു വർഷങ്ങളിലായി മികച്ച ഫോമിലുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടുന്പോൾ ജയപരാജയങ്ങൾ കണക്കുകൾക്കതീതം. ഐസിസി ലോക ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും. നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയുടെ ലക്ഷ്യം കിരീടം നിലനിർത്തൽ.…
Read Moreമഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ; ജലദോഷം മുതൽ മഞ്ഞപ്പിത്തം വരെ…
മഴക്കാലമെത്തി. പെയ്തു തുടങ്ങിയതേയുള്ളു. വാർത്തകളിൽ നിറഞ്ഞുകാണുന്നത് മഞ്ഞപ്പിത്തത്തിന്റെയും പകർച്ചപ്പനികളുടെയും വിവരങ്ങളാണ്. ജലദോഷം മഴക്കാല രോഗങ്ങളിൽ പ്രധാനപ്പെട്ടതും സ്ത്രീ പുരുഷ ഭേദമില്ലാതെ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ് ജലദോഷം. തുടർച്ചയായ തുമ്മൽ, തൊണ്ടവേദന, പനി എന്നിവയാണ് ജലദോഷത്തോട് അനുബന്ധിച്ചുണ്ടാകുന്ന പ്രധാന അസ്വസ്ഥതകൾ.ഇഞ്ചിയിട്ടു തിളപ്പിച്ച കുടിവെള്ളം * ഇളം ചൂടുവെള്ളം ഇടയ്ക്കിടെ കവിൾ കൊള്ളുന്നതു നല്ലതാണ്. * പച്ചമഞ്ഞളോ ഇഞ്ചിയോ ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെകുടിവെള്ളമാക്കുന്നതും നല്ലതായിരിക്കും. കുറച്ചുകൊല്ലങ്ങളായി മഴക്കാലം കേരളത്തിലെ ജനങ്ങൾക്ക് മഴക്കാല രോഗങ്ങളും അവയുടെ ദുരിതങ്ങളും നിറഞ്ഞതായി മാറിയിരിക്കുന്നു. പകർച്ചപ്പനികൾ ഓരോ കൊല്ലവും ഓരോ പുതിയ പേരിലാണ് ഇവിടെ പതിവായി വിരുന്നുവരുന്നത്. മഞ്ഞപ്പിത്തം മഞ്ഞപ്പിത്തം എല്ലാ മഴക്കാലത്തും പതിവുതെറ്റാതെ വന്ന് കുറേയേറെ പേരെ കണ്ട് സൗഹൃദം കൂടാറുണ്ട്! മൂത്രത്തിന് മഞ്ഞനിറം കാണുന്നതാണ് മഞ്ഞപ്പിത്തത്തിന്റെ പ്രഥമ ലക്ഷണം. കണ്ണിലെ വെളുത്ത ഭാഗത്തും നാവിന്റെ അടിയിലും ചർമത്തിലുമെല്ലാം മഞ്ഞനിറം…
Read Moreമോഷ്ടിച്ച ബൈക്കുമായി കറങ്ങാൻപോയി; കോതമംഗലത്ത് വെച്ച് അപകടത്തിൽപ്പെട്ടു; ബന്ധുക്കളായ യുവാക്കള്‍ അറസ്റ്റില്‍
നെടുങ്കണ്ടം: മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ട് ബന്ധുക്കളായ യുവാക്കള്‍ അറസ്റ്റില്‍. മാങ്ങാത്തൊട്ടി ഒറ്റപ്ലാക്കല്‍ അനൂപ് (22), പാമ്പാടുംപാറ ഒറ്റപ്ലാക്കല്‍ ചന്ദ്രപ്രസാദ് (19) എന്നിവരെയാണ് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 10.30നുശേഷം കാന്തിപ്പാറ മുക്കടി ഇച്ചമ്മക്കട സ്വദേശിയായ കമ്പിനിപ്പടി ജോയിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് പ്രതികള്‍ അപഹരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് വീട്ടുകാര്‍ മോഷണവിവരം അറിഞ്ഞത്. ഇതിനിടെ പ്രതികള്‍ മോഷ്ടിച്ച ബൈക്കുമായി കോതമംഗലത്ത് സുഹൃത്തിനെ കാണാന്‍ പോയി തിരിച്ചു വരുന്ന വഴി രാത്രി 10.30ഓടെ അടിമാലി പതിനാലാംമൈലില്‍ അപകടത്തില്‍പ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി പ്രതികളെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, പോലീസിനോട് പരസ്പരവിരുദ്ധമായാണ് പ്രതികള്‍ സംസാരിച്ചത്. തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read Moreഓൺലൈൻ ട്രേഡിംഗ്: 18 ലക്ഷം രൂപ തട്ടിയെടുക്കുന്നതിന് സഹായിച്ച പ്രതികളെ അറസ്റ്റ് ചെയ്തു; സഹായത്തിന് കൂട്ടുന്നിന്നത് പ്രതിഫലം പറ്റി
