തിരുവനന്തപുരം: പ്രതികൂലമായ കാലവസ്ഥയെ മറികടന്ന് റിക്കാർഡുകളുടെ കുത്തൊഴുക്കിന് സാക്ഷ്യമായി ചന്ദ്രശേഖരൻനായർ സ്റ്റേഡിയം. സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ ട്രാക്കിലും ഫീൽഡിലും താരങ്ങൾ മിന്നൽ പ്രകടനം നടത്തിയപ്പോൾ തിരുത്തപ്പെട്ടത് ഏഴു റിക്കാർഡുകൾ. ആദ്യ ദിനത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ജില്ലാ തലത്തിൽ പാലക്കാടിന്റെ കുത്തിപ്പാണ്. 77 പോയിന്റുമായി പാലക്കാട് പട്ടികയിൽ ഒന്നാമത് നില്ക്കുന്പോൾ 74 പോയിന്റോടെ കോട്ടയം രണ്ടാമതും ആതിഥേയരായ തിരുവനന്തപുരം 66 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ഒന്നാം ദിനം ഏഴു റിക്കാർഡ് ഒന്നാം ദിനം കുറിക്കപ്പെട്ട ഏഴു റിക്കാർഡുകളിൽ നാലെണ്ണം പുരുഷൻമാരും മൂന്നെണ്ണം വനിതകളും സ്വന്തമാക്കി. പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരത്തിന്റെ സി. മുഹമ്മദ് ഫായിസ് (14.28 സെക്കൻഡ്), ലോംഗ് ജംപിൽ എറണാകുളത്തിന്റെ സി.വി. അനുരാഗ് ( 7.87 മീറ്റർ), പോൾവോൾട്ടിൽ കണ്ണൂരിന്റെ കെ.ജി. ജസൻ (4.91 മീറ്റർ) 4X100 റിലേയിൽ പാലക്കാട്(41.30 സെക്കൻഡ്) എന്നിവരാണ് പുതിയ…
Read MoreDay: July 22, 2025
വി.എസ് പ്രംഗിക്കുമ്പോൾ ആവേശം അതിരുവിട്ട് മുദ്രാവാക്യം വിളി; ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല’’ എന്ന് പറഞ്ഞ് അണികളെ ശ്വാസിച്ച് പിണറായി വിജയൻ; കോട്ടയം സമ്മേളന നഗരിയിൽ പിന്നെ കണ്ടത് ചരിത്രം
കോട്ടയം: സിപിഎം വിഭാഗീയത അഥവാ പിണറായി-വിഎസ് ചേരിപ്പോര് അതിന്റെ മൂര്ധന്യതയില് നില്ക്കുന്ന കാലത്തായിരുന്നു 2008 ഫെബ്രവരി 14നു കോട്ടയത്ത് പാര്‍ട്ടി സംസ്ഥാനസമ്മേളനം നടന്നത്. വി.എസ് ഗ്രൂപ്പിനെ ഏറെക്കുറെ പൂര്‍ണമായി വെട്ടിനിരത്തി പിണറായി പക്ഷം പാര്‍ട്ടി ആധിപത്യം പിടിച്ച സമ്മേളനത്തിന്റെ സമാപനദിവസം നാഗമ്പടത്തുണ്ടായ സംഭവവികാസങ്ങള്‍ കാലം മറന്നിട്ടില്ല. സമ്മേളനവേദിയിലേക്ക് വി.എസ് വൈകിയെത്തിയപ്പോള്‍ അണികളുടെ ആവേശം അതിരുവിട്ടു. വി.എസ് പ്രസംഗിക്കുമ്പോള്‍ ആവേശഭരിതരായ പ്രവര്‍ത്തകരുടെ അച്ചടക്കമില്ലായ്മയെ പിണറായി രൂക്ഷമായി വിമര്‍ശിച്ചു: ‘’ഇത് സിപിഎം സമ്മേളനമാണ്, ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല’’ എന്നു പറഞ്ഞാണ് പിണറായി അണികളെ ശാസിച്ചത്. പിണറായിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്നും വി.എസ് അനുകൂല മുദ്രാവാക്യം വിളികളും ബഹളവും തുടര്‍ന്നു. അതോടെ ‘’ഇങ്ങനെയൊരു സമ്മേളനമാകുമ്പോള്‍ പല തരക്കാര്‍ കടന്നുവരും. അവരെ നിയന്ത്രിക്കേണ്ടതു വോളണ്ടിയര്‍മാരാണ്. അണിഞ്ഞിരിക്കുന്ന ഡ്രസിന്റെ അന്തസ് വോളണ്ടിയര്‍മാര്‍ കാണിക്കണം’’ എന്ന് പിണറായി നിര്‍ദേശിച്ചു. അതോടെ റെഡ് വോളണ്ടിയര്‍മാര്‍ ഇടപെട്ട് മുദ്രാവാക്യം വിളിച്ചവരെ നിയന്ത്രിച്ചു.…
