കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം റെയില്‍വേ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നു. സ്റ്റേഷന് നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും. സോളാര്‍ പാടത്തിനു സമീപത്തായാണു റെയില്‍വേ സ്റ്റേഷന് നിര്‍മിക്കുക. റെയില്‍വേ സ്റ്റേഷന് പൂര്‍ത്തിയാകുന്നതോടെ ട്രെയിനില്‍ എത്തുന്നവര്‍ക്കു ടാക്സികളെ ആശ്രയിക്കേണ്ടെന്ന പ്രത്യേകതയുമുണ്ട്. സ്റ്റേഷന് കെട്ടിടവും മുഴുനീള ഹൈ ലെവല്‍ പ്ലാറ്റ്ഫോം, ഫുട്ട്ഓവര്‍ ബ്രിഡ്ജ്, പ്ലാറ്റ്ഫോമുകളിലേക്ക് ലിഫ്റ്റ് കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ റെയില്‍വേ സ്റ്റേഷനായിരിക്കും നിർമിക്കുകയെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. സിംഗ് ബെന്നി ബെഹനാന് എംപിയെ രേഖാമൂലം അറിയിച്ചു. വിമാനത്താവളത്തിലെ പുതിയ കാര്‍ഗോ വില്ലേജ് നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷനു സമീപത്താണ്. റെയില്‍വേ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തുനിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കാര്‍ഗോ റെയില്‍ മാര്‍ഗം കുറഞ്ഞ ചെലവില്‍ എത്തിച്ചു വിമാനങ്ങളില്‍ കയറ്റി അയയ്ക്കാമെന്നതു കയറ്റിറക്കുമതിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. വിമാനത്താവളത്തിലെ കാര്‍ഗോ കയറ്റുമതി വര്‍ധിക്കുന്നതോടെ പ്രത്യേക കാര്‍ഗോ വിമാനങ്ങള്‍ വരെ എത്തിച്ചേരാനുള്ള സാധ്യതകളാണു തുറക്കുന്നത്.…
Read MoreDay: July 31, 2025
മറ്റുള്ളവർ പറയുന്നതുകേട്ട് നമ്മളെ മാറ്റരുത്, ഞാൻ പ്രൊഡ്യൂസറായാൽ അങ്ങനെ ചെയ്യില്ലെന്ന് നിത്യാമേനോൻ
സന്ദീപ് റെഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പരിറ്റ് എന്ന സിനിമയിൽ നിന്നു ദീപിക പദുകോൺ പിന്മാറിയത് വലിയ ചർച്ചയായിരുന്നു. എട്ട് മണിക്കൂർ മാത്രം വർക്ക് എന്ന നിബന്ധനകളുൾപ്പെടെ മുന്നോട്ടു വച്ചതാണ് ദീപികയും സന്ദീപ് റെഡ്ഡി വാങ്കയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകാൻ കാരണമെന്നാണു പുറത്തുവന്ന റിപ്പോർട്ടുകൾ. ദീപികയുടെ ഈ നിബന്ധനയെ പിന്തുണച്ചവരും എതിർത്തവരും ഏറെയാണ്. ഇതേക്കുറിച്ചു സംസാരിക്കുകയാണിപ്പോൾ നിത്യ മേനോൻ. ബോളിവുഡിൽ സമയക്രമം അനിവാര്യമാണ്. അവർ 12 മണിക്കൂർ വർക്ക് ചെയ്യും. അത് വളരെ കൂടുതലാണ്. അതിനുമുമ്പ് ഒന്നര മണിക്കൂർ മേക്കപ്പുണ്ട്. അതു കഴിഞ്ഞ് പിന്നെയും ഒരു മണിക്കൂർ. ആകെ 14-15 മണിക്കൂർ അങ്ങനെ ചെലവഴിക്കണം. അത് നല്ലതല്ല- നിത്യ പറയുന്നു. കരിയറിലെ അനുഭവങ്ങളും നിത്യ മേനോൻ പങ്കുവെച്ചു. തുടക്കകാലത്ത് സെറ്റിൽ ഏറെ നേരെ കാത്തിരിക്കേണ്ടി വന്നതായി നിത്യ പറയുന്നു. ഞാൻ ഒരു പ്രൊഡ്യൂസറായാൽ കറക്ട് സമയം എല്ലാവരോടും…
Read Moreസാമൂതിരിചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി
