കാ​യം​കു​ളം ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൽ യാ​ത്ര​ക്കാ​ര​ന് പാ​മ്പു​ക​ടി​യേ​റ്റു


.
കോ​ട്ട​യം: ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ര​നു പാ​മ്പു​ക​ടി. ഇ​ന്നു രാ​വി​ലെ കാ​യം​കു​ളം ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം. ആ​റാ​മ​ത്തെ ബോ​ഗി​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നെ​യാ​ണ് പാ​മ്പു​ക​ടി​ച്ച​ത്.

തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ര​നെ ഇ​റ​ക്കി​യ ശേ​ഷം ആം​ബു​ല​ൻ​സി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ആ​റാ​മ​ത്തെ ബോ​ഗി​യി​ലെ യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.​യു​വാ​വി​നെ ക​ടി​ച്ച​ത് പാ​മ്പ് ത​ന്നെ​യാ​ണെ​ന്ന് യാ​ത്ര​ക്കാ​രി​ലെ ചി​ല​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, യു​വാ​വി​നെ ക​ടി​ച്ച​ത് പാ​മ്പാ​ണോ എ​ലി​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

Related posts

Leave a Comment