തിരുവനന്തപുരം: ഹയര്‍സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം അടുത്ത അക്കാദമിക് വര്‍ഷം നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. വെല്ലുവിളികളെ അതിജീവിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന കുടെയുണ്ട് കരുത്തേകാന്‍ എന്ന പദ്ധതിയും പ്ലസ് വണ്‍ പ്രവേശനോത്സവപരിപാടിയായ വരവേല്‍പ്പ് 2025 മോഡല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ ഉദ്ഘാടനം സാരിക്കുകയാeയിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങള്‍ പാഠപുസ്തകങ്ങളിലെ അറിവിന് പുറമെ കുട്ടികളുടെ സാമൂഹികവും വൈകാരികവും ബുദ്ധിപരവുമായ കഴിവുകള്‍ വളര്‍ത്തികൊണ്ട് വരുന്ന ഇടങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു. കൂടെയുണ്ട് കരുത്തേകാന്‍ പദ്ധതി ചരിത്രദൗത്യമായി മാറും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നല്ല പിന്തുണയും സൗകര്യങ്ങളും ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിവിധ രംഗത്തെ വിദഗ്ധരുടെ സഹായത്തോടെയാകും പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Read MoreDay: June 19, 2025
എംഡിഎംഎയുമായി ഏജന്റുമാരെ തേടിയെത്തി കോഴിക്കോട് സ്വദേശി തളിപ്പറമ്പിൽ പിടിയിൽ
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എംഡിഎംഎ വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന 39.6 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വാണിമേല്‍ കൊടിയൂറ സ്വദേശി പി. ഹഫീസിനെയാണ് (31)പിടികൂടിയത്. ഇന്നലെ രാത്രി 11.20 നാണ് തളിപ്പറമ്പ് നഗരസഭാ ബസ്സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തുവച്ച് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീമാണ് ഇയാളെ വലയിലാക്കിയത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി തളിപ്പറമ്പിലെ സബ് ഏജന്റുമാര്‍ക്ക് വില്പന നടത്താന്‍ എത്തിയതാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. മാസങ്ങളായി ഡാന്‍സാഫ് ടീം ഹഫീസിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഡാന്‍സാഫ് ടീം അംഗങ്ങളും സീനിയര്‍ സിപിഒമാരുമായ അനൂപ്, ഷൗക്കത്ത്, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ ബസ്സ്റ്റാൻഡിൽ വച്ച് പിടികൂടിയത്. തളിപ്പറമ്പ് എസ്ഐ ദിനേശന് കൊതേരി, പ്രൊബേഷനറി എസ്ഐ വി.രേഖ, ഡ്രൈവര്‍ സിപിഒ നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ മേല്‍നടപടികള്‍ സ്വീകരിച്ച്…
Read Moreഇറാനിൽനിന്ന് 779 കോടി രൂപ ഹാക്കിംഗ് സംഘം മോഷ്ടിച്ചെന്ന്
ടെൽ അവീവ്: ഇറാനിലെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ നൊബിടെക്സ് ആക്രമിച്ച് 90 മില്യൺ യുഎസ് ഡോളർ (ഏകദേശം 779,53,05,000 രൂപ) കവർച്ച ചെയ്തെന്ന അവകാശവാദവുമായി ഇസ്രയേൽ ബന്ധമുള്ള ഹാക്കിംഗ് സംഘമായ പ്രിഡേറ്ററി സ്പാരോ. ഇറാന്റെ ഔദ്യോഗിക ബാങ്കായ സെപായുടെ ഡാറ്റ ഹാക്ക് ചെയ്ത് നശിപ്പിച്ചതായി പ്രിഡേറ്ററി സ്പാരോ നേരത്തെ അവകാശപ്പെട്ടിരുന്നു. ക്രിപ്റ്റോ സംബന്ധിയായ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന കൺസൾട്ടൻസിയായ എലിപ്റ്റിക് വിശദമാക്കുന്നത് ഹാക്കർമാരുടെ അക്കൗണ്ടുകളിലേക്ക് 90 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി നോബിടെക്സിൽനിന്ന് അയച്ചതായി വ്യക്തമായിട്ടുണ്ടെന്നാണ്. വാനിറ്റി അഡ്രസുകളിൽ ഹാക്കർമാർ ഇവ സൂക്ഷിക്കുന്നത് മൂലം ഇവയുടെ ക്രിപ്റ്റോഗ്രാഫിക് കീ ഉണ്ടാവില്ലെന്നും എലിപ്റ്റിക് നിരീക്ഷിച്ചു.
