കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും ഹ്യൂമറിനു പ്രാധാന്യം നല്കി അനൂപ്മേനോന്, ധ്യാന്‍ ശ്രീനിവാസന്, ഷീലു ഏബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണു രവീന്ദ്രാ നീ എവിടെ? അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. തീര്‍ത്തും ഹാസ്യത്തിനൊപ്പം കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ രസിക്കുന്ന ചിത്രം ഏറെ നാളുകള്‍ക്കുശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ എത്തുന്നെന്ന പ്രത്യേകതയുമുണ്ട്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്കു സംഗീതം ഒരുക്കിയതു കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ പ്രകാശ് ഉള്ളേരി.ഹരിഹരന്, ശങ്കര്‍ മഹാദേവന് എന്നിവരാണു ഗായകർ. അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തില്‍ കൃഷ്ണ, സജിന്‍ ചെറുകയില്‍, സുരേഷ്കൃഷ്ണ, മേജര്‍ രവി, അപര്‍ണ, എന്‍.പി. നിസ, ഇതള്‍ മനോജ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം- മഹാദേവന് തമ്പി,…
Read MoreDay: July 8, 2025
“ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍…” പാട്ടിന്റെ രാജാവ് എം.എസ്. വിശ്വനാഥന്റെ പത്താം ഓര്മ വാർഷികം ജൂലൈ 14ന്
സിനിമയില്‍ എംജിആറിന്റെ ഗാനത്തിനാണോ ഈണം പകരേണ്ടത് എന്നു ഞാന്‍ ആലോചിക്കാറില്ല. അതു പോലെ ശിവാജി പാടുന്ന സന്ദര്‍ഭമാണോ എന്നും നോക്കാറില്ല. കമൽഹാസന്റെ ഗാനവും അങ്ങനെ തന്നെ. എം.എസ്. വിശ്വനാഥന്റെ വാക്കുകളാണിത്. ഗാനം കമ്പോസ് ചെയ്യുമ്പോള്‍ കഥാപാത്രം മാത്രമേ എന്റെ മുന്നിലേക്കു വരാറുള്ളൂ എന്നും എംഎസ്വി പറഞ്ഞിട്ടുണ്ട്. കാര്യം ഇതൊക്കെ ആണെങ്കിലും കുതിരവണ്ടി ഓടിച്ച് എംജിആര്‍ “രാജാവിന് പാര്‍വൈ റാണി എന്‍ പക്കം…’ എന്നു പാടുമ്പോള്‍ ശരിക്കും പുരട്ചി തലൈവർ പാടുന്ന അതേ ഫീല്‍. ഇതേ അനുഭൂതി തമിഴ് ജനതയ്ക്കു മാത്രമല്ല, ദക്ഷിണേന്ത്യയിലെ മുഴുവൻ സിനിമാ ആസ്വാദകര്‍ക്കും ഉണ്ടായതാണ്, ഇന്നും ഉള്ളതുമാണ്. ഇനി ശിവാജി ഗണേശന് പാടുന്ന പട്ടികാടാ പട്ടണമാ എന്ന സിനിമസിലെ “എന്നടീ റാക്കമ്മ പല്ലാക്കു നെരിപ്പ്…’ എന്ന ഗാനം എടുത്താലോ? ശരിക്കും ശിവാജി ശൈലിയില്‍ തന്നെയാണ് പാട്ട് ഒഴുകിപ്പോകുന്നത്. ഇടയ്ക്കുള്ള “എന്നടി രാക്ക്…’ ശിവാജി…
Read Moreകോന്നിയിലെ പാറമട അപകടം; രണ്ടാമത്തെയാളെ കണ്ടെത്താന്‍ ശ്രമകരമായ ദൗത്യം; അപകടകരമായ സാഹചര്യം മറച്ചുവച്ചതായി ആക്ഷേപം
കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് ക്വാറിയില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ കാണാതായ രണ്ടാമത്തേയാള്ക്കു വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. അത്യന്തം ശ്രമകരമായ ദൗത്യമാണു സംസ്ഥാന ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫും സംഘവും രാവിലെ തുടങ്ങിയിരിക്കുന്നത്. സമാനതകളില്ലാത്ത ദൗത്യമാണ് ഇന്നു രാവിലെ 8.55ന് ആരംഭിച്ചത്. പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയാണു സംഘാംഗങ്ങള്‍ പാറമടയിലേക്ക് ഇറങ്ങിയത്. ആദ്യഘട്ടത്തില്‍ നാലുപേരാണ് പാറമടയിലേക്ക് ഇറങ്ങിയിരിക്കുന്നത്. മുകളില്‍ ക്രെയിനില്‍ ഘടിപ്പിച്ച കയറില്‍ നാലുപേരെയും