തിരുവനന്തപുരം: മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള-കുട്ടോത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതം കൊത്തിവച്ചിരിക്കുന്നത്. കാലം സൂചിപ്പിക്കാത്ത ഈ വട്ടെഴുത്തുലിഖിതം ലിപിശൈലിയുടെ അടിസ്ഥാനത്തിൽ 12-13 നൂറ്റാണ്ടിലേതാണെന്ന് കണക്കാക്കുന്നു. ‘ആവള’ എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്തിന്റെ അക്കാലത്തെ പേര് ‘അകവള’ എന്നായിരുന്നുയെന്ന് ലിഖിതത്തിൽനിന്നറിയാം. അകവളയിലെ അധികാരരായിരുന്ന കേളിത്തനും അദ്ദേഹത്തിന്റെ ഇളയ സഹോദരനും ചേർന്ന് ക്ഷേത്രം നിർമിച്ചതായാണ് രേഖാ പരാമർശം. മാനവിക്രമ രാജാവിന്റെ കീഴ്പടൈ നായരായിരുന്നു സഹോദരൻ എന്നും രേഖയിൽ പറയുന്നു. സാമൂതിരിയുടെ ഉപസേനാധിപനായിരുന്നു അദ്ദേഹമെന്നു കരുതാം. ഇതു കൂടാതെ മറ്റൊരു ലിഖിതവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രം നിർമിച്ചവർ അമ്പലത്തിൽ നടത്തിയ ചില ഏർപ്പാടുകളാണ് ഈ ലിഖിതത്തിലുള്ളത്. ഒരു ശിലാപാളിയുടെ ഇരുവശങ്ങളിലുമായി വട്ടെഴുത്ത് ലിപിയിൽത്തന്നെയാണ് ഈ രേഖയുമുള്ളത്. പുരാവസ്തു വകുപ്പിലെ കോഴിക്കോട് പഴശിരാജാ മ്യൂസിയം…
Read Moreതെരഞ്ഞെടുപ്പിനു മുമ്പ് അമ്മയിൽ തിരുകിക്കയറ്റലും വെട്ടിമാറ്റലും
കൊച്ചി: താരസംഘടനയായ അമ്മയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് അനധികൃത അംഗത്വം. അല്‍ത്താഫ് മനാഫ്, അമിത് ചക്കാലക്കല്‍, വിവിയ ശാന്ത്, നീത പിള്ള എന്നിവര്‍ക്കാണ് അംഗത്വം നല്‍കിയത്. എന്നാല്‍ അംഗത്വം നല്കാന് അഡ്ഹോക്ക് കമ്മിറ്റിക്ക് അധികാരമില്ല. അതേസമയം ഓണററി അംഗമായ കമലഹാസന് വോട്ടില്ല. ഐ.എം. വിജയന്, സതീഷ് സത്യന് എന്നിവരുടെ പേരുകളും പട്ടികയില്‍ ഇല്ല.
Read Moreഅമ്മ തെരഞ്ഞെടുപ്പ്; മത്സരത്തില്‍നിന്ന് ജഗദീഷ് പിന്മാറി; ശ്വേതാ മേനോന് സാധ്യതയേറി
കൊച്ചി: താരസംഘടന അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്നും നടന് ജഗദീഷ് പിന്മാറി. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്ന ജഗദീഷ് ദൂതന് മുഖേന ഇന്ന് രാവിലെ പത്രിക പിന്‍വലിക്കുന്ന വിവരം അറിയിക്കുകയായിരുന്നു. മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. വനിത പ്രസിഡന്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് ജഗദീഷ് പിന്മാറിയത്. മോഹന്‍ലാലും മമ്മൂട്ടിയും സമ്മതിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് നടന് രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രന് വ്യക്തമാക്കി. വനിത പ്രസിഡന്റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്റെ സാധ്യതയേറി. ശ്വേത ജയിച്ചാല്‍ അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് എന്ന പദവിയും ഇവരെ തേടിയെത്തും. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ശ്വേത മേനോന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്,…
Read Moreഭയന്നിട്ടോ,അതോ ചട്ടുകമോ?
