തിരുവനന്തപുരം: കല്ലമ്പലത്ത് വന്‍ മയക്കുമരുന്നുവേട്ട. ഒരു കിലോയിലധികം തൂക്കമുള്ള എംഡിഎംഎയുമായി നാലു പേര് പിടിയില്‍. വിദേശത്തുനിന്നെത്തിയ യാത്രക്കാരന്റെ ലഗേജില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. അന്താരാഷ്്ട്രവിപണിയില് അഞ്ച് കോടിയില്‍പ്പരം രൂപ വില വരുന്ന മയക്കുമരുന്നാണു പിടികൂടിയത്. ഇന്നലെ അര്‍ധരാത്രിയോടെ കല്ലമ്പലത്തായിരുന്നു സംഭവം. കല്ലമ്പലം മാവിന്മൂട് ദീപ വിലാസത്തില്‍ സഞ്ജു എന്നു വിളിക്കുന്ന ഷൈജു (41), ഇയാളുടെ സഹായികളും ഞെക്കാട് സ്വദേശികളുമായ നന്ദു, ഉണ്ണിക്കുട്ടന്, പ്രമീദ് എന്നിവരുമാണു പിടിയിലായത്. 1.250 കിലോയോളം തൂക്കം വരുന്ന എംഡിഎംഎയാണ് ഇവരില്‍നിന്നു പിടികൂടിയത്. ഇന്നലെ രാത്രിയില്‍ മസ്ക്കറ്റില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ മയക്കുമരുന്നാണു പിടികൂടിയത്. ഷൈജുവും നന്ദുവുമാണു വിദേശത്ത് നിന്ന് എത്തിയത്. ഇവരുടെ ലഗേജിലെ ഈന്തപ്പഴ പാക്കറ്റിലാണ് മയക്കുമരുന്ന് പുറത്തെത്തിച്ചതെന്നു പോലീസ് വ്യക്തമാക്കി. വിമാനത്താവളത്തില്‍ എത്തിയ ശേഷം രണ്ട് വാഹനങ്ങളിലായി ഇവര്‍ സഞ്ജുവിന്റെ കല്ലമ്പലത്തെ വീട്ടിലേക്കു പോകുകയായിരുന്നു. ലഗേജുകള്‍ പിക്കപ്പ്…
Read MoreDay: July 10, 2025
എട്ടിന്റെ പണിയാണല്ലോ സാറെ..! ഡ്രൈവിംഗ് ടെസ്റ്റിൽ തോൽവി കൂടുന്നു; സർക്കാരിന്റെ വരുമാനത്തിൽ വർധനയും; ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിലും കുറവ്
കണ്ണൂർ: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിൽ തോൽക്കുന്നവരുടെ എണ്ണത്തിൽ വർധന. പിഴയിനത്തിൽ വരുമാനം കൂട്ടി സർക്കാർ. നിലവിൽ 40 പേരടങ്ങുന്ന ഒരു ബാച്ചിന്റെ ടെസ്റ്റിൽ പകുതി പേരും പരാജയപ്പെടുന്നതായാണു റിപ്പോർട്ട്. മുന്‍പ് ഡ്രൈവിംഗ് ടെസ്റ്റിന് തോൽക്കുന്നവരിലേറെയും എച്ച്, എട്ട് എടുക്കുന്നവർ ആയിരുന്നു. റോഡ് ടെസ്റ്റിൽ തോൽക്കാറില്ലായിരുന്നു. എന്നാൽ, ഇപ്പോൾ ഗ്രൗണ്ടിൽ ജയിച്ചാലും റോഡിൽ ഓടിക്കുമ്പോൾ തോറ്റുപോകും. എന്നിരുന്നാലും തോൽവി കൂടുന്നത് സർക്കാരിനു വരുമാനമായി മാറുകയാണ്. നിലവിൽ ഡ്രൈവിംഗ് ടെസ്റ്റിൽ തോറ്റാൽ അടുത്ത ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാൻ 200 രൂപ ഫീസടയ്ക്കണം. ആറുമാസമാണു ലേണേഴ്സ് ടെസ്റ്റിന്റെ കാലാവധി. ഇതിന്റെ കാലാവധി പൂർത്തിയായാൽ 300 രൂപ ഫീസടച്ച് വീണ്ടും ലേണേഴ്സ് എഴുതണം. ആദ്യം തോൽക്കുമ്പോൾ ഡ്രൈവിംഗ് സ്കൂളുകളിൽ ഫീസിനുള്ള പഠിത്തം കഴിഞ്ഞു. പിന്നെ പഠിക്കണമെങ്കിൽ മണിക്കൂറിനു 400 രൂപ റേറ്റ് ആണ്. ടെസ്റ്റിന് ഡേറ്റ് എടുക്കുന്നവർക്ക് അടുത്ത ദിവസങ്ങളിൽ ഡേറ്റും കിട്ടില്ല.…
Read Moreഎക്സിലല്ല, യുഡിഎഫിലുണ്ടാകണം… ആര് സര്‍വേ നടത്തിയാലും പാര്‍ട്ടി തീരുമാനിക്കും കാര്യങ്ങൾ; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫിലുള്ളവരെ മുഖ്യമന്ത്രിയാകൂവെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: ശശി തരൂരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫിലുള്ളവരെ മുഖ്യമന്ത്രിയാകൂ. താന്‍ ഏത് പാര്‍ട്ടിയിലാണെന്ന് തരൂര്‍ തീരുമാനിക്കണമെന്ന് മുരളീധരന് പ്രതികരിച്ചു. മുഖ്യമന്ത്രിയാകാന്‍ അര്‍ഹതപ്പെട്ടവര്‍ ഏറെയുണ്ട്. അവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകും. ആര് സര്‍വേ നടത്തിയാലും പാര്‍ട്ടി തീരുമാനിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുകയെന്നും മുരളീധരന് പറഞ്ഞു. അടിയന്തരാവസ്ഥയെക്കുറിച്ചുളള ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. എന്തുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നതിനേക്കുറിച്ച് ഇന്ദിരാഗാന്ധി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Read Moreപാഠം പഠിപ്പിച്ചും പഠിച്ചത് പഠിപ്പിച്ചും രണ്ടുതരം യൂത്തൻമാർ… ദേശീയ പണിമുടക്കിൽ കാറുകളുടെ കാറ്റഴിച്ചുവിട്ട് ഡിവൈഎഫ്ഐ; സൈക്കിൾ പന്പുകൊണ്ട് കാറ്റ് നിറച്ച് യൂത്ത് കോൺഗ്രസ്
കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ-കർഷകദ്രോഹ നയങ്ങൾക്കെതിരേ നടത്തിയ ദേശീയ പണിമുടക്കിൽ മലയോരത്ത് സംഘർഷം. ശ്രീകണ്ഠപുരം നഗരസഭയിലെ നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ അധ്യാപകരുടെ കാറുകളുടെ ടയറിലെ കാറ്റ് പണിമുടക്ക് അനുകൂലികൾ അഴിച്ചുവിട്ടു. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. കെപിഎസ്ടിഎ, എച്ച്എസ്എസ്ടിഎ സംഘടനകളിലെ 15 അധ്യാപകരാണ് സ്കൂളിൽ ഹാജരായത്. കാഴ്ചയില്ലാത്ത അധ്യാപകനായ ബേബി ജോസഫ്, മറ്റ് അധ്യാപകരായ ഫോർമിസ്, രജിത്ത്, രാധാകൃഷ്ണൻ, ഷിബു,സുമയ്യ എന്നിവർ എത്തിയ കാർ ഉൾപ്പെടെ ഏഴ് വാഹനങ്ങളുടെ കാറ്റാണ് അഴിച്ചുവിട്ടത്. പുറത്തുനിന്നെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരടങ്ങുന്ന സമരാനുകൂലികൾ സ്കൂളിൽ കയറി ബഹളമുണ്ടാക്കുകയും കാറ്റ് അഴിച്ചുവിടുകയുമായിരുന്നു. സംഘർഷത്തെ തുടർന്ന് ശ്രീകണ്ഠപുരം പോലീസ് സ്ഥലത്തെത്തി. അധ്യാപകർ സ്കൂളിൽതന്നെ തുടർന്നു. കുട്ടികൾ ഇല്ലാത്തതിനാൽ ക്ലാസ് നടന്നില്ല. അതിനിടെ, ഡിവൈഎഫ്ഐ പ്രവർത്തകർ കാറ്റ് അഴിച്ചുവിട്ട ടയറുകളിൽ സൈക്കിൾ പന്പ് ഉപയോഗിച്ച് യൂത്ത് കോൺഗ്രസുകാർ കാറ്റ് നിറച്ചു…
Read Moreകൂട്ടിലാകുമോ കൂട്ടിക്കൽ ജയചന്ദ്രൻ? പീഡനക്കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുറ്റപത്രം സമർപ്പിച്ച് പോലീസ്; പോക്സോ അടക്കമുള്ള വകുപ്പുകൾ
കോഴിക്കോട്: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽനടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുറ്റപത്രം സമർപ്പിച്ചു. കസബ പോലീസാണ് ജില്ലാ സെഷൻസ് കോടതിയിൽ കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി തുടർനടപടികൾക്കുശേഷം കേസ് പോക്സോ പ്രത്യേക കോടതിക്ക് കൈമാറും. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. 2024-ലാണ് കസബ പോലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. ജില്ലാകോടതിയും ഹൈക്കോടതിയും മുൻകൂർജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ആറുമാസത്തോളം ഒളിവിലായിരുന്ന ജയചന്ദ്രൻ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായത്. ഈ വർഷം ജനുവരി 30-ന് കസബ സ്റ്റേഷനിലെത്തിയ ജയചന്ദ്രനെ ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.
Read More