തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബാങ്ക് അധികൃതരില്‍ നിന്നു പോലീസ് മൊഴിയെടുക്കും. ഇതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.കരമന തമലം കാട്ടാന്‍വിള കേശവഭവനില്‍ സതീഷ് (53) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. ദേശസാത്കൃത ബാങ്കില്‍ നിന്ന് 60 ലക്ഷം രൂപ വായ്പയെടുത്ത സതീഷ് ഒരു കോടിയില്‍പരം രൂപ തിരിച്ചടച്ചിരുന്നു. ഈടായി തമലത്തെയും മുടവന്മുഗളിലെയും വീടും പരുരയിടവുമാണ് നല്‍കിയിരുന്നത്. വീണ്ടും ഒരു കോടി രൂപ അടച്ചില്ലെങ്കില്‍ ഈ വസ്തുവകകള്‍ ജപ്തി ചെയ്യുമെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതിലുള്ള മനോ വിഷമത്തിലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയ മൃതദേഹങ്ങളുമായി ബന്ധുക്കളും വിഎസ്ഡിപി പ്രവര്‍ത്തകരും ജനറല്‍ ആശുപത്രിക്ക് സമീപത്തെ ബാങ്കിന്റെ ശാഖയ്ക്ക് മുന്നില്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു. വായ്പ എഴുതിത്തള്ളണമെന്നായിരുന്നു ആവശ്യം. ബാങ്ക് അധികൃതരുടെ…
Read MoreDay: June 17, 2025
സുരേഷ് ഗോപി ചിത്രം 27ന്
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രം ജൂൺ 27ന് ആഗോള റിലീസായി എത്തും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫാനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഒരു ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ നായികാ വേഷം ചെയ്തു കൊണ്ട് മലയാളത്തിലെത്തുന്ന ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ടീസർ സൂചിപ്പിക്കുന്നത്. അസ്കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിഷേക് രവീന്ദ്രൻ, രജിത് മേനോൻ,…
Read Moreചരക്ക് ട്രെയിനുകളിൽ ലോഡിംഗ് നിരീക്ഷിക്കാൻ ഡ്രോണുകൾ
കൊല്ലം: രാജ്യത്ത് ചരക്ക് ട്രെയിനുകളിലെ ലോഡിംഗ് നിരീക്ഷിക്കാൻ ഡ്രോണുകളുടെ സേവനം പ്രയോജനപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനം.ഇതിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഡ്രോണുകൾ വാങ്ങാൻ റെയിൽവേ മന്ത്രാലയം മൂന്ന് സോണുകളിലെ അധികൃതരോട് ആവശ്യപ്പെട്ടു. വിവിധ ടെർമിനലുകളിൽ നിന്ന് ട്രെയിനുകളിൽ ചരക്ക് കയറ്റുമ്പോൾ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ കണ്ടെത്തുന്നതിനാണ് റെയിൽവേ ഡ്രോൺ പരീക്ഷണത്തിന് ഒരുങ്ങുന്നത്.ചരക്ക് തീവണ്ടികൾ പലയിടത്തും പാളം തെറ്റുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അസന്തുലിതമായ ലോഡിംഗ് ആണെന്ന് റെയിൽവേ കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരം കാണാനും ഗുഡ്സ് ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഡ്രോൺ സാങ്കേതിക വിദ്യയെ ആശ്രയിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്. വാഗണുകളിലെ ബാലൻസിംഗ് ഇല്ലാത്ത ലോഡിംഗ് കണ്ടെത്താനും അവ തടയുന്നതിനും ഏറ്റവും പ്രായോഗികമായ പരിഹാരം ഡ്രോൺ നിരീക്ഷണം മാത്രമാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.ആദ്യഘട്ടം എന്ന നിലയിൽ സൗത്ത് ഈസ്റ്റേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ എന്നീ…
