ബറ്റുമി (ജോർജിയ): ചരിത്രത്തില്‍ ആദ്യമായി ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടമുയർത്തി ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്. ആവേശകരമായ മത്സരത്തിൽ ഇന്ത്യയുടെ കൊനേരു ഹംപിയെ കീഴടക്കിയാണ് ദിവ്യയുടെ നേട്ടം. ടൈബ്രേക്കറിലാണ് കൊനേരു ഹംപിയെ ദിവ്യ കീഴടക്കിയത്. ശനി, ഞായർ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവന്നത്.
Read MoreDay: July 28, 2025
തൃപ്തിപ്പെടുത്തുന്ന തിരക്കഥ വരാത്തതിനാൽ ഒന്നര വർഷത്തിനു മുകളിലായി മലയാളത്തിലൊരു സിനിമ ചെയ്തിട്ടെന്ന് ജയറാം
ഒന്നര വർഷത്തിനു മുകളിലായി മലയാളത്തിലൊരു സിനിമ ചെയ്തിട്ടെന്ന് ജയറാം. എന്തുകൊണ്ട് മലയാള സിനിമ ചെയ്യുന്നില്ല എന്ന് ആളുകൾ ചോദിക്കാറുണ്ട്. മറ്റൊന്നുമല്ല, മനസിനെ 100 ശതമാനം തൃപ്തിപ്പെടുത്തുന്ന തിരക്കഥ വരാത്തതാണു കാരണം. ആ ഇടവേളകളിൽ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയായിരുന്നു. നായകതുല്യമല്ലാത്ത വേഷങ്ങളായിരുന്നു അവയെല്ലാം. നല്ല സിനിമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് ഇതെല്ലാം ചെയ്തത്.ഇപ്പോൾ ഞാനും കാളിദാസും ചേർന്നൊരു മലയാള സിനിമ ചെയ്യാൻ പോവുകയാണ്. ജൂഡ് ആന്റണി തിരക്കഥ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. അച്ഛനും മകനും ചേർന്ന് ചെയ്താൽ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപ്പോൾ തന്നെ സന്തോഷമായി. കാളിദാസിനും മലയാളത്തിലേക്ക് ഓഫറുകൾ വരുന്നുണ്ടെങ്കിലും നല്ലതൊന്നും അല്ലായിരുന്നു. അങ്ങനെ അവനും ഇത്തരത്തിലൊരു ചിത്രം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷമുണ്ട് എന്ന് ജയറാം പറഞ്ഞു.
Read Moreഹെഡ് ആൻഡ് നെക്ക് കാൻസർ; ലക്ഷണങ്ങൾ അവഗണിക്കരുത്
വായ, ചുണ്ടുകൾ, ഉമിനീർ ഗ്രന്ഥികൾ, ടോൺസിലുകൾ, വോക്കൽ കോഡുകൾ, തൈറോയ്ഡ് ഗ്രന്ഥി തുടങ്ങിയ വിവിധ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകളാണു പൊതുവായി ഹെഡ് ആൻഡ് നെക്ക് കാൻസർ വിഭാഗത്തിൽ പെടുന്നത്. കാരണങ്ങൾ ഹെഡ് ആൻഡ് നെക്ക് കാൻസറുകൾക്കു പല കാരണങ്ങൾ ഉണ്ടെങ്കിലും പുകയിലയും മദ്യപാനവുമാണ് പ്രധാന അപകടകാരികൾ. എച്ച്പിവി അണുബാധ, അൾട്രാവയലറ്റ് വികിരണങ്ങൾ, ജനിതക മാറ്റങ്ങൾ, പാരമ്പര്യം എന്നിവ മറ്റു കാരണങ്ങളാണ്. പ്രാരംഭ ലക്ഷണങ്ങൾ തുടർച്ചയായ തൊണ്ടവേദന, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, പരുക്കൻ ശബ്ദം, വിശദീകരിക്കാനാവാത്ത പനി, ഭാരം കുറയൽ, ഉണങ്ങാത്ത വ്രണങ്ങൾ, വിട്ടുമാറാത്ത ചുമ, ശബ്ദത്തിന്റെ മാറ്റങ്ങൾ, ചെവിവേദന, കഴുത്തിലെ കഴലകൾ എന്നിവ തലയിലെയും കഴുത്തിലെയും കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളാവാം. വിദഗ്ധ പരിശോധന… ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയുംപെട്ടെന്ന് ഡോക്ടറെ സമീപിക്കണം. അതേസമയം ഈ ലക്ഷണങ്ങളെല്ലാം കാൻസറിന്റേതാവണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ, ഇത്തരം സാഹചര്യത്തിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്. …
