തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിന് ആത്മാര്‍ഥമായി ഇടപെടുന്നതു ബിജെപി മാത്രമാണെന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. ബാക്കിയുള്ളവര്‍ അവരെ ജയിലിലിടാനാണു ശ്രമിക്കുന്നത്. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് എംപി ഈ വിഷയത്തില്‍ പ്രതികരിച്ചോ എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശാനുസരണം അനൂപ് ആന്റണി ഛത്തീസ്ഗഡിലെ വിഷയത്തില്‍ കന്യാസ്ത്രീകളുടെ മോചനത്തിനായി പരിശ്രമിക്കുകയാണ്. ഛത്തീസ്ഗഡിലെ ഭരണകൂടവുമായി നല്ല ബന്ധമുള്ളയാളാണ് അനൂപ് ആന്റണിയെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ നല്കിയതുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയതെന്നും അതില്‍ വീഴ്ച വരുത്തിയത് ആരെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. ഛത്തീസ് ഗഡിലെ വിഷയം യാഥാര്‍ഥ്യം എന്താണെന്ന് ക്രൈസ്തവരെ ബോധ്യപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്ക്കുമറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read MoreDay: July 31, 2025
ലോകത്തെ വിറപ്പിച്ച് ഭൂകന്പവും സുനാമിയും
ടോക്കിയോ: ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും ശക്തമായ ഭൂകന്പങ്ങളിലൊന്ന് റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായതിനെത്തുടർന്ന് പസഫിക് സമുദ്രത്തിന്റെ തീരത്തുടനീളം സുനാമി മുന്നറിയിപ്പു പുറപ്പെടുവിക്കുകയും ജനങ്ങളെ ഒഴിപ്പിച്ചു മാറ്റുകയും ചെയ്യേണ്ടിവന്നു. റഷ്യയിലെ കാംചട്ക പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് 11.25നുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 8.8 തീവ്രതയാണു രേഖപ്പെടുത്തിയത്. റഷ്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ സുനാമി അനുഭവപ്പെട്ടെങ്കിലും വ്യാപകമായ നാശനഷ്ടമുണ്ടായില്ല. റഷ്യയിൽ കുറച്ചുപേർക്കു പരിക്കേറ്റിട്ടുണ്ട്. പരിഭ്രാന്തി മൂലമാണ് പലർക്കും പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. ജപ്പാനിൽ സുനാമി മുന്നറിയിപ്പു പ്രദേശത്തുനിന്ന് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവേ ഒരു അന്‍പത്തിയെട്ടുകാരി മരിച്ചതൊഴിച്ചാൽ മറ്റ് ആളപായമില്ല. കംചട്ക പ്രദേശത്ത് പെട്രോപാവ്ലോവ്സ്ക്-കാംചട്സ്കി നഗരത്തിൽനിന്ന് 119 കിലോമീറ്റർ അകലെ സമുദ്രത്തിൽ 19.3 കിലോമീറ്റർ ആഴത്തിലാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. രേഖപ്പെടുത്തപ്പെട്ടതിൽവച്ച് ലോകത്തുണ്ടാകുന്ന ആറാമത്തെ ശക്തിയേറിയ ഭൂകന്പമാണിത്. റഷ്യ, ജപ്പാൻ, യുഎസിന്റെ പടിഞ്ഞാറൻ തീരപ്രദേശം, ഹവായ് (യുഎസ്), അലാസ്ക (യുഎസ്), ഗുവാം (യുഎസ്), മൈക്രോനേഷ്യ, ഫിലിപ്പീൻസ്,…
Read Moreസ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പരിശോധിക്കാതെ; കോഴിമുക്ക് ഗവൺമെന്റ് എല്‍പി സ്കൂളിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി രക്ഷിതാവും മക്കളും
