അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള-ജെഎസ്കെ 17 നു തിയറ്ററുകളിലെത്തും. പ്രവീണ്‍ നാരായണന് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോര്‍ട്ട് റൂം ഡ്രാമ. സുരേഷ്ഗോപിയുടെ 253ാമതു തിയറ്റര്‍ റിലീസ്. ഫാമിലിയും കോര്ട്ട്റൂമും കുറച്ചു ത്രില്ലിംഗ് സന്ദര്‍ഭങ്ങളും ചെറിയ ആക്്ഷന്‍ സീക്വന്‍സുകളുമുള്ള കംപ്ലീറ്റ് പാക്കേജ്.“രണ്ടരമണിക്കൂര്‍ പടത്തില്‍ ഒന്നേകാല്‍ മണിക്കൂറിനടുത്തു കോടതിക്കു പുറത്താണ്.കുടുംബ പ്രേക്ഷകര്‍ക്കുള്ള സിനിമയാണ്. സുരേഷേട്ടന്റെ കാലം തിരിച്ചുവരികയാണ്. പഴയ സുരേഷേട്ടന്റെ ഒരു സിനിമ. അതാണു ജെഎസ്കെ.’-പ്രവീണ്‍ നാരായണന് രാഷ്ട്ര ദീപികയോടു പറഞ്ഞു. സിനിമയിലെത്തിയത്.. കുട്ടിക്കാലത്ത് സിനിമ തന്നെയായിരുന്നു മോഹം. ഐബി ഉദ്യോഗസ്ഥനായിരുന്നു അച്ഛന് നാരായണന് നായര്‍. അമ്മ രത്നമ്മ മലയാളം ടീച്ചറും. സിനിമ കരിയറാക്കാനുള്ള ഇഷ്ടം വീട്ടിൽ പറയാൻ പോലുമായില്ല. പിന്നീടു മനോരമയില്‍ ജോലിയായി മുംബൈയ്ക്കുപോയി. സഹോദരീഭര്‍ത്താവ് വിദേശത്ത് ഓയില്‍ കന്പനിയിലായിരുന്നു. കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം തേടി ഞാനും…
Read MoreDay: July 15, 2025
വൃക്കകളുടെ ആരോഗ്യം: മുന്‍കൂട്ടി രോഗനിര്‍ണയം
മൂത്രത്തില്‍ പ്രോട്ടീന്റെ അംശം കൂടുന്നതു വൃക്ക തകരാറിന്റെ ആദ്യലക്ഷണമാണ്. മിക്ക ലാബുകളിലും ഡിപ്സ്റ്റിക് (Dipstick) അല്ലെങ്കില്‍ ഹീറ്റ് ആൻഡ് അസറ്റിക് ആസിഡ് (Heat and Acetic acid) പരിശോധനയിലൂടെയാണു പ്രോട്ടീനൂറിയ കണ്ടുപിടിക്കുന്നത്.എന്നാല്‍ ഒരു ദിവസത്തെ മൂത്രത്തില്‍ 300mg ല്‍ കൂടുതല്‍ ആണെങ്കില്‍ മാത്രമാണ് ഈ പരിശോധനകള്‍ പോസിറ്റീവ് ആകുന്നത്. മൈക്രോ ആല്ബുമിന് പരിശോധന ഇതുകൂടാതെ മൂത്രത്തില്‍ ചെറിയ അളവിലുള്ള പ്രോട്ടീന്റെ അംശം അറിയുന്നതിനായി മൈക്രോ ആല്ബുമിന് പരിശോധന നടത്താവുന്നതാണ്. യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ് മൈക്രോസ്കോപ് സഹായത്തോടെ മൂത്രത്തില്‍ രക്തമോ പഴുപ്പോ ഉണ്ടോയെന്നു മനസിലാക്കാം. വൃക്കരോഗം 50% ത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ രക്ത പരിശോധനയില്‍ യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ് കൂടുതലായിരിക്കും. · ഈ അവസ്ഥയ്ക്കു മുമ്പായി എസ്റ്റിമേറ്റഡ് ഗ്ലോമെറുലാർ ഫിൽട്രേഷൻ റേറ്റ്-Estimated Glomerular Filtration Rate (EGFR)- മൂല്യനിര്‍ണയത്തിലൂടെ വൃക്കരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുന്നു. അള്‍ട്രാസൗണ്ട് സ്കാന്‍,ബയോപ്സി വയറിന്റെ…
Read Moreഒറ്റനോട്ടത്തിൽ മനുഷ്യരുടെ ചർമം പോലെ: കണ്ണിനു പകരം രണ്ട് ദ്വാരം; ഒരു നഗരത്തെ മുഴുവൻ ഭയപ്പെടുത്തി പാവക്കുട്ടി
