കോട്ടയം: കെപിസിസിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം സംഘടിപ്പിച്ചു.രാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രാര്‍ഥന നടത്തി. അനുസ്മരണ സമ്മേളനത്തിനു മുന്നോടിയായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു പള്ളി മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ആരംഭിച്ച അനുസ്മരണയോഗം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ്് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്മരണയ്ക്കായി കെപിസിസി ആരംഭിക്കുന്ന സ്മൃതിതരംഗം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 12 വീടുകളുടെ താക്കോല്‍ദാനവും ലഹരിക്കെതിരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായി നിര്‍മിക്കുന്ന രണ്ടാമത്തെ ഉമ്മന്‍ ചാണ്ടി സ്പോര്‍ട്സ് അരീന മീനടം സ്പോര്‍ട്സ് ടർഫിനന്റെ നിര്‍മാണ ഉദ്ഘാടനവും നടത്തി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങള്‍, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ വന്‍ജനാവലിയാണ് സമ്മേളനത്തില്‍…
Read MoreDay: July 18, 2025
ശബരിമലയില്‍ പഞ്ചലോഹ വിഗ്രഹത്തിന്റെ പേരില്‍ തട്ടിപ്പ്; ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയില്‍ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ അനുമതി ലഭിച്ചെന്നറിയിച്ച് സ്വകാര്യ വ്യക്തി പണസമാഹരണം നടത്തുന്നത് സംബന്ധിച്ച ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. പണസമാഹരണം നടത്തുന്നത് ഹൈക്കോടതി ഇന്നലെ തടഞ്ഞിരുന്നു. ക്ഷേത്രാങ്കണത്തില്‍ വിഗ്രഹം വയ്ക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ഇതിന്റെ പേരില്‍ പണപ്പിരിവ് നടത്താനാകില്ലെന്നും വ്യക്തമാക്കുന്ന അറിയിപ്പ് വെര്‍ച്ച്വല്‍ ക്യൂ പ്ലാറ്റ് ഫോമില്‍ പരസ്യപ്പെടുത്താനും കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശം നല്കി. ശബരിമല സ്പെഷല്‍ കമ്മീഷണരുടെ റിപ്പോര്‍ട്ട് പ്രകാരം സ്വമേധയാ എടുത്ത ഹര്‍ജി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് പരിഗണിക്കുന്നത്. തമിഴ്നാട്ടിലെ ഈറോഡിലുള്ള ലോട്ടസ് മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ചെയര്മാന് ഡോ. ഇ.കെ. സഹദേവനാണ് അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം ക്ഷേത്രാങ്കണത്തില്‍ സ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് പണപ്പിരിവ് തുടങ്ങിയത്.…
Read Moreശബരിമലയിലേക്കുള്ള ട്രാക്ടര്‍ യാത്ര; കാല് വേദനിച്ചതുകൊണ്ടാണ് ട്രാക്ടറില്‍ യാത്ര ചെയ്തതെന്ന് എഡിജിപി അജിത്കുമാർ
തിരുവനന്തപുരം: എഡിജിപി. എം.ആര്. അജിത്കുമാറിന്റെ വിവാദമായ ശബരിമലയിലേക്കുള്ള ട്രാക്ടര്‍ യാത്ര, സംസ്ഥാന പോലീസ് മേധാവിക്ക് അജിത്ത് കുമാര്‍ വിശദീകരണം നല്കി.ല ശബരിമലയിലേക്ക് പോകവെ തനിക്ക് കാല് വേദനിച്ചത് കൊണ്ടാണ് ട്രാക്ടറില്‍ യാത്ര ചെയ്തതെന്നാണ് എഡിജിപി. അജിത്ത് കുമാര്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് വിശദീകരണം നല്‍കിയത്. അജിത്കുമാറും രണ്ട് സഹായികളും ട്രാക്ടറില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരികയും ഹൈക്കോടതി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. വിഷയം കോടതിയിലെത്തിയതിനെത്തുടര്‍ന്ന് പമ്പ പോലീസ് ട്രാക്ടര്‍ ഡ്രൈവറെ മാത്രം പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എഡിജിപിയുടെയും സഹായികളെയും കേസില്‍ പ്രതി ചേര്‍ത്തില്ല. ഈ നടപടിയ്ക്കെതിരേ കഴിഞ്ഞ ദിവസം മുതല്‍ പോലീസ് സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. പത്തനംതിട്ട എസ്പിയുടെ പമ്പ എസ്എച്ച്ഒയുടെയും അറിവോടെയും ഒത്താശയോടെയുമാണ് ഹൈക്കോടതി വിധി ലംഘിച്ചുള്ള എഡിജിപി യുടെ ട്രാക്ടര്‍ യാത്രയെന്നാണ് ആരോപണം ഉയരുന്നത്.