എടത്വ: വര്‍ഷങ്ങള്‍ പഴക്കമുള്ള സ്കൂള്‍ കെട്ടിടം പരിശോധിക്കാതെ അധികൃതര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് സ്കൂളിന് മുന്പില് രക്ഷിതാവിന്റെയും മക്കളുടെയും കുത്തിയിരിപ്പ് സമരം. ഞങ്ങളുടെ ജീവന് വിലയില്ലേ അധികാരികളേ എന്ന ബോര്‍ഡുമായാണ് കുട്ടികള്‍ സമരത്തില്‍ പങ്കെടുത്തത്. കോഴിമുക്ക് ഗവ. എല്‍പി സ്കൂളിലെ നിലംപൊത്താറായ ഓടുമേഞ്ഞ കെട്ടിടത്തിനെതിരേയാണ് രക്ഷിതാവിന്റെയും മക്കളുടെയും പ്രതിഷേധ സമരം അരങ്ങേറിയത്.അധികാരികള്‍ പരിശോധിക്കാതെ തന്നെ അധ്യയന വര്‍ഷാരംഭത്തില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് രക്ഷിതാവും സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റുമായ കോഴിമുക്ക് കിഴക്കേപ്പറമ്പില്‍ റെജിമോന് പരാതിപ്പെടുന്നത്. കാലപ്പഴക്കത്താല്‍ ഓടുമേഞ്ഞ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണിരുന്നു. അടർന്നുവീണ ഭാഗത്തെ ഓടുകള്‍ പൊട്ടിയകന്ന നിലയിലാണ്. സീലിംഗ് അടര്‍ന്ന ഭാഗത്തെ ഓടുകള്‍ മാത്രമാണ് കാണുന്നത്. ബാക്കി ഭാഗങ്ങള്‍ ഇതിലും ദയനീയമാണെന്നും രക്ഷിതാവ് പറയുന്നു. അര നൂറ്റാണ്ടിന് മുന്‍പാണ് കെട്ടിടം സ്ഥാപിച്ചത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ കെട്ടിടത്തിന്റെ ഓട് പൊളിച്ച് മാറ്റിയിടുന്നത് പതിവാണ്. എന്നാല്‍ ഈ…
Read Moreസ്റ്റോക്സ്, ആര്‍ച്ചര്‍ ഇല്ല ; ഇംഗ്ലണ്ടിനെ ഒല്ലി പോപ്പ് നയിക്കും
ലണ്ടന്‍: ഇന്ത്യക്കെതിരേ ഇന്നാരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ൽസ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്, പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എന്നിവരെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. വലതു തോളിലെ പരിക്കിനെത്തുടര്‍ന്നാണ് സ്റ്റോക്സിനെ അഞ്ചാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കിയതെന്ന് ഇസിബി അറിയിച്ചു. സ്റ്റോക്സിനു പകരം ഒല്ലി പോപ്പാണ് ഇംഗ്ലണ്ടിനെ നയിക്കുക. നാലു മത്സരങ്ങളിലായി 140 ഓവര്‍ എറിഞ്ഞ സ്റ്റോക്സ് 17 വിക്കറ്റ് നേടിയിരുന്നു. ആന്ഡേഴ്സണ് – തെണ്ടുല്‍ക്കര്‍ ട്രോഫി പരമ്പരയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്റ്റോക്സിനാണ്. രണ്ടു മത്സരം കളിച്ച ആര്‍ച്ചറിന് ഒമ്പത് വിക്കറ്റാണുള്ളത്. ഒരു സെഞ്ചുറി അടക്കം 304 റണ്‍സും സ്റ്റോക്സ് നേടിയിരുന്നു. നാലു മാറ്റങ്ങള്‍; സ്പിന്നര്‍ ഇല്ല നാലാം ടെസ്റ്റില്‍ കളിച്ച പ്ലേയിംഗ് ഇലവനില്‍ നാലു മാറ്റങ്ങളുമായാണ് ഓവല്‍ മത്സരത്തിനുള്ള 11 അംഗ സംഘത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്.…
Read Moreഹെൽമെറ്റ് എറിഞ്ഞ് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു; പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്ന് ജീവനക്കാർ