Read Moreകൊക്കയില്‍ വീണ യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി; വാഗമൺ റൂട്ടിൽ നാലു ദിവസത്തിനിടെ രണ്ടാമത്തെ അപകടം
തൊടുപുഴ: കാഞ്ഞാര്‍ – വാഗമണ്‍ റൂട്ടിലെ കുമ്പങ്കാനം ചാത്തന്‍പാറയില്‍ നിന്നു വീണ്ടും യുവാവ് കൊക്കയില്‍ വീണു. കഴിഞ്ഞ വ്യാഴാഴ്ച കൊക്കയില്‍ വീണ് വിനോദ സഞ്ചാരി മരിച്ച സ്ഥലത്തു തന്നെയാണ് മറ്റൊരു യുവാവ് വീണത്. തൊടുപുഴ വെങ്ങല്ലൂര്‍ നമ്പ്യാര്‍മഠത്തില്‍ വിഷ്ണു എസ്. നായര്‍ (34) ആണ് കൊക്കയില്‍ വീണത് 350 അടി താഴ്ചയിലേക്കുവീണ യുവാവിനെ മൂന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് പുറത്തെത്തിച്ചു. സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ, മൂലമറ്റം ഫയര്‍ഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എറണാകുളം തോപ്പുംപടി ചക്കുങ്കല്‍ റിട്ട.കെഎസ്ഇബി എന്ജനിയറായ തോബിയാസ് ചാക്കോയാണ് കഴിഞ്ഞ ദിവസം ഇവിടെ വീണു മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വിഷ്ണു ഉള്‍പ്പെടെ ഏഴംഗ സംഘം വാഗമണ്ണിനു പോകുന്ന വഴി ഇവിടെ വാഹനം നിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയ വിഷ്ണു ഇതിനിടെ…
Read Moreരാജകന്യക പ്രദർശനത്തിനെത്തുന്നു
വൈസ് കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലർ രാജകന്യക ഓഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തുന്നു. ആത്മീയ രാജൻ, രമേശ് കോട്ടയം, ഭഗത് മാനുവൽ, ആശ അരവിന്ദ്, മെറീന മൈക്കിൾ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പിൽ അശോകൻ, അനു ജോസഫ്, ഡിനി ഡാനിയൽ, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കൾ, ഷിബു തിലകൻ, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവൻ, ജെയിംസ് പാലാ എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോൺ സഹിം, ദേവിക വിനോദ്, ഫാദർ സ്റ്റാൻലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി വർഗീസ്, സോഫിയ ജെയിംസ്, ഫാദർ വർഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രൻ, ഫാദർ ജോസഫ് പുത്തൻപുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാദർ അലക്സാണ്ടർ കുരീക്കാട്ട്, ടോമി ഇടയാൽ,…
Read Moreവൈക്കത്ത് ഇരുപതുപേരുമായി പോയ വള്ളംമറിഞ്ഞു; ഒരാളെ കാണാനില്ല; മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്
വൈക്കം: കോട്ടയം വൈക്കത്ത് വള്ളംമറിഞ്ഞ് അപകടം. ചെമ്പിനു സമീപം തുരുത്തേൽ മുറിഞ്ഞപുഴയിലാണ് വള്ളംമറിഞ്ഞത്. ഇരുപത് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഒരാളെ കാണാതായി. മറ്റെല്ലാവരെയും രക്ഷപെടുത്തി. പാണാവള്ളി സ്വദേശിയായ കണ്ണനെയാണ് കാണാതായത്. ഇദ്ദേഹത്തിനായി നാട്ടുകാരും വൈക്കം അഗ്നിരക്ഷാസേനയും തിരച്ചിൽ തുടരുകയാണ്. മരണാനന്തര ചടങ്ങിനായി കാട്ടിക്കുന്നിൽനിന്ന് പാണാവള്ളിയിലേക്കു പോയ വള്ളമാണ് അപകടത്തിൽപെട്ടത്. രക്ഷപ്പെടുത്തിയവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു.