പാവകൾ ഇഷ്ടമില്ലാത്ത ആളുകൾ നന്നേ കുറവാണ്. എന്നാൽ അനബെല്ല സിനിമ കണ്ടശേഷം പാവകളോട് പേടിയുള്ള ആളുകളും കുറവല്ല. ഇപ്പോഴിതാ അനബെല്ല പോലെ ഭയപ്പെടുത്തുന്ന ഒരു പാവയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. സാൻ ബെർണാർഡിനോ കൗണ്ടിയിൽ ബെയർ വാലി റോഡിന്റെ അടുത്തുള്ള ഒരു കൺവീനിയൻസ് സ്റ്റോറിന് പുറത്താണ് ഈ പാവയെ കണ്ടത്. കണ്ടാൽ ടെഡി ബെയറിനു സമാനമാണെങ്കിലും ആ പാവയുടെ ശരീരം മനുഷ്യന്റെ തൊലി പോലെ തോന്നിക്കുന്ന എന്തോ ഒരു വസ്തുകൊണ്ട് തുന്നിച്ചേർത്തിരിക്കുന്നതാണ്. കണ്ണും മൂക്കും ചുണ്ടുമെല്ലാം കരടിയോട് സാമ്യം തോന്നുന്ന തരത്തിലായിരുന്നു. മാത്രമല്ല അതിന്റെ ഒരു കണ്ണിന്റെ സ്ഥാനത്ത് ദ്വാരം മാത്രമാണുള്ളത്. പാവ കണ്ട പലരും പല അഭിപ്രായവുമായി എത്തി. എന്തെങ്കിലും ഒരു അപായ സൂചനയാണോ ഇതെന്നാണ് പലരും ചോദിച്ചത്. എന്നാൽ മറ്റ് ചിലർ പറഞ്ഞത് ഇത് എന്തെങ്കിലും പ്രാങ്കിന്റെ ഭാഗമായി ആരെങ്കിലും കൊണ്ടിട്ടതാകാമെന്നാണ്. പാവയെക്കുറിച്ച് ചർച്ചകൾ…
Read Moreവയസ് 92; വീണ്ടും മത്സരിക്കാൻ കാമറൂൺ പ്രസിഡന്റ്
യവോൻഡെ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി എന്ന ബഹുമതി പേറുന്ന കാമറൂൺ പ്രസിഡന്റ് പോൾ ബിയാ ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്നറിയിച്ചു. 92 വയസുള്ള അദ്ദേഹം 1982 മുതൽ 43 വർഷമായി പ്രസിഡന്റാണ്. തെരഞ്ഞെടുപ്പിൽ ജയിച്ച് ഏഴു വർഷം കൂടി ഭരിക്കണമെന്നാണ് ആഗ്രഹം. സ്വദേശത്തും വിദേശത്തുമുള്ള കാമറൂൺ പൗരന്മാർ താൻ വീണ്ടും പ്രസിഡന്റാകണമെന്ന് ആഗ്രഹിക്കുന്നതായി പോൾ ബിയാ ട്വിറ്ററിൽ കുറിച്ചു. അതേസമയം, ബിയായുടെ ഭരണത്തിൽ ജനത്തിനു തീരെ തൃപ്തിയില്ലെന്നാണ് റിപ്പോർട്ട്. അഴിമതിയും കെടുകാര്യസ്ഥതയും വ്യാപകമാണെന്ന ആരോപണമുണ്ട്. ആരോഗ്യസ്ഥിതി മോശമായ അദ്ദേഹത്തിന് ഭരണം നിർവഹിക്കാനാകുമോ എന്നും ചോദ്യമുയരുന്നു. കഴിഞ്ഞവർഷം കുറച്ചുനാൾ പൊതുപരിപാടികളിൽനിന്ന് വിട്ടുനിന്നതിനെത്തുർന്ന് അദ്ദേഹം മരിച്ചെന്നുവരെ പ്രചാരണുണ്ടായി.
Read Moreഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി: മന്ത്രി എസ്. ജയശങ്കർ
ബെയ്ജിംഗ്: യഥാർഥ നിയന്ത്രണരേഖയിലെ സംഘർഷങ്ങളിൽ അയവു വരുത്താനാണ് ഇന്ത്യയും ചൈനയും ശ്രമിക്കേണ്ടതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഒൻപത് മാസംകൊണ്ട് ഉഭയകക്ഷി ബന്ധങ്ങളിൽ വലിയ തോതിൽ പുരോഗതിയുണ്ടായതായും അദ്ദേഹം പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി ജയശങ്കർ. രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസം തർക്കങ്ങളായും മത്സരങ്ങൾ സംഘർഷങ്ങളായും മാറ്റരുത്. പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യാപാരനീക്കങ്ങൾ ഒഴിവാക്കേണ്ടതും ആവശ്യമാണെന്ന് അവശ്യധാതുക്കളുടെ കയറ്റുമതി ചൈന നിർത്തലാക്കിയതിനെ പരോക്ഷമായി സൂചിപ്പിച്ച് ജയശങ്കർ പറഞ്ഞു.
