ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചു. നടുക്കുന്ന സംഭവം ഒഡീഷയിലെ ജഗത്പൂര്‍ ജില്ലയില്‍. നാട്ടുകാർ സമയോചിതമായി ഇടപെട്ടതോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു. പ്രതികളില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമന് ഒളിവിലാണ്. അറസ്റ്റിലായ പ്രതികള്‍ രണ്ടും സഹോദരന്മാരാണ്. ജഗത്പൂരിലെ ബനാഷ്ബാര ഗ്രാമത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാഗ്യധര്‍ ദാസ്, പഞ്ചാനന്‍ ദാസ് എന്നീ സഹോദരന്മാരും, സുഹൃത്ത് തുളു ബാബുവും ചേര്‍ന്ന് നിരന്തരമായി പീഡിപ്പിച്ചുവരികയായിരുന്നു. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പ്രതികള്‍ കണ്ടെത്തിയതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള പദ്ധതി മൂവരും ചേര്‍ന്ന് തയറാക്കുകയായിരുന്നു. ഇതിനായി പെണ്‍കുട്ടിയെ സ്നേഹത്തോടെ വിളിച്ചുവരുത്തിയ ശേഷം ബോധം കെടുത്തി ജീവനോടെ കുഴിച്ചുമൂടി. എന്നാല്‍ സമീപത്തുള്ളവര്‍ ഇത് കാണുകയും പെണ്‍കുട്ടിയെ തത്സമയം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ്…
Read MoreDay: July 26, 2025
മുഖ്യനെ കാത്ത്… ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ അടുത്ത മുഖ്യ പരിശീലകൻ ആരെന്ന് ഓഗസ്റ്റ് ഒന്നിനറിയാം
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ അടുത്ത മുഖ്യ പരിശീലകൻ ആരെന്ന് ഓഗസ്റ്റ് ഒന്നിനറിയാം. ഇന്ത്യൻ മുൻ താരം ഖാലിദ് ജമീൽ, ഇംഗ്ലീഷ് പരിശീലകൻ സ്റ്റീഫൻ കോണ്സ്റ്റന്റൈൻ, കിർഗിസ്ഥാൻ പരിശീലകൻ സ്റ്റീഫൻ തർക്കോവിച്ച് എന്നീ മൂന്നു പേരാണ് അന്തിമ ലിസ്റ്റിൽ ഇടംപിടിച്ചത്. 170 പേരുടെ അപേക്ഷയിൽനിന്ന് 20 പേരുടെ ചുരുക്കപ്പട്ടികയാണ് ആദ്യം തയാറാക്കിയത്. പിന്നീട് ഇന്ത്യൻ മുൻതാരം ഐ.എം. വിജയന്റെ നേതൃത്വത്തിലുള്ള സംഘം അവസാന മൂന്നു പേരുടെ പട്ടിക തയാറാക്കുകയായിരുന്നു. മുഖ്യപരിശീലകനെ തെരഞ്ഞെടുക്കുകയെന്ന ഒറ്റ അജണ്ടയോടെ ഓഗസ്റ്റ് ഒന്നിന് അടിയന്തര യോഗം ചേരും. മനോളോ മാർക്വേസ് സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് ജൂലൈ രണ്ടു മുതൽ ഇന്ത്യൻ ടീമിന് പരിശീലകനില്ലായിരുന്നു. സ്റ്റീഫൻ കോണ്സ്റ്റന്റൈൻ ഇന്ത്യൻ ഫുട്ബോളിൽ സുപരിചിതമായ പേരാണ് ലണ്ടൻ സ്വദേശിയും 62കാരനുമായ സ്റ്റീഫൻ കോണ്സ്റ്റന്റൈൻ. മുന്‍പ് രണ്ടു തവണ ദേശീയ ടീമിനെ പരിശീലിപ്പിച്ചു. ഫിഫ റാങ്കിംഗിൽ 173ൽ നിന്ന്…
Read Moreടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സില്‍ ജോ റൂട്ട് രണ്ടാം സ്ഥാനത്ത്
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ, ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് എന്ന റിക്കാര്‍ഡിലേക്കുള്ള വഴിയില്‍ ജോ റൂട്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറി (150) നേടിയ റൂട്ട്, റണ്‍ വേട്ടയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ഇന്നലെ 120 റണ്‍സില്‍ എത്തിയതോടെ രാഹുല്‍ ദ്രാവിഡ്, ജാക് കാലിസ്, റിക്കി പോണ്ടിംഗ് എന്നിവരെ പിന്തള്ളിയാണ് ജോ റൂട്ട് ഒറ്റയടിച്ച് രണ്ടാം സ്ഥാനത്തെത്തിയത്. സച്ചിനടുത്തേക്കൊരു റൂട്ട് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന സച്ചിന് തെണ്ടുല്‍ക്കറിന്റെ (15921) റിക്കാര്‍ഡ് അപ്രാപ്യമല്ലെന്നു സൂചിപ്പിച്ചായിരുന്നു ജോ റൂട്ടിന്റെ സെഞ്ചുറി. 200 ടെസ്റ്റിലെ 329 ഇന്നിംഗ്സിലാണ് സച്ചിന് ഇത്രയും റണ്‍സ് നേടിയത്. 157-ാം ടെസ്റ്റ് കളിക്കുന്ന റൂട്ട് ഇതുവരെ 286 ഇന്നിംഗ്സില്‍ ബാറ്റ് ചെയ്തു. ഇന്ത്യക്കെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാംദിനമായ ഇന്നലെ കരിയറിലെ 38-ാം…