Read Moreവിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും
തിരുവനന്തപുരം/കൊല്ലം: ശാസ്താംകോട്ട തേവലക്കരയില്‍ സ്കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തേക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഉണ്ടാകും.സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രധാനാധ്യാപികയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും സ്കുളില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ ഉറപ്പാക്കിയില്ലെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി സ്കുളിന് സമീപത്തെ വൈദ്യുതി ലൈന്‍ അപകടാവസ്ഥയിലാണ് , അത് പരിഹരിക്കാന്‍ പ്രധാനാധ്യാപികയുടെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായില്ല. പ്രധാനാധ്യാപികയെ സസ്പെന്റ് ചെയ്യണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ഈ വര്‍ഷം സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയത് മതിയായ പരിശോധനകള്‍ നടത്താതെയാണെന്നാണ് കണ്ടെത്തല്‍. കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ച ഉണ്ടായിട്ടുണ്ട്. പതിറ്റാണ്ടുകളായി വൈദ്യുതി ലൈന്‍ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂള്‍ ഷെഡ് പണിയാന്‍ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഡിഡിഇയുടെ (ഡപ്യൂട്ടി…
Read Moreഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഇരകളിലേറെയും വീട്ടമ്മമാരും വിദ്യാര്‍ഥികളും
കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വര്‍ധിക്കുന്നു. തട്ടിപ്പിന് ഇരയാകുന്നവരിലേറെയും വീട്ടമ്മമാരും വിദ്യാര്‍ഥികളുമാണ്. പണം നഷ്ടമായവരുടെ എണ്ണം വര്‍ധിച്ചതോടെ ഇത്തരം സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. തട്ടിപ്പിലൂടെ 10,000 രൂപ മുതല്‍ കോടികള്‍വരെ നഷ്ടപ്പെട്ടവരുണ്ട്. കുറച്ച് പണം ദിവസവും നല്കി കൂടുതല്‍ പണം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം വിശ്വസിച്ചാണ് പലരും തട്ടിപ്പിനിരയാകുന്നത്. ജോലി വാഗ്ദാനം ടെലിഗ്രാമിലൂടെടെലിഗ്രാമിലൂടെ ഓണ്‍ലൈന്‍ ജോലി വാഗ്ദാനമാണ് തട്ടിപ്പ് സംഘം നടത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകളില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരെയാണ് തട്ടിപ്പിന് കൂടുതലായും ഇരയാക്കുന്നത്. ഇത്തരത്തില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ വാട്സ് ആപ്പിലേയ്ക്ക് ലിങ്ക് അയച്ചു നല്കി ഇരയുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് വര്‍ക്കിംഗ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാനും അതില്‍ ഒരു നിശ്ചിത തുക ആഡ് ചെയ്യാനും തട്ടിപ്പ് സംഘത്തില്‍ നിന്ന് നിര്‍ദേശം ലഭിക്കും. വര്‍ക്കിംഗ് അക്കൗണ്ട്…
