കോഴിക്കോട്: പുതുതായി വാങ്ങിയ മൊബൈൽ ഫോൺ അമിതമായി ചൂടാകുന്നതിനാൽ മാറ്റിനൽകാൻ വിസമ്മതിച്ച കമ്പനിയും ഇ-കൊമേഴ്സ് സ്ഥാപനവും നഷ്ടപരിഹാരം നൽകണമെന്ന് വിധി. ചോക്കാട് കല്ലാമൂല ചേനപ്പാടി സ്വദേശിയും തിരുവാലി ഫയർ സ്റ്റേഷൻ ജീവനക്കാരനുമായ നിഷാദ് കിളിയമണ്ണിലാണ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. ഫോണിന്റെ വിലയായ 13,859 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതിച്ചെലവിലേക്ക് 5000 രൂപയും നൽകാനാണ് കമ്മിഷൻ വിധിച്ചത്. 2024 ഏപ്രിൽ 24നാണു പരാതി സമർപ്പിച്ചത്
Read MoreDay: July 14, 2025
വക്കീലാകണമെന്ന മോഹവുമായി രമണൻ… അച്ഛൻ പ്ലസ് ടു തുല്യതാ പരീക്ഷ എഴുതുന്ന സ്കൂളിൽ മകൾ പത്താം ക്ലാസ് തുല്യതാ പരിശീലനത്തിൽ
ആലപ്പുഴ: അച്ഛൻ പ്ലസ് ടൂ തുല്യതാ പരീക്ഷ എഴുതുന്ന അതേ സ്കൂളിൽ മകൾ പത്താം ക്ലാസ് തുല്യതാ പരീക്ഷ പരിശീലന ക്ലാസിൽ. പുറക്കാട് പഞ്ചായത്ത് 11ആം വാർഡിൽ മല്ലേപ്പള്ളി എം.കെ രമണനാ(72) ണ് അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള ഹയർ സെക്കൻഡറി സ്കൂളിൽ ഞായറാഴ്ച പ്ലസ് ടു തുല്യത രണ്ടാമത്തെ പരീക്ഷ എഴുതാൻ എത്തിയത്. ഇതേ സ്കൂളിലെ മറ്റൊരു കെട്ടിടത്തിലാണ് മകൾ സുമോൾ(44) പത്താം ക്ലാസ് തുല്യതാ പരീക്ഷ പരിശീലന ക്ലാസിനെത്തിയത്. പത്താം ക്ലാസ് ജയിച്ചശേഷം ഡിഗ്രിക്കും തുടര്‍ന്ന് എൽഎൽബിക്കും പഠിക്കണമെന്നായിരുന്നു രമണന്റെ ആഗ്രഹം. എന്നാൽ വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം പഠനം മതിയാക്കേണ്ടി വന്നു.തന്റെ ആഗ്രഹം ഇനിയെങ്കിലും പൂർത്തിയാക്കണമെന്ന ദൃഡനിശ്ചയത്തോടെയാണ് പ്ലസ് ടു തുല്യതാ പരീക്ഷ എഴുതുന്നത്. ശേഷം ഡിഗ്രിയും എല്‍എല്‍ബിയും എടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് രമണന്. ഭാര്യ രത്നമ്മയുടെയും മക്കളുടെയും പിന്തുണ കൂടിയായപ്പോൾ തുടർപഠനത്തിനൊരു ആവേശവുമായി.പല്ലന എംകെകെഎംഎച്ച്എസിൽനിന്ന് ഒമ്പതാം ക്ലാസ്…
Read Moreഇൻസ്റ്റഗ്രാം ഫ്രണ്ട് വീട്ടിലെത്തി പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി; ഏഴുമാസത്തോളം ക്രൂരത തുടർന്നു; യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഭര്‍തൃമതിയും ഒരുകുഞ്ഞിന്റെ മാതാവുമായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങറ പൊയ്കയില്‍ വീട്ടില്‍ വിഷ്ണു ശങ്കറാണ് (32) അറസ്റ്റിലായത്. ജനുവരി ഒന്നുമുതല്‍ ജൂലൈ ഏഴുവരെയുള്ള കാലയളവില്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇന്സ്റ്റാംഗ്രാമിലൂടെയുള്ള പരിചയം മുതലെടുത്ത് നിര്‍ബന്ധിച്ച് യുവതിയില്‍നിന്ന് മൊബൈല്‍ ഫോണും പണവും കൈവശമാക്കി. ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ യുവതിയുടെ ഫോണില്‍ എടുത്തിരുന്നതായും പലദിവസങ്ങളിലും യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിന് വിധേയയാക്കിയെന്നും പരാതിയില്‍ പറയുന്നു. നിര്‍ബന്ധിച്ച് അര്‍ധനഗ്ന ഫോട്ടോകള്‍ ഫോണില്‍ എടുത്ത് സൂക്ഷിക്കുകയും തുടര്‍ന്ന് യുവാവിന്റെ സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി മലയാലപ്പുഴ പോലീസിനെ സമീപിച്ചത്.