മോഹൻലാലിന്റെ മകൾ വിസ്മയ നായികയാകുന്നു. ആശീർവാദ് സിനിമാസ് നിർമിക്കുന്ന 37-ാം ചിത്രത്തിലൂടെയാണ് വിസ്മയ നായികയാകുന്നത്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന തുടക്കം ചിത്രത്തിലാണ് താരപുത്രിയുടെ തുടക്കം. മായ എന്നു വിളിപ്പേരുള്ള വിസ്മയ അച്ഛന്റെയും ചേട്ടൻ പ്രണവിന്റെയും പാത പിന്തുടർന്നാണ് എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം വൈകുന്നേരം അഞ്ചിന് പുറത്തുവരും. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്നും സൂചനയുണ്ട്. ദീർഘനാളായി തായ്ലാൻഡിൽ ആയോധന കലകളില്‍ പരിശീലനത്തിലായിരുന്നു വിസ്മയ. എഴുത്ത്, വായന, വര, ക്ലേ ആര്‍ട്ടുകള്‍ എന്നിവയെല്ലാം താരപുത്രിയുടെ ഇഷ്ടമേഖലയാണ്. വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. പാശ്ചാത്യസംഗീതത്തിലും താരപുത്രിയ്ക്ക് താത്പര്യമുണ്ട്. ഇത്തരം കഴിവുകള്‍ക്കും താത്പര്യങ്ങള്‍ക്കും പുറമെ കുടുംബത്തോടുള്ള ബന്ധത്തെക്കുറിച്ചും വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്.
Read MoreDay: July 1, 2025
ഗ്ലാമറസ് നൈല ഉഷ; വൈറലായി ചിത്രങ്ങൾ
മലയാളികൾക്കു പ്രിയങ്കരിയായ നൈല ഉഷയുടെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡീപ് നെക്ക് ഗൗണിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ എടുത്ത ചിത്രങ്ങൾ ‘കോഫിക്കും സംഭാഷണങ്ങൾക്കും ഇടയിൽ’ എന്ന അടിക്കുറിപ്പോടെയാണ് താരം പങ്കുവച്ചത്. സിംപിൾ മേക്കപ്പിനൊപ്പം കൂളിംഗ് ഗ്ലാസ് ധരിച്ച് നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. കണ്ണട വച്ച ചിത്രങ്ങൾക്കാണ് ആരാധകർ കൂടുതൽ. ‘പെർഫെക്ട് ഗ്ലാസ്’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രങ്ങൾ വൈറലായി.അന്ന ബെൻ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും നിരവധി ആരാധകരുമാണ് ചിത്രത്തിനു കമന്റുമായി എത്തിയത്. ‘ഗോർജ്യസ്’ എന്നാണ് അന്ന ബെൻ കമന്റ് ചെയ്തത്. ‘നൈസ്, ബ്യൂട്ടിഫുൾ, മമ്മൂക്കയെപ്പോലെ പ്രായം തോൽക്കുകയാണല്ലോ’ എന്നിങ്ങനെയാണു മറ്റു കമന്റുകൾ.ചിത്രങ്ങൾ കാണാൻ ഇവിെടെ ക്ലിക് ചെയ്യുക.
