ബംഗളൂരു: കര്‍ണാടകയില്‍ എച്ച്ഐവി ബാധിതനായ യുവാവിനെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്നു കൊലപ്പെടുത്തി. കുടുംബത്തിനു നാണക്കേടുണ്ടാവുമെന്നു ഭയന്നാണു കൊല നടത്തിയതെന്നാണു പ്രതികളുടെ വെളിപ്പെടുത്തല്‍. കര്‍ണാടകയിലെ ചിത്ര ദുര്ഗയിലാണു സംഭവം. മല്ലികാര്‍ജുന്‍(23) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണു മല്ലികാർജുൻ. റോഡപകടത്തെത്തുടർന്നുണ്ടായ ചികിത്സയ്ക്കിടെ നടത്തിയ രക്തപരിശോധനയിലാണ് മല്ലികാർജുൻ എച്ച്ഐവി ബാധിതനെന്നു കണ്ടെത്തുന്നത്. മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനായി സഹോദിരിയും ഭർത്താവും വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ മല്ലികാർജുൻ മരിച്ചെന്ന് അറിയിച്ച് നിഷയും ഭര്‍ത്താവും തിരികെ വരികയായിരുന്നു. തന്റെ മകന്റെ അപ്രതീക്ഷിത മരണത്തെപ്പറ്റി പിതാവ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് നിഷ താനും ഭര്‍ത്താവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുന്നത്. യാത്രയ്ക്കിടയില്‍ വാഹനത്തിനുള്ളില്‍വച്ചു പുതപ്പ് ഉപയോഗിച്ച് മല്ലികാര്‍ജുനെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. മല്ലികാര്‍ജുന്‍ എച്ച്ഐവി ബാധിതനാണെന്നും പുറത്തറിഞ്ഞാൽ നാണക്കേടാണെന്നും അതുകൊണ്ടാണ് സഹോദരനെ കൊലപ്പെടുത്തിയതെന്നും നിഷ വെളിപ്പെടുത്തി. വിവരം മനസിലാക്കിയ പിതാവ് തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ കൂടുതല്‍…
Read MoreDay: July 29, 2025
ഹെഡ് ആൻഡ് നെക്ക് കാൻസർ; പുകവലി, മദ്യപാനം ഉപേക്ഷിക്കാം
ചികിത്സാരീതി കാൻസറിന്റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഹെഡ് ആൻഡ് നെക്ക് കാൻസറിന്റെ ചികിത്സാരീതി. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ വിവിധ ചികിത്സാരീതികളിൽ ഉൾപ്പെടുന്നു. ശസ്ത്രക്രിയ,കീമോ തെറാപ്പി ശസ്ത്രക്രിയ പലപ്പോഴും പ്രാഥമിക ചികിത്സാ ഉപാധിയാണ്. ടൂമർ റിസെക്ഷൻ, കഴല വിച്ഛേദിക്കൽ, പുനർനിർമാണ നടപടിക്രമങ്ങൾ എന്നിവ ചികിത്സയിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പിയും റേഡിയോതെറാപ്പിയും ഒറ്റയ്ക്കോ സംയോജിതമായോ മുഴകൾ ചുരുക്കുന്നതിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം. ഇമ്യൂണോ തെറാപ്പി, ടാർഗറ്റ് തെറാപ്പി കാൻസർ കോശങ്ങൾക്കെതിരേ ശരീരത്തിന്റെ പ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ പ്രത്യേക തന്മാത്ര വൈകല്യങ്ങൾ ലക്ഷ്യമിട്ടോ ഉള്ള ചികിത്സാ ഓപ്ഷനുകളാണ് ഇമ്യൂണോ തെറാപ്പിയും ടാർഗറ്റ് തെറാപ്പിയും. പുനരധിവാസം ഇവർക്കായുള്ള പുനരധിവാസ പ്രക്രിയയിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെന്റിസ്റ്റിക്കൽ, ഡയറ്റിഷൻ, യോഗ ട്രെയിനർമാർ, സൈക്കോളജിസ്റ്റ് എന്നിവർ…
