ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സി​നെ കൃ​ഷ്ണ​പ്ര​സാ​ദ് ന​യി​ക്കും

തി​രു​വ​ന്ത​പു​രം: കെ​സി​എ​ല്‍ ര​ണ്ടാം സീ​സ​ണി​ലേ​ക്കു​ള്ള അ​ദാ​ണി ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സ് ടീ​മി​നെ കൃ​ഷ്ണ പ്ര​സാ​ദ് ന​യി​ക്കും. ഗോ​വി​ന്ദ് ദേ​വ് പൈ ​ആ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. ബേ​സി​ല്‍ ത​മ്പി, അ​ബ്ദു​ള്‍ ബാ​സി​ത്ത് എ​ന്നി​വ​രാ​ണ് ടീ​മി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ള്‍.

കൃ​ഷ്ണ​പ്ര​സാ​ദ് വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ സെ​ഞ്ചു​റി​യ​ട​ക്കം കേ​ര​ള​ത്തി​നാ​യി മി​ക​ച്ച പ്ര​ക​ട​നം ക​ഴ്ച വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ആ​ല​പ്പി റി​പ്പി​ള്‍​സി​ന് വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ തി​ള​ങ്ങി​യ ബാ​റ്റ​ര്‍​മാ​രി​ലൊ​രാ​ളാ​ണ്. ഗോ​വി​ന്ദ് ദേ​വ് പൈ ​ഏ​റ്റ​വും ശ്ര​ദ്ധേ​യ​രാ​യ യു​വ​താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ്. കേ​ര​ള ടീ​മി​ന്‍റെ ഒ​മാ​ന്‍ ടൂ​റി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു ഗോ​വി​ന്ദ് കാ​ഴ്ച​വ​ച്ച​ത്.

ര​ഞ്ജി മു​ന്‍ താ​രം എ​സ്. മ​നോ​ജാ​ണ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ന്‍. ഫി​ലിം ഡ​യ​റ​ക്ട​ര്‍ പ്രി​യ​ദ​ര്‍​ശ​ന്‍, ജോ​സ് തോ​മ​സ് പ​ട്ടാ​റ എ​ന്നി​വ​രു​ടെ ക​ണ്‍​സോ​ര്‍​ഷ്യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ട്രി​വാ​ന്‍​ഡ്രം ടീം. പു​തു​മു​ഖ​ങ്ങ​ളും പ​രി​ച​യ​സ​മ്പ​ന്ന​രും അ​ട​ങ്ങു​ന്ന ടീ​മി​നെ​യാ​ണ് ഇ​ത്ത​വ​ണ ഇ​റ​ക്കു​ന്ന​തെ​ന്ന് ടീം ​ഡ​യ​റ​ക്ട​ര്‍ റി​യാ​സ് ആ​ദം പ​റ​ഞ്ഞു.

Related posts

Leave a Comment