ജാമ്യത്തിനുപോലും അർഹതയില്ലാതാക്കി ദുർഗ് സെൻട്രൽ ജയിലിൽ അടച്ചിരിക്കുന്ന രണ്ട് ആർദ്രഹൃദയങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കേന്ദ്രത്തിലും ഛത്തീസ്ഗഡിലും ഭരണത്തിനു നേതൃത്വം നൽകുന്ന ബിജെപിയോടു ഞങ്ങൾ പറയുന്നു; രാജ്യത്ത് ക്രൈസ്തവവേട്ടയ്ക്കു നിങ്ങൾ നൽകുന്ന പിന്തുണ ഹീനവും മനുഷ്യത്വരഹിതവും ഭരണഘടനാവിരുദ്ധവുമാണ്. നിങ്ങളെ നിയന്ത്രിക്കുന്നവരുടെ വികൃതമുഖം ലോകം മുഴുവൻ കാണുന്നുണ്ട്. വർഗീയവിഷം വമിപ്പിച്ച് സത്യവും നീതിയും കുഴിച്ചുമൂടാൻ കയറൂരി വിട്ടിരിക്കുന്നവരെ എത്രയും പെട്ടെന്നു തളയ്ക്കുക. ഒരു കുടുംബത്തിന്റെ പട്ടിണിയകറ്റാൻ, അവർക്കൊരു വരുമാനമാർഗം തെളിക്കാൻ മനുഷ്യത്വത്തിന്റെ പേരിൽ പരിശ്രമിച്ച രണ്ടു കന്യാസ്ത്രീമാരുടെ മുഖമടിച്ചു പൊളിക്കുമെന്ന് ആക്രോശിക്കുന്ന ബജ്രംഗ്ദൾ നേതാവിനെ നിങ്ങൾക്കു ഭയമാണോ, അതോ അവർ നിങ്ങളുടെ ചട്ടുകമാണോ? ഛത്തീസ്ഗഡിൽ ബിജെപി നേതാവ് വിഷ്ണുദേവ് സായിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ നിയന്ത്രിക്കുന്നത് ബജ്രംഗ്ദളാണെന്നു വരുന്നത് രാജ്യത്തിനുതന്നെ അപമാനകരമാണ്. കന്യാസ്ത്രീമാരിൽ ബജ്രംഗ്ദൾ ആരോപിച്ച നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും തെളിയിക്കുന്നതിനാവശ്യമായ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടാണോ അവരെ നിങ്ങൾ കൊടുംകുറ്റവാളികളാക്കി ജയിലിലടച്ചിരിക്കുന്നതും…
Read More24 കോച്ചുകളുള്ള വന്ദേ സ്ലീപ്പർ ട്രെയിൻ പുറത്തിറക്കാൻ റെയിൽവേ; വേരിയന്റിന്റെ രൂപകൽപ്പന അന്തിമ ഘട്ടത്തിൽ
കൊല്ലം: അടുത്ത വർഷം അവസാനത്തോടെ 24 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇതിന്റെ നിർമാണം.24 കോച്ച് വേരിയന്റിന്റെ രൂപകൽപ്പന അന്തിമ ഘട്ടത്തിലാണ്. മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്ന ഈ വേരിയന്റ് ദീർഘദൂര റൂട്ടുകളിൽ പകൽ സർവീസായി വിന്യസിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 2026 അവസാനത്തോടെ ആദ്യത്തെ 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കും. ഇത്തരത്തിലുള്ള 50 ട്രെയിനുകൾ നിർമിക്കാനാണ് റെയിൽ മന്ത്രാലയം ഐസിഎഫിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്.ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് ഇന്ത്യ നിർമിക്കുന്ന 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ നിന്ന് അൽപ്പം വ്യത്യസ്ഥമായിരിക്കും പുതിയ ട്രെയിനുകൾ. നിലവിലുള്ള വന്ദേ ഭാരത് ചെയർ കാറിലും 16 കോച്ചുകളുള്ള സ്ലീപ്പറുകളിലും ഓരോ കോച്ചിലും രണ്ട് ടോയ്ലറ്റുകൾ വീതമാണുള്ളത്. എന്നാൽ പുതിയ 24 കോച്ചുള്ള…
Read Moreഅനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ ഓർമകൾക്ക് ഇന്ന് 45 വയസ്