Read Moreഓപ്പറേഷൻ സിന്ദൂർ: ‘മോദിയും ട്രംപും സംസാരിച്ചിട്ടില്ല’; എസ്. ജയശങ്കർ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ചർച്ച നടന്നിട്ടില്ലെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയ് ഒമ്പതിന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. ആക്രമണം നടന്നാൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതാണ് യാഥാർഥ്യമായതെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂറിൽ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ഇന്ത്യക്കു കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ ഈ വിഷയത്തിൽ ഇന്ത്യ ശക്തമായ നിലപാടാണ് എടുത്തത്. പാക് പൗരന്മാർക്കുള്ള വീസ നിയന്ത്രണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്നും യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
Read Moreതമിഴിൽ എന്റെ ശബ്ദത്തിന് ട്രോൾ, ഹിന്ദിയിൽ സ്വീകാര്യത: ശ്രുതി ഹാസൻ
നടിയായും ഗായികയായും ശ്രദ്ധ നേടിയ താരമാണു കമൽഹാസന്റെ മകൾ ശ്രുതി ഹാസന്. എന്നാല്‍ തുടക്കനാളുകളില്‍ തന്റെ ശബ്ദം അംഗീകരിക്കാന്‍ സിനിമ ഇന്‍ഡസ്ട്രി തയാറായിരുന്നില്ലെന്നു പറയുകയാണു ശ്രുതി ഹാസന്. തമിഴില്‍ ശബ്ദത്തിനു വലിയ ട്രോളാണു ലഭിച്ചതെന്നും അതുകൊണ്ടു തന്നെ സ്വന്തമായി ഡബ്ബ് ചെയ്യുന്നതു വളരെ കുറവായിരുന്നെന്നും ശ്രുതി പറഞ്ഞു. ശ്രുതി കേന്ദ്ര കഥാപാത്രങ്ങളിലൊരാളായി എത്തുന്ന കൂലി എന്ന രജനികാന്ത് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. വളരെ വ്യത്യസ്തമായ, ഡീപ്പ് ആയ ശബ്ദമാണ് എന്റേതെന്നായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. പിന്നീട് ഏറെ കഴിഞ്ഞാണ് സ്വന്തം ശബ്ദം തന്നെ അഭിനയിച്ച കഥാപാത്രങ്ങള്‍ക്കു നല്കാന് കഴിഞ്ഞത്. എന്നാല്‍ ഹിന്ദി സിനിമാ ഇന്‍ഡസ്ട്രിയും പ്രേക്ഷകരും എന്റെ ശബ്ദം സ്വീകരിച്ചു. ഹിന്ദിയില്‍ എന്റേതിനു സമാനമായ ശബ്ദമുള്ള നടിമാര്‍ നേരത്തെതന്നെ ഉണ്ടായിരുന്നതാകാം കാരണം. തമിഴിലെ എന്റെ തുടക്കനാളുകളില്‍ ശബ്ദത്തിന്റെ പേരില്‍ ഞാന്‍ ഒരുപാടു…
Read Moreറോഡ് അപകടത്തെ തുടർന്ന് ആശുപത്രിയിലെത്തി; രക്തപരിശോധനയിൽ എച്ച്ഐവി ബാധിതൻ; നാണക്കേട് ഭയന്ന് സഹോദരിയും ഭർത്താവും യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു
ബംഗളൂരു: കര്‍ണാടകയില്‍ എച്ച്ഐവി ബാധിതനായ യുവാവിനെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്നു കൊലപ്പെടുത്തി. കുടുംബത്തിനു നാണക്കേടുണ്ടാവുമെന്നു ഭയന്നാണു കൊല നടത്തിയതെന്നാണു പ്രതികളുടെ വെളിപ്പെടുത്തല്‍. കര്‍ണാടകയിലെ ചിത്ര ദുര്ഗയിലാണു സംഭവം. മല്ലികാര്‍ജുന്‍(23) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണു മല്ലികാർജുൻ.റോഡപകടത്തെത്തുടർന്നുണ്ടായ ചികിത്സയ്ക്കിടെ നടത്തിയ രക്തപരിശോധനയിലാണ് മല്ലികാർജുൻ എച്ച്ഐവി ബാധിതനെന്നു കണ്ടെത്തുന്നത്. മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനായി സഹോദിരിയും ഭർത്താവും വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ മല്ലികാർജുൻ മരിച്ചെന്ന് അറിയിച്ച് നിഷയും ഭര്‍ത്താവും തിരികെ വരികയായിരുന്നു. തന്റെ മകന്റെ അപ്രതീക്ഷിത മരണത്തെപ്പറ്റി പിതാവ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് നിഷ താനും ഭര്‍ത്താവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുന്നത്. യാത്രയ്ക്കിടയില്‍ വാഹനത്തിനുള്ളില്‍വച്ചു പുതപ്പ് ഉപയോഗിച്ച് മല്ലികാര്‍ജുനെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. മല്ലികാര്‍ജുന്‍ എച്ച്ഐവി ബാധിതനാണെന്നും പുറത്തറിഞ്ഞാൽ നാണക്കേടാണെന്നും അതുകൊണ്ടാണ് സഹോദരനെ കൊലപ്പെടുത്തിയതെന്നും നിഷ വെളിപ്പെടുത്തി. വിവരം മനസിലാക്കിയ പിതാവ് തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം…
