വൈപ്പിന്‍: വിദേശ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികള്‍ മധ്യവയസ്കനില്‍ നിന്നും 2.27 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ പറവൂര്‍ കെടാമംഗലം സ്വദേശിയായ മധ്യവയസ്കന്റെ പരാതിയില്‍ ഞാറക്കല്‍ പോലീസ് കേസെടുത്തു. ആലുവ റേഷന്‍ കട കവല ഉമപ്പറമ്പില് വിജയ് ,ഭാര്യ അനുപമ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഹംഗറിയില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത ദമ്പതികള്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ ആറുവരെയുള്ള കാലയളവില്‍ ഫോണ്‍ പേ ,അക്കൗണ്ട് ട്രാന്‍സ്ഫര്‍ എന്നീ വഴികളിലൂടെ അഞ്ച് തവണകളായിട്ടാണ് പണം കൈപ്പറ്റിയിട്ടുള്ളത്. ബംഗളൂരുവിലുള്ള വേഗ കണ്‍സള്‍ട്ടന്‍സിയുടെ സബ് ഏജന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദമ്പതികള്‍ മധ്യ വയസ്കനെ പരിചയപ്പെട്ടത്. പണം നല്‍കിയിട്ടും ജോലി തരപ്പെടുത്തി നല്‍കാതെ വന്നതോടെ നല്കിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ദമ്പതികള്‍ പണം നല്കാന് തയാറായില്ല. ഞാറക്കലുള്ള ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്നാണ് പരാതിക്കാരന് പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളത്. ഇതോടെയാണ്…
Read MoreDay: August 7, 2025
ട്രംപുമായി ചർച്ചയില്ല: ബ്രസീൽ പ്രസിഡന്റ്
ബ്രസീലിയ: ബ്രസീലിയൻ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി യുഎസ് ഉയർത്തിയ പശ്ചാത്തലത്തിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇടമില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. കാബിനറ്റ് തലത്തിലുള്ള ചർച്ചകൾ തന്റെ സർക്കാർ ഉപേക്ഷിക്കുകയില്ലെന്നും എന്നാൽ താൻ വൈറ്റ് ഹൗസുമായി ബന്ധപ്പെടില്ലെന്നും ബ്രസീലിയൻ പ്രസിഡന്റ് പറഞ്ഞു. പുതിയ യുഎസ് വ്യാപാര തടസങ്ങൾ ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയ്ക്ക് കോട്ടംവരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസിന്റെ താരിഫ് വർധനകളോടുള്ള സംയുക്ത പ്രതികരണത്തിന്റെ സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യയും ചൈനയും തുടങ്ങി വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പിൽ നിന്നുള്ള നേതാക്കളെ വിളിക്കാനൊരുങ്ങുകയാണ് ബ്രസീൽ പ്രസിഡന്റ്.
Read Moreഅശ്ലീല സിനിമകളിലൂടെ പണം സന്പാദിച്ചു; കോടതിയെ സമീപിക്കാനൊരുങ്ങി ശ്വേത മേനോൻ
കൊച്ചി: അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്നുള്ള കേസ് ആയതിനാല്‍ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ല. നേരിട്ട് കേസ് അന്വേഷണത്തിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. തനിക്കെതിരായി പരാതിക്കാരന് നല്കിയ ക്ലിപ്പുകള്‍ സെന്‍സര്‍ ചെയ്ത സിനിമകളിലേതെന്ന് കോടതിയെ അറിയിക്കാനാണ് നീക്കം. കുടുംബചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് താനെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും ശ്വേത അറിയിക്കും. എന്നാല്‍ പോണ്‍സൈറ്റുകളില്‍ ചിത്രം കടന്നുവന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടാനുമാണ് ശ്വേതയുടെ നീക്കം. മാര്ട്ടിന് മേനാച്ചേരി എന്നയാളുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്നലെയാണ് പോലീസ് കേസെടുത്തത്. അനാശാസ്യ നിരോധന നിയമപ്രകാരവും, ഐടി ആക്ട് പ്രകാരവുമാണ് കേസ്. സിനിമയിലും പരസ്യങ്ങളിലും മറ്റും…
Read Moreഒരു സംഘം ആളുകൾ കൊലപ്പെടുത്താൻ പിന്നാലെ നടക്കുന്നു: കടുത്ത മാനസിക ബുദ്ധിമുട്ടിൽ 55-കാരൻ; കോയമ്പത്തൂരിൽ മധ്യവയസ്കൻ പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കി