Read Moreഓട്ടത്തിനിടെ കാര്‍ കത്തി നശിച്ചു: ആളപായമില്ല
തൊടുപുഴ: മൂലമറ്റം-വാഗമണ്‍ റൂട്ടില്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത കാര്‍ കത്തി നശിച്ചു. പുള്ളിക്കാനത്തിന് സമീപം നല്ലതണ്ണിയില്‍ ഇന്നലെ രാത്രി 10.40 നായിരുന്നു സംഭവം. തൊടുപുഴ അരിക്കുഴ സ്വദേശി ആശാരിമാട്ടേല്‍ രാജ് കൃഷ്ണയുടെ ഡസ്റ്റര്‍ കാറാണ് കത്തി നശിച്ചത്. അദ്ദേഹവും മൂന്ന് സുഹൃത്തുക്കളും വാഗമണ്‍ സന്ദര്‍ശിച്ച ശേഷം തിരികെ വരുന്ന സമയത്താണ് വാഹനത്തിന് തീപിടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ വാഹനത്തില്‍ നിന്നു പുറത്തിറങ്ങി അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. മൂലമറ്റത്തു നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബിജു സുരേഷ് ജോര്‍ജിന്റെ നേതൃത്വത്തില്‍ അഗ്നി രക്ഷാസേന സ്ഥലത്തെത്തി. പ്രധാന പാതയില്‍ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരത്തുള്ള ഇടുങ്ങിയ റോഡില്‍ വച്ചാണ് കാറിന് തീ പിടിച്ചത്. ഇവിടേക്കു ഫയര്‍ഫോഴ്സ് വാഹനം എത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ ജീവനക്കാര്‍ സേനയുടെ ജീപ്പില്‍ പത്തോളം ഫയര്‍ എക്സ്റ്റിംഗ്യൂഷറുമായി തീപിടിച്ച വാഹനത്തിന് സമീപമെത്തി തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ച്…
Read Moreവിവാദമായ മുണ്ടക്കയം പ്രസംഗം; സ്വതന്ത്രനായി പി.സി. ജോർജും എൽഡിഎഫ് സ്ഥാനാർഥിയായി പി.സി. ജോസഫും; പിസിക്ക് വോട്ട് ചോദിച്ച് വി.എസ്.
കോട്ടയം: കേരള കോണ്‍ഗ്രസിലായിരുന്ന കാലത്ത് പി.സി. ജോര്‍ജുമായി വി.എസ്. അച്യുതാനന്ദനു വലിയ അടുപ്പമുണ്ടായിരുന്നു. കിളിരൂര്‍ പെണ്‍വാണിഭ കേസില്‍ ഇരയുടെ നീതിക്കായും മതികെട്ടാന്‍ അഴിമതി, മൂന്നാര്‍ കൈയേറ്റം വിഷയങ്ങളിലും വി.എസിനൊപ്പം പോരാടാന്‍ ജോര്‍ജുണ്ടായിരുന്നു. പി.സി. ജോര്‍ജിന്റെ മണ്ഡലമായിരുന്ന പൂഞ്ഞാറില്‍ വി.എസിന്റെ ഒളിവുജീവിതത്തിനിടെ പോലീസ് പിടിയിലായപ്പോള്‍ ഇടിയന് വാസുപിള്ളയുടെ നേതൃത്വത്തില്‍ കടുത്ത മര്‍ദനമാണ് വി.എസിനു നേരിടേണ്ടി വന്നത്. അന്ന് തോക്കിന്റെ ബയണറ്റുകൊണ്ട് ഉള്ളംകാല് അടിച്ചുപൊട്ടിച്ചിരുന്നു. പി.സി. ജോര്‍ജ് ഒരിക്കല്‍ വി.എസിന്റെ അടുത്തെത്തിയപ്പോള്‍ ബയണറ്റ് കുത്തിയിറക്കി കാല് തകര്‍ത്തു എന്നു പറയുന്നത് നേരോ എന്നു ചോദിച്ചു.ഇരിപ്പിടത്തില്‍നിന്നും കാല് മേശപ്പുറത്തേക്ക് കയറ്റിവച്ചു കാലിലെ പാടുകള്‍ വി.എസ് കാണിച്ചുകൊടുത്തതായി പി.സി. ജോര്‍ജ് ഓര്‍മിച്ചു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജ് സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തണമെന്ന് വി.എസിനു പാര്‍ട്ടി നിര്‍ദേശം നല്കി.ഇതോടെ പി.സി. ജോര്‍ജിനെതിരേ പ്രസംഗിക്കാന്‍ വി.എസിനു വല്ലാത്ത ബുദ്ധിമുട്ട്.…