Read Moreഓപ്പറേഷൻ സിന്ദൂർ; “മോദിയും ട്രംപും സംസാരിച്ചിട്ടില്ല’
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ചർച്ച നടന്നിട്ടില്ലെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയ് ഒമ്പതിന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. ആക്രമണം നടന്നാൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതാണ് യാഥാർഥ്യമായതെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂറിൽ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ഇന്ത്യക്കു കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ ഈ വിഷയത്തിൽ ഇന്ത്യ ശക്തമായ നിലപാടാണ് എടുത്തത്. പാക് പൗരന്മാർക്കുള്ള വീസ നിയന്ത്രണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്നും യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
Read Moreരാജഗർജനം-പാലക്കാടിന്റെ കഥയുമായി ഒരു ചിത്രം
പാലക്കാടിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് രാജഗർജനം എന്ന ചിത്രം. പിക്ച്ചർ പെർഫെക്റ്റ് ഫിലിം കബനി അവതരിപ്പിക്കുന്ന ഈ ചിത്രം ആർ.കെ. പള്ളത്ത് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം അയ്മനം സാജൻ തയാറാക്കുന്നു. പുലമന്തോൾ മനയിൽ, ചിത്രത്തിലെ ചില പ്രധാന രംഗങ്ങൾ ചിത്രീകരിച്ചു. തുടർന്നുള്ള ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽ ചിങ്ങമാസത്തിൽ പൂർത്തീകരിക്കും. പാലക്കാടിന്റെ ചൂരും ചൂടുമുള്ള കഥ, പുതിയൊരു അവതരണ ശൈലിയിൽ പുതുമയോടെ അവതരിപ്പിക്കുകയാണ് പാലക്കാടൻ ഭാഷ സംസാരിക്കുന്ന ചിത്രത്തിൽ, പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും അണിനിരക്കും. മലയാളത്തിലും തമിഴിലുമായി നിർമിക്കുന്ന ചിത്രം, എല്ലാ ഭാഷകളിലും റിലീസ് ചെയ്യും. കാമറ, എഡിറ്റിംഗ്- ഗോഗുൽ കാർത്തിക്, ഗാനരചന- വാസു അരീക്കോട്, കെ.ടി. ജയചന്ദ്രൻ, സ്റ്റുഡിയോ- റെഡ് ആർക് സ്റ്റുഡിയോ.
Read Moreഅതുല്യയുടെ മരണം; അസ്വാഭാവികതയില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
ജിദ്ദ: കൊല്ലം സ്വദേശി അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്നു സൂചന. ഇതു സംബന്ധിച്ച ഫോറൻസിക് ഫലം അതുല്യയുടെ ബന്ധുക്കൾക്ക് കൈമാറിയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ 19ന് പുലർച്ചെയാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് സതീഷിന്റെ പീഡനത്തെത്തുടർന്നാണ് അതുല്യ ജീവനൊടുക്കിയതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. തുടർന്ന് സഹോദരി അഖില ഷാർജാ പോലീസിൽ പരാതി നൽകി. അതേസമയം അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ചൊവ്വാഴ്ച പൂർത്തിയാകും. അതുല്യയുടെ രേഖകൾ ഭർത്താവ് സതീഷ് ഇന്ത്യൻ കോൺസുലേറ്റിന് കൈമാറി. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് സതീഷിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്നു സതീഷ്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ സതീഷിനെതിരേ കൊല്ലം ചവറതെക്കുംഭാഗം പോലീസും കേസെടുത്തിട്ടുണ്ട്.
