മങ്കൊന്പ്: അശാസ്ത്രീയ നിർമാണവും പാടശേഖരങ്ങളിലെ വെള്ളംകയറിക്കിടക്കുന്നതും കാരണം തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റോഡിനെ ഒഴിവാക്കി മറ്റു റൂട്ടുകളിലൂടെ കുട്ടനാട്ടിലേക്കുള്ള സർവീസുകൾ കെഎസ്ആർടിസി ഭാഗികമായി പുനരാരംഭിച്ചു. വാലടി റോഡിലൂടെയുള്ള ഗതാഗതം ദുരിതപൂര്‍ണവും അപകടകരവുമായ സാഹചര്യത്തില്‍ ഇന്നലെ മുതലാണ് ഈ റൂട്ടിൽ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. ചങ്ങനാശേരി ഡിപ്പോയില്‍നിന്ന് പറാല്‍, കുമരങ്കരി വഴി നാരകത്തറവരെയും കുറിച്ചി, കൈനടി വഴി കൃഷ്ണപുരം വരെയുമാണ് ഇന്നു രാവിലെ മുതൽ ബസ് സര്‍വീസുകൾ ആരംഭിച്ചിട്ടുള്ളത്. തിരക്കുള്ള രാവിലെയും വൈകുന്നേരങ്ങളിലും അത്യാവശ്യ സര്‍വീസുകളാണ് നടത്തുന്നത്. താത്കാലിക അറ്റകുറ്റപ്പണികളെങ്കിലും നടത്തി ഗതാഗതയോഗ്യമാക്കും വരെ തുരുത്തി വാലടി റോഡിൽ ബസ് സര്‍വീസ് നടത്താനാവില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ചൂണ്ടിക്കാട്ടി. നാലു ബസുകള്‍ 64 ട്രിപ്പുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. തകര്‍ന്ന റോഡിലൂടെ ഓടിയ രണ്ടു ബസുകള്‍ അറ്റകുറ്റപ്പണിക്കായി വര്‍ക്ക്ഷോപ്പില്‍ കയറ്റിയിരിക്കുകയാണ്. രണ്ട് കണ്ടക്ടര്‍മാരും ശാരീരിക അസ്വാസ്ഥ്യംമൂലം ചികിത്സയിലാണ്.വീയപുരം മുതല്‍ എടത്വ-പുതുക്കരി-മാമ്പുഴക്കരി- കിടങ്ങറ-കുന്നംകരി-വാലടി…
Read MoreDay: July 2, 2025
ഹേമചന്ദ്രന്റെ മരണത്തില്‍ വഴിത്തിരിവ്; ആത്മഹത്യയെന്ന വാദവുമായി മുഖ്യപ്രതി; പുതിയ വെളിപ്പെടുത്തൽ ഫേസ്ബുക്ക് ലൈവിലൂടെ
കോഴിക്കോട്: കോഴിക്കോട് മായനാട് നിന്നു കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന് ഹേമചന്ദ്രന്റെ മരണത്തില്‍ വഴിത്തിരിവ്. ഹേമചന്ദ്രന് ആത്മഹത്യ ചെയ്തതാണെന്ന വാദവുമായി കേസിലെ മുഖ്യ പ്രതി വയനാട് ബത്തേരി സ്വദേശി നൗഷാദ് രംഗത്തെത്തി. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ വാദവുമായി വിദേശശത്തുള്ള മുഖ്യപ്രതി രംഗത്തുവന്നിട്ടുള്ളത്. ഹേമചന്ദ്രനെ തങ്ങള്‍ കൊലപ്പെടുത്തിയതല്ലെന്നും താന്‍ നാട്ടിലെത്തി പോലീസിനുമുമ്പാകെ ഹാജരാകുമെന്നും വിദേശത്തുനിന്ന് തയാറാക്കിയ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ നൗഷാദ് പറഞ്ഞു. താന്‍ ഒളിച്ചോടിയതല്ല. രണ്ടുമാസത്തെ വിസിറ്റിംഗ് വിസയില്‍ ഗള്‍ഫില്‍ എത്തിയതാണ്. തിരിച്ചുവന്നാല്‍ ഉടന്‍ പോലീസിനു മുന്നില്‍ ഹാജരാകും. നിരവധി പേര്‍ക്ക് ഹേമചന്ദ്രന് പണം നല്കാന് ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്തതിനാല്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ആവശ്യവും പ്രതി ഉന്നയിച്ചു.അതേസമയം, ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. മരണത്തിനു മുമ്പ് മര്‍ദനമേറ്റ പാടുകളും മൃതദേഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്.…
