തിരുവനന്തപുരം : കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിലിൽ സുരക്ഷാവീഴ്ചയും ജീവനക്കാരുടെ ഭാഗത്തു നിന്ന് അലംഭാവവും വീഴ്ചയും ഉണ്ടായിട്ടുണ്ടെന്ന് ഉത്തരമേഖല ജയിൽ ഡിഐജി വി. ജയകുമാറിന്റെ കണ്ടെത്തൽ. സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസി. സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഭാഗത്തു വീഴ്ചയുണ്ടായി.സംഭവത്തിൽ തടവുകാരുടെയോ ജീവനക്കാരുടെയോ സഹായം ലഭിച്ചില്ലെന്ന് ജയിൽ വകുപ്പിന്റെ അനേഷണ റിപ്പോർട്ട്. ജയിൽ ഡിഐജി തയാറാക്കിയ റിപ്പോർട്ട് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യക്ക് സമർപ്പിച്ചു. ജയിലിൽ അക്രമസ ക്തനാകുന്ന ഗോവിന്ദച്ചാമിയോട് മറ്റു തടവുകാർ അകലം പാലിച്ചിരുന്നുവെന്നും അതിനാൽ രക്ഷപ്പെടാൻ മറ്റു തടവുകാർ സഹായിക്കാൻ സാധ്യത വളരെ കുറവാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ആയുധങ്ങളും സെല്ലിലും ജയിൽ വളപ്പിലും കണ്ടെത്തിയ തുണികളും എങ്ങനെ ഇയാൾ സംഘടിപ്പിച്ചുവെന്നു വ്യക്തമല്ല. മറ്റു തടവുകാർ അലക്കാൻ ഇട്ട തുണികൾ അപഹരിച്ചതാകാനാണു സാധ്യതയെന്നാണു ഡിഐജിയുടെ…
Read MoreDay: July 29, 2025
‘തെറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരാളാണു ഞാന്‍, പ്രണവിന്റെ കാര്യത്തില്‍ സംഭവിച്ചത്, വളരെ പക്വത കുറഞ്ഞ കാലത്ത് പറഞ്ഞൊരു കാര്യമാണ്’: ഗായത്രി സുരേഷ്
പ്രണവിന്റെ കാര്യത്തില്‍ സംഭവിച്ചത്, വളരെ പക്വത കുറഞ്ഞ ഒരു കാലത്ത് പറഞ്ഞ ഒരു കാര്യമാണെന്ന് ഗായത്രി സുരേഷ്. ഇപ്പോള്‍ ഞാന്‍ എന്റെ കാര്യത്തില്‍ വളരെ ഫോക്കസ്ഡ് ആണ്. കുറേ സിനിമകള്‍ ചെയ്യണമെന്നുണ്ട്. എന്റെ ഇരുപതുകളില്‍ ഞാന്‍ മെറ്റീരിയലിസ്റ്റിക് ലോകത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ കുറച്ചുകൂടി ലൈഫ് എക്സ്പ്ലോര്‍ ചെയ്യണമെന്നുണ്ട്. പൈസ വേണം, കുറെ ട്രാവല്‍ ചെയ്യണം, നല്ല ഡ്രസ് വാങ്ങണം. ഇതൊക്കെയാണ് എന്റെ ഇപ്പോഴത്തെ താത്പര്യങ്ങള്‍. ഇപ്പോള്‍ ഞാന്‍ എന്തെങ്കിലും പറയുന്നത് ആള്ക്കാര് ശ്രദ്ധിക്കണം എന്നുണ്ട്. തെറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരാളാണു ഞാന്‍. അതിന്റെ ഭാഗമായാണു തെറ്റുകള്‍ സംഭിക്കുന്നത്. ഞാന്‍ ഹോം വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഇപ്പോള്‍ സെന്സിബിള് ആയെന്ന് എല്ലാരും പറയുന്നത്. പണ്ട് പറയുന്ന കാര്യങ്ങളെക്കുറിച്ച് ശ്രദ്ധയുണ്ടായിരുന്നില്ല. ഇപ്പോഴാണ് സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകണം എന്നൊക്കെയുള്ള തോന്നല്‍ വന്നത് ഗായത്രി സുരേഷ് പറഞ്ഞു.