കോയന്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ മധ്യവയസ്കൻ പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കി. കോയമ്പത്തൂർ സിറ്റിയിലെ ബി1 ബസാർ പോലീസ് സ്റ്റേഷനിലെ ഒന്നാം നിലയിലെ സബ് ഇൻസ്പെക്ടറുടെ മുറിയിലാണ് സംഭവം. രാമചെട്ടിപാളയം കാമരാജ് നഗർ സ്വദേശി രാജൻ(55) ആണ് മരിച്ചതെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് അറിയിച്ചു. അവിവാഹിതനായ രാജൻ തന്റെ സഹോദരി വീരമണിക്കും വൃദ്ധയായ അമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി രാജൻ മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്ന് സഹോദരി പറയുന്നു. ചൊവ്വാഴ്ച രാത്രി 11:24 ഓടെ പോലീസ് സ്റ്റേഷനിലെത്തിയ രാജൻ, തന്നെ കൊല്ലാൻ 25 പേർ പിന്തുടരുകയാണെന്ന് ഉദ്യോഗസ്ഥരോടു പറഞ്ഞു. പോലീസ് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങി പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ആരെയും കണ്ടെത്താനായില്ല. തുടർന്ന് രാജന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഉദ്യോഗസ്ഥൻ അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ പോലീസുകാർ കാണാതെ ഒന്നാം നിലയിലെ സബ് ഇൻസ്പെക്ടറുടെ മുറിയിൽ കയറിയ രാജൻ തൂങ്ങിമരിക്കുകയായിരുന്നു. ബുധനാഴ്ച…
Read Moreപാലായില്‍നിന്ന് “സുമതി വളവു’വഴി സിനിമയിലേക്ക്
കോട്ടയം: സുമതി വളവ് എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാള സിനിമയിലേക്ക് പാലായില്‍ നിന്ന് ഒരു താരംകൂടി.മേവട പന്തത്തല സ്വദേശിനിയും പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ കൃഷ്ണപ്രിയ എസ്. നായരാണ് പുത്തന്‍ താരോദയം. സ്കൂള്‍തലം മുതലേ നൃത്തത്തില്‍ പ്രാഗല്ഭ്യം തെളിയിച്ച കൃഷ്ണപ്രിയ ക്ലാസിക്കല്‍ ഡാന്‍സറാണ്. സിബിഎസ്ഇ കലോത്സവത്തില്‍ സംസ്ഥാനതല വിജയിയുമാണ്. മാളികപ്പുറം എന്ന സിനിമയിൽ ദേവനന്ദ അഭിനയിച്ച ഒരു സീന്‍ റിക്രിയേഷന്‍ റീലായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. പാലായിലെ ഫോട്ടോഗ്രഫറായ ബാലു മുരളി ഷൂട്ട് ചെയ്ത ഈ റീല്‍ ഇതിനോടകം 93 ലക്ഷം ആളുകള്‍ കാണുകയും വൈറലാകുകയും ചെയ്തതോടെ സുമതി വളവിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള കൃഷ്ണപ്രിയയെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. മാളികപ്പുറം ടീമിന്റെ സിനിമയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സുമതി വളവ്. സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൃഷ്ണപ്രിയയുടെ വിളിപ്പേരായ ശ്രീക്കുട്ടി എന്നുതന്നെയാണ്.…
Read Moreകുട്ടനാടിന്റെ കരുതലാള് എം.എസ്. സ്വാമിനാഥന് ഇന്നു ജന്മശതാബ്ദി
കോട്ടയം: കുട്ടനാടന്‍ പുഞ്ചപാടങ്ങളില്‍ ആടിയുലയുന്ന സ്വര്ണക്കതിരുകളെ പ്രതീക്ഷയുടെ അടയാളമാക്കിയ കാര്ഷികവിസ്മയം ഡോ. എം.എസ്. സ്വാമിനാഥന് ഇന്ന് ജന്മശതാബ്ദി.ഹരിതവിപ്ലവത്തിലൂടെ പഞ്ചനദീതടങ്ങളില് അരിയും ഗോതമ്പും വിളയിച്ച് ഇന്ത്യന്‍ ജനതയുടെ പട്ടിണി മാറ്റിയ ഭാരതരത്നത്തെ കുട്ടനാടന്‍ ജനതയ്ക്കു മറക്കാനാവില്ല. കുട്ടനാട് പാക്കേജിന് ഊടുംപാവും വരച്ചുകുറിക്കാന് കുമരകത്തും മങ്കൊമ്പിലും രാമങ്കരിയിലും ചമ്പക്കുളത്തുമൊക്കെ പൊരിവെയില് വകവയ്ക്കാതെ വള്ളം തുഴഞ്ഞെത്തിയ സ്വാമിനാഥനെ പടിഞ്ഞാറന്‍ പാടവാസികള് മറന്നില്ല. കര്‍ഷരെ കേള്‍ക്കാതെ, സര്‍ക്കാരിന്റെ പിടിപ്പുകേടും ഉദ്യോഗസ്ഥരുടെ പിഴിഞ്ഞെടുക്കലും കാരണം പദ്ധതികള്‍ പരാജയപ്പെട്ടതില്‍ കുട്ടനാടിന്റെ ഇതിഹാസകാരന് ഏറെ ദുഃഖിതനായിരുന്നു. സ്വന്തം തറവാടായ കുട്ടനാട്ടിലെ നെല്ലറയെയും ജനതയെയും സംരക്ഷിക്കാനുള്ള വലിയ ഇടപെടലായിരുന്നു അത്. പുഴകളുടെയും തോടുകളുടെയും ആഴംകൂട്ടി പ്രളയം തടയണമെന്ന് അദ്ദേഹം പ്രഥമ നിര്‍ദേശം വച്ചെങ്കിലും അതു നടപ്പായില്ല. ആവര്‍ത്തിക്കുന്ന മഹാപ്രളയങ്ങളില്‍ കുട്ടനാടു മുങ്ങുമ്പോഴാണ് സ്വാമിനാഥന്റെ നിര്‍ദേശത്തിന്റെ വിലയും നിലയും തിരിച്ചറിയുന്നത്. സ്വര്‍ഗമാണ് കുട്ടനാടെന്നും മീനും കൃഷിയും ടൂറിസവും കോര്‍ത്തിണക്കിയാല്‍ ഇവിടം…