Read Moreആൾത്താമസമില്ലാത്ത വീടിനോടുചേർന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; സോമന്റെ ബന്ധുക്കൾ എത്തി വസ്ത്രങ്ങൾ തിരിച്ചറിഞ്ഞു
കരുവഞ്ചാൽ: കണ്ണൂർ വായാട്ടുപറമ്പ് ഹണി ഹൗസിനു സമീപം ആൾത്താമസം ഇല്ലാത്ത വീടിനോടു ചേർന്നുള്ള പറമ്പിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ മരിച്ചതായി കരുതപ്പെടുന്ന തമിഴ്നാട് കന്യാകുമാരി സ്വദേശി സോമന്റെ (61) ബന്ധുക്കൾ ഇന്നു പുലർച്ചെ ആലക്കോട് എത്തി.മകൾ അനീഷ ഉൾപ്പെടെയാണ് ഇന്നലെ കന്യാകുമാരി കൽക്കുളത്തു നിന്നു പുറപ്പെട്ട് ഇന്നു രാവിലെ ആലക്കോട് പോലീസ് സ്റ്റേഷനിൽ എത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ വായാട്ടുപറമ്പിൽനിന്നു കിട്ടിയ വസ്ത്രങ്ങളും മറ്റു സാധനങ്ങളും സോമന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അതേസമയം, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ആലക്കോട് സി ഐ പറഞ്ഞു. ഇരുമ്പ് അലമാരകളുടെ പെയിന്റിംഗും അറ്റകുറ്റപ്പണികളുമായിരുന്നു സോമന്റെ തൊഴിൽ. പത്തുവർഷം മുമ്പ് രയറോത്ത് ജോലി ചെയ്തിരുന്നതായി സൂചനയുണ്ട്. സോമന്റെ ഭാര്യ നേരത്തെ മരിച്ചു. ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തുമെന്നു മകളോട് പറഞ്ഞാണ് മേയ് 27ന് കന്യാകുമാരിയിൽനിന്ന് പുറപ്പെട്ടത്. കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ കന്യാകുമാരി പോലീസിൽ…
Read More“ഇന്ത്യയുമായി തീരുവ വളരെ കുറവുള്ള കരാർ’ നിലവിൽവരുമെന്ന് ഡൊണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യയുമായി തീരുവ വളരെ കുറഞ്ഞ കരാർ നിലവിൽവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വ്യത്യസ്തമായ കരാറാണു നടപ്പിലാക്കുകയെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയിൽ മത്സരിക്കാനാകുന്ന വ്യാപാര കരാറിൽ യുഎസിന് അന്തിമരൂപം നൽകാൻ കഴിയുമെന്നും ട്രംപ് പറഞ്ഞു. യുഎസ് കമ്പനികൾക്കുള്ള നികുതി കുറയ്ക്കാൻ ഇന്ത്യ തയാറാണെന്നും, ഏപ്രിൽ രണ്ടിനു പ്രഖ്യാപിച്ച 26 ശതമാനം നിരക്ക് ഒഴിവാക്കുന്നതിനുള്ള കരാറിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര താരിഫുകൾ 90 ദിവസത്തേക്കു നിർത്തിവച്ചിരുന്നു എന്നാൽ 10 ശതമാനം അടിസ്ഥാന താരിഫ് പ്രാബല്യത്തിൽ തുടർന്നു. ട്രംപ് ഭരണകൂടവുമായി കരാറിൽ ധാരണയിലെത്തുന്നതിനും ഇരുരാജ്യങ്ങളും നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനുമായി ഇന്ത്യൻ പ്രതിനിധിസംഘമായി വാഷിംഗ്ടണിൽ ചർച്ച നടന്നിരുന്നു. ഇന്ത്യൻസംഘത്തെ നയിക്കുന്ന സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ ഇന്നുകൂടി യുഎസിൽ തുടരും.