Read Moreനിമിഷപ്രിയ: വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു; കൂടുതൽ വിവരങ്ങൾ കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് സർക്കാർ
കോഴിക്കോട്: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. നിമിഷപ്രിയയുടെ കേസില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായതായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്നായിരുന്നു അറിയിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാവിയും വ്യക്തമാക്കി.എന്നാല്‍ ഇതുസംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല.കൂടുതൽ വിവരങ്ങൾ കിട്ടിയ ശേഷം പ്രതികരിക്കാം എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവര്ത്തകൻ സാമുവൽ ജെറോം വ്യക്തമാക്കി. വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും…
Read Moreകന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി സംഘം ഛത്തീസ്ഗഡിൽ; അന്വേഷണം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് അനൂപ്
റായ്പുർ: നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ടു ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ക്രിയാത്മകമായി ഇടപെടാൻ ബിജെപിയുടെ പ്രത്യേകസംഘം ഛത്തീസ്ഗഡിലെത്തി. ജനറൽ സെക്രട്ടറി അനൂപ് ആന്റണി, മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ കാണാൻ ശ്രമിക്കുമെന്നാണു വിവരം. സംസ്ഥാന ആഭ്യന്തരമന്ത്രിയുമായി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തി. അന്വേഷണം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് അനൂപ് പറഞ്ഞു. വ്യത്യസ്തമായ സാഹചര്യമാണു സംസ്ഥാനത്തുള്ളത്. കന്യാസ്ത്രീകളെ കാണുന്നതടക്കമുള്ള കാര്യങ്ങൾ പിന്നീടു തീരുമാനിക്കുമെന്നും അനൂപ് ആന്റണി പറഞ്ഞു. അതിനിടെ ബെന്നി ബഹനാൻ, എൻ.കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നീ പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. ഛത്തീസ്ഗഡിൽ നടക്കുന്നതു ബിജെപിയുടെ അജണ്ടയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. കന്യാസ്ത്രീകൾക്കു രാജ്യത്തു സഞ്ചാരസ്വാതന്ത്ര്യംപോലും ഇല്ലേ എന്ന് ഫ്രാൻസിസ് ജോർജും പ്രതികരണം നടത്തി.
Read Moreമാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പോയിട്ടില്ല സാർ… വൈകിയെത്തിയതിന് പുറത്തിറക്കി നിർത്തി: കോളജിലെ മണി അപ്പോൾത്തന്നെ അഴിച്ചെടുത്തു; 26 വർഷത്തിനു ശേഷം തിരികെക്കൊടുത്ത് പൂർവ വിദ്യാർഥി
പണ്ടൊക്കെ താമസിച്ച് ക്ലാസിലെത്തിയാൽ അധ്യാപകർ മിക്കപ്പോഴും കുട്ടികളെ വെളിയിൽ ഇറക്കി നിർക്കാറുള്ളത് പതിവായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ഇപ്പറഞ്ഞ വെളിയിൽ ഇറക്കി നിർത്തിൽ കലാപരിപാടികളൊന്നും നടക്കില്ല. എന്തിനേറെ ഉറച്ചൊന്ന് മിണ്ടാൻ പോലും ഇപ്പോൾ സാധിക്കില്ല. വടിയെടുത്താൽ അപ്പോൾ തന്നെ ആ ടിച്ചറുടെ സസ്പെൻഷൻ ഓർഡർ അപ്പുറത്ത് അടിക്കുന്നുണ്ടാകും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കാലം നമുക്കൊക്കെ പണ്ട് ഉണ്ടായിരുന്നു. ഉച്ച ആയാൽ വടി ഒളിപ്പിച്ച് വച്ച് കുട്ടികൾക്ക് നേരേ ചെന്ന് തല്ലുന്നൊരു വീരൻ മാഷ് എല്ലാ സ്കൂളിലും ഉണ്ടാകും. അഞ്ച് മിനിറ്റൊന്നു വൈകിയാൽ ഉച്ച വരെ ക്ലാസിനു പുറത്തായിരിക്കും സ്ഥാനം. ഇന്നത്തെ പോലെ അന്ന് സ്കൂൾ ബസും കോളജ് ബസുമൊക്കെ നന്നേ കുറവാണ്. മിക്കവരും നടന്നായിരിക്കും സ്കൂളിലും കോളജിലുമൊക്കെ എത്താറുള്ളത്. അതൊന്നും അധ്യാപകരോട് പറഞ്ഞാൽ വില പോകില്ലായിരുന്നു. ഇപ്പോഴിതാ 26 വർഷം മുൻപ് കോളജിൽ താമസിച്ച് വന്നതിന്…