കുടുക്കിയാണ് താഴേക്ക് ഇറക്കിയത്. ഇവര്‍ താഴെകിടക്കുന്ന പാറക്കഷണങ്ങളാണ് നീക്കം ചെയ്യുന്നത്. മനുഷ്യസാധ്യമായ ജോലികളാണ് ഇപ്പോള്‍ നടത്തുന്നത്. കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചിയുടെ മുകളിലെ പാറകള്‍ നീക്കംചെയ്ത് വാഹനംമാറ്റുകയാണു ലക്ഷ്യം. ഇതിനായി 30 ടണ്‍ ശേഷിയുള്ള ക്രെയിന്‍ കൂടി സംഭവസ്ഥലത്തേക്ക് എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ നിന്നു ക്രെയിന്‍ സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. രാവിലെ 11 ഓടെ ക്രെയിന്‍ എത്തിക്കഴിഞ്ഞാല്‍ പാറമടയില്‍ കുടുങ്ങിയ ഹിറ്റാച്ചി പുറത്തേക്ക് എടുക്കാമെന്നാണു പ്രതീക്ഷ. ഹിറ്റാച്ചി നിയന്ത്രിച്ചിരുന്ന ജാര്‍ഖണ്ഡ്് സ്വദേശി…
Read Moreകേരള സര്‍വകലാശാല: സിന്‍ഡിക്കേറ്റിനോടു വിശദീകരണം തേടും; ഗവര്‍ണര്‍ കടുത്ത നടപടികളിലേക്ക്
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംഭവ വികാസങ്ങളില്‍ ഗവര്‍ണര്‍ കടുത്ത നടപടികളിലേക്കു നീങ്ങാൻ സാധ്യത. സിന്‍ഡിക്കേറ്റിനെതിരേ നടപടി എടുക്കാനുള്ള കൂടിയാലോചനകള്‍ ഗവര്‍ണര്‍ തുടങ്ങി. വിസി സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിനെ ഇടത് അനുകുല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് തിരിച്ചെടുത്ത നടപടി നിയമവിരുദ്ധമാണെന്ന വിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഗവര്‍ണര്‍ നടപടികളിലേക്കു കടക്കുന്നത്. ആദ്യപടിയായി സിന്‍ഡിക്കേറ്റിനോടു വിശദീകരണം തേടും. അതിനുശേഷമായിരിക്കും നടപടികളിലേക്കുകടക്കാന് സാധ്യതയെന്നാണു ലഭിക്കുന്ന സൂചന. സര്‍വകലാശാല ചട്ടങ്ങളുടെ 7 (4) നിയമത്തിന്റെ ലംഘനം സിന്‍ഡിക്കേറ്റ് നടത്തിയെന്നാണു താത്കാലിക വിസിയായ ഡോ. സിസ തോമസ് ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ് ഭവന് നിയമോപദേശം തേടിയിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സിന്‍ഡിക്കേറ്റ് നടത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാനുള്ള അധികാരം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഉണ്ടെന്നാണു വ്യവസ്ഥ. ഇത്തരത്തില്‍ ചട്ടലംഘനം നടത്തിയ സിന്‍ഡിക്കേറ്റുകളെ പിരിച്ചുവിട്ട മുന്‍കാല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഈ…
Read Moreമദ്യലഹരിയില്‍ റോഡ് വക്കിൽ തുടങ്ങിയ അടിപിടി പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടും നിന്നില്ല: മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്; യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയ രണ്ടു പേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. പാച്ചല്ലൂര്‍ സ്വദേശി ഷാറുഖ് ഖാന് (22), കുന്നുപുഴ സ്വദേശി കൃഷ്ണ പ്രസാദ് (20) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപം വച്ച് ഇരുവരും മദ്യലഹരിയില്‍ അടിപിടി നടത്തി. കണ്ടുനിന്ന നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സ്റ്റേഷനകത്തുവച്ച് ഇരുവരും തമ്മില്‍ തല്ലുകയും പോലീസുകാരെ ആക്രമിക്കുകയുമായിരുന്നു. മൂന്ന് പോലീസുകാര്‍ക്കു പരിക്കേറ്റു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ സിപിഒ, രാഹുല്‍, സ്മിതേഷ്, ഹോം ഗാര്‍ഡ് സതീഷ് എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനുമാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Read Moreഇതരസംസ്ഥാനത്തൊഴിലാളിയുടെ വാക്ക് വിശ്വസിച്ചില്ല; കൊലപാതകവിവരം അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ല: രണ്ടു പോലീസുകാർക്കു സസ്പെന്ഷൻ