Read Moreഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ: റാംപിൽ മലയാളി മങ്കയായി ചുവട് വച്ച് രേണു സുധി; എന്തൊര് ചേലെന്ന് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് സുപരിചിതയായ താരമാണ് രേണു സുധി. കൊല്ലം സുധി എന്ന കലാകാരന്റെ ഭാര്യ എന്നതിലുപരി സമൂഹത്തിൽ തന്റേതായ ഇടം നേടാൻ രേണുവിന് സാധിച്ചിട്ടുണ്ട്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളും ഷോർട് ഫിലിമുകളുമെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രശസ്തിക്കൊപ്പംതന്നെ സൈബർ ബുള്ളിംഗുകളും പലപ്പോഴും രേണുവിനെ വേട്ടയാടുന്നുണ്ട്. ഇപ്പോഴിതാ ഐഎഫ്ഇ മിസ് കേരള മത്സരവേദിയിൽ ഷോ സ്റ്റോപ്പറായി രേണു എത്തിയ വാർത്തയാണ് വൈറലാകുന്നത്. റാംപിൽ ചുവടുവയ്ക്കുന്ന രേണുവിന്റെ പുതിയ വീഡിയോയും ചിത്രങ്ങളും പുറത്ത്. മലയാളി മങ്കയായി കസവ് കച്ചയിലാണ് രേണു എത്തിയത്. സെറ്റ് മുണ്ടും കച്ചയും ധരിച്ച രേണുവിനെ കണ്ടാൽ ആരായാലും നോക്കി നിന്നു പോകുമെന്നാണ് സൈബറിടങ്ങളിൽ കമന്റ്.
Read Moreകരിന്പാറയിൽ വീണ്ടും കൃഷിനശിപ്പിച്ച് കാട്ടാനക്കലി; പ്ലാവിന്റെ തൊലി അടർത്തി കാട്ടാനകൾ തിന്നു
നെന്മാറ (പാലക്കാട്): കരിമ്പാറ കൽച്ചാടിയിൽ കാട്ടാന വീണ്ടും കൃഷിയിടത്തിലെത്തി. കഴിഞ്ഞരാത്രി എത്തിയ കാട്ടാനകൾ പ്ലാവുകൾ തള്ളിയിട്ട് തടിയിലെ തൊലി പൂർണമായും അടർത്തി തിന്നു. കർഷകനായ എം. അബ്ബാസിന്റെ കൃഷിയിടത്തിലായിരുന്നു കാട്ടാനുടെ വിളയാട്ടം. ആദ്യമായാണ് പ്ലാവിന്റെ തൊലി അടർത്തി കാട്ടാനകൾ തിന്നുകാണുന്നതെന്ന് കർഷകർ പറഞ്ഞു. 20 കമുകുകളും ആറ് ചുവട് കുരുമുളകും കാട്ടാന കഴിഞ്ഞ രാത്രിയിൽ കൽച്ചാടിയിലെ കൃഷിയിടത്തിൽ നശിപ്പിച്ചു. മണ്ണാർക്കാട് മേഖലയിലുണ്ടായതുപോലെ റബ്ബർ മരങ്ങളുടെ തൊലിയും കാട്ടാന തിന്നുമോ എന്ന ആശങ്കയിലാണ് കർഷകർ. കരിമ്പാറ മേഖലയിൽ ശല്യക്കാരായ കാട്ടാനകളെ കാടുകയറ്റുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടെന്നും പകൽസമയത്തും വൈകുന്നേരവുമുള്ള പടക്കം പൊട്ടിക്കലിൽ ഒതുങ്ങി ഇരിക്കുകയാണ് കാട്ടാന പ്രതിരോധം. സൗരോർജ വേലി പ്രവർത്തിക്കാത്തതും തൂക്കുവേലിയുടെ നിർമാണം പൂർത്തീകരിക്കാത്തതും കാട്ടാന ശല്യം രൂക്ഷമാകാൻ കാരണമായി.
