കോഴിക്കോട്: ചെന്നൈയില്‍ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ മലയാളി യുവാവ് മുങ്ങി മരിച്ചു. മലപ്പുറം പോത്തുകല്ല് പൂളപ്പാടം കരിപ്പറമ്പില്‍ മുഹമ്മദ് അഷ്റഫിന്റെ മകന് മുഹമ്മദ് അഷ്മില്‍ (19) ആണ് മരിച്ചത്. ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു. വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് പത്തുപേരടങ്ങുന്ന സംഘം ക്വാറിയില്‍ എത്തിയത്. എല്ലാവരും വെള്ളക്കെട്ടില്‍ നീന്താനിറങ്ങി. മറ്റുള്ളവരെല്ലാം നീന്തി കരയ്ക്കു കയറിയിട്ടും അഷ്മലിനെ കണ്ടില്ല. വൈകിട്ടോടെയാണ് മൃതദേഹം കെണ്ടത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നു നാട്ടിലെത്തിക്കും. നുസ്രത്ത് ആണ് മാതാവ്. സഹോദരന്: അസ്വക്.
Read MoreDay: July 3, 2025
നൻമ ചൊല്ലിത്തരേണ്ട ഗുരുക്കൻമാർ തന്നെ കുറ്റം ചെയ്താലോ? വിദ്യാർഥിയെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിച്ച് പീഡനം; അധ്യാപിക അറസ്റ്റിൽ
വീട് കഴിഞ്ഞാൽ കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചിലവിടുന്നത് വിദ്യാലയങ്ങളിലാണ്. അധ്യാപകർ നമുക്ക് മാതാ പിതാക്കളെപ്പോലെയെന്നാണ് ചെറിയ ക്ലാസ് മുതൽ പഠിപ്പിക്കുന്നത്. എന്നാൽ നേരെ മറിച്ച് അധ്യാപകരിൽ നിന്ന് കുട്ടികൾക്ക് മോശം സമീപനമാണ് ലഭിക്കുന്നതെങ്കിലോ? അത്തരത്തിലൊരു വാർത്തായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.16കാരനായ വിദ്യാർഥിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കി 40കാരിയായ അധ്യാപിക. പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിദ്യാർഥിയെ എത്തിച്ച് ലൈംഗികചൂഷണം നടത്തുകയായിരുന്നു ഇവർ. കുട്ടിയുടെ മാതാപിക്കളുടെ പരാതിയിൽ 40-കാരിയായ ഇംഗ്ലീഷ് അധ്യാപിക അറസ്റ്റിൽ. പ്രയാപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രേരിപ്പിച്ച് പലതവണയാണ് പീഡനത്തിനിരയാക്കിയത്. വിദ്യാര്‍ഥിയുടെ സ്വഭാവത്തിലെ മാറ്റം മനസിലാക്കിയ മാതാപിതാക്കളാണ് വിവരം ചോദിച്ച് മനസിലാക്കിയത്. സ്കൂള്‍ കഴിഞ്ഞ് ബന്ധം അവസാനിക്കുമെന്ന് കരുതിയെങ്കിലും കുട്ടിയുടെ വീട്ടിലെ ജോലിക്കാര്‍ വഴി വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അധ്യാപിക വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഒരു വര്‍ഷത്തിനു മുകളിലായി വിദ്യാര്‍ഥിയെ…
Read Moreമൈക്രോ ഫിനാൻസുകാരുടെ ഭീഷണിയിൽ ഗൃഹനാഥന്റെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു
ചാരുംമൂട് : വായ്പഅടവ് മുടങ്ങിയതിനാൽ മൈക്രോ ഫിനാൻസ് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് വള്ളികുന്നത്ത് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ഊർജിത അന്വേഷണം വേണമെന്നും ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. ശശിയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. എം.എസ്.