കായംകുളം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനുനേരേ ആക്രമണം. ബൈക്കിലെത്തിയ യുവാക്കൾ ബസിന്റെ മുൻവശത്തെ ചില്ല് ഹെൽമറ്റ് കൊണ്ട് എറിഞ്ഞുതകർത്തു. ആലപ്പുഴ വണ്ടാനത്തുനിന്നു കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസിനുനേരേയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. കായംകുളം കൊറ്റുകുളങ്ങരയിൽവച്ചാണ് സംഭവം. പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ബസിന്റെ ചില്ല് തകര്‍ത്തശേഷം യുവാക്കൾ ബൈക്കിൽ രക്ഷപ്പെട്ടു. സംഭവത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കായംകുളം പോലീസിൽ പരാതി നൽകി. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Read More‘സ്കൂൾ അവധിക്കാലം ഏപ്രിൽ, മേയിൽ നിന്ന് ജൂൺ, ജൂലൈയ് മാസങ്ങളിലേക്ക് മാറ്റിയാലോ’? അവധി മാറ്റുന്നതില്‍ ചർച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വിഷയത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളിലാണ് നിലവിൽ സ്കൂൾ അവധിക്കാലം. ആ സമയങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും…
Read Moreതീരത്തു വീണ്ടും ആവേശം; ബോട്ടുകൾ കടലിലേക്ക്; നാളെ അർധരാത്രിയോടെ ട്രോളിംഗ് നിരോധനം തീരും
ആലപ്പുഴ: ട്രോളർ ബോട്ടുകൾ ആഴക്കടലിലേക്കു പോകാനൊരുങ്ങി. ട്രോളിംഗ് നിരോധനം കഴിയുന്നതോടെയാണ് ട്രോളർ ബോട്ടുകളും വലിയ വള്ളങ്ങളും മീൻപിടിത്തത്തിനു പോകാൻ തയാറെടുക്കുന്നത്. നാളെ അർധരാത്രിയോടെ നിരോധനം തീരും. നാളെ അർധരാത്രി കഴിയുന്നതോടെ അഴീക്കൽ, ചെല്ലാനം ഹാർബറുകളിൽനിന്നു ട്രോളർ ബോട്ടുകൾ ആഴക്കടലിലേക്കു പോകും. ട്രോളിംഗ് നിരോധനകാലത്തു രണ്ടുമുതൽ അഞ്ചു ലക്ഷം രൂപ വരെ അറ്റകുറ്റപ്പണികൾക്കു ബോട്ടുകൾക്കു ചെലവാക്കിയിട്ടുണ്ട്. ബോട്ടുകൾ മീൻപിടിത്തം തുടങ്ങുന്നതോടെ ഇതുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾക്കും ആശ്വാസമാകും. ജില്ലയിൽ അറുപതോളം ട്രോളർ ബോട്ടുകളാണുള്ളത്. ഇവയിലും മറ്റു ജില്ലകളിലെ വള്ളങ്ങളിലുമായി ജോലി ചെയ്യുന്ന 1,000-1,500 മത്സ്യത്തൊഴിലാളികളാണു ജില്ലയിലുള്ളത്. ജില്ലയിൽ ആകെയുള്ള മത്സ്യത്തൊഴിലാളികളുടെ അഞ്ചു ശതമാനത്തോളമാണിത്. ജൂൺ 10 മുതൽ 52 ദിവസമായിരുന്നു ട്രോളിംഗ് നിരോധനം. കുറവു വരുത്തും ട്രോളിംഗ് നിരോധനകാലത്തു ചില വള്ളങ്ങൾ വളർച്ചയെത്താത്ത മീനുകളെ പിടിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. വിവരമറിഞ്ഞു ചെന്ന തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ…
Read Moreജയ്നമ്മയുടെ തിരോധാനം: ഏറ്റുമാനൂർ പോലീസ് ഫോൺ കോളുകൾ അവഗണിച്ചത് വിനയായി; ആക്ഷേപവുമായി ബന്ധുക്കൾ
ഏറ്റുമാനൂർ: തുടക്കത്തിൽത്തന്നെ കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കിൽ ജയ്നമ്മയെ കണ്ടെത്താൻ സാധിക്കുമായിരുന്നെന്ന് കാണാതായ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ കെ.