കൊച്ചി: തെരുവുനായകളെ നിയന്ത്രിക്കാന് കര്ശന നടപടി ആവശ്യപ്പെട്ട് നല്കിയ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമ വിദ്യാര്ഥിനി കീര്ത്തന സരിന് നല്കിയ ഹര്ജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാനാകുമോ എന്നതില് സര്ക്കാര് നിലപാട് അറിയിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്നിന്ന് നഷ്ടപരിഹാരം നല്കാനാകുമോ എന്നതിലും തദ്ദേശ സ്വയംഭരണ വകുപ്പ് വിശദീകരണം നല്കും. മേയ് 31ന് ഹര്ജിക്കാരിക്ക് തെരുവുനായയുടെ കടിയേറ്റു.
തുടര്ന്ന് തെരുവുനായകളെ നിയന്ത്രിക്കാന് നടപടിയാവശ്യപ്പെട്ട് നെടുമങ്ങാട് മുനിസിപ്പാലിറ്റിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്ന്നാണ് തെരുവുനായകളുടെ വന്ധ്യംകരണം ഉള്പ്പടെയുള്ള നടപടികള്ക്ക് നിര്ദ്ദേശം നല്കണമെന്നാവശ്യപ്പെട്ട് ഹര്ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.