അരുൺ കുമാർ എംഎൽഎ ഇന്നലെ ശശിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് എത്തുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നു വായ്പ എടുക്കുന്നവരോടു മനുഷ്യത്വപരമായ പെരുമാറ്റം ഉണ്ടാവണമെന്നും സംഭവത്തിൽ പോലീസ് കൃത്യമായ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മൈക്രോ ഫിനാൻസ് മാനേജ്മെന്റിനും ജീവനക്കാർക്കുമെതിരേ കൊലപാതകക്കുറ്റത്തിനു കേസെടുക്കണമെന്ന്ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. ധനകാര്യ സ്ഥാപനത്തിലെ ഗുണ്ടകൾ വീടുകയറി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതാണ് ഗൃഹനാഥന്റെ മരണത്തിനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കണമെന്നു സിപിഐ ചാരുംമൂട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Read Moreഇന്തോനേഷ്യയിൽ യാത്രാബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു: 43പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ യാത്രാബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു. 43പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇരുപതുപേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. 65പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 11.20ഓടെ കിഴക്കൻ ജാവയിലെ കെറ്റപാംഗ് തുറമുഖത്തുനിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കു പോകുകയായിരുന്ന കെഎംപി ടുനു പ്രതാമ ജയ എന്ന യാത്രാബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി മുപ്പതു മിനിറ്റിനുശേഷമായിരുന്നു അപകടം. ബോട്ടിൽ 53 യാത്രക്കാരും 12 ജീവനക്കാരും നിരവധി ട്രക്കുകൾ ഉൾപ്പെടെ 22 വാഹനങ്ങളുമുണ്ടായിരുന്നു. രക്ഷപ്പെട്ടവരിൽ പലരും അബോധാവസ്ഥയിലായിരുന്നു. ഒമ്പത് രക്ഷാ ബോട്ടുകൾ കാണാതായവർക്കായുള്ള തെരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നു. രണ്ട് മീറ്റർവരെ ഉയരത്തിൽ തിര ഉയരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന് നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അറിയിച്ചു. 17,000 ത്തോളം ദ്വീപുകളുള്ള തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ ബോട്ട് അപകടങ്ങൾ പതിവാണ്. കാലഹരണപ്പെട്ട…
Read Moreസഞ്ചാരികളുടെ പറുദീസയായി വടക്കാഞ്ചേരി; ചിറകളുടെയും വെള്ളക്കെട്ടുകളുടെയും സൗന്ദര്യം നുകരാം
വിണ്ണില്‍ നിന്നും മണ്ണിലേക്ക് പെയ്തിറങ്ങിയ ജലകണങ്ങള്‍ വീണ്ടും പ്രകൃതിയെ പച്ചപ്പിന്റെ മേലങ്കി അണിയിക്കുന്പോള് കാടും കാട്ടരുവികളും സൗന്ദര്യത്തിന്റെ നയനമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്പോള്… ചിന്നിച്ചിതറി വീഴുന്ന ജലകണങ്ങള്‍ തട്ടിത്തെറിപ്പിച്ചും മഴയുടെ കുളിരണിഞ്ഞും ഈ മണ്‍സൂണ്‍ കാലം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് വിനോദസഞ്ചാരികള്‍. കാടും മേടും പുഴയും പൂക്കളും അടങ്ങുന്ന പതിവ് വിനോദകേന്ദ്രങ്ങളില്‍നിന്നു വ്യത്യസ്തമായി പുതിയപുതിയ കേന്ദ്രങ്ങള്‍ തേടി യാത്ര തുടരുന്ന സഞ്ചാരികളെ മണ്‍സൂണിന്റെ സൗന്ദര്യം ആവാഹിച്ചുകൊണ്ട് അവരെ മാടിവിളിക്കുകയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയും പരിസരപ്രദേശങ്ങളെയിലേയും പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങള്‍. അത്തരത്തില്‍ അധികമാരും എത്തിപ്പെടാത്ത ചില മഴക്കാല വിനോദസഞ്ചാരകേന്ദ്രങ്ങളെ നമുക്ക് പരിചയപ്പെടാം. പേരപ്പാറ ചെക്ക് ഡാം വടക്കാഞ്ചേരി വാഴാനി ഡാമിലേക്കുള്ള യാത്രയ്ക്കിടെ അധികമാരും അറിയാതെ പോകുന്ന ഒരു മനോഹര ഇടമാണ് പേരേപ്പാറ ചെക്ക് ഡാം. കാടിനാല്‍ ചുറ്റുപ്പെട്ട പ്രദേശത്ത് ഒഴുകിയെത്തുന്ന കാട്ടരുവികളും അവയെത്തുന്ന ജലാശയവും അതില്‍നിന്നു താഴേക്ക് ഒഴുകി വരുന്ന വെള്ളവും മഴക്കാലത്ത്…