യുവാവിനെ ഇയാളുടെ മാതൃസഹോദരി വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ ഹരിപ്പാട് മുട്ടത്തെ വീട്ടില്‍നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുതിനായി കസ്റ്റഡിയിലെടുത്തു. വിഷ്ണു ശങ്കറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട, മലയാലപ്പുഴ പോലീസ്…
Read Moreകരിങ്കൊടിയെ ഇത്രയ്ക്ക് പേടിയോ! യൂത്ത് കോണ്‍ഗ്രസുകാരെ കരുതല്‍ തടങ്കലിലാക്കി; ആരോഗ്യമന്ത്രി മണ്ഡലത്തിലെത്തി
പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരേ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കി.മന്ത്രി മണ്ഡലത്തില്‍ പങ്കെടുത്ത പരിപാടികള്‍ക്കു ശേഷം വൈകുന്നേരത്തോടെ ഇവരെ വിട്ടയച്ചു. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദൂ ചൂഡന്‍, ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.എസ്. സുനില്‍, കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി റോഷന് റോയ് തോമസ് എന്നിവരെയാണ് പിടികൂടിയത്. ഓമല്ലൂരില്നിന്നാണ് വിജയ് ഇന്ദുചൂഡനടക്കമുള്ളവരെ പത്തനംതിട്ട പോലീസ് ബലം പ്രയോഗിച്ച് പിടികൂടി കരുതല്‍ തടങ്കലിലാക്കിയത്. മന്ത്രി വീണാ ജോര്‍ജ് ഓമല്ലൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുമെന്നതിനാല്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇവരെ കരുതല്‍ തടങ്കലിലാക്കിയത്.
Read Moreവന്യമൃഗശല്യം: സർക്കാർ നടപടികൾ പ്രഹസനം; തോക്ക് ലൈസൻസിനായി കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് അപേക്ഷകൾ
മുണ്ടക്കയം: സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്തവിധം വന്യമൃഗശല്യം അതി രൂക്ഷമായിരിക്കുകയാണ്. ഒരോ ദിവസവും നിരവധി ആളുകളാണ് വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നത്. നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണെന്ന് സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് കർശന നടപടി സ്വീകരിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരും പറഞ്ഞൊഴിയുന്പോൾ ഹോമിക്കപ്പെടുന്നത് നിരവധി മനുഷ്യ ജീവനുകളാണ്. വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനെതിരേ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴും പുറത്തുവരുന്നത് കൂച്ചുവിലങ്ങിട്ട നിയമങ്ങളുടെ വിവരങ്ങളാണ്.മനുഷ്യജീവന് ഏറ്റവും കൂടുതൽ ഭീഷണിയായി മാറിയിരിക്കുന്നതും കർഷകരുടെ കൃഷികൾ നശിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതും കാട്ടാനയും കാട്ടുപന്നിയുമാണ്. ഇതിൽ കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിനായുള്ള പ്രത്യേക ഉത്തരവ് സംസ്ഥാന സർക്കാർ ഇറക്കുകയും ചെയ്തു. ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി പഞ്ചായത്ത് പ്രസിഡന്റുമാരെയും പഞ്ചായത്ത് സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥനായും നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ലൈസൻസുള്ള ഷൂട്ടർമാരെ ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവച്ച് കൊന്നതിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ…
Read Moreജനകീയ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുത്; അതിജീവനത്തിനുമായുള്ള മലയോര കർഷകരുടെ പോരാട്ടങ്ങൾക്കൊപ്പമെന്ന് ജോസ് കെ. മാണി
കോട്ടയം: സംസ്ഥാനത്തെ മലയോര മേഖലകളിലെ വന്യജീവി ആക്രമണവും നാട്ടിലുടനീളമുള്ള തെരുവുനായ ഭീഷണിയും കേരളം നേരിടുന്ന ഗുരുതരമായ സാമൂഹിക യാഥാര്‍ഥ്യമാണെന്നും അവ ഉന്നയിക്കുമ്പോള്‍ അതിനെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ്-എം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി ചെയ്യാനാകാതെയും കൃഷിയിടങ്ങളില്‍ നിന്നും വിളവെടുക്കാനാകാതെയും മലയോര കര്‍ഷകര്‍ യാതൊരു വരുമാനവും ഇല്ലാത്തവരായി മാറിയിരിക്കുന്നു. നിലനില്‍പ്പിനും അതിജീവനത്തിനുമായുള്ള അവരുടെ പോരാട്ടങ്ങളില്‍ കേരള കോണ്‍ഗ്രസ്-എം കര്‍ഷകര്‍ക്കൊപ്പമാണ്. തെരുവിലെ നായക്കൂട്ടങ്ങളുടെ ശല്യം കാരണം ഇരുചക്ര വാഹനങ്ങളിലും കാല്‍നടയായും മനുഷ്യര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.ഇപ്പോള്‍ നിലനില്‍ക്കുന്ന രണ്ട് കേന്ദ്ര നിയമങ്ങളില്‍ കാലോചിതമായ ഭേദഗതികള്‍ വരുത്താതെ കേരളത്തിന് ഇനി മുന്നോട്ടു പോകാനാവില്ല. കേരള കോണ്‍ഗ്രസ്-എം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതും ഇക്കാര്യമാണെന്നും അതിനെ വക്രീകരിച്ച് ചിത്രീകരിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവിന്റെ…
Read Moreകൊല്ലവും സ്ത്രീധനവും തീരാത്ത കളങ്കവും..! വിപഞ്ചികയുടെയും മകളുടെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു പോലീസ്; നാട്ടിലും പോസ്റ്റുമോർട്ടം വേണമെന്ന് അമ്മ
കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ഭര്‍ത്താവ് നിധീഷ്, ഭര്‍തൃസഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പോലീസ് കേസെടുത്തത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനും സ്ത്രീധനപീഡനത്തിനുമാണ് കേസെടുത്തത്. സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിൽ വിവാഹം കഴിഞ്ഞ നാൾ മുതൽ മാനസികമായി പീഡിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. കേസിൽ ഷൈലജയുടെ അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചാല്‍ റീ പോസ്റ്റ്മോര്‍ട്ടം വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിംഗ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം.