എരുമേലി: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 18 ലക്ഷം രൂപ തട്ടിയെടുക്കുന്നതിന് സഹായിച്ച പ്രതികളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി കാസർകോട് മിയപടവ് ബെജ്ജൻഗല ബി. റസിയ (40), നാലാം പ്രതി റസിയയുടെ സഹോദരൻ അബ്ദുൾ റഷീദ് (38) എന്നിവരാണ് പോലീസ് പിടിയിലായത്. 2024 സെപ്റ്റംബറിലാണ് എരുമേലി ചേനപ്പാടി സ്വദേശിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഒറിജിനൽ കാപ്പിറ്റൽ ഇൻക്രീസ് പ്ലാൻ ഫേസ് മൂന്ന് എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പ്രതികൾ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചത്. വിവിധ ബാങ്കുകളിലെ അക്കൗണ്ടിലേക്ക് പല തവണകളായി 18,24,000 രൂപ പ്രതികൾ വാങ്ങിച്ചെടുത്തു. ഈ കേസിലെ ഒന്നും രണ്ടും പ്രതികളുടെ അക്കൗണ്ടിൽ നിന്നു മൂന്നും നാലും പ്രതികളുടെ അക്കൗണ്ടിലേക്ക് 5,20,000 രൂപവീതം അയച്ചുകൊടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പ്രതിഫലം മേടിച്ച് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച് സഹോദരങ്ങളായ പ്രതികൾ…
Read Moreകാലവർഷം വീണ്ടും സജീവമാകുന്നു; നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി
തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും തീവ്രമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്നു മുതൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ട്…
Read Moreപാക്കിസ്ഥാന്റെ പതാക പരസ്യമായി പ്രദർശിപ്പിച്ചു പാസ്റ്റർമാരുടെ പ്രാർഥന; ഓഡിറ്റോറിയം ഉടമയ്ക്കെതിരെ കേസ്
ഉദയംപേരൂർ: കണ്ടനാട് ഓഡിറ്റോറിയത്തിൽനിന്നു പാക്കിസ്ഥാൻ പതാക കണ്ടെടുത്തു. സംഭവത്തിൽ ഓഡിറ്റോറിയം ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തു. കണ്ടനാട് കവലയ്ക്കടുത്തുള്ള ജീസസ് ജനറേഷൻ ഓഡിറ്റോറിയം ഉടമ കുരീക്കാട് ജയ്നഗർ കല്ലിങ്കത്തറ വീട്ടിൽ ദീപു ജേക്കബിനെതിരേയാണ് (44) ഉദയംപേരൂർ പോലീസ് കേസെടുത്തത്. കഴിഞ്ഞ ഏഴിന് ഓഡിറ്റോറിയത്തിൽ നടന്ന പാസ്റ്റർമാരുടെ യോഗത്തിൽ വിവിധ രാജ്യങ്ങളുടെ പതാകയോടൊപ്പം പാക്കിസ്ഥാന്റെ പതാകയും പരസ്യമായി പ്രദർശിപ്പിച്ചു പ്രാർഥന നടത്തിയെന്നാണു കേസ്. വിവരമറിഞ്ഞ് സ്ഥലത്തു പരിശോധന നടത്തിയ പോലീസ് ഓഡിറ്റോറിയത്തിന്റെ ബാത്ത്റൂമിനടുത്ത് സൂക്ഷിച്ചനിലയിൽ കണ്ടെത്തിയ പാക്കിസ്ഥാൻ പതാക കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read More‘തിരഞ്ഞെടുപ്പടുക്കണ സമയത്തു വിലയുള്ള നോട്ട്’..! മഅദനിയെ പോലെ പീഡിപ്പിക്കപ്പെട്ട നേതാവില്ല; ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നു എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം ഒരു കാലത്തും രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എന്നാൽ പലപ്പോഴും സ്ഥാനാർഥികളെ നോക്കി അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഗോവിന്ദൻ പ്രതികരിച്ചു. മഅദനി ഭരണവര്‍ഗത്തിന്റെ കടന്നാക്രമണത്തിന് വിധേയനായ ആളാണ്. അദ്ദേഹത്തെപ്പോലെ പീഡനം ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവ് അപൂർവമാണെന്നും ഗോവിന്ദൻ പറഞ്ഞു. പിഡിപി പീഡിപ്പിക്കപ്പെട്ടവരാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും ഗോവിന്ദൻ പറഞ്ഞു. പൂര്‍വകാല ചരിത്രം നോക്കിയാല്‍ മഅദനി തീവ്രവാദ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് തര്‍ക്കമില്ല. ഇപ്പോള്‍ ആ പാരമ്പര്യം വച്ച് അളക്കേണ്ടതില്ലെന്നും ഗോവിന്ദൻ.