Read Moreയുവാക്കളുടെ പോലീസ് കസ്റ്റഡി മരണം; റഷ്യ-അസർബൈജാൻ ബന്ധം ഉലയുന്നു
മോസ്കോ: റഷ്യ-അസർബൈജാൻ ബന്ധം ഉലയുന്നു. റഷ്യൻ കസ്റ്റഡിയിൽ രണ്ട് അസർബൈജാൻ യുവാക്കൾ കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. റഷ്യൻ നഗരമായ യെക്കാറ്റെറിൻബർഗിൽ കൊലക്കേസ് അന്വേഷണങ്ങളുടെ ഭാഗമായാണ് റഷ്യൻ പോലീസ് ഇവരെ കസ്റ്റഡിയലെടുത്തത്. സഹോദരന്മാരായ സിയാദ്ദീനും ഹുസൈൻ സഫറോവുമാണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. അസർബൈജാനിൽ ജനിച്ച റഷ്യൻ പൗരത്വമുള്ളവരാണിവർ. ആകെ അൻപതോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ അസർബൈജാൻ വിദേശകാര്യ മന്ത്രാലയം റഷ്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി. നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു. എഫ്എസ്ബി ഏജന്റുമാരാണെന്ന് ആരോപിച്ച് അസർബൈജാൻ രണ്ട് റഷ്യൻ സർക്കാർ മാധ്യമ ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽക്കാരായ ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെ സംഘർഷം ആരംഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ, അസർബൈജാനി എയർലൈൻസിന്റെ വിമാനം അബദ്ധത്തിൽ റഷ്യൻ വിമാനവേധ മിസൈൽ തകർത്തിരുന്നു. 38 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
Read More“ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചു’; അന്തിമനിർദേശങ്ങൾ അംഗീകരിക്കണമെന്ന് ഹമാസിനോട് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ കരാർ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അന്തിമനിർദേശം അംഗീകരിക്കാൻ ഇറാൻ പിന്തുണയുള്ള ഹമാസിനോട് ട്രംപ് ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാൻ പരിശ്രമിച്ച ഖത്തറും ഈജിപ്തും അന്തിമനിർദേശങ്ങൾ അവതരിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. മധ്യപൗരസ്ത്യ ദേശത്തിന്റെ നന്മയ്ക്കായി, ഹമാസ് ഈ കരാർ അംഗീകരിക്കുമെന്നു താൻ പ്രതീക്ഷിക്കുന്നു. സംഘർഷം സ്ഥിഗതികൾ കൂടുതൽ വഷളാകാൻ കാരണമാകുമെന്നും ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആയ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.മേഖലയിൽ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും വസ്തുനാശത്തിനും കാരണമായ ഇസ്രയേൽ-ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ഉയരുന്നതിനിടെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. വെടിനിർത്തലുമായി ബന്ധപ്പെട്ട് യുഎസ് പ്രതിനിധികൾ ഇസ്രയേലുമായി ദീർഘവും ഫലപ്രദവുമായ കൂടിക്കാഴ്ച നടത്തിയതായും ട്രംപ് പറഞ്ഞു. എന്നാൽ, യുഎസ് പ്രതിനിധികളുടെ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, സ്റ്റേറ്റ്…
