ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് അവസാനം, ബ്ലൂ ടൈഗേഴ്സ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിനെ ഖാലിദ് ജമീല്‍ പരിശീലിപ്പിക്കും. കഴിഞ്ഞ മാസം മാനോലോ മാര്‍ക്വേസ് സ്ഥാനമൊഴിഞ്ഞതിനുശേഷം ഇന്ത്യന്‍ പുരുഷ ടീമിന് മുഖ്യപരിശീലകന്‍ ഇല്ലായിരുന്നു. മുന്‍ താരം ഐ.എം. വിജയന് അടക്കമുള്ള സംഘം തെരഞ്ഞെടുത്ത അന്തിമ മൂന്നംഗ പട്ടികയില്‍നിന്നാണ് ഖാലിദ് ജമീലിനെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) മുഖ്യപരിശീലകനാക്കിയത്. അന്തിമപട്ടികയിലുണ്ടായിരുന്ന, ഇന്ത്യയെ മുമ്പ് പരിശീലിപ്പിച്ചിട്ടുള്ള ഇംഗ്ലീഷുകാരനായ സ്റ്റീഫന്‍ കോണ്സ്റ്റന്റൈന്, സ്ലോവാക്യക്കാരനായ സ്റ്റെഫാന്‍ തര്കോവിച്ച് എന്നിവരെ പിന്തള്ളിയാണ് 48കാരനായ ഖാലിദ് ജമീല്‍ ഇന്ത്യന്‍ ടീമിന്റെ ആശാനായത്. 1998-2006 കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയില്‍ 40 മത്സരങ്ങള്‍ ഖാലിദ് കളിച്ചു, നാലു ഗോള്‍ സ്വന്തമാക്കി. ഐ.എം. വിജയന്റെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ കമ്മിറ്റി അന്തിമപട്ടിക പ്രഖ്യാപിച്ചത് ജൂലൈ 22നായിരുന്നു. ടീം ഡയറക്ടറായ സുബ്രതാ പാലുമായി ചര്‍ച്ച ചെയ്തശേഷമായിരുന്നു അത്. ഇന്ത്യന്‍ സാംസ്കാരികതയുമായി…
Read MoreDay: August 2, 2025
എനിക്ക് അവൾ വിഷം തന്നടാ; മരണവേദനയിൽ അവൻ വിളിച്ചു പറഞ്ഞു; കോതമംഗലത്ത് യുവാവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ അഥീന നയിച്ചിരുന്നത്കു ത്തഴിഞ്ഞ ജീവിതം
കോതമംഗലം : കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ പ്രതി അഥീന നയിച്ചിരുന്നത് കുത്തഴിഞ്ഞ ജീവിതം. കോതമംലം മാതരിപ്പിള്ളി മേലേത്ത്മാലില്‍ അലിയാരുടെ മകന് അന്‍സിലിനെയാണ് (38) പെണ് സുഹൃത്ത് അഥീന വിഷം നല്കി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതി പിണ്ടിമന മാലിപ്പാറ ഇടയത്തുകുടി അഥീനയെ (24) ഇന്നലെ കോടതി റിമാൻഡ് ചെയ്തു. മാതാവ് ലിസി കോവിഡ് പിടിപ്പെട്ട് മരിച്ച ശേഷമാണ് അഥീന മാലിപ്പാറയിലെ വീട്ടില്‍ ഒറ്റക്ക് താമസമാക്കിയത്. അന്‍സിലുമായി അടുപ്പത്തില്‍ ആകുംമുമ്പേ കോതമംഗലം സ്വദേശിയായ മറ്റൊരു യുവാവുമായി അഥീന അടുപ്പത്തിലായിരുന്നു. ഇയാളുടെ സമ്പാദ്യം കൊണ്ട് നേടിയതാണ് മാലിപ്പാറയിലെ വീടും സ്ഥലവുമെന്നാണ് റിപ്പോർട്ടുകൾ. പഴയ ആണ് സുഹൃത്ത് വഴിയാണ് അന്‍സലുമായി അഥീന പരിചയത്തിലാകുന്നതും അടുപ്പം സ്ഥാപിക്കുന്നതും. പിന്നീട് ആദ്യ ആണ് സുഹൃത്തില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ കുറഞ്ഞപ്പോള്‍ അയാളെ അകറ്റുകയായിരുന്നു. പിന്നീട് പഴയ ആണ് സുഹൃത്തിനെതിരെ പീഡന കേസ് നല്‍കുകയും…
Read Moreമാലേഗാവിലെ നിലച്ച ഘടികാരം