Read More‘അന്ന് സൽമാനെ ഇഷ്ടമല്ലായിരുന്നു, കാൻസർ സ്ഥിരീകരിച്ച ശേഷം അദ്ദേഹം തന്ന കരുതലും സ്നേഹവും മറക്കാനാവാത്തത്’; സോണാലി ബിന്ദ്ര
ബോളിവുഡ് നടി സോണാലി ബിന്ദ്രയ്ക്ക് നാലാം ഘട്ട മെറ്റാസ്റ്റാറ്റിക് കാൻസർ കണ്ടെത്തിയത് 2018ലാണ്. ന്യൂയോർക്കിലും മുംബൈയിലും ചികിത്സ നടത്തിയതുൾപ്പെടെയുള്ള തന്റെ രോഗമുക്തി യാത്രയെക്കുറിച്ച് സൊനാലി മുന്‍പും തുറന്നുപറഞ്ഞിട്ടുണ്ട്. രോഗനിർണയത്തിന് ശേഷമാണ് സൽമാൻ ഖാന്റെ കരുതലുള്ള വശം ഞാനറിഞ്ഞത് സോണാലി പറയുകായണിപ്പോൾ. 1999 ലെ സൂരജ് ബർജാത്യ സിനിമയുടെ ചിത്രീകരണ വേളയിൽ, സൽമാനെ എനിക്ക് ഇഷ്ടമല്ലായിരുന്നു.ഞാൻ ഹം സാത്ത് സാത്ത് ഹെയ്ൻ ചെയ്യുമ്പോൾ, അദ്ദേഹം കാമറക്ക് പിന്നിൽ നിന്ന് എന്നെ നോക്കി മുഖം ചുളിക്കുമായിരുന്നു. ആ സമയത്ത്, എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നില്ല. സൽമാന് രണ്ട് വശങ്ങളുണ്ട്. നിങ്ങൾക്ക് അദ്ദേഹത്തെ സ്നേഹിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തെ വെറുക്കാം. വർഷങ്ങൾക്ക് ശേഷമാണ് സൽമാൻ ഖാന്റെ കരുതലുള്ള വശം പുറത്തുവന്നത്. കാമറക്ക് പിന്നിൽ മുഖം ചുളിക്കുന്ന അതേ വ്യക്തി, എന്റെ അസുഖത്തെ കുറിച്ച് അറിയാൻ ന്യൂയോർക്കിലേക്ക് രണ്ട് യാത്രകൾ നടത്തി. കാൻസറിനെ സംബന്ധിച്ചിടത്തോളം…
Read Moreതന്ത വൈബ് ആയോ നിങ്ങൾ… മുതിർന്ന പൗരന്മാരിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് 41 ശതമാനം മാത്രം
ഡിജിറ്റൽ ടെക്നോളജി മുതിർന്ന പൗരന്മാർക്കു വെല്ലുവിളിയാകുന്നതായി പഠനം. രാജ്യത്തെ 66 ശതമാനത്തോളം മുതിര്‍ന്ന പൗരന്മാരിൽ ഡിജിറ്റൽ ടെക്നോളജി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ഗവേഷണം നടത്തിയ ‘ഹെല്പ് ഏജ് ഇന്ത്യ’പറയുന്നു. 51 ശതമാനത്തിലേറെപ്പേർ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ഉപാധികൾ ഉപയോഗിക്കുന്പോൾ പിഴവുകൾ സംഭവിക്കുമോ എന്നു ഭയപ്പെടുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വേള്‍ഡ് എൽഡര്‍ അബ്യൂസ് അവയര്‍നസ് ഡേക്കു മുന്നോടിയായാണ് പ്രായമായവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തിറക്കിയത്. പത്തുവീതം മെട്രോ നഗരങ്ങളും നോൺ-മെട്രോ നഗരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പഠനം. 5,798 ആളുകളിൽ സർവേ നടത്തി. പ്രതികരിച്ചവരില്‍ എഴുപതു ശതമാനം പേരും യുവാക്കളായിരുന്നു. മുപ്പതു ശതമാനം മുതിര്‍ന്ന പൗരന്മാര് മാത്രമാണു സര്‍വേയുടെ ഭാഗമായത്. ഡിജിറ്റല്‍ കാര്യങ്ങളില്‍ യുവാക്കളുടെ സഹായം തേടുന്നതായി ഭൂരിപക്ഷം മുതിര്‍ന്ന പൗരന്മാരും വെളിപ്പെടുത്തി. തലമുറകൾ തമ്മിലുള്ള ബന്ധങ്ങളും പരസ്പര മനോഭാവവും പഠിക്കാൻ ലക്ഷ്യമിട്ടായിരുന്നു പഠനം. മുതിർന്ന പൗരന്മാരിൽ 41 ശതമാനം മാത്രമാണു…