എ. മാത്യുവിന്റെ ഭാര്യ ജയ്നമ്മയുടെ ബന്ധുക്കൾ. കഴിഞ്ഞ ഡിസംബർ 23നാണ് ജയ്നമ്മയെ കാണാതായത്. ജയ്നമ്മയെ കാണാതായതിൽ ദുരൂഹത സംശയിച്ച് ആദ്യം സഹോദരങ്ങളും പിന്നീട് ഭർത്താവും ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. എന്നാൽ കാര്യമായ അന്വേഷണം നടന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മൂന്നു തവണ ജയ്നമ്മയുടെ ഫോണിൽനിന്ന് സഹോദരിയുടെ ഫോണിലേക്ക് കോൾ വന്നിരുന്നു. അപ്പോഴെല്ലാം ചേർത്തല പള്ളിപ്പുറമാണ് ലൊക്കേഷൻ എന്നും മനസിലാക്കിയിരുന്നു. മൂന്നു തവണയും തങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടി ഏറ്റുമാനൂർ പോലീസിനെ സമീപിച്ചെങ്കിലും ഈ കോളുകളെ പിന്തുടർന്നുള്ള അന്വേഷണത്തിന് പോലീസ് തയാറായില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അന്ന് അന്വേഷിച്ചിരുന്നെങ്കിൽ ജയ്നമ്മയെ കണ്ടെത്താൻ സാധിക്കുമായിരുന്നെന്ന് ഇവർ പറയുന്നു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലേക്ക് തങ്ങളെ വിളിച്ചുവരുത്തി സമ്മർദം ചെലുത്തിയതിനെ തുടർന്ന് പരാതി പിൻവലിക്കുന്നതായി എഴുതിനൽകേണ്ടി…
Read Moreലിയോണിനു റിക്കാര്‍ഡ്
സിംഗപ്പുര്‍: 2025 ലോക അക്വാട്ടിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിന്റെ ലിയോണ്‍ മര്‍ച്ചന്‍ഡ് ലോക റിക്കാര്‍ഡ് കുറിച്ചു. പുരുഷ വിഭാഗം വ്യക്തിഗത മെഡ്ലെയില് 1:52.69 സെക്കന്‍ഡില്‍ നീന്തിക്കയറിയാണ് ലിയോണ്‍ ലോക റിക്കാര്‍ഡ് സ്വന്തമാക്കിയത്. സെമി ഫൈനലിലായിരുന്നു ഈ 23കാരന്റെ റിക്കാര്‍ഡ് പ്രകടനം. 2011ല്‍ റയാന് ലോച്ചെ കുറിച്ച 1:54.00 എന്ന റിക്കാര്‍ഡാണ് പിന്തള്ളപ്പെട്ടത്. 2024 പാരീസ് ഒളിമ്പിക്സില്‍ നാലു സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് ലിയോണ്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതിനോടകം അഞ്ച് സ്വര്‍ണവും ഒരു വെള്ളിയുമുണ്ട്.
Read Moreകോട്ടയം മെഡിക്കൽ കോളജ് അപകടം; കളക്ടറുടേത് അന്വേഷണ റിപ്പോര്‍ട്ടല്ല, മംഗളപത്രമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂലൈ മൂന്നിന് ടോയ്ലറ്റ് കെട്ടിടം വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ കളക്ടര്‍ ജോണ്‍ വി. സാമുവൽ സമർപ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനുള്ള മംഗളപത്രമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പ്രതികരിച്ചു. റിപ്പോര്‍ട്ട് വസ്തുതകള്‍ മറച്ചുവയ്ക്കുന്നതാണെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നു. കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്നും ആരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നും സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എന്‍. വാസവനും വീണാ ജോര്‍ജും പറഞ്ഞത് തെരച്ചില്‍ വൈകാന്‍ കാരണമായതായി റിപ്പോര്‍ട്ടിലില്ല. ബിന്ദുവിനെ കാണാനില്ലെന്ന വാര്‍ത്ത പരന്ന് ഒരു മണിക്കൂറിനു ശേഷമാണ് തെരച്ചില്‍ തുടങ്ങിയത്. കെട്ടിടം ഉപയോഗശൂന്യമായിരുന്നുവെന്ന് പറയുമ്പോഴും നിരവധി രോഗികളും കൂട്ടിരിപ്പുകാരും ഇതേ ടോയ്ലറ്റ് ഉപയോഗിച്ചിരുന്നു. പുതിയ കെട്ടിടം പണിതീര്‍ന്നെങ്കിലും അവിടേക്ക് വാര്‍ഡ് മാറ്റാന്‍ കാലതാമസമുണ്ടായതായും തിരുവഞ്ചൂർ പറഞ്ഞു.
Read More