Read Moreവാലാനിക്കല്‍ വീട്ടിലെ വിഎസിന്റെ ഒളിവുജീവിതം
കോട്ടയം: പൂഞ്ഞാര്‍ മലകളില്‍നിന്നുള്ള ചെറുചാലുകള്‍ സംഗമിക്കുന്ന മൂവേലിത്തോട്ടിലെ കുളിയും വാലാനിക്കല്‍ വീട്ടിലെ ഒളിവുജീവിതവും ഈരാറ്റുപേട്ടയില്‍നിന്നും പോലീസ് മര്‍ദനമേറ്റ് പാലാ ലോക്കപ്പിലേക്കുള്ള യാത്രയും വി.എസ്. അച്യുതാനന്ദന് പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്. പോലീസിന്റെ ക്രൂര മര്‍ദനമേറ്റ വിഎസിന് പാലാ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നു. 1946 ഓഗസ്റ്റില്‍ ആലപ്പുഴയില്‍ നടന്ന ട്രേഡ് യൂണിയന് കൗണ്‍സിലുകളുടെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ക്കെതിരേ ദിവാന് സി.പി. രാമസ്വാമി അയ്യരുടെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ടു വി.എസ് പോലീസിന്റെ കണ്ണുവെട്ടിച്ചാണ് പൂഞ്ഞാറില്‍ ഒളിവു താമസത്തിനെത്തിയത്. കര്‍ഷകനും പാര്‍ട്ടി അനുഭാവിയുമായ വാലാനിക്കല്‍ ഇട്ടിണ്ടാന്റെ വീട്ടിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്. ഇട്ടിണ്ടാന്റെ മകന് സഹദേവന് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. ഇദ്ദേഹവും വിഎസുമായുള്ള ബന്ധമാണ് പൂഞ്ഞാറിലെത്താന് കാരണമായത്. ആലപ്പുഴയില്‍നിന്നു കുമരകംവഴി കോട്ടയത്തെത്തി നടന്നാണ് വാലാനിക്കല്‍ വീട്ടിലെത്തുന്നത്. 20 ദിവസം പൂഞ്ഞാറില്‍ താമസിച്ചു. വൈദ്യനായിരുന്ന ഇട്ടിണ്ടാനെ കാണാന്‍ ധാരാളം പേര്…
Read Moreറബർ ഉത്പാദക സംഘത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശം; സിസി ടിവി ദൃശ്യങ്ങൾ പരിഷ്കരിച്ച് പോലീസ്
കാഞ്ഞിരപ്പള്ളി: ചിറക്കടവ് മണ്ണംപ്ലാവ് കവലയിലുള്ള മോഡല്‍ ആര്‍പിഎസിന്റെ പുകപ്പുരയ്ക്ക് ഇന്നു രാവിലെ തീപിടിച്ച് വന്‍ നാശനഷ്ടം. റബര്‍ഷീറ്റ്, ഒട്ടുപാല് എന്നിവ കത്തിനശിച്ചു. കര്‍ഷകരുടെ ആവശ്യത്തിലേക്കു കരുതിയിരുന്ന മഴമറ നിര്‍മാണത്തിനുള്ള പശ, പ്ലാസ്റ്റിക് തുടങ്ങി വിവിധ സാമഗ്രികളും അഗ്നിക്കിരയായി. ഇന്നു പുലര്‍ച്ചെ 5.45നാണ് തീപിടുത്തമുണ്ടായത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റെത്തി രണ്ടു മണിക്കൂര്‍ കഠിനശ്രമത്തിലാണ് ഏഴരയോടെ തീയണക്കാനായത്. 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പുകുപ്പുരയ്ക്കും ആര്‍പിഎസിനും ചുറ്റുമതിലുള്ളതിനാല്‍ അസ്വാഭാവികത സംശയിക്കുന്നില്ല. റബര്‍ ഉണക്കാന്‍ ഉപയോഗിച്ച വിറകില്നിന്നു തീപിടിച്ചതാകാമെന്നു സംശയിക്കുന്നു കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്ത് എത്തി സാഹചര്യ നിരീക്ഷിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
Read Moreവിഎസിന്റെ ഓര്‍മകളില്‍ തേങ്ങി ഹരിശ്രീ യൂസഫ്