Read Moreസ്കൂളുകൾ മുഖേന വിദ്യാർഥികൾക്ക് ആധാർ; പൂർണ ആനുകൂല്യങ്ങൾ എല്ലാ കുട്ടികൾക്കും കൃത്യസമയത്ത് ലഭ്യമാക്കുക ലക്ഷ്യം; പദ്ധതി രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് യുഐഡിഎഐ
കൊല്ലം: പഠിക്കുന്ന സ്കൂൾ മുഖേന വിദ്യാർഥികൾക്ക് ആധാർ കാർഡുകൾ എടുക്കാനുള്ള സംവിധാനം രാജ്യത്തുടനീളം ഉടൻ നിലവിൽ വരും. ആധാർ നൽകുന്ന സംഘടനയായ യുണീക്ക് ഐഡന്റിറ്റി വെരിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യയുടെ (യുഐഡി ഐഎ) ഇതു സംബന്ധിച്ച് തീരുമാനം എടുത്തുകഴിഞ്ഞു. അഞ്ച് വയസ് പൂർത്തിയായിട്ടും രാജ്യത്ത് ഏഴ് കോടിയിലധികം കുട്ടികൾക്ക് ആധാർ കാർഡുകൾ ലഭിച്ചിട്ടില്ല. ഇതു പരിഹരിക്കാനാണ് യുഐഡിഎഐ അടിയന്തിര കർമ പദ്ധതി ആവിഷ്കരിക്കുന്നത്.രാജ്യത്തുടനീളമുള്ള സ്കൂളുകൾവഴി കുട്ടികളുടെ ബയോ മെട്രിക് അപ്ഡേറ്റ് പ്രക്രിയ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി ആരംഭിക്കാനാണ് തീരുമാനം. ഇതോടെ ആധാർ അപ്ഡേറ്റിന്റെ കേന്ദ്രമായി സ്കൂളുകൾ മാറും. ഇതിനായി യുഐഡിഎഐ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് വരികയാണ്. അതിലൂടെ രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂൾ പരിസരത്ത് കുട്ടികളുടെ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യാൻ കഴിയും.ആധാർ ബയോമെട്രിക് അപ്ഡേറ്റിനുള്ള നിയമങ്ങൾ അനുസരിച്ച് അഞ്ച് മുതൽ ഏഴ് വയസു വരെയുള്ള കുട്ടികൾക്ക്…
Read Moreതെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: തെരുവുനായകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമ വിദ്യാര്‍ഥിനി കീര്‍ത്തന സരിന് നല്കിയ ഹര്‍ജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാനാകുമോ എന്നതില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം നല്കാനാകുമോ എന്നതിലും തദ്ദേശ സ്വയംഭരണ വകുപ്പ് വിശദീകരണം നല്‍കും. മേയ് 31ന് ഹര്‍ജിക്കാരിക്ക് തെരുവുനായയുടെ കടിയേറ്റു. തുടര്‍ന്ന് തെരുവുനായകളെ നിയന്ത്രിക്കാന്‍ നടപടിയാവശ്യപ്പെട്ട് നെടുമങ്ങാട് മുനിസിപ്പാലിറ്റിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് തെരുവുനായകളുടെ വന്ധ്യംകരണം ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
Read More