Read Moreകൊച്ചിയില്‍ ലഹരി വേട്ട; യുവതിയും ആണ് സുഹൃത്തുക്കളും അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ എളംകുളത്ത് ലഹരി വേട്ട. യുവതിയും ആണ് സുഹൃത്തുക്കളും ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എക്സറ്റസി ടാബ്ലറ്റുകള്, 2 ഗ്രാം കഞ്ചാവ്, ഒന്നര ലക്ഷം രൂപ, ലഹരി ഉപയോഗിക്കാനുള്ള വസ്തുക്കൾ എന്നിവ നാര്‍ക്കോട്ടിക് സെല്‍ എസിപി കെ.ബി. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇവരില്‍നിന്ന് കണ്ടെടുത്തു. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുവതി വിദ്യാര്‍ഥിനിയാണെന്നാണ് ലഭ്യമാകുന്ന വിവരം. എളംകുളം മെട്രോ സ്റ്റേഷനു സമീപത്തെ ഫ്ളാറ്റില്‍നിന്നാണ് പ്രതികള്‍ പിടിയിലായത്. ഫ്ളാറ്റില്‍നിന്ന് മുമ്പ് ലഹരിക്കേസുകളില്‍ പ്രതിയായിട്ടുള്ള ആള് ഇറങ്ങിവരുന്നത് ഡാന്‍സാഫ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇയാളെ ചോദ്യം ചെയ്തെങ്കിലും ലഹരി കണ്ടെത്താനായില്ല. തുടര്‍ന്ന് ഫ്ളാറ്റിനുള്ളിലേക്ക് കടന്ന പോലീസ് സംഘത്തെ അവിടെയുണ്ടായിരുന്ന യുവതിയും ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു. ഇവരുടെ കൈവശമുണ്ടായിരുന്ന ലഹരി വസ്തുക്കള്‍ ശുചിമുറിയില്‍ എറിഞ്ഞ് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടെടുത്തു.
Read Moreനെട്ടൂരില്‍ കണ്ടെയ്നര്‍ ലോറി പിടിച്ചെടുത്തു: രണ്ടു രാജസ്ഥാന് സ്വദേശികള്‍ കസ്റ്റഡിയില്‍; കവര്‍ച്ചാ സംഘമെന്ന് സംശയം; ഒരാള്‍ ഓടി രക്ഷപ്പെട്ടു
കൊച്ചി: എറണാകുളം നെട്ടൂരില്‍ പോലീസ് കണ്ടെയ്നര്‍ ലോറി പിടിച്ചെടുത്തു. കവര്‍ച്ച ചെയ്ത സാധനങ്ങളുമായി എത്തിയവരാണ് ലോറിയിലുണ്ടായതെന്നാണ് സംശയം. സംഭവവുമായി മൂന്ന് രാജസ്ഥാന് സ്വദേശികളെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ സ്റ്റേഷനിലെ ശുചിമുറിയുടെ ജനൽ പൊളിച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. പോലീസ് കസ്റ്റഡിയിലുള്ള രണ്ടു പേരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കാറുമായി കണ്ടെയ്നര്‍ ലോറി കൊച്ചിയിലേക്ക് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നു പുലര്‍ച്ചെ മുതല്‍ പനങ്ങാട് പോലീസ് വാഹനങ്ങള്‍ പരിശോധിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് വെളുപ്പിന് 3.30 ഓടെ കണ്ടെയ്നര്‍ ലോറി നെട്ടൂരിലെത്തിയത്. പോലീസ് വണ്ടി തടഞ്ഞ് പരിശോധന നടത്തുന്നതിനിടെ ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ലോറിയില്‍ എസികളാണ് കണ്ടെത്തിയത്. കസ്റ്റഡിയിലുള്ളവരുടെ ചോദ്യം ചെയ്യലിലൂടെ വ്യക്തമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. രക്ഷപ്പെട്ട ആളെ കകണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപുടിന് ട്രംപിന്റെ മുന്നറിയിപ്പ് ; “കടുത്ത തീരുവ ചുമത്തും’, റഷ്യ വെടിനിർത്തൽ കരാറിൽ ഒപ്പിടണമെന്ന് യുഎസ്
വാഷിംഗ്ടണ്‍ ഡിസി: റഷ്യക്കു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അന്‍പതു ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിച്ച് വെടിനിർത്തൽ കരാറിൽ ഒപ്പിട്ടില്ലെങ്കില്‍ തീരുവ ഉയര്‍ത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. തങ്ങള്‍ രണ്ടാംഘട്ട താരിഫ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. യുക്രെയ്നെതിരായ യുദ്ധകാര്യത്തില്‍ അന്‍പതു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകണം. അല്ലാത്ത പക്ഷം കടുത്ത നടപടിയുണ്ടാകും. റഷ്യക്കെതിരേ നൂറ് ശതമാനം