Read Moreപത്തനംതിട്ടയിൽ ഏഴു മാസത്തിനിടെ മുങ്ങിമരിച്ചത് 28 പേര്; മരിച്ചവരിലേറെയും കൗമാരക്കാരും യുവാക്കളും
പത്തനംതിട്ട: ഏഴുമാസത്തിനിടെ ജില്ലയില്‍ മുങ്ങിമരിച്ചത് 28 പേര്. ഞായറാഴ്ച വൈകുന്നേരം കോയിപ്രം തൃക്കണ്ണപുരം പുഞ്ചയില്‍ ഫൈബര്‍ വള്ളം മറിഞ്ഞു മരിച്ചത് മൂന്നുപേരാണ്. ഇതോടെ ഫയര്‍ഫോഴ്സ് പത്തനംതിട്ട സ്റ്റേഷന് പരിധിയില്‍ 12 പേരാണ് ഇക്കൊല്ലം മരിച്ചത്. പന്തളത്ത് പുഞ്ചയില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി ഇന്നലെ മുങ്ങിമരിച്ചതോടെ കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ നാല് മുങ്ങിമരണങ്ങളാണ് ജില്ലയിലുണ്ടായത്. തിരുവല്ല സ്റ്റേഷന് പരിധിയില്‍ ഒന്‍പത്, അടൂരില്‍ മൂന്ന്, റാന്നി, കോന്നി ഒന്നു വീതം എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളുടെ പരിധിയില്‍ മരിച്ചവരുടെ എണ്ണം. ഏറെപ്പേരും നദികളിലെ കയങ്ങളിലാണു മുങ്ങിമരിച്ചത്. കാലവര്‍ഷക്കെടുതിയില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടു മരിച്ചവരുമുണ്ട്. മരിച്ചവരില്‍ നല്ലൊരു പങ്കും നീന്തല്‍ വശില്ലാത്തവരാണെന്നാണ് അഗ്നിരക്ഷാസേനയുടെ വിലയിരുത്തല്‍. നീന്തലറിയാത്ത ആരോഗ്യമുള്ള ഒരാള്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടാല്‍ മൂന്ന് മിനിട്ടിനുള്ളില്‍ രക്ഷകരെത്തിയില്ലെങ്കില്‍ ജീവന് നഷ്ടമാകാനാണു സാധ്യത. മഴക്കാലത്ത് പാടശേഖരങ്ങളിലും പുഞ്ചകളും അപകട മുനന്പുകളാകാറുണ്ട്. വെള്ളം കൂടുതലായി ഉയരുകയും ഒഴുക്കു കൂടുകയും ചെയ്യുന്നതിനാല്‍…
Read Moreപ്രണയബന്ധം; യുപിയിൽ 17കാരിയെ കൊലപ്പെടുത്തിരഹസ്യമായി കുഴിച്ചിട്ടു; അച്ഛനും സഹോദരൻമാരും പോലീസ് പിടിയിൽ
ലക്നോ: ഉത്തർപ്രദേശിൽ പ്രണയബന്ധത്തിന്റെ പേരിൽ കൗമാരക്കാരിയെ കൊലപ്പെടുത്തിയശേഷം ബന്ധുക്കൾ മൃതദേഹം രഹസ്യമായി കുഴിച്ചിട്ടു. ബാഗ്പതിലാണ് സംഭവം. 17കാരിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബത്തിലെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈൽ ഹോമിലേക്ക് അയച്ചു. 17കാരനായ ദളിത് ആൺകുട്ടിയും മുസ്ലീം സമുദായത്തിൽനിന്നുള്ള പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഈമാസം 12ന് ഇരുവരും ഹിമാചൽപ്രദേശിലേക്ക് ഒളിച്ചോടി.പെൺകുട്ടിയുടെ കുടുംബം പിന്നീട് അവരെ ഗ്രാമത്തിലേക്കു തിരികെകൊണ്ടുവന്നു. 22ന് രാത്രി പെൺകുട്ടിയെ കുടുംബം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം ഗ്രാമത്തിലെ ശ്മശാനത്തിൽ കുഴിച്ചിട്ടെന്നും പോലീസ് പറഞ്ഞു.പരാതിയെത്തുടർന്ന് പോലീസ് മൃതദേഹം പുറത്തെടുത്തു. ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തി. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയുടെ അമ്മാവൻ നൽകിയ നിർണായക വിവരങ്ങളാണ് അന്വേഷണം വഴിത്തിരിവിലെത്തിച്ചത്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, പെൺകുട്ടിയുടെ അച്ഛൻ, സഹോദരൻ, രണ്ട് പിതൃസഹോദരന്മാർ, രണ്ട് മാതൃസഹോദരന്മാർ, പ്രായപൂർത്തിയാകാത്ത ഒരു ബന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Read More