കോഴിക്കോട്: ലോഡ്ജില്‍ നടന്ന കൊലപാതകം നേരിട്ട് അറിയിച്ചിട്ടും സംഭവവസ്ഥലത്ത് എത്താതിരുന്ന പോലീസുകാര്‍ക്കെതിരേ നടപടി. കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ മല്‍സ്യ തൊഴിലാളിയെ കഴുത്തറുത്തുകൊന്ന കേസിലാണ് ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവരെ സസ്പെന്‍ഡ് ചെയതത്. മേയ് 24 നായിരുന്നു ബേപ്പൂര്‍ ത്രീസ്റ്റാര്‍ ലോഡ്ജില്‍ വച്ച് മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ടത്. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. അന്നേദിവസം രാത്രി പെട്രോളിംഗിന് ഉണ്ടായിരുന്ന പോലീസുകാരോട് ഈ വിവരം ഒരു ഇതര സംസ്ഥാനത്തൊഴിലാളി അറിയിച്ചിരുന്നു. എന്നാല്‍ സംഭവസ്ഥലത്തിന് മീറ്ററുകള്‍ മാത്രം അപ്പുറം ഉള്ള പോലീസ് കൊലപാതകം നടന്നയിടത്ത് എത്തിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഗ്രേഡ് എഎസ്ഐ ആനന്ദന്, സിപിഒ ജിതിന് ലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ബേപ്പൂരിലെ ത്രീ സ്റ്റാര്‍ ലോഡ്ജിൽ കഴുത്തറുത്ത രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മറ്റൊരു ലോഡ്ജില്‍ താമസിക്കുന്ന സോളമന് തലേ ദിവസം രാത്രിയാണ് ത്രീ സ്റ്റാര്‍ ലോഡ്ജിലെത്തിയത്. ഒരുമിച്ച്…
Read Moreനിപ്പ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലെ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയവരുടെ സാമ്പിൾ ഫലം നെഗറ്റീവ്
പാലക്കാട്: നിപ്പ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട്. ഇതിനിടെ നിപ്പ ബാധിച്ച് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായത് ആശ്വാസമായി. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധന ഫലവും നെഗറ്റീവായി. 208 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്‍പതു പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്.ഇതിനിടെ യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുകയാണ്.കഴിഞ്ഞ ദിവസം നിപ്പ സമ്പര്‍ക്കപ്പട്ടിക ആരോഗ്യമന്ത്രി വീണാജോര്‍ജ് പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് ആകെ 461 പേരാണ് സമ്പര്‍ക്ക പട്ടികയിലുളളത്. മലപ്പുറം-252, പാലക്കാട്-209 എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തച്ചനാട്ടുകര…
Read Moreദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; പത്തു തൊഴിലാളിസംഘടനകളുടെ സംയുക്ത വേദിയാണ് പൊതുമണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്