Read Moreകണ്ണേ കൺമണിയേ… ഇല്യാന രണ്ടാമതും അമ്മയായി
ബോളിവുഡ്-തെന്നിന്ത്യന്‍ താരം ഇല്യാന ഡിക്രൂസ് രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്കി. ഭര്‍ത്താവ് മൈക്കൽ ഡോളനും ഇല്യാനയ്ക്കും പിറന്നത് ആണ് കുഞ്ഞ്. ജൂൺ 19നു ജനിച്ച കുഞ്ഞിനു ‘കിയാനു റാഫെ ഡോളൻ’ എന്നു പേരിട്ടു. ഇൻസ്റ്റഗ്രാമിലാണ് ഇല്യാന ഈ സന്തോഷവാർത്ത പങ്കുവച്ചത്. കുഞ്ഞിന്റെ മനോഹരമായ ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പം ‘നിന്റെ ജനനം ഞങ്ങളുടെ ഹൃദയങ്ങളെ നിറച്ചിരിക്കുന്നു’ എന്ന കുറിപ്പും.2023ലാണ് ഇല്യാനയ്ക്കും മൈക്കലിനും കോവ ഫീനിക്സ് ഡോളന്‍ എന്ന ആദ്യ ആൺകുഞ്ഞ് പിറന്നത്. ഇല്യാനയുടെ ഈ പോസ്റ്റിന് നിരവധി താരങ്ങളും ആരാധകരും ആശംസകൾ അറിയിച്ചു. പ്രിയങ്ക ചോപ്ര, ‘അഭിനന്ദനങ്ങൾ, സുന്ദരി’ എന്ന് കമന്റ് ചെയ്തു. അതിയ ഷെട്ടി, ‘അഭിനന്ദനങ്ങൾ, ഇലു’ എന്നെഴുതി. ‘വലിയ സ്നേഹം, നിനക്കും മനോഹാരിതയുള്ള ഈ കുഞ്ഞിനും’ എന്നു സോഫി ചൗധരി. 2023ൽ വളരെ രഹസ്യമായി നടന്ന ചടങ്ങിലാണ് ഇല്യാനയും മൈക്കൽ ഡോളനും വിവാഹിതരായത്. വ്യക്തിജീവിതം…
Read Moreറെയിൽവേ ടിക്കറ്റ് റീഫണ്ട്: വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യം; ക്ലറിക്കൽ ചാർജ് കുറച്ചേക്കും
കൊല്ലം: ട്രെയിൻ റിസർവേഷൻ ടിക്കറ്റുകൾ റീഫണ്ട് ചെയ്യുമ്പോൾ ഈടാക്കുന്ന ക്ലറിക്കൽ ചാർജ് കുറയ്ക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഇത് പൂർണമായും ഒഴിവാക്കുന്ന കാര്യവും അധികൃതർ ആലോചിക്കുന്നുണ്ട്.ഏസി, നോൺ ഏസി അടക്കം എല്ലാ വിഭാഗത്തിലും ഉള്ള വെയിറ്റ് ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കുമ്പോഴാണ് ക്ലറിക്കൽ ചാർജ് ഈടാക്കുന്നത്. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കാൾ ആൾക്കാർ ഇപ്പോൾ ഓൺലൈനായാണ് ബുക്ക് ചെയ്യുന്നത്. അതിനാൽ ടിക്കറ്റിംഗിനുള്ള റെയിൽവേയുടെ പ്രവർത്തന ചെലവുകൾ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റീഫണ്ടിലെ ക്ലറിക്കൽ ചാർജിൽ കുറവ് വരുത്തുന്ന കാര്യം പരിഗണിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഏസി, നോൺ ഏസി ടിക്കറ്റുകൾക്ക് നിശ്ചിത നിരക്കിൽ കൺവീനിയൻ സ് ഫീസും ഈടാക്കുന്നുണ്ട്. എന്നാൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് റദ്ദാക്കിയാൽ പോലും ക്ലറിക്കൽ ചാർജും കൺവീനിയൻസ് ഫീസും യാത്രക്കാർക്ക് തിരികെ നൽകാറില്ല. ഈ തുക തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.…
Read Moreരണ്ടുമാസമായി വയനാട് ചീരാലില്‍ ഭീതി പരത്തിയ പുലി കൂട്ടിലായി; മൃഗശാലയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് നാട്ടുകാർ