കൊച്ചി: വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവ പാലസിലിരുന്നു ദേ മാവേലിക്കൊമ്പത്തിന്റെ സ്ക്രി്പ്റ്റ് തയാറാക്കുകയായിരുന്നു ഹരിശ്രീ യൂസഫ്. നാദിര്‍ഷായുടെ ദേ മാവേലി കൊമ്പത്ത് എന്ന് കോമഡി കാസറ്റിലെ കോമഡി എഴുത്തുകാരില്‍ ഒരാളായിരുന്നു ഹരിശ്രീ യൂസഫ്. അതിലെ രാഷ്ട്രീയ കോമഡികളില്‍ അച്യുതാനന്ദനെ അനുകരിച്ചിരുന്നതും ഇദ്ദേഹം തന്നെയായിരുന്നു. രാത്രി ഭക്ഷണം കഴിക്കാനായി താഴേക്ക് ഇറങ്ങിയപ്പോള്‍ “ആ ബാഗ് മുറിയിലേക്ക് എടുത്തു വയ്ക്കൂ’ എന്ന പറയുന്ന പരിചിത ശബ്ദം കേട്ട് യൂസഫ് നോക്കി. കണ്മുന്നില് താന്‍ പല വേദികളിലും അനുകരിക്കുന്ന അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന് മുന്നില്‍ നില്ക്കുന്നതു കണ്ട് ഞെട്ടി. ഒരു ബനിയനും മുണ്ടും ധരിച്ച് സാധാരണക്കാരനെ പോലെ നില്ക്കുന്ന അദ്ദേഹത്തെ പിറ്റേന്ന് ഹരിശ്രീ യൂസഫ് മുറിയില്‍ ചെന്നു കണ്ടു. “പരിപാടി കാണാറുണ്ട്, കാണാറുണ്ട്, നന്നായിട്ടുണ്ട് എന്ന് അദ്ദേഹം യൂസഫിന്റെ തോളില്‍ തട്ടി പറഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും അതൊരു വലിയ അംഗീകാരമായിട്ടാണ് ഹരിശ്രീ യുസഫ്…
Read Moreമലന്പുഴയുടെ വിഎസ്; വിഎസിന്റെ മലന്പുഴ; പാർട്ടിയും മണ്ഡലവും കൈവിട്ടപ്പോൾ കൈവിടാതെ മുഖ്യമന്ത്രിപഥത്തിലെത്തിച്ച് മലമ്പുഴയും
പാലക്കാട്: പാർട്ടിയും മണ്ഡലങ്ങളും പലപ്പോഴും കൈവിട്ടപ്പോഴും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതികായനായ വിഎസിന്റെ പിന്നിൽ അടിയുറച്ചുനിന്നു ചരിത്രത്തിലേക്കു നടന്നുകയറിയ നാമമാണ് മലന്പുഴ.1996ൽ മാരാരിക്കുളത്തെ തോൽവിക്കുശേഷം 2001 ൽ മലന്പുഴയുടെ മണ്ണിലേക്കു വിഎസ് കാൽകുത്തുന്പോൾ ഒരു പുതിയ ചരിത്രത്തിനും ഹൃദയബന്ധത്തിനും തുടക്കമാകുകയായിരുന്നു. അന്നു മലന്പുഴയുടെയും അതുവഴി കേരളത്തിന്റെയും കണ്ണുംകരളുമായ വിഎസിനെ മികച്ച രാഷ്ട്രീയപോരാളിയായി മാറ്റിയതിൽ മലന്പുഴയിലെ ജനങ്ങളുടെ സ്നേഹത്തിനു വലിയ പങ്കുണ്ട്. പ്രതിസന്ധികാലഘട്ടത്തെ അതിജീവിക്കാൻ 2001 ൽ മലന്പുഴയിലെത്തിയതുമുതൽ സജീവരാഷ്ട്രീയത്തോടു വിടപറയുന്നതുവരെ ഒരിക്കലും കൈവിടാതെ മലന്പുഴ വിഎസിനെ ചങ്കിലേറ്റി, കേരളരാഷ്ടീയത്തിൽ തിളങ്ങുന്ന നക്ഷത്രമായി സൂക്ഷിച്ചു. ‘കുളം കൈവിട്ട വിഎസിനെ പുഴ രക്ഷപ്പെടുത്തി’യെന്നാണ് രാഷ്ട്രീയ എതിരാളികൾ അക്കാലത്തു പ്രചരിപ്പിച്ചിരുന്നത്. മലന്പുഴയിൽ നാലുതവണ മത്സരിച്ചപ്പോഴും വിഎസിന്റെ വിജയത്തിൽ സംശയങ്ങളേതും എതിരാളികൾക്കുപോലും ഉണ്ടായിരുന്നില്ല. 2011 ൽ വിഎസിനു പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ ആദ്യമായി പ്രതിഷേധം ഉയർന്നതു മലന്പുഴ മണ്ഡലത്തിലായിരുന്നു. ആ പ്രതിഷേധം കേരളത്തിലുടനീളം കൊടുങ്കാറ്റായി…
Read Moreപലവട്ടം തെന്നിമാറിയ മുഖ്യമന്ത്രിപദം; ഒടുവിൽ ചരിത്രം കുറിച്ച് 83-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.എസ്.