Read Moreവലിയ വിമാന സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ
ന്യൂഡൽഹി: വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകൾ എയർ ഇന്ത്യ 15 ശതമാനം കുറച്ചു.പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാർക്കുണ്ടാകുന്ന തടസങ്ങൾ പമാവധി കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്നു സൂഹമാധ്യമങ്ങളിലെ കുറിപ്പിൽ എയർ ഇന്ത്യ വ്യക്തമാക്കി. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ദുഃഖാചരണം തുടരുന്നതിനിടയിലാണ് എയർ ഇന്ത്യ ഇക്കാര്യം വിശദമാക്കിയത്.അഹമ്മദാബാദിലെ അപകടകാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഡിജിസിഎ എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. 33 വിമാനങ്ങളിൽ 26 എണ്ണത്തിന്റെ പരിശോധന പൂർത്തിയായെന്നും ഇവ സർവീസുകൾ നടത്താൻ തയാറാണെന്നും എയർ ഇന്ത്യ അറിയിച്ചു. ശേഷിച്ച വിമാനങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന നടക്കും. എയർ ഇന്ത്യ സ്വന്തം നിലയ്ക്കും ബോയിംഗ് 777 വിമാനങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
Read Moreഓപ്പറേഷൻ സിന്ധു ; ഇറാനിൽനിന്ന് ആദ്യസംഘം ഡൽഹിയിലെത്തി; തിരിച്ചെത്തിയത് 110 പേർ
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ യുദ്ധസാഹചര്യത്തിൽ ഇറാനിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. “ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്ന് 110 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് ഇന്നു പുലർച്ചെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യസഹമന്ത്രി കീർത്തിവർധൻ സിംഗ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ഇവരെ സ്വീകരിച്ചു.തിരിച്ചെത്തിയവരിൽ 90പേരും ജമ്മു കാഷ്മീരിൽനിന്നുള്ള വിദ്യാർഥികളാണ്. ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകൾ ഉൾപ്പെടെ കേന്ദ്ര സർക്കാർ സൗജന്യമായി ചെയ്തുകൊടുക്കും. ഇറാനിൽ 13,000ത്തിലധികം ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും മെഡിക്കൽ വിദ്യാർഥികളാണ്. ആദ്യസംഘത്തിൽ മലയാളികൾ ആരുമില്ലെന്ന് നോർക്ക വ്യക്തമാക്കി. ടെഹ്റാനിൽനിന്ന് 12 മലയാളി വിദ്യാർഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റും. തിരിച്ചെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കൂടുതൽപേർ അടുത്തദിവസങ്ങളിൽ മടങ്ങിയെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചിട്ടുണ്ട്. ചിലർ സ്വമേധയാ ടെഹ്റാനിൽനിന്നു വിവിധ അതിർത്തികളിലേക്ക്…
Read Moreബൈക്കിന്റെ ടാങ്കിന് മുകളില്‍ യുവതിയെ ഇരുത്തി യാത്ര! 53,500 രൂപ പിഴയടപ്പിച്ച് പോലീസ്
നോയിഡ (യുപി): ബൈക്കിന്റെ ടാങ്കിന് മുകളില്‍ യുവതിയെ ഇരുത്തി റൈഡ് ചെയ്ത യുവാവിന് 53,500 രൂപ പിഴ. തിരക്കേറിയ ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലായിരുന്നു യുവാവിന്റെയും യുവതിയുടെയും സാഹസയാത്ര. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നോയിഡ ട്രാഫിക് പോലീസ് യുവാവിനെ കണ്ടെത്തി പിഴ അടപ്പിക്കുകയായിരുന്നു. വീഡിയോയില്‍ ബൈക്കിന്റെ ടാങ്കിന് മുകളില്‍ യുവാവിന് അഭിമുഖമായി പുറം തിരിഞ്ഞ് യുവതി ഇരിക്കുന്നത് കാണാം. യുവാവിന്റെ തോളിലൂടെ കൈയിട്ട് തല യുവാവിന്റെ ചുമലില്‍ വച്ചായിരുന്നു ഇരിപ്പ്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. എന്നാൽ യുവതി കൈയില്‍ ഒരു ഹെല്‍മറ്റ് പിടിച്ചിരുന്നു. അപകടകരമായ ഡ്രൈവിംഗ്, ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കൽ, ഗതാഗത നിയമങ്ങൾ ലംഘിക്കൽ, അധികാരികളുടെ നിയമപരമായ നിർദേശങ്ങൾ അനുസരിക്കാതിരിക്കൽ എന്നിവയ്ക്ക് മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണു പിഴ ചുമത്തിയതെന്നു നോയിഡ ട്രാഫിക് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലകൻ…
Read Moreവിദേശപര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങി; ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത് ചരിത്രത്തിലാധ്യം
