കഥയാണ് ആരാണു സിനിമയിലെ അഭിനേതാവ് എന്നു നിശ്ചയിക്കുന്നത്. ചില റോളുകള്ക്ക് ചില ആള്ക്കാരാണ് ഏറ്റവുംചേരുക. സിനിമയുടെ നിര്മാതാവിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം ആ സിനിമയുടെ കഥയ്ക്ക് ഏറ്റവും ചേരുന്ന അഭിനേതാക്കളെയും മറ്റും കണ്ടെത്തുക എന്നതാണ്.
കാന്ത എന്ന സിനിമയുടെ കഥ കേട്ടപ്പോള് എന്റെ മനസിലേക്ക് ആദ്യംവന്നതു ദുല്ഖറാണ്. അദ്ദേഹമില്ലെങ്കില് ഈ സിനിമ നടക്കില്ലെന്നുവരെ തോന്നിയിരുന്നു.
- -റാണ ദഗുപാട്ടി