Read Moreഗോവിന്ദച്ചാമിയെ അതീവസുരക്ഷയിൽ വിയ്യൂരിലേക്ക് മാറ്റുന്നു; ഇനി ഏകാന്തവാസം; ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ച
തൃശൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് പോകുന്നത്. അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പിടികൂടിയ ശേഷം വെള്ളായാഴ്ച വൈകുന്നേരത്തോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാർഡ്…
Read Moreട്രിവാന്‍ഡ്രം റോയല്‍സിനെ കൃഷ്ണപ്രസാദ് നയിക്കും
തിരുവന്തപുരം: കെസിഎല്‍ രണ്ടാം സീസണിലേക്കുള്ള അദാണി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിനെ കൃഷ്ണ പ്രസാദ് നയിക്കും. ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റന്‍. ബേസില്‍ തമ്പി, അബ്ദുള്‍ ബാസിത്ത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍. കൃഷ്ണപ്രസാദ് വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ചുറിയടക്കം കേരളത്തിനായി മികച്ച പ്രകടനം കഴ്ച വച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ആലപ്പി റിപ്പിള്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ തിളങ്ങിയ ബാറ്റര്‍മാരിലൊരാളാണ്. ഗോവിന്ദ് ദേവ് പൈ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളില്‍ ഒരാളാണ്. കേരള ടീമിന്റെ ഒമാന്‍ ടൂറില്‍ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ചവച്ചത്. രഞ്ജി മുന്‍ താരം എസ്. മനോജാണ് ടീമിന്റെ മുഖ്യ പരിശീലകന്. ഫിലിം ഡയറക്ടര്‍ പ്രിയദര്ശന്, ജോസ് തോമസ് പട്ടാറ എന്നിവരുടെ കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രിവാന്‍ഡ്രം ടീം. പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന ടീമിനെയാണ് ഇത്തവണ ഇറക്കുന്നതെന്ന് ടീം ഡയറക്ടര്‍ റിയാസ് ആദം പറഞ്ഞു.
Read Moreഓള് ഇന്ത്യ: ഹംപി x ദിവ്യ ലോകകപ്പ് ചെസ് ഫൈനല്‍ ഇന്നു മുതല്‍
ബറ്റുമി (ജോര്‍ജിയ): ലോക ചെസ് ബോര്‍ഡില്‍ വീണ്ടും തലയുയര്‍ത്തി ഇന്ത്യ. 2024 പുരുഷ-വനിതാ ചെസ് ഒളിമ്പ്യാഡ് സ്വര്‍ണം, 2024 പുരുഷ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡി. ഗുകേഷ് ജേതാവായത്, 2023 പുരുഷ ചെസ് ലോകകപ്പില്‍ ആര്. പ്രഗ്നാനന്ദ ഫൈനലില്‍ പ്രവേശിച്ചതും ടാറ്റ സ്റ്റീല്‍ ജയിച്ചതുമെല്ലാമായി കരുനീക്കത്തില്‍ ഇന്ത്യ ലോകത്തിന്റെ നെറുകയിലാണ്. ഈ നേട്ടങ്ങള്ക്കൊപ്പമിതാ, 2025 വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ ചരിത്രത്തില്‍ ആദ്യമായി ഓള് ഇന്ത്യ ഫൈനല്‍. ഇന്ത്യയുടെ കൗമാര വിസ്മയും ദിവ്യ ദേശ്മുഖും ഗ്രാന്‍ഡ്മാസ്റ്റര്‍ കൊനേരു ഹംപിയും ചെസ് ലോകകപ്പ് ട്രോഫിക്കായി ഇന്നു മുതല്‍ കൊമ്പുകോര്‍ക്കും. ചരിത്രത്തില്‍ ആദ്യമായാണ് വനിതാ ചെസ് ലോകകപ്പിന്റെ ഫൈനലില്‍ ഒരു ഇന്ത്യന്‍ താരം എത്തുന്നത്. സെമിയില്‍ ജയം ആദ്യം സ്വന്തമാക്കിയ 19കാരിയായ ദിവ്യ ദേശ്മുഖിന് ഈ ചരിത്രം സ്വന്തം. പിന്നാലെ ടൈബ്രേക്കറിലൂടെ സെമി ജയിച്ച് കൊനേരു ഹംപിയും എത്തിയതോടെ ഫൈനല്‍…
Read More