മാലേഗാവിലെ ഭിക്കു ചൗക്കിലുള്ള ജലീൽ അഹ്മദിന്റെ കടയിൽ ചായ കുടിക്കാനെത്തുന്നവർക്ക് ഭിത്തിയിൽ രണ്ട് ഘടികാരങ്ങൾ കാണാം. ഒന്ന് കൃത്യസമയമാണ്. അതിനു മുകളിലിരിക്കുന്ന മറ്റൊന്നിൽ എപ്പോൾ നോക്കിയാലും സമയം 9.35. ചിലരൊക്കെ ചോദിക്കാറുണ്ട്; ജലീൽ ഭായ്, ഇതെന്താ ഇങ്ങനെ? അദ്ദേഹത്തിന്റെ മറുപടി, കേൾക്കാൻ രസമുള്ളൊരു കഥയല്ല. പക്ഷേ, ചോര മണക്കുന്ന മറുപടി പറഞ്ഞുതീരുവോളം കേൾവിക്കാരൻ മുകളിലെ ഘടികാരത്തിലേക്കു നോക്കിയിരിക്കും; കൈയിലെ ചായയുടെ ചൂടു മറന്ന്. 2008 സെപ്റ്റംബർ 29ന് രാത്രി 9.35ന് നിരപരാധികളായ മനുഷ്യരെ ചിതറിച്ചുകളഞ്ഞ മാലേഗാവ് സ്ഫോടനത്തിൽ ഹൃദയം സ്തംഭിച്ച ക്ലോക്കാണത്. ജലീൽ പ്രിയപ്പെട്ടൊരു മൃതദേഹത്തെയെന്നപോലെ ഇന്നുമതിനെ തൂത്തുതുടച്ച് സൂക്ഷിക്കുകയാണ്. പക്ഷേ, വ്യാഴാഴ്ച മുംബൈ എൻഐഎ പ്രത്യേക കോടതി പ്രതികളെയെല്ലാം വെറുതേ വിട്ടപ്പോൾ ആ ഘടികാരത്തിലെ ഒടിഞ്ഞ സൂചി ഒന്നു പിടഞ്ഞോയെന്ന് ആരുമൊട്ടു ശ്രദ്ധിച്ചുമില്ല. അങ്ങനെ ജലീലിന്റെ ക്ലോക്ക് പോലെ, ആറു പേരുടെ മരണത്തിനും 101 പേരുടെ…
Read Moreഇന്ന് ഓഗസ്റ്റ് 2 ശനിയാഴ്ച: ജോർജ്കുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയ ദിവസമെന്ന് ജീത്തു ജോസഫ്; വരുൺ പ്രഭാകരന്റെ 12-ാം ചരമ ദിനമെന്ന് സോഷ്യൽ മീഡിയ
ഇന്ന് ഓഗസ്റ്റ് 2 ശനിയാഴ്ച. മലയാളികൾ അത്ര വേഗമൊന്നും മറന്ന് പോകാത്ത ദിവസമാണ് ഇന്ന്. ഈ ഒരു ദിവസത്തിന് ഇത്രമേൽ പ്രാധാന്യമുണ്ടെന്ന് ജീത്തു ജോസഫ് എഴുതി വച്ചതിനു പുറമേ നമ്മുടെയൊക്കെ മനസിൽ ആ ചിത്രം പതിപ്പിച്ചു വയ്ക്കുക കൂടിയുണ്ടായി എന്ന് പറയാം. ജോർജ് കുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയ ദിവസമാണ് ഇന്ന്. ഡിസംബർ 19, 2013-ലാണ് ദൃശ്യം റിലീസ് ചെയ്തത്. സിനിമ ഇറങ്ങി 12 വർഷങ്ങൾക്ക് ശേഷവും കേവലം ഒരു സിനിമയിലെ ഈ ഒരു ദിവസം ഇന്നും ചർച്ചയാണ്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ എല്ലാ ഓഗസ്റ്റ് 2 ഉം ആളുകൾ ചർച്ചയാക്കി. എന്നാൽ ഇക്കുറി ഓഗസ്റ്റ് 2 ശനിയാഴ്ച ആയത് വീണ്ടും സൈബറിടങ്ങൾ ഏറ്റെടുക്കുകയാണ്. ഇന്ന് വരുൺ പ്രഭാകരന്റെ 12-ാം ചരമ ദിനമാണെന്ന് സോഷ്യൽ മീഡിയ വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു. ഡേറ്റ് വീണ്ടും ചർച്ച ആയതോടെ…
Read Moreരഹസ്യ വിവരം സ്റ്റേഷനിലെത്തി; ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിൽ വിൽപനയ്ക്കെത്തിച്ച 42 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: ബംഗളൂരുവിൽ നിന്ന് കണ്ണൂർ നഗരത്തിൽ വില്പനയ്ക്കെത്തിച്ച മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. തില്ലേരി സ്വദേശി സി.എച്ച്. ലുക്മാൻ മസ്റൂറിനെയാണ് (24) എക്സൈസ് സംഘം പിടികൂടിയത്.പ്രതിയുടെ കൈയിൽ നിന്നും 41.946 ഗ്രാം മെത്താഫിറ്റമിൻ എക്സൈസ് പിടിച്ചെടുത്തു. ചില്ലറയായി മെത്താഫിറ്റമിൻ തൂക്കി വിൽക്കുന്നതിനായി പ്രതി തില്ലേരി ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം കണ്ണൂർ ഇഐ ആൻഡ് ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ഷജിത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സർക്കിൾ ഓഫീസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഷാജിയും സംഘവും പരിശോധന നടത്തിയത്. കണ്ണൂർ ടൗൺ, പ്രഭാത്, പയ്യാന്പലം, കാനത്തൂർ എന്നീ ഭാഗങ്ങളിലും തില്ലേരി ഭാഗത്തും പരിശോധന നടത്തവെയാണ് പ്രതി പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് പ്രതി പരുങ്ങുന്നത് കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് വില്‍ക്കാനായി കൊണ്ടുവന്ന മെത്താഫിറ്റമിൻ കണ്ടെത്തിയത്. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് കണ്ണൂർ നഗരത്തിൽ വ്യാപക പരിശോധനയാണ്…
