കൊൽക്കത്ത: എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ കഴിഞ്ഞ ദിവസം പുലര്ച്ചെയാണു സംഭവം.
ലാലു പ്രസാദ് ലോഹർ എന്ന യുവാവാണു മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ വീടിനു സമീപത്തുള്ള കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിൽ ശ്വാസം മുട്ടി മരിച്ച കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്പോഴാണു നാട്ടുകാർ സംഭവമറിയുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാര് പിടികൂടി. തുടർന്ന് ഇയാളെ തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ പത്രസയാര് പോലീസ് അന്വേഷണം ആരംഭിച്ചു.