ന്യൂഡൽഹി: സൈപ്രസ്, കാനഡ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്കു തിരിച്ചു. ഇന്നലെ ക്രൊയേഷ്യയിലെത്തിയ പ്രധാനമന്ത്രിയെ ഗായത്രിമന്ത്രം ചൊല്ലിയാണ് സ്വീകരിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത്. ക്രൊയേഷ്യയിലെ ഇന്ത്യൻ വംശജരുടെ ആവേശം ഇരുരാജ്യങ്ങൾക്കമിടയിലെ ബന്ധം ദൃഡപ്പെടുത്തുമെന്ന് സന്ദർശന വേളയിൽ മോദി എക്സില്‍ കുറിച്ചു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജറിന്റെ വധത്തിനു പിന്നാലെ വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കാൻ മോദിയുടെ സന്ദർശനത്തിലൂടെ കഴിഞ്ഞെന്ന് റിപ്പോർട്ടുകളുണ്ട്. ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിൽ നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ ധാരണയിലെത്തിയിട്ടുണ്ട്.
Read Moreപാലക്കാട് കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു ; പാലക്കാട് ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ
പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് കൊല്ലപ്പെട്ടു. പുതുപ്പരിയാരം നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന് (65) ആണ് മരിച്ചത്.പുലര്‍ച്ചെ 3.30 നായിരുന്നു സംഭവം. വീടിന് പുറത്തിറങ്ങിയപ്പോള്‍ കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്. സംഭവമറിഞ്ഞ് വനപാലകർ എത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമീപവാസികള്‍ സമ്മതിച്ചിട്ടില്ല.കളക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കൊല്ലപ്പെട്ട കുമാരന് വനംവകുപ്പിന്റെ മുന്‍ താത്കാലിക വാച്ചറായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലക്കാട് കഴിഞ്ഞ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ മരിച്ചത് മൂന്നുപേരാണ്. ഇന്ന് മരിച്ച ഞാറക്കോട് സ്വദേശി കുമാരന്, മേയ് മാസം 19ന് എടത്തുനാട്ടുകര സ്വദേശി ഉമ്മര്‍, മേയ് 31ന് അട്ടപ്പാടി സ്വദേശി മല്ലന് എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. രണ്ട്മാസം മുമ്പ് കുമാരന്റെ വീടിനു സമീപമുള്ള കയറാങ്കോട് അലന് എന്ന യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് റെയില്‍ ഫെന്‍സിംഗ്…
Read Moreഎട്ടു വയസുകാരിയ പീഡിപ്പിച്ചു കൊന്ന പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു; വീടിനു സമീപത്തുള്ള കാട്ടിലേക്കു കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയായിരുന്നു ക്രൂരത
കൊൽക്കത്ത: എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണു സംഭവം. ലാലു പ്രസാദ് ലോഹർ എന്ന യുവാവാണു മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ വീടിനു സമീപത്തുള്ള കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിൽ ശ്വാസം മുട്ടി മരിച്ച കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്പോഴാണു നാട്ടുകാർ സംഭവമറിയുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി. തുടർന്ന് ഇയാളെ തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ പത്രസയാര് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreരാഹുൽ ഗാന്ധിയുടെ പിറന്നാളിന് ഡൽഹിയിൽ തൊഴിൽമേള; ബിജെപി ഭരണത്തിൽ തൊഴിലില്ലായ്മ വർധിക്കുന്ന സാഹചര്യത്തിലാണ് മേള
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് 55ാം പിറന്നാൾ. രാഹുലിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച ഇന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിക്കും. ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിലാണ് മേള. 100 ലധികം കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കും. 5000 ത്തിലധികം യുവജനങ്ങൾക്ക് മേളയിലൂടെ തൊഴിൽ ലഭിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മേളയുടെ ഭാഗമാകാൻ കഴിയും. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു വരുന്നതിനെതിരെയാണ് തൊഴിൽമേള സഘടിപ്പിക്കുന്നത്. രാഹുൽ ഗാന്ധി നിരവധിത്തവണ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
Read More