നാലു മക്കളുടെ അച്ഛനാണെങ്കിലും നല്ല പേരന്റല്ലന്ന് അജു വര്‍ഗീസ്. നല്ല പേരന്റാകാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ എനിക്കു കുറ്റബോധമില്ല. അച്ഛനായപ്പോള്‍ മാജിക്കല്ഫീല് ഒന്നുമില്ലായിരുന്നു. ഞാന്‍ ചിന്തിച്ചതു വരാനിരിക്കുന്ന റസ്പോണ്സിബിലിറ്റിയെക്കുറിച്ചാണ്. ഞാന്‍ അവര്‍ക്ക് ഒരിക്കലും പ്രിവിലേജ് കൊടുക്കില്ല. അത് അവർ സ്വന്തമായി നേടേണ്ടതാണ്. അതിനുള്ള സാഹചര്യങ്ങള്‍ കൊടുക്കാം. വിദ്യാഭ്യാസം കൊടുക്കാം, ഷെല്‍ട്ടര്‍ കൊടുക്കാം, ആരോഗ്യകരമായി വളരാനുള്ള സാഹചര്യമൊരുക്കാം. അല്ലാതെ അഞ്ചു പൈസ ഞാന്‍ അവര്‍ക്കായി മുടക്കില്ല. ഒരിക്കലും അവരെ ഞാനായി സിനിമയിലേക്കു കൊണ്ടുവരില്ല. വേണമെങ്കില്‍ അവർ അവരുടേതായ വഴികളില്‍ വരിക. സിനിമയിലേക്കുള്ള വരവൊന്നും ഞാന്‍ തടയില്ല. അവര്‍ക്ക് ഫ്രീഡം ഉണ്ടാകുന്ന കാലത്ത് അവരതു ചൂസ് ചെയ്യട്ടെ എന്ന് അജു വര്‍ഗീസ് പറഞ്ഞു.
Read MoreDay: July 11, 2025
നവോദയ സ്കൂളിലെ വിദ്യാർഥിനിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്; അന്വേഷണം വേണമെന്നു കൊടിക്കുന്നിൽ സുരേഷ്
ചെന്നിത്തല: ചെന്നിത്തല നവോദയ കേന്ദ്രീയവിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു പോലീസ്. കുട്ടിയുടെ ഡയറിയിൽ ഇത് സംബന്ധിച്ചു ചില കുറിപ്പുകൾ കണ്ടെത്തിയെന്നും കുട്ടി കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നെന്നുമാണു പോലീസ് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക നിഗമനവും ആത്മഹത്യയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നും പോലീസ് പറയുന്നു. ആറാട്ടുപുഴ മംഗലം തൈവിലേക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകൾ എസ്.നേഹ (14 ) നെയാണ് ഇന്നലെ രാവിലെ വിദ്യാലയത്തിലെ ശുചിമുറിക്കുസമീപം തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. അന്വേഷണം വേണമെന്നു കൊടിക്കുന്നിൽ സുരേഷ് നേഹയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ അടിയന്തരവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എംപി ആവശ്യപ്പെട്ടു. സംഭവത്തിലെ യാതൊരു സാഹചര്യവും മറച്ചുവയ്ക്കാൻ അനുവദിക്കരുതെന്നും വിദ്യാർഥിനിയുടെ കുടുംബത്തിനും സഹപാഠികൾക്കും നീതി ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും വിഷയം കേന്ദ്ര…