Read Moreപാദപൂജ അവിഭാജ്യ ഘടം, മാറ്റിനിർത്തിയാൽ സമൂഹത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് ഗവർണർ; ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്തതെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തെ അനുകൂലിച്ചു ഗവർണർ ആർ.വി. അർലേക്കർ. ഗുരു വന്ദനത്തിനെതിരേ ചില ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നു വന്ന പരാമർശങ്ങൾ ദൗർഭാഗ്യകരമാണ് എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. തൊട്ടു പിന്നാലെ ഗവർണറുടെ വാദം തള്ളി മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. സ്കൂൾ കുട്ടികളെക്കൊണ്ടു പാദപൂജ നടത്തിയ സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി ഗവർണർക്കു മറുപടിയായി അറിയിച്ചു. ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണെന്നു പറഞ്ഞ ഗവർണർ അവ ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നും അവയെ മാറ്റിനിർത്തിയാൽ സമൂഹത്തിന്റെ നിലനിൽപ്പിനെത്തന്നെ സാരമായി ബാധിക്കുമെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഇതു സംബന്ധിച്ച പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തി. വൈകുന്നേരത്തോടെ…
Read Moreനഗ്നചിത്രങ്ങളിൽ പെൺകുട്ടിയുടെ മുഖം എഡിറ്റുചെയ്ത് കയറ്റി; ചിത്രങ്ങൾ അയച്ചു നൽകി ചോദിച്ചത് അഞ്ചുലക്ഷം; 21കാരൻ മുഹമ്മദ് തസ്രീഫിനെ അകത്താക്കി പോലീസ്
മലപ്പുറം: മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കോളജ് വിദ്യാർഥിനിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. കൊട്ടപ്പുറം സ്വദേശികളായ തസ്രീഫ് (21), നിദാല്‍ (21), പുളിക്കല്‍ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ മുഖം മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങള്‍ ഉണ്ടാക്കി വ്യാജ ഇൻസ്റ്റാഗ്രാം ഐഡിയിലൂടെ വിദ്യാർഥിനിക്ക് അയച്ച് കൊടുത്ത് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്കൂള്‍ പഠന കാലത്തു പെണ്‍കുട്ടിയുടെ സീനിയർ വിദ്യാർഥിയായിരുന്ന മുഹമ്മദ് തസ്രീഫ് ഒരു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഐഡിയിലേക്ക് സന്ദേശങ്ങളും വിഡിയോ ദൃശ്യവും അയച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി ഇക്കാര്യം കൊണ്ടോട്ടി പൊലീസില്‍ അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.…
Read Moreരണ്ട് പല്ല് അടപ്പിക്കാൻ ഇംഗ്ലണ്ടിൽനിന്ന് വിമാനം പിടിച്ച് ആളുകൾ കേരളത്തിൽ വരുന്നു; ആരോഗ്യരംഗം മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
ആലപ്പുഴ: കേരളത്തിന്റെ ആരോഗ്യമേഖലയെ പ്രകീര്‍ത്തിച്ച് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍. രണ്ടു പല്ലിന്റെ കേടടപ്പിക്കാന് ഇംഗ്ലണ്ടില്‍ നിന്ന് വിമാനം പിടിച്ച് ആളുകള്‍ കേരളത്തില്‍ വരുന്നുണ്ടെന്ന് മന്ത്രി. വിദേശ രാജ്യത്തെ ചികിത്സാ ചെലവ് നോക്കുകയാണെങ്കില്‍ വിമാന ടിക്കറ്റും പിന്നെ മിച്ചവും വരുമെന്നും കെ .എന്‍ ബാലഗോപാല്‍ പറഞ്ഞു. സൗദി അറേബ്യയില്‍ വെച്ച് പൂച്ച മാന്തിയ തന്റെ ഒരു സുഹൃത്തിന്റെ കുട്ടിയുമായി ആ കുടുംബം വാക്സിനെടുക്കാന്‍ കേരളത്തിലാണ് വന്നതെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. എച്ച്. സലാം എംഎല്‍എയുടെ വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് പൊന്‍തിളക്കം പരിപാടി ആലപ്പുഴ മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശരാജ്യങ്ങളില്‍ ചികിത്സ ലഭിക്കണമെങ്കില്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. കേരളത്തിലെ ആരോഗ്യമേഖലയെ കുറിച്ച് ഇപ്പോള്‍ ധാരാളം ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ നമ്മുടെ ആരോഗ്യരംഗം മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ രംഗത്തിനു…
Read More