Read Moreവളരെ ഹാപ്പിയാണ്, ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട, അത്രയും മനസു നിറഞ്ഞ ജീവിതമാണു ജീവിക്കുന്നത്; അഞ്ജു അരവിന്ദ്
ലിവ് ഇൻ റിലേഷൻഷിപ്പിനെക്കുറിച്ച് തുറന്ന് പറഞ്ഞ് അഞ്ജു അരവിന്ദ്. ആദ്യ രണ്ട് വിവാഹ ബന്ധങ്ങളും വേർപിരിഞ്ഞ ശേഷമാണ് അഞ്ജു ഇപ്പോൾ തനിക്ക് സ്കൂൾ കാലം മുതൽ അറിയാവുന്ന സുഹൃത്ത് സഞ്ജയ് അമ്പലപറമ്പത്തുമായി ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരിക്കുന്നത്. സഞ്ജയ്യെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ദൈവത്തെപ്പോലെയാണു സഞ്ജുവേട്ടൻ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. ഞാൻ വളരെ ഹാപ്പിയാണ്. ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട. അത്രയും മനസു നിറഞ്ഞ ജീവിതമാണു ഞാൻ ജീവിക്കുന്നത്. നെഗറ്റീവ് കമന്റുകൾ വായിക്കുമ്പോൾ കുറച്ചു വിഷമം തോന്നും. അതൊക്കെ ദൈവത്തിനുവിട്ടു കൊടുക്കും. നമ്മളെപ്പറ്റി അറിയുന്നവർക്ക് നമ്മളെ അറിയാം. ഞാൻ ആരുടെയും ജീവിതത്തിൽ ഇടപെടുന്നില്ല. നമ്മളെങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കുന്നതു നമ്മളാണ്. ആൾക്കാർ പലതും പറയും. അതിനു ചെവി കൊടുക്കാൻ നിന്നാൽ നമ്മുടെ സന്തോഷം നഷ്ടപ്പെടുമെന്നേയുള്ളൂ. എപ്പോഴും പോസിറ്റീവായിരിക്കുക. ഫിലിം ഫീൽഡിലെ സെലിബ്രിറ്റി സ്റ്റാറ്റസിൽ അല്ല ഞാൻ ജീവിക്കുന്നത്. സെലിബ്രിറ്റി…
Read Moreകൂത്തുപറന്പ് വെടിവയ്പ്; ഉത്തരവ് നടപ്പാക്കിയത് രവാഡ ചന്ദ്രശേഖറല്ല, ഹക്കിം ബത്തേരിയെന്ന് എം.വി. ജയരാജൻ
കണ്ണൂർ: കൂത്തുപറന്പിൽ അഞ്ചു ഡിവൈഎഫ്ഐക്കാരുടെ മരണത്തിനിടയായതിനും പുഷ്പൻ എന്ന യുവാവ് വർഷങ്ങളോളം ശയ്യാവലംബിയായി തുടരേണ്ടി വന്നതിനും നിരവധി പേർക്ക് പരിക്കു പറ്റിയതിനും ഉത്തരവാദി ഡിജിപി രവാഡ ചന്ദ്രശേഖറല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ എം.വി. ജയരാജൻ. ദേശാഭിമാനി പത്രത്തിൽ “ഡിജിപി നിയമനവും വിവാദങ്ങളുടെ വസ്തുതകളും’ എന്ന ലേഖനത്തിലാണ് എം.വി. ജയരാജൻ ഇക്കാര്യം വ്യക്തമാക്കുന്നത്. കൂത്തുപറന്പിൽ വെടിവയ്ക്കാൻ ഉത്തരവിട്ടത് ഡപ്യൂട്ടി കളക്ടറായ ടി.ടി. ആന്റണിയും നടപ്പാക്കിയതു ഡിവൈഎസ്പി ഹക്കിം ബത്തേരിയുമാണെന്ന് കൂത്തുപറന്പ് വെടിവയ്പുകേസ് അന്വേഷിച്ച പദ്മനാഭൻ നായർ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പടെയുള്ളവ പരാമർശിച്ചാണു ജയരാജന്റെ ലേഖനം. അന്നത്തെ മന്ത്രിയായിരുന്ന എം.വി. രാഘവൻ, ഹക്കിം ബത്തേരി, ടി.ടി.ആന്റണി എന്നിവരാണു വെടിവയ്പ്പിന് ഉത്തരവാദികളെന്നു ലേഖനത്തിൽ പറയുന്നു. അതേസമയം, സംഭവത്തിൽ രവാഡ ചന്ദ്രശേഖറിനു പങ്കില്ലെന്നു പദ്മനാഭൻ കമ്മീഷൻ റിപ്പോർട്ടിൽ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ടെന്നും വെടിവയ്പ്പിന്റെ രണ്ടുദിവസംമുന്പ് എഎസ്പിയായി…
Read Moreകിരാത ചിത്രീകരണം പൂർത്തിയായി
യുവതലമുറയുടെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി ഒരുക്കിയ ആക്ഷൻ ത്രില്ലർ കിരാത ചിത്രീകരണം പൂർത്തിയായി. കോന്നി, അച്ചൻകോവിൽ എന്നിവയായിരുന്നു ലൊക്കേഷൻ. പാട്ടും ആട്ടവുമായി അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയജോഡികൾക്ക് നേരിടേണ്ടിവന്നത് ഭീകരതയുടെ ദിനരാത്രങ്ങളായിരുന്നു. കൊടുംകാടിന്റെ മനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന യുവമിഥുനങ്ങളുടെ പ്രണയവും സംഘട്ടനവും ഭീകരതയുമെല്ലാം പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ പുതുമ സമ്മാനിക്കുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. കോന്നിയുടെ ദൃശ്യമനോഹാരിതയുടെ വിസ്മയക്കാഴ്ചകളാണു കിരാത ഒരുക്കുന്നത്. ചെമ്പിൽ അശോകൻ, ഡോ. രജിത്കുമാർ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ്. ആർ. ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി. ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ…
Read Moreയുഎസ് ആയുധശേഖരം കുറയുന്നു? ; യുക്രെയ്ന് മിസൈലുകൾ നല്‍കുന്നില്ല
വാഷിംഗ്ടൺ ഡിസി: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് അമേരിക്ക ചിലതരം ആയുധങ്ങൾ നല്കുന്നതു നിർത്തിവച്ചു. ആയുധങ്ങളുടെ എണ്ണത്തിൽ അമേരിക്ക കുറവു വരുത്തി. അമേരിക്കയുടെ ആയുധശേഖരം കുറയുന്നു എന്ന ആശങ്കയിലാണിതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. പേട്രിയറ്റ് അടക്കമുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന മിസൈലുകൾ, പീരങ്കി ഷെല്ലുകൾ തുടങ്ങിയ ആയുധങ്ങൾ നല്‍കുന്നതാണു നിർത്തിവച്ചത്. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഈ ആയുധങ്ങൾ യുക്രെയ്നു നല്കാൻ തീരുമാനമെടുത്തത്. വിദേശരാജ്യങ്ങൾക്കുള്ള സൈനികസഹായത്തിൽ പുനരവലോകനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണ് വൈറ്റ്ഹൗസ് വക്താവ് അന്നാ കെല്ലി വിശദീകരിച്ചത്. അമേരിക്കയുടെ ആയുധശേഖരം കുറഞ്ഞുവെന്നു സമ്മതിക്കാൻ വക്താവ് തയാറായില്ല. വേണമെങ്കിൽ ഇറാനോടു ചോദിച്ചു നോക്കാമെന്നാണു വക്താവ് കൂട്ടിച്ചേർത്തത്. അതേസമയം, റഷ്യൻ സേന വ്യോമാക്രമണം ശക്തമാക്കിയിരിക്കേ അമേരിക്ക വ്യോമപ്രതിരോധ മിസൈലുകൾ നല്‍കാതിരിക്കുന്നതു യുക്രെയ്നു വലിയ പ്രതിസന്ധി സൃഷ്ടിക്കും. നൂറുകണക്കിനു ഡ്രോണുകളും മിസൈലുകളുമാണു ദിവസവും റഷ്യൻ സേന പ്രയോഗിക്കുന്നത്. അമേരിക്ക നല്കുന്ന ആയുധങ്ങൾ…
Read Moreവെടിനിർത്തൽ ഉപാധികൾ ഇസ്രയേലിനു സ്വീകാര്യം; ഹമാസും അംഗീകരിക്കണമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഗാസയിൽ 60 ദിവസത്തേക്കു വെടിനിർത്തുന്നതിനുള്ള ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഗാസയിലെ ഹമാസ് ഭീകരർ വെടിനിർത്തൽ അംഗീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈജിപ്തും ഖത്തറും വെടിനിർത്തലിനു ശ്രമിക്കുകയാണ്. വെടിനിർത്തൽ നിർദേശങ്ങൾ ഇവർ ഹമാസിനു കൈമാറും. ഹമാസ് ഇത് അംഗീകരിക്കുന്നതാണു നല്ലത്. കാര്യങ്ങൾ ഇനി മെച്ചപ്പെടില്ല, വഷളാവുകയേ ഉള്ളൂ എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. അതേസമയം, വെടിനിർത്തൽ ഉപാധികൾ അംഗീകരിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികൾ മോചിതരാകണമെന്നും അതിനുള്ള അവസരം പാഴാക്കരുതെന്നുമാണ് ഇസ്രേലി സർക്കാരിന്റെ താത്പര്യമെന്ന് വിദേശകാര്യമന്ത്രി ഗിദയോൻ സാർ സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഗാസ യുദ്ധത്തിന് അന്ത്യം കാണാൻ ഉദ്ദേശിച്ചുള്ള ഏതു വെടിനിർത്തൽ ധാരണയും അംഗീകരിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച അമേരിക്ക…
Read More