ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ തെരയുന്ന ഏഴു തീവ്രവാദികള്‍, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത കൊടുംഭീകരര്‍ ഒളിത്താവളങ്ങളിലോ, ഏകാന്തവാസത്തിലോ അല്ല..! അവര്‍ പാക്കിസ്ഥാന് എന്ന നീചരാജ്യത്ത് സര്‍വ സ്വതന്ത്രരായി വിലസുന്നു. അത്യാഡംബര ജീവിതം നയിച്ച്, ഭാര്യമാരും മക്കളുമായി! അവര്‍ക്കു പാക്കിസ്ഥാനില്‍ വീരനായകരുടെ പരിവേഷമാണ്. അല്ലെങ്കിൽ ഒരു ജനതയുടെ രക്ഷകരായി സ്വയം അവതരിച്ചവർ! പാക് സൈന്യത്തിന്റെയും രാഷ്ട്രീയനേതൃത്വത്തിന്റെയും പിന്തുണയിലും സംരക്ഷണയിലുമാണ് അവര്‍ ആഡംബരജീവിതം നയിക്കുന്നതും ലോകമെമ്പാടും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും, പ്രത്യേകിച്ച് ഇന്ത്യയില്‍. സ്വര്‍ഗവും അവിടുത്തെ സങ്കല്‍പ്പിക്കാനാകാത്ത ആഡംബരങ്ങളും മറ്റു സുഖങ്ങളും വാഗ്ദാനം ചെയ്ത് ലോകമെമ്പാടും ആക്രമണം നടത്തുന്നതിനായി യുവാക്കളെയും യുവതികളെയും റിക്രൂട്ട് ചെയ്യുകയും തീവ്രവാദവത്കരിക്കുകയും ചെയ്യുന്നു. പഹല്‍ഗാം ആക്രമണത്തില്‍ സാധാരണക്കാരായ 26 സഞ്ചാരികളെ കൊലപ്പെടുത്തിയ പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍ ഇ തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിലെ തീവ്രവാദികള്‍ പാക്കിസ്ഥാനില്‍ വിലസുമ്പോഴും, അവരെ…
Read MoreDay: July 21, 2025
കാന്തയുടെ കഥ കേട്ടപ്പോൾ ആദ്യം മനസിലേക്കു വന്ന നടന്റെ പേര് വെളിപ്പെടുത്തി റാണ
കഥയാണ് ആരാണു സിനിമയിലെ അഭിനേതാവ് എന്നു നിശ്ചയിക്കുന്നത്. ചില റോളുകള്‍ക്ക് ചില ആള്‍ക്കാരാണ് ഏറ്റവുംചേരുക. സിനിമയുടെ നിര്‍മാതാവിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം ആ സിനിമയുടെ കഥയ്ക്ക് ഏറ്റവും ചേരുന്ന അഭിനേതാക്കളെയും മറ്റും കണ്ടെത്തുക എന്നതാണ്. കാന്ത എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് ആദ്യംവന്നതു ദുല്‍ഖറാണ്. അദ്ദേഹമില്ലെങ്കില്‍ ഈ സിനിമ നടക്കില്ലെന്നുവരെ തോന്നിയിരുന്നു. -റാണ ദഗുപാട്ടി
Read Moreതണുപ്പൊന്നും ഇവർക്കൊരു പ്രശ്നമല്ലേ… സോഷ്യൽ മീഡിയയിൽ വൈറലായ പാവയെ വാങ്ങാൻ ഇത്രമേൽ ക്യൂവോ; വീഡിയോ കാണാം
ലുബുബു പാവകളാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. പാവകളെ വാങ്ങുന്നതിനായി പോപ്പ് മാർട്ടിന്റെ ഏറ്റവും പുതിയ സ്റ്റോറിൽ ആളുകൾ ക്യൂ നിൽക്കുന്ന വാർത്തയാണ് ചർച്ചയാകുന്നത്. പാവകൾ വൻതോതിൽ വിറ്റഴിഞ്ഞതോടെ പോപ്പ് മാർട്ട് ഇന്റർനാഷണലിന്റെ സ്ഥാപകനായ വാംഗ് നിംഗ് ചൈനയിലെ ഏറ്റവും ധനികരായ 10 ശതകോടീശ്വരന്മാരിൽ ഒരാളായി മാറി. ലുബുബു പാവകൾ അഗ്ലി ക്യൂട്ട് എന്നാണ് ഇവ അറിയപ്പെടുന്നത്. ലോകമെന്പാടും നിരവധി ആരാധകരാണ് ലുബുബുവിനുള്ളത്. പോപ് മാർട്ടിന്റെ പുറത്ത് ലുബുബു വാങ്ങാനെത്തിയ ആളുകളുടെ ക്യൂവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൂർത്ത ചെവികളും വലിയ കണ്ണുകളും ഒമ്പത് പല്ലുകളും കാണിച്ച് നിൽക്കുന്ന തരത്തിലുള്ളതാണ് മിക്ക ലബുബു പാവകളും.