Read Moreട്രയിനിൽനിന്ന് ചാടിയ യുവാവിന്റെ കാലുകൾ അറ്റു; അപകടം ചാടിയിറങ്ങാന്‍ ശ്രമിക്കവെ
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് ചാടി ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബാംഗ്ലൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന് ശിവശങ്കര്‍ (40) എന്നയാളാണ് ചാടിയത്. ഇന്നു രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ് ഫോംമില്‍ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം ഉണ്ടായത്. സാന്ദ്രാ ഗച്ച്ഹൈദ്രബാദ് സൂപ്പർ എക്സ്പ്രസിൽ നിന്നുമാണ് ചാടിയത്. ഈ ട്രെയിനിനു കൊയിലാണ്ടിയിൽ സ്റ്റോപ്പില്ല. അപകടത്തിൽ ഇയാളുടെ ഇരുകാലുകളും വേര്‍പെട്ട നിലയിലാണുള്ളത്. കൊയിലാണ്ടിയില്‍ നിന്ന് അഗ്നിരക്ഷാ സേന കുതിച്ചെത്തി ഇയാളെ താലൂക്കാശുപത്രിയില്‍ എത്തിച്ച ശേഷംപ്രാഥമികചികിൽ നൽകി പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി
Read Moreകേരള സര്‍വകലാശാല വിസി-ഇടതു സിൻഡിക്കേറ്റ് പോര് മുറുകി; സിന്‍ഡിക്കേറ്റ് ചേംബര്‍ഹാള്‍ പൂട്ടി
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള പോര് മൂര്‍ഛിച്ചു. സിന്‍ഡിക്കേറ്റ് ചേംബര്‍ ഹാള്‍ പൂട്ടി. വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മേലാണ് ഹാള്‍ പൂട്ടിയത്. വിസിയുടെ നിര്‍ദേശങ്ങള്‍ പാലിക്കരുതെന്നാവശ്യപ്പെട്ട് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സര്‍വകലാശാലയിലെ ജീവനക്കാരെ സിന്‍ഡിക്കേറ്റ് ഹാളില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്നുവെന്ന പരാതിയിലാണ് വൈസ് ചാന്‍സിലറുടെ നടപടി. സിപിഐ, കോണ്‍ഗ്രസ്, ബിജെപി അനുഭാവികളായ ജീവനക്കാരാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. തങ്ങളെ സിന്‍ഡിക്കേറ്റ് ഹാളില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുന്നുവെന്നാണ് ജീവനക്കാര്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് ചേംബര്‍ ഹാള്‍ പൂട്ടി താക്കോല്‍ സൂക്ഷിക്കാന്‍ നിലവിലെ റജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പനോട് വിസി നിര്‍ദേശിക്കുകയായിരുന്നു. സിന്‍ഡിക്കേറ്റ് കുടുമ്പോള്‍ മാത്രമാണ് അംഗങ്ങള്‍ക്ക് ഹാളിനകത്ത് പ്രവേശനം പാടുള്ളുവെന്നിരിക്കെ പുറത്ത് നിന്നുള്ള പലരും ഹാളില്‍ ഒത്തുകുടുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.വൈസ് ചാന്‍സിലറുടെ മുറിക്ക് സമീപത്താണ്…
Read Moreമലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം; ഒമ്പത് ദിവസത്തെ ജയിൽ വാസം; ജാമ്യം അനുവദിച്ചത് എൻഐ എ കോടതി
റായ്പുർ: ചത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. എൻഐഎ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ വെള്ളിയാഴ്ച വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന് ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നീ ഉപാധികളിന്മേലാണ് കോടതി ജാമ്യം അനുവദിച്ചത്.
