അ​ട​ച്ചി​ട്ടി​രു​ന്ന കെഎ​ച്ച്ആ​ർ​ഡ​ബ്ല്യു​എ​സ് വാ​ർ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീകരിച്ചതായി ബി.​ഡി.​ ദേ​വ​സി  എം​എ​ൽ​എ

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന കെഎ​ച്ച്ആ​ർ​ഡ​ബ്ല്യു​എ​സ് വാ​ർ​ഡ് അ​ടി​യ​ ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി രോ​ഗി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ബി.​ഡി.​ ദേ​വ​സി എം​എ​ൽ​എ അ​റി​യി​ച്ചു.

പേ​ വാ​ർ​ഡ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി ബി.​ഡി.​ ദേ​വ​സി എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യർ​ പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ വി​ൽ​സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ജി സ​ദാ​ന​ന്ദ​ൻ, കൗ​ണ്‍​സി​ല​ർ ഗീ​താ സാ​ബു, കെ എച്ച് ആ​ർ​ഡ​ബ്ല്യു​എ​സ് എം.​ഡി.​ അ​ശോ​ക്‌ലാ​ൽ, റീ​ജ​ണ​ൽ മാ​നേ​ജ​ർ സു​ധാ​ക​ര​പി​ള്ള, അ​സി. എ​ൻ​ജി​നീ​യ​ർ കെ.​നൗ​ഷാ​ദ് സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ വാ​ർ​ഡ് സ​ന്ദ​ർ​ശി​ച്ച് പോ​രാ​യ്മ​ക​ൾ വി​ല​യി​രു​ത്തു​ക​യും അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ 30ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഇ​ല​ക്ട്രി​ക് വ​ർ​ക്കു​ക​ൾ, പ്ലം​ന്പിം​ഗ്, ഡ്രൈ​നേ​ജ് സൗ​ക​ര്യ​ങ്ങ​ൾ, ക​ട്ടി​ലു​ക​ൾ, കി​ട​ക്ക​ക​ൾ എ​ന്നി​വ ന​വീ​ക​രി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ചു​വ​രു​ക​ൾ ടൈ​ൽ​സ് ഇ​ടു​ന്ന​തി​നാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം.​ഡി.​ അ​ശോ​ക്‌ലാ​ൽ അ​റി​യി​ച്ചു.

ആ​ഗ​സ്റ്റ് ആ​ദ്യം വാ​ർ​ഡ് രോ​ഗി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശി​വ​ദാ​സ് വാ​ർ​ഡ് തു​റ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

സാ​ണ്ട​ർ കെ. ​തോ​മ​സ് അ​നു​സ്മ​ര​ണം ഇ​ന്ന് ചാ​ല​ക്കു​ടി: സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും പ​രി​സ്ഥി​തി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന സാ​ണ്ട​ർ കെ.​തോ​മ​സ് ആ​റാ​മ​ത് അ​നു​സ്മ​ര​ണം ഇ​ന്നു വൈ​കീ​ട്ട് നാ​ലി​നു ചാ​ല​ക്കു​ടി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് ഹാ​ളി​ൽ ന​ട​ത്തും. ജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​ജി​ൻ മോ​റേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യുമെ​ന്ന് അ​നു​സ്മ​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​സി.​ആ​ഗ​സ്തി അ​റി​യി​ച്ചു

Related posts