Read Moreകള്ള് വാങ്ങിനൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദിച്ചു; കാവാലത്തെ യുവാവിന്റെ മരണം കൊലപാതകം; സുഹൃത്തുക്കള്‍ അറസ്റ്റില്‍
ആലപ്പുഴ: കാവാലത്തെ യുവാവിന്റെ മരണം കൊലപാതകം. കാവാലം സ്വദേശി സുരേഷ്കുമാറിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തുക്കളും അയല്‍വാസികളുമായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാവാലം സ്വദേശികളായ ഹരികൃഷ്ണന്, യദുകുമാര്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഇനി രണ്ട് പേര് കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് സുരേഷ് കുമാര്‍ മരിച്ചത്. വാഹനത്തില്‍നിന്ന് വീണ് പരിക്ക് പറ്റിയെന്ന് പറഞ്ഞാണ് ഇയാള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടരുന്നതിനിടെ തലയ്ക്ക് അണുബാധയേറ്റാണ് മരണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ യുവാവിനെ സുഹൃത്തുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്ന് വ്യക്തമായി. മദ്യപിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ തലയ്ക്കേറ്റ ക്ഷതമാണ് അണുബാധയിലേക്ക് നയിച്ചതും മരണത്തില്‍ കലാശിച്ചതുമെന്ന് പോലീസ് അറിയിച്ചു.
Read Moreമകനെതിരേയുള്ള പീഡനപരാതി വ്യാജമാണ് സാറെ, അവനെ കേസിൽ കുടുക്കരുത്; അച്ഛന്റെ വാക്കുകൾ ആരും കേട്ടില്ല; മരണത്തിന് കീഴടങ്ങി പിതാവ്; യുവാവിനെതിരെയുളള്ള കേസ് വ്യാജമെന്ന് കോടതി
ലക്നോ: പീഡനക്കേസ് ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു. ഉത്തർപ്രദേശിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതിയിന്മേലാണ് സിദ്ധാർഥ് തിവാരിയെ പോലീസ് പിടികൂടിയത്. സൈനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഹന്ദ ഗ്രാമത്തിലാണ് സംഭവം. സിദ്ധാർഥിനെതിരെയുള്ള പരാതി വ്യാജമാണെന്നും വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ളതാണെന്നും അദ്ദേഹത്തിന്റെ പിതാവ് പോലീസിനെ അറിയിച്ചുവെങ്കിലും ആരും വിശ്വസിച്ചില്ല. ഇതിൽ മനംനൊന്ത് അദ്ദേഹം കഴിഞ്ഞ ദിവസം ജീവനൊടുക്കി. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് സിദ്ധാർഥ് നിരപരാധിയാണെന്ന് തെളിഞ്ഞത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, സിദ്ധാർഥിനെതിരായ ബലാത്സംഗ കുറ്റങ്ങൾ ഒഴിവാക്കുകയും തിങ്കളാഴ്ച കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. മേയ് 28ന്, തന്റെ മകളെ ധുന്നു എന്ന സിദ്ധാർഥ് തിവാരി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരാൾ പോലീസിന് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മേയ് 29 ന് സിദ്ധാർഥിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സിദ്ധാർഥിന്റെ…
Read More