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ബത്തേരി താലൂക്കില്‍പ്പെട്ട ചീരാലിലും സമീപങ്ങളിലും ഭീതി പരത്തിയ പുലി കൂട്ടിലായി. നമ്പ്യാര്‍കുന്ന് ശ്മശാനത്തിന് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നു രാവിലെ പാല് അളവുകേന്ദ്രത്തിലേക്കു പോയ ക്ഷീര കര്‍ഷകരാണ് കൂട്ടില്‍ അകപ്പെട്ട നിലയില്‍ പുലിയെ ആദ്യം കണ്ടത്. സ്ഥലത്തെത്തിയ വനസേന പുലിയെ രാവിലെ എട്ടരയോടെ ബത്തേരി ആര്‍ആര്‍ടി കര്യാലയ വളപ്പിലേക്ക് മാറ്റി. പുലിയെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഉള്‍പ്പെടുന്ന സംഘം നിരീക്ഷിച്ചുവരികയാണ്. പുലിയുടെ ദേഹത്ത് പരിക്കുകള്‍ ഉണ്ടെന്നാണ് സൂചന. രണ്ട് മാസത്തോളമായി ജനവാസകേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്ന പുലി കൂട്ടിലായത് ജനങ്ങള്‍ക്കും വനസേനയ്ക്കും ആശ്വാസമായി. പശവും ആടും ഉള്‍പ്പെടെ 12 വളര്ത്തുജീവികളെയാണ് ഇതിനകം പുലി വകവരുത്തിയത്. പുലിയ പിടിക്കുന്നതിന് നാല് കുടുകളാണ് വന സേന സ്ഥാപിച്ചത്. ഇതിലൊന്ന് നമ്പ്യാര്കുന്നിനു കുറച്ചകലെ പൂളക്കുണ്ടില്‍ തമിഴ്നാട് വനസേന വച്ചതാണ്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയുമായി അതിരുപങ്കിടുന്നതാണ്…
Read More15 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ
കോതമംഗലം: കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. 15 കിലോയോളം കഞ്ചാവുമായി നാല് പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത് കുമാർ എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. രാത്രി ഒൻപതോടെ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ രീതിയിൽ തങ്കളത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇവരെ കണ്ടതിനെതുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാഗുകളിൽ നിറച്ച കഞ്ചാവ് കണ്ടെത്തിയത്. കോതമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.
Read Moreവാര്‍ത്താസമ്മേളനത്തിനിടെ സുരക്ഷാവീഴ്ച; അന്വേഷണം നടത്താന്‍ ഡിജിപിയുടെ നിർദേശം; പ്രതിഷേധിച്ചത് റിട്ടയേര്‍ഡ് പോലീസുകാരൻ
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നൽകി. ഇന്നു രാവിലെ പോലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് മുന്‍ പോലീസുകാരന് പരാതിയുമായി രംഗത്തെത്തിയത്.പെന്ഷന് കാര്‍ഡ് കാണിച്ച് പോലീസ് ആസ്ഥാനത്ത് കയറിയ ഇയാള്‍ മാധ്യമപ്രവര്ത്തകനെന്നുപറഞ്ഞ് വാര്‍ത്താസമ്മേളനം നടന്ന കോണ്‍ഫറന്‍സ് ഹാളിലും കടക്കുകയായിരുന്നു. ഇത് സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. ബഷീര്‍ എന്ന് പേരുള്ള റിട്ടയേര്‍ഡ് പോലീസുകാരനാണ് വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായി ഡിജിപിയോടു ചോദ്യങ്ങള്‍ ഉന്നയിച്ചത്.