Read Moreനടി ആര്യയുടെ ‘കാഞ്ചീവര’ത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ്; സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: ബഡായി ബംഗ്ലാവ് ഫെയിം ആര്യയുടെ ഉടമസ്ഥതയിലുള്ള കാഞ്ചീവരം ബുട്ടീക്കിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകള്‍ നിര്‍മിച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച് നടി സൈബര്‍ പോലീസിനും മെറ്റയ്ക്കും പരാതി നല്‍കിയിരുന്നു. 15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കാഞ്ചീവരം എന്ന പേരിലുള്ള റീട്ടെയ്ല്‍ ഷോപ്പിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപേജുകള്‍ നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകള്‍ നിര്‍മിച്ചത്. ബന്ധപ്പെടാനായി ഫോണ്‍ നമ്പറും നല്‍കിയിരുന്നു. വസ്ത്രം വാങ്ങാനായി പേജിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ പണം അടയ്ക്കേണ്ട ക്യുആര്‍ കോഡ് അയച്ചു കൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പര്‍ ബ്ലോക്ക് ചെയ്യും. പണം നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ്…
Read Moreമലയാളമല്ലാത്ത ഭാഷകളിൽ കംഫർട്ടല്ല: ദിലീഷ് പോത്തന്
മലയാളമല്ലാത്ത ഭാഷകളിലൊന്നും അത്ര കംഫര്‍ട്ട് ആയ ആളല്ല താനെന്ന് ദിലീഷ് പോത്തൻ. സംസാരിക്കുമ്പോള്‍ പോലും പ്രയാസമാണ്. അതുകൊണ്ട് അനുരാഗ് കശ്യപിനോടു സംസാരിക്കുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുണ്ടായിരുന്നു. ഭാഷയുടെ ഒരു ബുദ്ധിമുട്ടുള്ളതിനാല്‍ ഞാന്‍ അദ്ദേഹത്തോടു കുറച്ചേ സംസാരിച്ചിട്ടുള്ളു എന്നതാണു റിയാലിറ്റി. ഞാന്‍ പൊതുവേ മലയാളമല്ലാത്ത സിനിമകള്‍ വളരെ കുറച്ചുകാണുന്ന ആളാണ്. പിന്നെ റൈഫിള്‍ ക്ലബിലേക്കു വരുമ്പോള്‍ അതിന്റെ റൈറ്റേഴ്സിനെയും ഡയറക്ടറിനെയും ഉറച്ചു വിശ്വസിച്ചു എന്നതാണ്. എനിക്ക് അങ്ങനെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ആരും ആ ടീമിലില്ലായിരുന്നു. ആ പ്രൊജക്റ്റില്‍ നമ്മള്‍ക്ക് ആദ്യം മുതലേ ഒരു കോണ്‍ഫിഡന്‍സുണ്ടായിരുന്നു. കഥാപാത്രങ്ങളും മനോഹരമായിരുന്നു എന്ന് ദിലീഷ് പോത്തന് പറഞ്ഞു.
Read More‘സൗബിന്റേതു വേറിട്ട ശൈലി’: സൗബിനെ പ്രശംസിച്ച് പൂജ ഹെഗ്ഡെ
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയിലെ മോണിക്ക എന്ന ഗാനം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ഈ സ്പെഷല്‍ ഗാനത്തിനുശേഷം പൂജ ഹെഗ്ഡെയ്ക്കും മേലെ വൈറലായത് മലയാളികളുടെ സ്വന്തം സൗബിന് ഷാഹിറാണ്. കിടിലിന്‍ സ്റ്റെപ്പുകളുമായി കത്തിക്കയറുകയായിരുന്നു താരം. സൗബിന്റെ ഡാന്‍സ് കണ്ട് തമിഴരും മലയാളികളും ഒരുപോലെ അദ്ഭുതപ്പെട്ടു. മലയാളത്തിലെ ചില സിനിമാപ്പാട്ടുകളില്‍ സൗബിന് നേരത്തെ ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പക്കാ ഡാന്‍സ് നമ്പര്‍ ഇതുവരെ വന്നിട്ടില്ല. പൂജയെ സൈഡാക്കുന്ന പെര്‍ഫോമന്‍സാണു സൗബിന് പാട്ടില്‍ നടത്തിയത് എന്നുവരെ വീഡിയോയ്ക്കു താഴെ കമന്റുകളുണ്ടായിരുന്നു. ഇപ്പോഴിതാ സൗബിന്റെ ഡാന്‍സിനെക്കുറിച്ചു പൂജ തന്നെ സംസാരിച്ചിരിക്കുകയാണ്. വ്യത്യസ്തമായ ഡാന്‍സിംഗ് രീതിയാണു സൗബിന്റേതെന്നു പൂജ പറയുന്നു. മോണിക്ക പാട്ടിന്റെ ബിടിഎസ് വീഡിയോയിലാണു പൂജ സൗബിനെ പ്രശംസിക്കുന്നത്. ‘വേറിട്ട ശൈലിയാണു സൗബിന്റേത്. അദ്ദേഹത്തെപ്പോലെ ഡാന്‍സ് ചെയ്യാന്‍ അദ്ദേഹത്തിനു മാത്രമേ സാധിക്കുകയുള്ളു. വളരെ സ്വീറ്റാണ് സൗബിന്. അദ്ദേഹത്തോടൊപ്പം വര്‍ക്ക്…