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രതിഭാശാലിയും പ്രശസ്തനും ജനപ്രിയനുമായ അനശ്വരഗായകൻ മുഹമ്മദ് റാഫിയുടെ ഓർമകൾക്ക് ഇന്ന് 45 വർഷം. ഹാജി അലി മുഹമ്മദിന്റെയും അല്ലാഹ് റഖീ ബായിയുടെയും അഞ്ചാമത്തെ മകനായി 1924 ഡിസംബർ 24ന് പഞ്ചാബിലെ അമൃത്സർ ജില്ലയിലെ കോട്ല സുൽത്താൻ സിംഗ് എന്ന ഗാമത്തിലായിരുന്നു റാഫിയുടെ ജനനം. 1980 ജൂലൈ 31ന് ഹൃദയാഘാതത്തെത്തുടർന്ന് ഇതിഹാസ ഗായകൻ മുഹമ്മദ് റാഫി ഈ ലോകത്തോടു വിടപറഞ്ഞു. ഫീക്കോ എന്ന വിളിപ്പേരുള്ള റാഫി തന്റെ നാടായ കോട്ല സുൽത്താൻ സിംഗ് വീഥികളിൽ അലഞ്ഞുതിരിഞ്ഞ ഫക്കീറിന്റെ കീർത്തനങ്ങൾ അനുകരിച്ചു പാടുമായിരുന്നു. പ്രശസ്ത സംഗീതഞ്ജരായ ഉസ്താദ് അബ്ദുൾ വാഹിദ് ഖാൻ, ഉസ്താദ് ഗുലാം അലി ഖാൻ എന്നിവരുടെ കീഴിലാണ് റാഫി ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്. ഒരു ദിവസം റാഫിയും റാഫിയുടെ സഹോദരീഭർത്താവായ ഹമീദും സൈഗാളിന്റെ സംഗീതപരിപാടി കേൾക്കാൻ പോയി. വൈദ്യുതി തടസം കാരണം സൈഗാൾ…
Read Moreകന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രധാനമന്ത്രിയുമായി അമിത് ഷാ ചർച്ച നടത്തിയെന്നു റിപ്പോർട്ട്; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോടു വിവരം തേടി
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിൽ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ച നടത്തിയതായി റിപ്പോർട്ട്. വിഷയത്തിൽ കേരളത്തിലെ എംപിമാര്‍ നല്കിയ കത്ത് പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് അമിത് ഷാ വിവരം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങളും ബുധനാഴ്ച ജാമ്യം ലഭിക്കാതിരുന്നതിന്റെ വിശദാംശങ്ങളും തേടിയിട്ടുണ്ട്. നേരത്തെ, എന്‍.കെ. പ്രേമചന്ദ്രന് അടക്കമുള്ള എതാനും എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ വച്ച് അമിത്ഷായുമായി സംസാരിച്ചിരുന്നു. യുഡിഎഫ് എംപിമാര്‍ ഇന്ന് ഉച്ചയ്ക്ക് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Read Moreഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവം: പാലോട് രവിയോടു മാപ്പുപറഞ്ഞ് കോൺഗ്രസ് പ്രാദേശിക നേതാവ്
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് പാലോട് രവിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് എ. ജലീല്‍ പാലോട് രവിയോടു മാപ്പ് പറഞ്ഞു. ഇന്നുരാവിലെ പാലോട് രവിയുടെ വീട്ടിലെത്തിയാണ് മാപ്പുപറഞ്ഞത്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് മുന്‍പാകെ മനഃസാക്ഷിക്കനുസരിച്ച് മൊഴി നല്കുമെന്നു ജലീല്‍ പറഞ്ഞു. ഫോണ്‍ സംഭാഷണം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം പാലോട് രവിയില്‍ നിന്നു രാജിവാങ്ങി. അദ്ദേഹം രാജിവച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നേതൃത്വം അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നിയോഗിച്ചിരുന്നു. ഇന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തിരുവനന്തപുരം ഡിസിസി ഓഫീസിലെത്തി ജലീലില്‍ നിന്നു വിശദീകരണം തേടും. ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് പാലോട് രവിയും കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറ്റ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും വിശദമായ…
Read More