Read Moreബോസുമായി ബന്ധമുണ്ടെന്ന് സംശയം; ലിവിംഗ് പങ്കാളിയെ കൊന്ന് കാമുകൻ; മൂന്ന് ദിവസം മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കിടന്നു; പിന്നാലെ വിവരം കൂട്ടുകാരനെ വിളിച്ച് അറിയിച്ചു
കാലം മാറുന്നതിനനുസരിച്ച് ആളുകളും മാറുന്നു. പണ്ടൊക്കെ വിവാഹമെന്നത് വളരെ പവിത്രമായി കണ്ടുകൊണ്ടിരുന്ന സ്ഥാനത്ത് ഇന്നത്തെ യുവ തലമുറ വിവാഹം പോലും വേണ്ടന്ന് വയ്ക്കുന്ന സാഹചര്യമാണ്. മിക്കവരും ലിവിംഗ് റിലേഷനിൽ മാത്രമായി ഒതുക്കുന്നു. എന്നാൽ ലിവിംഗ് റിലേഷൻ മിക്കതും അധികകാലം കൊണ്ടുപോകാൻ സാധിക്കുന്നത് ചുരുക്കംചില ആളുകൾക്ക് മാത്രമാണ്. മിക്കവരും പുതിയ ഇണയെ കാണുന്പോൾ കൂടെയുള്ള വ്യക്തിയെ മറന്ന് പോകാറാണ് പതിവ്. അത്തരത്തിൽ പുതിയ ബന്ധം തേടിപ്പോയ യുവതിക്ക് സംഭവിച്ച കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭോപാലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ റിതിക സെന്‍ എന്ന 29കാരി തന്റെ പങ്കാളിയായ 32കാരൻ സച്ചിൻ രാജ്പുത്തുമൊത്താണ് താമസിച്ചിരുന്നത്. എന്നാൽ സച്ചിൻ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഭാര്യ അറിയാതെയാണ് റിതികയുമായുള്ള ബന്ധം അദ്ദേഹം കൊണ്ടുപോയത്. കഴിഞ്ഞ മൂന്നര വർഷക്കാലമായി ഇരുവരും ലിവിംഗ് റിലേഷനിൽ ആയിരുന്നു. ഒൻപത് മാസത്തിന് മുൻപ് സച്ചിനും റിതികയും…
Read Moreഡിജിപി നിയമനവിവാദത്തിനുപിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് എം.വി. ജയരാജൻ
കായംകുളം : രവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചത് വിവാദമാക്കുന്നതിനുപിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമാണെന്നും സർക്കാരിനെതിരേ എന്തും ആയുധമാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം മാധ്യമങ്ങളും അത് ഏറ്റുപിടിക്കുന്ന പ്രതിപക്ഷനേതാവുമാണെന്നും ഇത് ജനം തിരിച്ചറിയുമെന്നും സിപി എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി. ജയരാജൻ. ജില്ലാ സെക്രട്ടറിയറ്റംഗവും സിഐടിയു നേതാവുമായിരുന്ന എം. എ. അലിയാരുടെ നാലാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കരീലക്കുളങ്ങരയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് വെടിവയ്പ്പിൽ രവാഡ ചന്ദ്രശേഖറിനു പങ്കില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടക്കുന്നതിനു രണ്ടുദിവസം മുമ്പാണ് കണ്ണൂരിൽ എഎസ്പിയായി രവാഡ ചന്ദ്രശേഖർ ചാർജെടുക്കുന്നത്. സംഭവത്തിൽ ഡെപ്യൂട്ടി കലക്ടർ പി.പി. ആന്റണി, ഡിവൈഎസ്പി ഹക്കിം ബത്തേരി എന്നിവരാണു കുറ്റക്കാരെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെടിവയ്പിന് ഉത്തരവിട്ടത് പി.പി.ആന്റണിയാണെന്നും റിപ്പോർട്ടിലുണ്ട്. ചുമതലയുള്ള തലശേരി ആർഡിഒയെ ഒഴിവാക്കി ഡെപ്യൂട്ടി കലക്ടർക്ക് ചുമതല നൽകിയതിൽ ദുരൂഹതയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…
Read Moreവാണിജ്യ പാചക വാതക സിലിണ്ടറിന് 58.50 രൂപ കുറച്ചു
കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1,671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് കുറഞ്ഞത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 57.5 രൂപയാണ് കുറഞ്ഞത്. 1,672 രൂപയാണ് കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. 1729.5 രൂപയായിരുന്നു പഴയ വില. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
Read More