Read Moreവാന്‍ഹായ് കപ്പല്‍ അപകടം; വിഡിആര്‍ പരിശോധന പൂര്‍ത്തിയായി; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന
കൊച്ചി: അറബിക്കടലില്‍ കേരള തീരത്തിന് സമീപം തീപിടിച്ച വാന്‍ ഹായ് 503 ചരക്കുകപ്പലിന്റെ വൊയേജ് ഡേറ്റ റെക്കോര്‍ഡര്‍ (വിഡിആര്‍) പരിശോധന പൂര്‍ത്തിയായതായി സൂചന. ഇതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന് ലഭിച്ചതായാണ് വിവരം. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം എന്നീ സുപ്രധാന വിവരങ്ങള്‍ വിഡിആറില്‍ ഉണ്ടാകും. ജൂണ്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ അഴിക്കല്‍ തീരത്തുനിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പലിന് തീ പിടിച്ചത്. കപ്പലിലെ വോയേജ് ഡേറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ സാങ്കേതിക പ്രതിസന്ധികള്‍ മൂലം ആദ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം വാന്‍ഹായി കപ്പലില്‍നിന്ന് പുകയണയ്ക്കാന്‍ ദൗത്യ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ തീരത്തുനിന്ന് 129 നോട്ടിക്കല്‍ മൈൽ അകലെയാണ് കപ്പല്‍ ഇപ്പോഴുള്ളത്. കപ്പലിനെ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Read Moreതീയറ്ററിൽ പോയി അച്ഛനും അമ്മയുമൊക്കെ ഞാൻ അഭിനയിച്ച സിനിമ കണ്ടതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: സാജു നവോദയ
വെള്ളിമൂങ്ങയുടെ സംവിധായകൻ ജിബു ചേട്ടന്റെ വൈഫ് തന്റെ ടെലിവിഷൻ പരിപാടിയുടെ സ്ഥിരം പ്രേക്ഷകയായിരുന്നു എന്ന് സാജു നവോദയ. അന്ന് എന്നെകുറിച്ച് പറഞ്ഞപ്പോൾ മിമിക്രിക്കാർ വേണ്ടെന്നാണു പുള്ളി ആദ്യം പറഞ്ഞത്. പക്ഷേ, പിന്നെ ചേച്ചി പിടിച്ചിരുത്തി എന്റെ പരിപാടികൾ ഒക്കെ കാണിച്ചു കൊടുത്തപ്പോഴാണു പുള്ളിക്ക് ഓക്കെ ആയത്. പുള്ളി കണ്ട അന്നത്തെ രൂപവും മറ്റുമൊക്കെ കറക്റ്റായിരുന്നു. കുറച്ച് നമ്മുടെ രൂപത്തിലും ഭാവത്തിലും ഒക്കെയുണ്ടു കാര്യം. എനിക്കു സിനിമയിൽ വന്നതിൽ ഏറ്റവും സന്തോഷമുള്ള കാര്യം വേറെയാണ്. വെള്ളിമൂങ്ങ കാണാൻ അച്ഛനും അമ്മയുമൊക്കെ വന്നിരുന്നു. അവരൊന്നും തിയറ്ററിൽ പോകുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. കൃഷിപ്പണിയുമായി നടക്കുന്ന ആളുകളല്ലേ? അച്ഛൻ ഒരു മങ്കി ക്യാപ് ഒക്കെ വച്ചാണു തിയറ്ററിൽ ഇരുന്നത്, എസി ആയതുകൊണ്ട്. സിനിമയിൽ വന്ന് കുറേ സ്ഥലവും മറ്റുമൊക്കെ വാങ്ങുന്നതല്ല കാര്യം. ഇതൊക്കെയാണ് എനിക്കുണ്ടായ സന്തോഷം എന്ന് സാജു നവോദയ പറഞ്ഞു.