Read Moreകൊറോണ വൈറസ് വാക്സിനും അകാലമരണവും തമ്മിൽ ബന്ധമില്ലെന്നു പഠനം; ജീവിതശൈലിയും മുൻകാല അവസ്ഥകളുമാണ് പ്രധാനകാരണമെന്ന് പഠനം
ന്യൂഡൽഹി: കൊറോണ വൈറസ് വാക്സിനും അകാലമരണവും തമ്മിൽ ബന്ധമില്ലെന്നു പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) എയിംസും നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് 40 വയസിനു താഴെയുള്ളവരിൽ ഹൃദയാഘാതനിരക്കു വർധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണു കണ്ടെത്തലുകൾ. യുവാക്കളിലെ കോവിഡ്-19 വാക്സിനുകളും ഹൃദയാഘാതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജീവിതശൈലിയും മുൻകാല അവസ്ഥകളുമാണ് മരണങ്ങൾക്കു പിന്നിലെ പ്രധാനഘടകങ്ങളെന്ന് ദേശീയ പഠനം കണ്ടെത്തി. 18-45 ഇടയിൽ പ്രായമുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങൾക്കു പിന്നിലെ കാരണങ്ങൾ മനസിലാക്കാൻ ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും (എൻസിഡിസി) ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്. 2023 മേയ് മുതൽ ഓഗസ്റ്റ് വരെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47ഓളം ആശുപത്രികളിലാണു പഠനം നടത്തിയത്. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യവാനെന്നു തോന്നുന്ന, അപ്രതീക്ഷിതമായി മരിച്ച വ്യക്തികളിലാണു പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
Read Moreഡോ. ഹാരിസിനെ തള്ളി സിപിഎമ്മും മന്ത്രിമാരും; തള്ളിപ്പറയാതെ സിപിഐ; പിന്തുണ പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന കെജിഎംസിടിഎ
തിരുവനന്തപുരം: ഡോ. ഹാരിസിനെ തള്ളി സിപിഎമ്മും മന്ത്രിമാരും, തള്ളിപ്പറയാതെ സിപിഐ. മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരേ സിപിഎം നേതാക്കളും മന്ത്രിമാരും രംഗത്തെത്തി തള്ളിപ്പറഞ്ഞപ്പോള്‍ നിലപാട് മയപ്പെടുത്തി സിപിഐ രംഗത്തെത്തി. ഹാരിസിന്റെ തുറന്നുപറച്ചില്‍ പൊതുജനാരോഗ്യ രംഗത്തെ പുരോഗതിയെ കുറച്ചുകാണിക്കാനും തെറ്റിദ്ധാരണ പരത്താനും ഇടയാക്കിയെന്നു പാര്‍ട്ടിപത്രമായ ദേശാഭിമാനി വിലയിരുത്തി. ഹാരിസ് നടത്തിയതു തിരുത്തല്‍ അല്ലെന്നും തകര്‍ക്കല്‍ ആണെന്നുമാണ് ദേശാഭിമാനിയുടെ നിലപാട്. ഹാരിസിന്റെ അഭിപ്രായം പ്രതിപക്ഷത്തിന് സര്‍ക്കാരിനുനേരേ തിരിയാനുള്ള ആയുധം നല്കല് ആയിരുന്നുവെന്നും ചെറിയ പ്രശ്നങ്ങളെ പര്‍വതീകരിച്ച് കാണിക്കുകയാണു ചെയ്തതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അഭിപ്രായപ്പെട്ടത്. ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്ത നടപടികളും അഭിപ്രായങ്ങളുമാണു ഹാരിസ് നടത്തിയത്. ആരോഗ്യവകുപ്പിനു പൂര്‍ണപിന്തുണ നല്‍കിയും ഹാരിസിനെ വിമര്‍ശിച്ചും മന്ത്രി സജി ചെറിയാന് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം എല്ലാം നേരേയാകണമെന്ന ഉദ്യേശത്തോടെയാകാം അദ്ദേഹം കാര്യങ്ങള്‍…