താരിഫ് ചുമത്തും- വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ ഉക്രെയ്നിനെ പിന്തുണയ്ക്കാൻ അമേരിക്ക അയയ്ക്കുന്ന ആയുധങ്ങളിൽ പാട്രിയറ്റ് മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടുമെന്നും ട്രംപ് പറഞ്ഞു. നേരത്തെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരേ രൂക്ഷവിമര്‍നവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റിന്റെ കാര്യത്തില്‍ തനിക്കു നിരാശയുണ്ടെന്ന് ട്രംപ് പറഞ്ഞു. ഒരുപാട് ആളുകളെ അത്ഭുതപ്പെടുത്തുന്ന ആളാണ് പുടിനെന്നു പറഞ്ഞ ട്രംപ്, അയാള്‍ എല്ലാവരേയും ബോംബിട്ട് നശിപ്പിക്കുമെന്നും പറഞ്ഞിരുന്നു. യുക്രെയ്നുമായുള്ള യുദ്ധം മുന്നോട്ടുപോകുന്നതിലും അതില്‍ റഷ്യ സ്വീകരിച്ച നിലപാടിലും…
Read Moreഅഞ്ചു വർഷത്തിനുള്ളിൽ ആയിരം ട്രെയിനുകൾ കൂടി; പ്രതിവർഷം നിർമിക്കുന്നത് 30,000 കോച്ചുകൾ
കൊല്ലം: രാജ്യത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,000 ട്രെയിനുകൾ കൂടി ഓടിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. പാസഞ്ചർ, എക്സ്പ്രസ്, അത്യാധുനിക സൗകര്യങ്ങൾ ഉള്ള പ്രീമിയം ട്രെയിനുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇന്ത്യൻ റെയിൽവേ ഇതുകൂടി ലക്ഷ്യമിട്ട് ഇപ്പോൾ പ്രതിവർഷം 30,000 കോച്ചുകൾ നിർമിക്കുന്നുണ്ട്. 1,500 ലോക്കോമോട്ടീവുകളും (എൻജിനുകൾ) വർഷം തോറും പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ രാജ്യത്ത് 35,000 കിലോമീറ്റർ ട്രാക്കുകളാണ് പുതുതായി കുട്ടിച്ചേർത്തത്. ഒരു വർഷത്തിനുള്ളിൽ മാത്രം 5,300 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ ട്രാക്കുകൾ നിർമിച്ചു. ബുള്ളറ്റ് ട്രെയിൻ പദ്ധതി ജാപ്പനീസ് സഹകരണത്തോടെ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് 2006ൽ പരീക്ഷണ ഓട്ടത്തിന് സജ്ജമാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. 2027 ൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മദ്രാസിലെയും റൂർക്കിയിലെയും ഐഐടികളാണ് ബുള്ളറ്റ് ട്രെയിന്റെ രൂപകൽപനയിലും ഗവേഷണത്തിലും പങ്കാളികളായിട്ടുള്ളത്. സുരക്ഷ…
Read Moreഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: ആറു മാസത്തിനുള്ളില്‍ പോലീസ് തിരിച്ചുപിടിച്ചത് 54.79 കോടി രൂപ
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ നഷ്ടമായ 54.79 കോടി രൂപ തിരിച്ചു പിടിച്ച് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം. 2025 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കണക്കാണിത്. ഈ ആറു മാസത്തിനിടയില്‍ പണം നഷ്ടമായതു സംബന്ധിച്ച് 19,927 പരാതികളാണ് കേരള പോലീസിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിന് ലഭിച്ചത്. 351 കോടി രൂപയാണ് നഷ്ടമായത്. പരാതികളിലേറെയും മലപ്പുറം ജില്ലയില്‍ നിന്നാണ്. ഇവിടെനിന്ന് 2,892 പരാതികളാണ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ലഭിച്ചത്. പരാതികളില്‍ രണ്ടാം സ്ഥാനം എറണാകുളം സിറ്റിയിലാണ്. 2,268 പരാതികളാണ് ഇവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തത്. 2,226 പരാതികളുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുണ്ട്. കുറവ് പരാതികള്‍ വയനാട് ജില്ലയില്‍നിന്നാണ് 137 പരാതികള്‍ മാത്രമാണ് ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ട്രേഡിംഗ് കൊണ്ടുപോയത് 151 കോടി രൂപഉള്ള സമ്പാദ്യം ഇരട്ടിയാക്കാനുള്ള ആര്‍ത്തിമൂലമാണ് പലരും…
Read More