Read Moreനിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഭര്‍ത്താവ് ടോമി തോമസ്; അമ്മ പ്രേമകുമാരി ഇപ്പോഴും യെമനിൽ തുടരുന്നു; പ്രാർഥനകളോടെ ഒരു നാട്
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഭര്‍ത്താവ് ടോമി തോമസ്. ഇന്നലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് കാര്യങ്ങള്‍ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ നന്നായി ഇടപെടുന്നുണ്ടെന്നും ടോമി തോമസ് “രാഷ്ട്രദീപിക’യോടു പറഞ്ഞു. മകളുടെ മോചനത്തിനായി 2024 ഏപ്രില്‍ 20ന് യെമനിലേക്കു പോയ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും അവിടെ തുടരുകയാണ്. ഇന്നലെ ടോമി ഗവര്‍ണറെ കണ്ട സമയത്ത് ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഫോണില്‍നിന്ന് വീഡിയോ കോളില്‍ പ്രേമകുമാരി ഗവര്‍ണറുമായി സംസാരിച്ചു. ഗവര്‍ണര്‍ക്കു മുന്നില്‍ തന്റെ മകളുടെ ജീവന് രക്ഷിക്കണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ സംസാരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാരീതിയും ശ്രമിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ അമ്മയോടു പറയുകയുണ്ടായി. അതേസമയം കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം ബ്ലഡ് മണി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും…
Read Moreമലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള ജഗള 18ന്
കർഷകന്റെ മണ്ണും മനസും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിലെ ചേക്കൂ എന്ന അനാഥ മുസ്ലിം യുവാവിന്റെ കഥയാണു ജഗള എന്ന ചിത്രം പറയുന്നത്. കഥ ആരംഭിക്കുന്നത് 1921 ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ്. ലവ് എഫ് എം എന്ന ചിത്രത്തിനു ശേഷം ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണു ജഗള. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമിക്കുന്നു. മുരളീ റാം, ശ്രീദേവ് കപ്പൂർ എന്നിവർ ചേർന്നാണു രചന നിർവഹിച്ചിരിക്കുന്നത്. നവാഗതനായ മുരളീറാമാണു ചേക്കുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറീന മൈക്കിൾ കുഞ്ഞാത്തു എന്ന കഥാപാത്രമായി എത്തുന്നു. കൂടാതെ സന്തോഷ് കീഴാറ്റൂർ,സുനിൽ സുഗത, ബിറ്റൊഡേവിഡ്, ബാലചന്ദ്രൻ ചുള്ളിക്കാട്, അപ്പുണ്ണി ശശി, കണ്ണൻ പട്ടാമ്പി, മുഹമ്മദ് പേരാമ്പ്ര,വിജയൻ വി. നായർ, വിനായക്, പാർഥസാരഥി, വിജയൻ ചാത്തന്നൂർ, ലത്തീഫ്…
Read Moreകൂര്‍ഗിൽ നിന്നുള്ള ആദ്യ അഭിനേതാവ് താനെന്നു രശ്മിക: വിമർശിച്ച് സോഷ്യൽ മീഡിയ
കര്‍ണാടകയിലെ കൊടവ സമുദായത്തിൽ നിന്നു വെള്ളിത്തിരയിലെത്തിയ ആദ്യത്തെ നടി താനാണെന്ന രശ്മിക മന്ദാനയുടെ അവകാശവാദത്തിനു പിന്നാലെ വിമര്‍ശനം. അങ്ങനെയാണെങ്കിൽ നെരവന്ദ പ്രേമയും ഗുൽഷൻ ദേവയ്യയും ആരാണെന്നു സോഷ്യൽമീഡിയ ചോദിച്ചു. കഴിഞ്ഞ ആഴ്ച മോജോ സ്റ്റോറിയിൽ ബർഖ ദത്തിനു നൽകിയ അഭിമുഖത്തിലാണു രശ്മിക ഇങ്ങനെയൊരു അവകാശവാദം ഉന്നയിച്ചത്. “എനിക്ക് ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ വീട്ടിലെ സാഹചര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. കാരണം, കൂർഗ് സമൂഹത്തിൽ ആരും ഇതുവരെ സിനിമാ മേഖലയിൽ പ്രവേശിച്ചിട്ടില്ല. ഞങ്ങളുടെ സമൂഹത്തിൽ നിന്ന് ആദ്യമായി ഈ മേഖലയിലേക്കു പ്രവേശിച്ചതു ഞാനാണെന്നു കരുതുന്നു. ആളുകൾ അങ്ങേയറ്റം വിവേചനബുദ്ധിയുള്ളവരായിരുന്നു”- രശ്മിക പറയുന്നു. 1990 കളിലും 2000 ങ്ങളുടെ തുടക്കത്തിലും തിളങ്ങിയിരുന്ന പ്രശസ്ത കന്നഡ നടി നെരവന്ദ പ്രേമയോടു രശ്മികയുടെ പ്രസ്താവനയെക്കുറിച്ചു ചോദിച്ചപ്പോൾ പ്രതികരിച്ചത് ഇങ്ങനെ: “ എനിക്ക് എന്താണു പറയാനുള്ളത്? കൊടവ സമൂഹത്തിനു സത്യം അറിയാം. ഇതേക്കുറിച്ചു നിങ്ങൾ അവരോടു…