Read Moreസോഷ്യൽമീഡിയ കത്തിച്ച് ലവ് യു ബേബി
കാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും നർമവും ചേർത്തൊരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി യുട്യൂബിൽ തരംഗമാകുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യു ട്യൂബിലൂടെയാണണു റിലീസ് ചെയ്തത്.ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലനടനായി അരങ്ങേറ്റം കുറിച്ച അരുൺകുമാറാണു നായകൻ. നായിക ജിനു സെലിൻ. വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ നിർമിച്ച് എസ്. എസ്. ജിഷ്ണുദേവ് തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രം.പോണ്ടിച്ചേരിയിലെ മനോഹര ലൊക്കേഷനിൽ ചിത്രീകരിച്ച ലവ് യു ബേബിയിൽ ടി. സുനിൽ പുന്നക്കാട്, അഭിഷേക് ശ്രീകുമാർ, അരുൺ കാട്ടാക്കട, അഡ്വ. ആന്റോ എൽ. രാജ്, സിനു സെലിൻ, ധന്യ എൻ. ജെ., ജലത ഭാസ്കർ, ബേബി എലോറ എന്നിവരും കഥാപാത്രങ്ങളാകുന്നു. മന്ദാരമേ… എന്നു തുടങ്ങുന്ന ഗാനം ഈണം നൽകിയതു ദേവ് സംഗീത്. ഓർക്കസ്ട്രേഷൻ എബിൻ എസ് വിൻസെന്റ്.…
Read Moreതൊടുന്നതും കെട്ടിപ്പിടിക്കുന്നതും എനിക്കിഷ്ടമല്ലെന്ന് നിത്യ മേനോൻ
ആരാധകരെപ്പോലെ ഹേറ്റേഴ്സുമുള്ള തെന്നിന്ത്യൻ നടിയാണു നിത്യമേനോൻ. മാസങ്ങൾക്കുമുമ്പു കാതലിക്ക നേരമില്ലെ എന്ന സിനിമയുടെ ഒരു ഇവന്റിൽ നടി ഒരാൾക്കു ഹസ്തദാനത്തിനു വിസമ്മതിച്ചതു വിമർശിക്കപ്പെട്ടിരുന്നു. ഇതേ പരിപാടിയിൽ സംവിധായകൻ മിസ്കിനെ നിത്യ കെട്ടിപ്പിടിക്കുന്നുണ്ട്. ആളുകളെ സ്ഥാനം നോക്കി നിത്യ വേർതിരിവോടെ കാണുന്നു എന്ന വിമർശനം വന്നു. പുതിയ ഒരഭിമുഖത്തിൽ ഇതേക്കുറിച്ചു സംസാരിക്കുകയാണു നിത്യ. “ആളുകൾ നല്ലതാണോ മോശമാണോ എന്നു ഞാൻ ജഡ്ജ് ചെയ്യാറില്ല. എനർജികൾ എനിക്കു ഫീൽ ചെയ്യാം. അതുകൊണ്ടാണു ഞാൻ ആളുകളുമായി ഫിസിക്കലായി അധികം ഇന്ററാക്ട് ചെയ്യാത്തത്. കെട്ടിപ്പിടിക്കലും കൈ കൊടുക്കലും എനിക്ക് അൺ കംഫർട്ടബിളാണ്. കാരണം, ഇത്തരം കാര്യങ്ങൾ അല്ലെങ്കിലേ എനിക്ക് ഓവർലോഡഡ് ആണ്. ഷൂട്ടിംഗിൽ ഒരുപാടു പേരുണ്ടാകും. ചില സമയത്ത് എല്ലാവരുമായും ഇന്ററാക്ട് ചെയ്യുന്നത് എന്നെ അസ്വസ്ഥയാക്കും. എനിക്ക് ഒരാളെ കെട്ടിപ്പിടിക്കേണ്ടെന്നു തോന്നിയാൽ അതിനർഥം ആ വ്യക്തി മോശമാണെന്നല്ല. എനിക്ക് എല്ലാവരെയും തൊടുകയോ കെട്ടിപ്പിടിക്കുകയോ…