Read Moreസംഗീത ആൽബത്തിന്റെ ചിത്രീകരണത്തിനായി വീട്ടിൽ നിന്ന് ഇറങ്ങി: രണ്ട് ദിവസത്തിനുശേഷം മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി
ചണ്ഡീഗഢ്: കാണാതായ മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാനയിലെ പ്രശസ്ത മോഡൽ ശീതൾ (27) എന്ന സിമ്മി ചൗധരിയെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇന്നലെ സോനിപത് ജില്ലയിലെ ഖാർഖോഡയിലെ റിലയൻസ് കനാലിൽനിന്നാണ് കഴുത്തിൽ മുറിവേറ്റ പാടുകളോടെ മൃതദേഹം കണ്ടെടുത്തത്. ഒരു സംഗീത ആൽബത്തിന്റെ ചിത്രീകരണത്തിനായി രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ശീതൾ. സംഭവത്തിൽ അവരുടെ കാമുകൻ ഇസ്രാന സ്വദേശിയായ സുനിലിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Moreഅഹമ്മദാബാദ് വിമാനദുരന്തം: രഞ്ജിതയുടെ ഡിഎൻഎ പരിശോധന പൂർത്തിയായില്ല; 125 പേരെ തിരിച്ചറിഞ്ഞു; 83 മൃതദേഹങ്ങൾ വിട്ടുനൽകി
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത നായരുടെ ഡിഎൻഎ പരിശോധനാ ഇതുവരെ പൂർത്തിയായില്ല. ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഇതുവരെ 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘ്വി പറഞ്ഞു. 124 പേരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞു. 83 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകിയെന്നും സംഘ്വി അറിയിച്ചു. ഗാന്ധിനഗറിലെ ഫോറൻസിക് സയൻസ് ലബോറട്ടറി സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്.
Read Moreപാലായിൽ അപകടഭീഷണിയായി കോഫി ഷോപ്പിനു നല്കിയ കെഎസ്ആര്‍ടിസി ബസ്; ഓട്ടോക്കാർക്ക് ചിലത് പറയാനുണ്ട്
പാലാ: കോഫി ഷോപ്പ് തുടങ്ങാൻ സ്വകാര്യവ്യക്തിക്കു നല്കിയ ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി യാത്രക്കാരും നാട്ടുകാരും. ബസ് മണ്ണിൽ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും അപകടാവസ്ഥ നിലനിൽക്കുന്നതായും സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ തൊഴിലാളികളും പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പാണ് കോഫി ഷോപ്പ് നടത്തുന്നതിനായി പഴയ ബസ് സ്വകാര്യ വ്യക്തിക്കു വാടകയ്ക്കു നല്‍കിയത്. എന്നാൽ, നഗരസഭയില്‍നിന്ന് അനുവാദം ലഭിച്ചില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് ബസില്‍ കോഫി ഷോപ്പ് നടത്തുന്നതിനായുള്ള പണികളും പൂര്‍ത്തീകരിച്ചിരുന്നു. ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം ചെളിക്കുഴിയാണ്. തൊട്ടടുത്തായി ഓട്ടോ സ്റ്റാന്‍ഡും നിലവിലുണ്ട്. ബസ് മണ്ണിലേക്കു കൂടുതലായി താഴ്ന്നാല്‍ റോഡിലേക്കുപതിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഓട്ടോ തൊഴിലാളികള്‍ പറയുന്നു. ഉപയോഗശൂന്യമായി കിടക്കുന്ന ബസ് ഇഴജന്തുക്കളുടെയും താവളമാണ്. മഴക്കാലം ആരംഭിച്ചതോടെ ബസ് കൂടുതല്‍ താഴുന്നനിലയിലാണെന്നും ഇതു സമീപത്തെ സംരക്ഷണഭിത്തിക്കു ഭീഷണിയാണെന്നും പ്രശ്നത്തില്‍ അടിയന്തരനടപടി ഉണ്ടാകണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