Read Moreഒരു മര്യാദയൊക്കെ വേണ്ടടേയ്.. സ്ത്രീകളെ പിന്തുടർന്ന് ശരീരഭാഗങ്ങൾ എടുത്തുകാണിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ പകർത്തും; എടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കും; യുവാവ് അറസ്റ്റിൽ
കർണാടകയിൽ സ്ത്രീകളുടെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ഗുർദീപ് സിംഗ് (26) ആണ് അറസ്റ്റിലായത്. പൊതുസ്ഥലത്തുവച്ച് സ്ത്രീകളെ പിന്തുടർന്ന് ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുകയായിരുന്നു യുവാവ്. കെആർ പുരത്തു താമസിക്കുന്ന ഗുർദീപ് കഴിഞ്ഞ ദിവസം കോറമംഗലയിൽനിന്നാണു പിടിയിലായത്. ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയാണ് ഇയാൾ. ചർച്ച് സ്ട്രീറ്റിലും കോറമംഗളയിലും സ്ത്രീകളെ പിന്തുടർന്ന് ശരീരഭാഗങ്ങൾ എടുത്തുകാണിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ പകർത്തുകയായിരുന്നു യുവാവ്. ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തന്റെ ദൃശ്യം പലയിടങ്ങളിലായി പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട കോളജ് വിദ്യാർഥിനി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലാത്. ഇയാൾ ഇത്തരത്തിലുള്ള 45ലേറെ വീഡിയോ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചതായി പോലീസ് കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ, കംപ്യൂട്ടർ ഉൾപ്പെടെയുള്ളവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Read Moreകൊല്ലുമെന്ന നിരന്തര ഭീഷണി; പെട്രോൾ കുടിച്ച് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു; രണ്ട് പേർക്കെതിരെ കേസെടുത്ത് പോലീസ്
പയ്യന്നൂര്‍: കൊല്ലുമെന്ന നിരന്തര ഭീഷണിമൂലം പെട്രോള്‍ കുടിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. വെള്ളോറ കാര്യപ്പള്ളിയിലെ 35 കാരനാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കാര്യപ്പള്ളിയിലെ ഫൈസല്‍, ഷുഹൈബ് എന്നിവര്‍ക്കെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് പ്രതികള്‍ നിരന്തരം ഫോണിലൂടെ വധഭീഷണി മുഴക്കുകയായിരുന്നു. ഇതേതുടര്‍ന്നുള്ള മാനസിക വിഷമത്താല്‍ ഇന്നലെ രാവിലെ പരാതിക്കാരന് വീട്ടില്‍വെച്ച് പെട്രോള്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അവശനിലയിലായിരുന്ന ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെരിങ്ങോം പോലീസ് ഇയാളില്‍നിന്നു മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Read Moreമുടി വെട്ടണമെന്നാവശ്യപ്പെട്ട സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു; ആക്രമണം നടത്തിയ വിദ്യാർഥികൾ രക്ഷപ്പെട്ടു
ഹിസാർ: മുടിവെട്ടി വൃത്തിയായി, അച്ചടക്കത്തോടെ സ്കൂളിൽ വരണമെന്നാവശ്യപ്പെട്ടതിന് സ്കൂൾ പ്രിൻസിപ്പലിനെ രണ്ടു വിദ്യാർഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്കൂളിൽവച്ചാണ് ജഗ്ബീർ സിംഗ് പന്നു (55) ആണു മരിച്ചത്. അധ്യാപകരും ജീവനക്കാരും ചേർന്ന് പ്രിൻസിപ്പലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആക്രമണം നടത്തിയ വിദ്യാർഥികൾ രക്ഷപ്പെട്ടു. 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് സ്കൂൾ പ്രിൻസിപ്പലിനെ കുത്തിയത്. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സ്കൂളിലേക്കു വരുന്പോൾ മുടി വെട്ടി അച്ചടക്കത്തോടെ വരണമെന്ന് സ്കൂൾ പ്രിൻസിപ്പലിനെ രണ്ടു വിദ്യാർഥികളോടും പറഞ്ഞിരുന്നുവെന്നും ഇതിന്റെ ദേഷ്യത്തിലാണ് കൊലപാതകമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് അമിത് യാഷ്വർധൻ പറഞ്ഞു.
Read More