Read Moreഅമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിന്മാറണമെന്ന് നടി മല്ലിക സുകുമാരന്‍
അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടന് ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരന്‍. ആരോപണ വിധേയന് മാറിനില്‍ക്കുകയാണു വേണ്ടത്. ബാബുരാജ് മത്സരിച്ചാല്‍ പല സംശയങ്ങള്‍ക്കും ഇടവരും. മടുത്തിട്ടാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയത്. എല്ലാ പ്രശ്നങ്ങളിലും ലാലിന്റെ പേര് വലിച്ചിഴക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമ്മൂട്ടിയോ ഇല്ലെങ്കില്‍ പ്രവര്‍ത്തന ഫണ്ട് പോലും ലഭിക്കില്ല. തങ്ങള്‍ തെറ്റു കണ്ടാല്‍ തുറന്നുപറയും. അതിനാല്‍ താനും മകനും അമ്മയ്ക്ക് അപ്രിയരാണെന്നും മല്ലികാ സുകുമാരന്‍ സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, രവീന്ദ്രന് എന്നിവര്‍ മത്സരിക്കും. ആരോപണ വിധേയരായവര്‍ മാറിനില്‍ക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രനും പറഞ്ഞിരുന്നു. സംഘടനയുടെ മാഹാത്മ്യം മനസിലാക്കി മൂല്യമുള്ളവര്‍ രംഗത്തുവരണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോപണ വിധേയര്‍ക്കും മത്സരിക്കാമെന്നാണ് സംഘടന…
Read Moreഎച്ചൂസ് മീ… ഇന്ന് രാത്രി അവരെ മൂവരേയും ഞാൻ വിളിക്കും; അവരുടെ തീരുമാനം പോലെ കാര്യങ്ങൾ; പ്രസിഡന്റ് സ്ഥാനം ആഗ്രഹിച്ചില്ല; രാഷ്ട്രദീപികയോട് മനസ് തുറന്ന് ജഗദീഷ്
കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍നിന്ന് നടന് ജഗദീഷ് പിന്മാറിയേക്കുമെന്നു സൂചന. “അമ്മയില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും സുരേഷ്ഗോപിയോടുമൊക്കെ ചോദിച്ച ശേഷമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന് കൊടുത്തത്. ഒരു മത്സരത്തിന് എനിക്ക് താല്പര്യമില്ലായിരുന്നു. ഏകകണ്ഠമായ തെരഞ്ഞെടുപ്പായിരിക്കുമെന്നാണു ധരിച്ചത്. മമ്മൂട്ടി ഇപ്പോള്‍ ചെന്നൈയിലും മോഹന്‍ലാല്‍ ജപ്പാനിലുമാണ്. സുരേഷ്ഗോപി പാര്‍ലമെന്റ് മീറ്റിലുമാണ്. ഇന്ന് രാത്രി മൂന്നു പേരുമായി ചര്‍ച്ച ചെയ്യും. അവര്‍ മൂവരും സമ്മതിച്ചാല്‍ പത്രിക പിന്‍വലിക്കും’- നടന് ജഗദീഷ് “രാഷ്ട്രദീപിക’യോടു പറഞ്ഞു. “2021 ല്‍ ഞാന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരുന്നു. അന്ന് രണ്ട് വനിതകള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരട്ടെയെന്ന് ഇന്നസെന്റ് ചേട്ടനും മോഹന്‍ലാലും പറഞ്ഞതനുസരിച്ച് പത്രിക പിന്‍വലിച്ചു. സംഘടനയില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതലായി ഉണ്ടാവണം. അതാണ് എന്റെ ആഗ്രഹം. മത്സരത്തില്‍നിന്ന് പിന്മാറുകയാണെങ്കില്…
Read Moreഓവലില്‍ കണ്ണും നട്ട്…