ന്യൂഡൽഹി: സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുമണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും.ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്പന അവസാനിപ്പിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് പണിമുടക്ക്. കർഷകർ, കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല ജീവനക്കാർ, ബാങ്കിംഗ്- ഇൻഷ്വറൻസ് ജീവനക്കാർ തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുമെന്നും നേതാക്കൾ പറഞ്ഞു. ഐഎൻടിയുസി, എഐടിയുസി, സിഐടിയു, എയുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ തുടങ്ങി പത്തു തൊഴിലാളിസംഘടനകളുടെ സംയുക്ത വേദിയാണ് പൊതുമണിമുടക്ക് പ്രഖ്യാപിച്ചത്. സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreതപാൽ വകുപ്പിനെ ലാഭത്തിലാക്കാൻ കെട്ടിടങ്ങൾ പാട്ടത്തിനു നൽകും; അഞ്ചുവർഷത്തെ കർമപദ്ധതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ
കൊല്ലം: തപാൽവകുപ്പിനെ ലാഭത്തിലാക്കാൻ സ്വന്തമായുള്ള കെട്ടിടങ്ങളിൽ ആവശ്യം കഴിഞ്ഞുള്ള ഭാഗങ്ങൾ പാട്ടത്തിനു നൽകാൻ തീരുമാനം.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വകുപ്പിനെ പൂർണമായും ലാഭത്തിലാക്കുന്ന കർമപദ്ധതിക്കു കേന്ദ്രസർക്കാർ രൂപം നൽകി.സാമ്പത്തിക സുസ്ഥിരതയ്ക്കായി സ്വന്തം ഭൂമിയിൽ നിന്ന് ധനസമ്പാദനത്തിനാണു പദ്ധതിയിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. ഇതോടൊപ്പം വൈവിധ്യമാർന്ന സേവനങ്ങളിലൂടെ പുതിയ ബിസിനസ് മേഖലകൾ വ്യാപിപ്പിച്ചും വരുമാനം വർധിപ്പിക്കും. രാജ്യത്ത് നിലവിൽ 1.6 ലക്ഷം പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ സ്വന്തമായുള്ള കെട്ടിടങ്ങളിൽ ഓഫീസ് പ്രവർത്തനം ഒഴിച്ചുള്ള ഭാഗങ്ങളിലെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ തിരിച്ചറിഞ്ഞ് വാണിജ്യപരമായി ലാഭം ലഭിക്കുന്നവ ദീർഘകാല അടിസ്ഥാനത്തിൽ പാട്ടത്തിനു നൽകാനാണു തീരുമാനം. മാത്രമല്ല, വകുപ്പിനു സ്വന്തമായി ഭൂമിയുള്ള പ്രദേശങ്ങളിൽ താഴത്തെ നിലയിൽ പോസ്റ്റ് ഓഫീസ് മന്ദിരം സ്ഥാപിച്ച് ബാക്കിസ്ഥലത്ത് ബഹുനിലക്കെട്ടിടങ്ങൾ നിർമിച്ചു പാട്ടത്തിനു നൽകാനും പദ്ധതിയുണ്ട്.ഇതിന്റെ ഭാഗമായി തപാൽ വകുപ്പ് തങ്ങളുടെ സ്വത്തുക്കളുടെ പട്ടിക തയാറാക്കുന്നത് ആരംഭിച്ചുകഴിഞ്ഞു. ഉടമസ്ഥാവകാശ…
Read Moreസംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം; സമാന്തര സര്‍വീസുകളെ ആശ്രയിച്ച് യാത്രക്കാർ; അധിക സർവീസ് നടത്തി കെഎസ്ആർടിസി
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച് സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം.മിക്കയിടത്തും യാത്രക്കാര്‍ക്ക് സമാന്തരസര്വീസുകളെയും കെഎസ്ആര്‍ടിസിയെയും ആശ്രയിക്കേണ്ടിവന്നു. രാവിലെ ജോലിക്ക് പോകേണ്ടവരെയും വിദ്യാര്‍ഥികളെയുമാണ് പണിമുടക്ക് ഏറെ ബാധിച്ചത്. കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വീസുകളും നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ദീര്‍ഘദൂരയാത്രക്കാര്‍ ഏറെയും ആശ്രയിച്ചത് കെഎസ്ആര്‍ടിസിയെയാണ്.ദീര്‍ഘ ദൂര സര്‍വീസ് പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചീഫ് ട്രാഫിക് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തിയതോടെ വരുമാനവര്‍ധനവ് കൂടി കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് കൂട്ടുക, വ്യാജ കണ്സെഷന് കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്…
Read More