Read Moreപരീക്ഷണ ഓട്ടം വിജയകരം; കേരളത്തിൽ 16 കോച്ചുകളുള്ള മെമു ട്രെയിൻ സർവീസ് ഉടൻ
കൊല്ലം: കേരളത്തിൽ 16 കോച്ചുകളുള്ള മെമു ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. ഇതിന്റെ പ്രാരംഭ നടപടികൾ ദക്ഷിണ റെയിൽവേ തുടക്കമിട്ടു.സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി 16 കോച്ചുകൾ ഉൾപ്പെടുത്തിയ മെമു ട്രെയിനിന്റെ ട്രയൽ റൺ ഇന്നലെ നടന്നു. കൊല്ലം-കായംകുളം റൂട്ടിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ട്രയൽ റൺ നടന്നത്. ഇരു ദിശകളിലുമായി നടന്ന പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. പരീക്ഷണ ഓട്ടത്തിനും പിന്നീട് കോച്ചുകൾ വർധിപ്പിക്കുന്നതിനുമായി 12 കോച്ചുകൾ ഉള്ള പുതിയ മെമു റേക്ക് ചെന്നൈയിലെ താംബരത്ത്നിന്നു കൊല്ലം മെമു ഷെഡിൽ കഴിഞ്ഞ വ്യാഴാഴ്ച എത്തിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്യാലിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോസ്ഥസംഘം ഈ റേക്കുകളിൽ വിശദമായ സാങ്കേതിക പരിശോധനകളും നടത്തി. തുടർന്നാണ് പരീക്ഷണ ഓട്ടത്തിന് അനുമതി നൽകിയത്. നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളിൽ…
Read Moreലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി: മൃതദേഹം മൊബൈലിൽ സുഹൃത്തുക്കളെ കാട്ടി; യുവാവ് കസ്റ്റഡിയിൽ
ആലുവ: ആലുവ നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ഒപ്പം താമസിച്ച യുവാവ് കസ്റ്റഡിയിൽ. വാഴക്കുളത്ത് ഹോസ്റ്റൽ വാർഡനായ കുണ്ടറ സ്വദേശിനി അഖില ( 38) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലാംമൈലിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശി വിനു (37) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ തോട്ടുംങ്കൽ ലോഡ്ജിൽ അർധരാത്രിയോടെയായിരുന്നു കൊലപാതകം.ഇതിനു മുമ്പും ഇരുവരും ഈ ലോഡ്ജിൽ തങ്ങിയിട്ടുണ്ട്. യുവാവ് എത്തി കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജിൽ എത്തിയത്. ഇവർ തമ്മിലുണ്ടായ വഴക്കിനെത്തുടർന്നാണ് കൊലപാതകം നടന്നത്. തന്നെ വിവാഹം കഴിക്കണം എന്ന യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. യുവാവ് തന്റെ സുഹൃത്തക്കളെ വീഡിയോ കോളിലൂടെ മൃതദേഹം കാണിച്ചു കൊടുത്തതിനെത്തുടർന്ന് അവരാണ് സംഭവം പോലീസിനെ വിളിച്ചറിയിച്ചത്.