തിരുവനന്തപുരം: പാർട്ടിയിൽ അതിശക്തനായി ഉയർന്നു വന്നപ്പോഴും ഉറപ്പായ മുഖ്യമന്ത്രി പദം വിഎസിൽ നിന്നു തെന്നിമാറി പൊയ്ക്കൊണ്ടിരുന്നു. പാർട്ടിയിലെ ഒരു പക്ഷം ഇതിനു പിന്നിൽ പ്രവർത്തിച്ചു എന്നതു രഹസ്യമല്ലായിരുന്നു. പലപ്പോഴും കേരളത്തിലെ സിപിഎമ്മിൽ ഇതിന്റെ അലയൊലികളും പ്രതിധ്വനിച്ചു കൊണ്ടിരുന്നു. 1987 ലെ നായനാർ സർക്കാർ കാലാവധി തികയുന്നതിനു മുന്‍പേ രാജിവച്ചു ജനവിധി തേടാൻ തീരുമാനിച്ചത് തുടർഭരണം ഉറപ്പാണെന്ന ധാരണയിലായിരുന്നു. 1990 ലെ ആദ്യ ജില്ലാ കൗണ്‍സിൽ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തകർപ്പൻ വിജയമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. 1991 ൽ നിയമസഭ പിരിച്ചു വിട്ട് ജനവിധി തേടുന്പോൾ അടുത്ത മുഖ്യമന്ത്രി വിഎസ് ആകും എന്ന് ഉറപ്പായിരുന്നു. എന്നാൽ രാജീവ്ഗാന്ധി വധത്തെത്തുടർന്ന് അലയടിച്ച സഹതാപതരംഗത്തിൽ കേരളം യുഡിഎഫിനൊപ്പമായി. അങ്ങനെ വിഎസ് പ്രതിപക്ഷനേതാവായി.1996 ൽ വിഎസിന്റെ നേതൃത്വത്തിലായിരുന്നു ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്നണി ജയിച്ചെങ്കിലും രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു കൊണ്ട് വി.എസ്.…
Read Moreഡാറ്റ സുരക്ഷിതത്വം: ‘സമ്പൂര്‍ണ’ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപിയും
കൊച്ചി: വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്ന സമ്പൂര്‍ണ പോര്‍ട്ടലില്‍ ഇനി ലോഗിന്‍ ചെയ്യുന്നതിന് പാസ്വേര്‍ഡിനു പുറമേ ഒടിപിയും നല്‍കണം. 28 മുതല്‍ ഇത് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. “സമ്പൂര്‍ണ’ പോര്‍ട്ടലിലെ ഡാറ്റ സുരക്ഷതത്വം ഉറപ്പാക്കുന്നതിനായിട്ടാണ് ടു ഫാക്ടര്‍ ഓഥന്റിക്കേഷന് (പാസ് വേര്‍ഡ്, ഒടിപി) സംവിധാനം നിലവില്‍ വരുന്നത്. ഒരു വിദ്യാര്‍ഥിയെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും സമ്പൂര്‍ണ പോര്‍ട്ടലില്‍ ഉണ്ടാകും. കുട്ടിയുടെ അഡ്മിഷന് എടുക്കുന്നതും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും സമ്പൂര്‍ണ പോര്‍ട്ടല്‍ വഴിയാണ്. പ്രഥമാധ്യാപകര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍, സംസ്ഥാനതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ മൊബൈലിലോ ഇ മെയിലിലോ ലഭിക്കുന്ന ഒടിപിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി മുതല്‍ ലോഗിന്‍ സാധ്യമാകുകയുള്ളു. അതുകൊണ്ടുതന്നെ “സമ്പൂര്‍ണ’ യില്‍ ഓഫീസര്‍മാര്‍ അവരവരുടെ മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും കൃത്യമാക്കേണ്ടതുണ്ടെന്ന്…
Read More