Read Moreനിഴലായി നിന്നു കരുത്തേകി: ഡെയ്സി ആന്റി വിടവാങ്ങി
അടൂർ: ഡോ. എസ്. പാപ്പച്ചനും ഡെയ്സി പാപ്പച്ചനും ഒരേ തൂവൽപക്ഷികളായി നിന്ന് അടൂരിന്റെ ആതുരശുശ്രൂഷാരംഗത്തു പുതിയ സംരംഭങ്ങൾ കെട്ടിപ്പടുത്തവരാണ്. പ്രിയതമ ഡെയ്സിയുടെ വേർപാടിലൂടെ ഡോ. പാപ്പച്ചനുണ്ടായ നഷ്ടം ഇന്നിപ്പോൾ അടൂർ ലൈഫ് ലൈൻ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ദുഃഖമാണ്. വർഷങ്ങളായി ഡെയ്സി അവരുടെ പ്രിയപ്പെട്ട ആന്റിയായിരുന്നു. ഡോ. പാപ്പച്ചന്റെ നിഴലായി കൂടെനിന്ന് അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ചതും ഡെയ്സി പാപ്പച്ചൻ ആയിരുന്നു. ലൈഫ് ലൈൻ ആശുപത്രി രണ്ട് പതിറ്റാണ്ട് പിന്നിടുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം നടന്ന പരിപാടികൾക്ക് ക്രമീകരണം ചെയ്യുന്നതിൽ ഡയറക്ടർ കൂടിയായിരുന്ന ഡെയ്സി ആന്റിയായിരുന്നു മുൻനിരയിലുണ്ടായിരുന്നത്. ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ് പാപ്പച്ചൻ പല വേദികളിലും തന്റെ സഹധർമിണി നൽകിവരുന്ന പിന്തുണയെക്കുറിച്ച് വാചാലനാകാറുണ്ട്. ആശുപത്രിയിൽ വരുന്ന രോഗികളോടു കുശലാന്വേഷണം നടത്തി സങ്കടപ്പെട്ടിരിക്കുന്ന രോഗികളെ കരുണയോടെ നോക്കി പുഞ്ചിരിച്ച് ആശ്വസിപ്പിക്കുന്ന…
Read Moreസ്വകാര്യ ആശുപത്രിയില്‍ മരിച്ച വയോധികയുടെ സ്വര്‍ണവള കാണാനില്ലെന്നു പരാതി; നഷ്ടപ്പെട്ടത് ഒരു പവൻ; മരിയ്ക്കുന്നതിന് മുമ്പുള്ള സിസി ടിവി കാമറ ദൃശ്യത്തിൽ രണ്ടുവളയുണ്ടെന്ന് ബന്ധുക്കൾ
ചേർത്തല: ചേർത്തലയിലെ സ്വകാര്യ ആശുപത്രി അത്യാഹിതവിഭാഗത്തിൽ ചികിത്സയ്ക്കെത്തുകയും തുടർന്ന് മരണപ്പെടുകയും ചെയ്ത വീട്ടമ്മയുടെ സ്വർണവള മോഷണം പോയതായി പരാതി. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് കൊച്ചുവെളിയിൽ നിർമല(79)യുടെ ഒരു പവന്റെ സ്വര്‍ണവളയാണ് നഷ്ടപ്പെട്ടതെന്ന് കാട്ടി മകൻ രംഗത്തുവന്നത്. കഴിഞ്ഞദിവസം രാത്രി ഹൃദയാഘാതത്തെത്തുടർന്ന് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നിർമലയെ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം ചേര്‍ത്തല നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണം സ്ഥിരീകരിച്ച് മൃതദേഹം വൃത്തിയാക്കാൻ ആഭരണം ഊരി ബന്ധുക്കളെ എൽപ്പിച്ചു. ഒരു വളയും രണ്ടു കമ്മലും മാത്രം നൽകിയപ്പോൾ രണ്ടാമത്തെ വള ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഒരു വള മാത്രമാണുണ്ടായിരുന്നതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ വീട്ടിലേക്കു മടങ്ങുകയായിരുന്നു. സംസ്കാരം കഴിഞ്ഞ് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ സിസിടിവി കാമറ പരിശോധിച്ചപ്പോൾ നിർമലയുടെ കൈയിൽ രണ്ടു വളകള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച് ഇവര്‍ ചേർത്തല പോലീസിൽ…
Read More