Read Moreവിവാദ പ്രസംഗം: വെള്ളാപ്പള്ളിക്ക് മറുപടിയുമായി മുസ്ലിം ലീഗ്; വെള്ളാപ്പള്ളി ആര്‍എസ്എസ് നേതൃത്വം ഏറ്റെടുക്കണമെന്ന്
കോഴിക്കോട്: കഴിഞ്ഞ ദിവസം പള്ളുരുത്തിയില്‍ നടന്ന സ്വീകരണപരിപാടിയില്‍ മുസ്ലിംലീഗിനെതിരേ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ വിവാദ പ്രസംഗത്തിനെതിരേ മുസ്ലിം ലീഗ് രംഗത്ത്.വെള്ളാപ്പള്ളി നടേശന് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇരിക്കാനാണ് അനുയോജ്യനെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ശ്രീനാരായണ ധര്‍മ പരിഷത്ത് സംഘത്തിന്റെ നേതൃത്വത്തിലല്ല വെള്ളാപ്പള്ളി ഇരിക്കേണ്ടതെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സര്‍വമത മൈത്രിയും മാനവികതയും മതസാഹോദര്യവും വിളംബരം ചെയ്ത ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തെയും പ്രസ്ഥാനബന്ധുക്കളെയും അവഹേളിക്കുകയാണ് വെള്ളാപ്പള്ളി. ഗുരു ആഹ്വാനം ചെയ്തതിനു വിരുദ്ധമായി അനുയായികളെ മദ്യം വിളമ്പി മയക്കി കിടത്തിയശേഷം ഉല്പാദനം വര്‍ധിപ്പിക്കാന്‍ ആഹ്വാനം ചെയുന്ന നടേശന് സ്വയം അപഹാസ്യനാവുകയാണ്. തിരുരങ്ങാടിയില്‍ ആന്റണിയെ ജയിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തിയവരാണ് മലപ്പുറത്തുകാരെന്ന് വെള്ളാപ്പള്ളി ഓര്‍ക്കണം. മുസ്ലിങ്ങളെപോലെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് പലതവണ പലരും മുഖ്യമന്ത്രിമാരായിട്ടുണ്ട്. അപ്പോളൊന്നുമില്ലാത്ത ആശങ്കയാണ് മുസ്ലിം സമുദായത്തില്‍…
Read Moreവേർപിരിഞ്ഞു കഴിയുന്ന മാതാപിതാക്കൾ; മകളെ ആഴ്ചയിലൊരിക്കിൽ കൂട്ടിക്കൊണ്ടുപോകുന്ന പിതാവ്; ഏഴുവയസുള്ള മകൾ നേരിട്ടത് കൊടിയ പീഡനം; അഭിഭാഷകൻ പിടിയിൽ
തൃശൂർ: തൃശൂരിൽ ഏഴുവയസുള്ള മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. പേരാമംഗലത്താണു സംഭവം. കുട്ടി വിവരം പറഞ്ഞതു ഡോക്ടറോടാണ്. മണലൂർ സ്വദേശിയാണ് അറസ്റ്റിലായ അഭിഭാഷകൻ. വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അഭിഭാഷകനും ഭാര്യയും രണ്ടു വർഷമായി വേർപിരിഞ്ഞു താമസിക്കുകയാണ്. കോടതി ഉത്തരവു പ്രകാരം അച്ഛൻ ഞായറാഴ്ചകളിൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സമയത്താണു പീഡനം നടന്നിരുന്നത്. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് ഇവർക്കുണ്ടായിരുന്നത്. പിരിഞ്ഞ് താമസിക്കുന്നതിനാൽ ഞായറാഴ്ചകളിൽ പിതാവ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകും. ആണ്‍കുട്ടി അസുഖബാധിതനാണ്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കുപോയ സമയത്തു ഡോക്ടറോടാണു പെണ്‍കുട്ടി പീഡനക്കാര്യം തുറന്നു പറയുന്നത്. തുടർന്ന് ഡോക്ടർ വൈദ്യപരിശോധന നടത്തി വിവരം പോലീസിനു കൈമാറി. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreഅതുല്യയുടെ പോസ്റ്റ്മോർട്ടം ഇന്ന്: ഷാർജയിൽ നിയമ നടപടിക്കൊരുങ്ങി കുടുംബം
ഷാർജ: ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ പോസ്റ്റ്മോർട്ടം ഇന്നു നടത്തും. ഭര്‍ത്താവിനെതിരേ ഷാർജയിൽ നിയമനടപടികൾ തുടങ്ങാൻ ബന്ധുക്കൾ നീക്കം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട് എന്നിവ കിട്ടിയാൽ നിയമനടപടി തുടങ്ങാനാണു ബന്ധുക്കളുടെ തീരുമാനം. ഇന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ എന്നിവരുമായും കുടുംബം ബന്ധപ്പെടും. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാൻ സംസ്ഥാന പോലീസ് തീരുമാനിച്ചു. ചവറ തെക്കുംഭാഗം ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെതിരേ തെക്കുംഭാഗം പോലീസ് കേസെടുത്തിരുന്നു. സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്. 19ന് ആണ് ഭർത്താവിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം അതുല്യയുടെ മൃതദേഹം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ നാട്ടിൽ വീണ്ടും…
Read More