മാഞ്ചസ്റ്റർ: ഇന്നിംഗ്സ് തോൽവിയോ പൊരുതി തോൽക്കുമോ?. നാലാം ടെസ്റ്റിൽ അഞ്ചാം ദിനം ബാറ്റിംഗിനിറങ്ങുന്പോൾ ഇന്ത്യൻ ടീമിനു മുന്നിലുണ്ടായിരുന്ന ചോദ്യമിതായിരുന്നു. എന്നാൽ വീരോചിത ബാറ്റിംഗ് പുറത്തെടുത്ത രവീന്ദ്ര ജഡേജ (107), വാഷിംഗ്ടണ്‍ സുന്ദർ (101) സഖ്യത്തിന്റെ പോരാട്ടത്തിനു മുന്നിൽ സ്റ്റോക്സിനും സംഘത്തിനും മറുപടിയില്ലാരുന്നു. മത്സരം സമനിലയ്ക്ക് കൈകൊടുത്തു പിരിഞ്ഞു. അഞ്ചാം മത്സരത്തിനിറങ്ങുന്പോൾ വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. പരന്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ഓവലിൽ വ്യാഴാഴ്ചയാണ് അഞ്ചാം മത്സരം. ഇന്ത്യക്ക് പോയിന്റ് നേട്ടം: നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ നേടിയ വീരോചിത സമനില പരന്പരയിൽ ഇന്ത്യയുടെ സാധ്യത നിലനിർത്തുക മാത്രമല്ല ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് റാങ്കിംഗിൽ പോയിന്റ് മെച്ചപ്പെടുത്തുകയും ചെയ്തു. ഇന്ത്യ 12 പോയിന്റിൽ നിന്ന് 16 പോയിന്റിലേക്ക് മുന്നേറി നാലാം സ്ഥാനം നിലനിർത്തി. നിലവിൽ 26 പോയിന്റുള്ള ഇംഗ്ലണ്ട്, ലോർഡ്സ് ടെസ്റ്റിനിടെ നടത്തിയ സ്ലോ ഓവർ റേറ്റ് നിയമലംഘനത്തിന്…
Read Moreഅതിജീവനത്തിന്റെ ചുഴലിയിലേക്കു വലിച്ചെറിയല്ലേ
കേരളത്തിന്റെ ഉള്ളുപൊട്ടിയ ദുരന്തം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു. അതിനിടെ ചുറ്റുമുള്ള ലോകത്തു പലതും സംഭവിച്ചു. ഭൂമിയിൽ ജീവിതം മുന്നോട്ടുതന്നെ പോകുന്നു. പക്ഷേ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായിരുന്ന മനുഷ്യർ ഇപ്പോഴും വിറങ്ങലിച്ചുനിൽക്കുകയാണ്. ഉള്ളിലും പുറത്തുമേറ്റ ആഘാതം അവരെ അത്രമാത്രം ഉലച്ചിരിക്കുന്നു. കഴിഞ്ഞ 365 ദിവസവും അവരുടെയുള്ളിൽ പൊട്ടിയ ഉരുളുകൾ ഒരു യന്ത്രമാപിനിക്കും അളക്കാനാകുന്നതല്ല. ഹൃദയം പിളർക്കുന്ന ഓർമകൾ അവരെ ആ ദുരന്തദിനത്തിലേക്ക്, അതിനു മുന്‍പുണ്ടായിരുന്ന സന്തോഷദിനങ്ങളിലേക്ക് ആഞ്ഞാഞ്ഞ് വലിക്കുകയാണ്. മറുവശത്ത്, കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെട്ട അവർ അതിജീവനത്തിനായി മുന്നോട്ട് ആഞ്ഞുവലിക്കുന്നു. കൈത്താങ്ങാകേണ്ട, കൈപിടിച്ചു മുന്നോട്ടു നടത്തേണ്ട ഭരണകൂടങ്ങൾ എന്തൊക്കെയോ ചെയ്തെന്നു വരുത്തി നിസംഗതയിലാണ്. ഇരകളെന്നു വിളിക്കപ്പെടുന്നവർ അകത്തും പുറത്തുമേറ്റ ആഘാതത്തെ മറികടക്കാനാകാതെ നിന്നിടത്തുതന്നെ നിൽക്കുന്നു. ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ ഉറവകൾ വറ്റിയിട്ടില്ലെന്നു കേരളം തെളിയിച്ചുകഴിഞ്ഞതാണ്. സഹായങ്ങൾ പ്രവഹിച്ചു. ദുരിതാശ്വാസനിധിയിൽ കോടികൾ കുമിഞ്ഞു. നിരവധി…
Read Moreകെസിഎല്‍ സീസണ് 2 മത്സരക്രമം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ സമ്പൂര്‍ണ മത്സരക്രമം പ്രഖ്യാപിച്ചു. ദിവസവും രണ്ട് മത്സരങ്ങള്‍ വീതമാണു നടക്കുക. ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ ആറിനു നടക്കുന്ന ഗംഭീര ഫൈനലോടെ സമാപിക്കും. ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സ് എന്നീ പ്രമുഖ ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസമായ ഓഗസ്റ്റ് 21ന് രണ്ടു മത്സരങ്ങള്‍ അരങ്ങേറും. ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന ആദ്യ മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്സ് കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിനെ നേരിടും. തുടര്‍ന്ന് വൈകുന്നേരം 7.45ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്സുമായി ഏറ്റുമുട്ടും. സെപ്റ്റംബര്‍ നാലുവരെ നീളുന്നതാണ് ലീഗ് ഘട്ട മത്സരങ്ങള്‍. ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് പട്ടികയില്‍…
Read More