Read Moreഭാരതാംബ ചിത്രവിവാദം; രജിസ്ട്രാറെ വിസി ഒറ്റുകൊടുത്തു; വൈസ് ചാന്‍സലര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഇടത് സെനറ്റ് അംഗങ്ങള്‍
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇടത് സെനറ്റ് അംഗങ്ങള്‍. പത്മനാഭ സേവ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഉണ്ടായ സംഭവ വികാസങ്ങളുടെ പേരില്‍ രജിസ്ട്രാര്‍ക്കെതിരേ വിസി നല്കിയ റിപ്പോര്‍ട്ടാണ് ഇടത് സെനറ്റ് അംഗങ്ങളെ ചൊടിപ്പിച്ചത്. അടിയന്തരമായി സെനറ്റ് യോഗം വിളിക്കണമെന്ന് ഇവര്‍ വിസിയോട് ആവശ്യപ്പെട്ടു. സര്വകലാശാലാചട്ടങ്ങള്ക്കു വിരുദ്ധമായി നടത്തിയ പരിപാടി ആയതിനാലാണ് രജിസ്ട്രാര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ രജിസ്ട്രാറെ വിസി ഒറ്റുകൊടുത്തുവെന്നാണ് ഇടത് സെനറ്റ് അംഗങ്ങളുടെ ആരോപണം. സെനറ്റ് ഹാളില്‍ നടന്ന സംഘര്‍ഷത്തില്‍ രജിസ്ട്രാര്‍ സ്വീകരിച്ച നടപടി ഗവര്‍ണറെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ വിസിയോട് വിശദീകരണം തേടിയിരുന്നു. ഗവര്‍ണര്‍ക്ക് വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേല്‍ നല്കിയ റിപ്പോര്‍ട്ടില്‍ രജിസ്ട്രാര്‍ക്കെതിരേ ഗൗരവമായ കുറ്റപ്പെടുത്തലുണ്ടായിരുന്നു. ഇതാണ് ഇടത് സെനറ്റ് അംഗങ്ങളെ ചൊടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവും വൈസ് ചാന്‍സലര്‍ക്കെതിരേ…
Read Moreരാജ്യത്ത് യുപിഐ ഇടപാടുകളിൽ കഴിഞ്ഞമാസം നേരിയ കുറവ്; എൻപി.സിഐ പുറത്തുവിട്ട കണക്കിൽ പറയുന്നതിങ്ങനെ
കൊല്ലം: ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളിൽ ജൂണിൽ നേരിയ കുറവ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപി.സിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, മേയ് മാസത്തിൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതിനുശേഷമാണ് ഈ കുറവ് രേഖപ്പെടുത്തിയത്. ജൂണിൽ യുപിഐ വഴി 1,840 കോടി ഇടപാടുകളിലായി 24.04 ലക്ഷം കോടി രൂപയുടെ വിനിമയമാണു നടന്നത്. ഇത് മേയ് മാസത്തിലെ ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 1.5 ശതമാനം കുറവും മൂല്യത്തിൽ 4.4 ശതമാനം കുറവുമാണ്. മെയിൽ 25.14 ലക്ഷം കോടി രൂപയുടെ 1,868 കോടി ഇടപാടുകളാണു നടന്നത്. എന്നാൽ, വാർഷികാടിസ്ഥാനത്തിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 32 ശതമാനം വർധനയും, ഇടപാട് മൂല്യത്തിൽ 20 ശതമാനം വർധനയും ഉണ്ടായിട്ടുണ്ട്. ജൂണിൽ ശരാശരി പ്രതിദിന ഇടപാടുകൾ 61.3 കോടിയായിരുന്നു, ഇത് മേയ്…
Read More