Read Moreഒന്നുറങ്ങാൻ കേറീതാ… വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിയെ കാണാതായി; പക്ഷേ കളിച്ചു ക്ഷീണിച്ചപ്പോൾ മുറിയിൽ കയറി ഉറങ്ങിപ്പോയി കുഞ്ഞാവ; അതറിയാതെ കുട്ടിക്കായ് തെരച്ചിൽ; പേടിപ്പിച്ചു കളഞ്ഞല്ലോ നീയെന്ന് പോലീസ് മാമൻമാർ
കുഞ്ഞുങ്ങളുടെ ചിലസമയത്തെ പെരുമാറ്റം കണ്ടു നിൽക്കുന്നവരെപ്പോലും ടെൻഷനിൽ ആക്കും. കുട്ടികളെ നോക്കുന്ന കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്ത് എപ്പോൾ ചെയ്യുമെന്ന് പ്രവചിക്കാൻ പോലും സാധിക്കില്ല. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ വലിയ വാർത്തായാകുന്നത്. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ കാണാനില്ലെന്ന വാർത്തയായിരുന്നു ഇന്ന് ഉച്ച മുതൽ എല്ലാവരുടേയും ചർച്ച. ഒരു നാടു മുഴുവൻ ഈ കുഞ്ഞിക്കുറുന്പിക്കായി തെരച്ചിൽ ആരംഭിച്ചു. പോലീസെത്തി ചാനലുകാരെത്തി പത്രക്കാരും രാഷ്ട്രീയക്കാരു വരെ കുട്ടിക്കുരുന്നിന്റെ വീട്ടിലെത്തി. കുഞ്ഞിനെ കാണാതെ ആർത്തു കരയും അമ്മയും വല്യമ്മയും ഒരു തലയ്ക്കൽ മറുതലയ്ക്കലാകട്ടെ പൊന്നോമനയെ തേടി ഓരോ മുക്കും മൂലയും തിരയുന്ന അച്ഛൻ. നാട്ടുകാരും പോലീസുമെല്ലാം നാടു മുഴുവൻ മൂന്ന് വയസുകാരിക്കായി തെരച്ചിൽ തുടങ്ങി. ഇനിയാണ് കാര്യത്തിലെ ട്വിസ്റ്റ്. പുറത്തെ ബഹളവും ഒച്ചപ്പാടുമെല്ലാം കാരണം വീട്ടിലെ ഒരു മുറിയിൽ തുണികൾ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ നിന്നും ഉറക്കം നഷ്ടപ്പെട്ട പരിഭവത്തോടെ…
Read Moreഇറാൻ ഇസ്രയേൽ സംഘർഷം; കൂടുതൽ വിനാശകാരി ആര്?
ഇറാന്റെയും ഇസ്രയേലിന്റെയും സൈനികശേഷി തുലനം ചെയ്യുന്പോൾ ചില കാര്യങ്ങളിൽ ഇറാന്റെ തട്ടുയരും. ചിലതിൽ ഇസ്രയേലിന്റെയും. സൈനിക ശക്തിയിലും കരസേനയിലും ഇറാൻ ഇസ്രയേലിനെ മറികടക്കുമ്പോൾ, സാങ്കേതികവിദ്യ, സൈനിക ചെലവ്, വ്യോമശക്തി, ബാലിസ്റ്റിക് മിസൈലുകൾ, ആണവ പോർമുനകൾ തുടങ്ങിയ തന്ത്രപരമായ ആസ്തികൾ എന്നിവയിൽ ഇസ്രയേൽ വ്യക്തമായും മുന്നിലാണ്. ഇറാന്റെ വലിയ മനുഷ്യശേഷിയെ മറികടന്ന് നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ കാര്യത്തിൽ ഇസ്രയേലിനെ കൂടുതൽ ശക്തരാക്കുന്നത് ഈ വ്യത്യാസങ്ങളാണ്. വ്യോമസേനയുടെ കാര്യത്തിലും സാങ്കേതികവിദ്യയിലും ഇസ്രയേൽ ബഹുദൂരം മുന്നിലാണ്.അതേസമയം, ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളിൽ ഇറാനാണ് മേധാവിത്തം. മനുഷ്യവിഭവശേഷിയും അവർക്കാണു കൂടുതൽ. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം അത്യാധുനികമാണ്. മിസൈലുകൾ 20 ബാലിസ്റ്റിക് മിസൈലുകളും അനവധി ക്രൂസ് മിസൈലുകളും ഇറാന്റെ ശേഖരത്തിലുണ്ട്. അവർ സ്വന്തമായി ക്രൂസ് മിസൈൽ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഖൈബർ ബസ്റ്റർ എന്ന മിസൈൽ അവരുടെ ആഗ്നേയാസ്ത്രമാണ്. ഫത്താഹ് എന്ന പേരിലുള്ള ഹൈപ്പർസോണിക് മിസൈൽ കൈയിലുണ്ടെന്നും ഇറാൻ…
Read More