Read Moreഹായ് ഗയ്സ്… സൂക്ഷിക്കണേ: സോഷ്യല്‍ മീഡിയയിലെ സ്വന്തം ഫോട്ടോ പണി തന്നേക്കാം
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്ത് ലൈക്കിനും കമന്റിനുമായി കാത്തിരിക്കുന്നവർ ഇനിയങ്ങോട്ട് കരുതിയിരിക്കണമെന്ന ജാഗ്രതാനിർദേശവുമായി സൈബർ പോലീസ്. നമ്മള് പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയും സ്റ്റോറിയുമൊക്കെ നമുക്കുതന്നെ പണി തരുമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്‍ ഇടുന്ന ഫോട്ടോകളും സ്റ്റോറികളും ചിലപ്പോള്‍ നമ്മള് അറിയാതെതന്നെ നമ്മുടെ സ്വകാര്യതയെ വെളിപ്പെടുത്താം. ‘അന്യർക്ക് ഇതെല്ലാം അറിയേണ്ടത് ആവശ്യമുണ്ടോ?’ എന്ന് ഓരോ പോസ്റ്റ് ഇടുന്നതിനുമുമ്പും ചിന്തിക്കണമെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. ഓരോ പോസ്റ്റിനുമുന്പും ചിന്തിക്കുക, സുരക്ഷിതരായിരിക്കുക. ചിന്തിച്ചശേഷം മാത്രം പങ്കുവയ്ക്കുക. നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം നിങ്ങളുടെ കൈകളിലാണെന്ന കാര്യം ഓര്മയിലിരിക്കട്ടെ എന്നാണ് സൈബർ പോലീസിന്റെ മുന്നറിയിപ്പിലുള്ളത്. ഇതു ശ്രദ്ധിക്കാം നിങ്ങളുടെ ദിനചര്യകള്‍ പങ്കുവയ്ക്കാതിരിക്കുക പ്രതിദിന റൂട്ടുകള്‍, വ്യായാമകേന്ദ്രങ്ങളിലെ സമയങ്ങള്‍, സ്കൂളിലേക്കോ ജോലിക്കോ പോകുന്നതും വരുന്നതുമായ വഴി തുടങ്ങിയ വിവരങ്ങള്‍ പൊതുവായി പങ്കുവയ്ക്കുന്നത് അപകടമാണ്. സോളോ ട്രാവലുകള്‍ ലൈവായി ഷെയര്‍…
Read Moreസ്ക്രീനിൽ ഇട്ടൂപ്പ് നിറഞ്ഞാടി; കൂടെക്കൂട്ടി ദേശീയ പുരസ്കാരം; കരിയറിനു വേണ്ടി ചെയ്ത നല്ല കാര്യത്തിനു ഫലമുണ്ടായതില്‍ സന്തോഷമെന്ന് വിജയരാഘവൻ
കോട്ടയം: അവാര്‍ഡിനു വേണ്ടി ഇതുവരെ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് അമിതമായ സന്തോഷം തോന്നുന്നേയില്ലെന്നു മികച്ച സഹനടനായി ദേശീയ അവാര്‍ഡ് നേടിയ നടന് വിജയരാഘവന്. പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പ് എന്ന നൂറു വയസുകാരന്റെ കഥാപാത്രമാണ് മികച്ച സഹനടനിലേക്കു താരത്തെ എത്തിച്ചത്. അരനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ ആദ്യമായിട്ടാണ് ദേശീയ പുരസ്കാരം തേടിയെത്തുന്നത്. എറണാകുളത്തുനിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അവാര്‍ഡ് വിവരം താനറിയുന്നതെന്നും നമ്മള് ചെയ്ത കഥാപാത്രം ജനങ്ങള്‍ ഏറ്റെടുക്കുന്നതാണ് ഏറ്റവും വലിയ ആനന്ദമെന്നും അദ്ദേഹം പറഞ്ഞു. ഡബ്ബ് ചെയ്തു തൊണ്ട വീങ്ങിജില്ലയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരത്തിന്റെ നേട്ടവും ജില്ലയ്ക്ക് ഇരട്ടി അഭിമാനം തന്നെയാണ്. ഒളശയിലാണ് നടന് താമസിക്കുന്നത്. സിനിമയുടെ പേരു പോലെ വിജയരാഘവന്റെ ഡയനീഷ്യയെന്ന വീട്ടിലും പൂക്കാലമാണ്. സംസ്ഥാന അവാര്‍ഡും ദേശിയ അവാര്‍ഡും ഒരു സിനിമ തന്നെ സമ്മാനിച്ചതും പൂക്കാലത്തെ കൂടുതല്‍ മനോഹരമാക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ: പൂക്കാലത്തില്‍ നന്നായി…
Read More