Read Moreഭക്ഷണത്തിൽ മാലിന്യം കലരുന്ന വഴികൾ
ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വസസ്പതി ഉപയോഗിക്കാറുണ്ട്്. വനസ്പതി യഥാർഥത്തിൽ സസ്യഎണ്ണയാണ്. കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ അതിനെ ഖരാവസ്ഥയിലേക്കു മാറ്റുന്നതാണ്. ഇതിൽ അടങ്ങിയ കൊഴുപ്പ് ട്രാൻസ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിെൻറ പ്രതിരോധശക്തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു. അതുപോലെതന്നെ വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റും അപകടകാരിയാണ്. ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയാകുന്പോൾ പ്രശ്നം സങ്കീർണമാകും. കനലിൽ വേവിച്ച മാംസംഎണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. പലപ്പോഴും അത് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും. എണ്ണ പോയിക്കഴിഞ്ഞാൽ അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണ്‍ കാൻസറിനിടയാക്കുന്നതായി ഗവേഷകർ. ഷവർമയിലെ അപകടസാധ്യതഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വരെയുളള ഏതു ഘട്ടത്തിലും കണ്ടാമിനേഷൻ സാധ്യത(ആരോഗ്യത്തിനു ദോഷകരമായ പദാർഥങ്ങൾ; സൂക്ഷ്മാണുക്കൾ, മാലിന്യങ്ങൾ… കലരാനുളള സാധ്യത) ഏറെയാണ്. പലപ്പോഴും, ഷവർമ പോലെയുളള ജനപ്രിയ ഫാസ്റ്റ് ഫുഡ് ഇനങ്ങളിൽ. അതിലുപയോഗിക്കുന്ന മയണൈസ് (എണ്ണയും…
Read Moreഭീകരവാദത്തെ മഹത്വവത്കരിക്കുന്നു: അരുന്ധതി റോയിയുടെ ഉൾപ്പടെ 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മു കാഷ്മീർ
ശ്രീനഗർ: അരുന്ധതി റോയി ഉൾപ്പെടെ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മുകാഷ്മീര്‍ സര്‍ക്കാര്‍. ദേശീയ സുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. തെറ്റായ വിവരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു, തീവ്രവാദത്തെ മഹത്വവത്കരിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയവ ഉന്നയിച്ചാണ് പുസ്തകങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. അരുന്ധതിയുടെ ആസാദി, ഭരണഘടനാ വിദഗ്ധന്‍ എ.ജി. നൂറാനിയുടെ ദ കാഷ്മീര്‍ ഡിസ്പ്യൂട്ട് 1947-2012 അടക്കമുള്ള പുസ്തകങ്ങളാണ് നിരോധിച്ചിരിക്കുന്നത്. പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്റെ വിശദമായ പരിശോധനയ്ക്കു ശേഷമാണ് തീരുമാനം കൈകൊണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ പുസ്തകങ്ങള്‍ പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ഹാനികരമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.പുസ്തകങ്ങള്‍ ചരിത്രത്തെ വളച്ചൊടിച്ചും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചും യുവത്വത്തെ തീവ്ര നിലപാടുകളിലേക്ക് നയിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുന്നുവെന്ന് വിവിധ അന്വേഷണങ്ങളില്‍ നിന്നും ഇന്റലിജന്‍സ് വിവരങ്ങളില്‍നിന്നും വ്യക്തമാകുന്നുവെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരം ഈ പുസ്തകങ്ങള്‍ കണ്ടുകെട്ടുന്നതായും…
Read Moreപ്രതികൾക്ക് സ്വീകരണം നല്കിയ സിപിഎമ്മിന് മറുപടിയുമായി സി. സദാനന്ദൻ
കണ്ണൂർ: താൻ പഴയ എസ്എഫ്ഐക്കാരനാണെന്നും എസ്എഫ്ഐയുടെ അക്രമണോത്സുക അസഹിഷ്ണതയും ജനാധിപത്യവിരുദ്ധതയും സ്വന്തം അനുഭവത്തിൽ ബോധ്യപ്പെട്ടതോടെയാണ് എസ്എഫ്ഐ ബന്ധം വിട്ടതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും രാജ്യസഭാഗവുമായ സി. സദാനന്ദൻ. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. പെരിഞ്ചേരി എന്ന സിപിഎം പാർട്ടി ഗ്രാമത്തിൽ എസ്എഫ്ഐ കളിച്ച് വളർന്നയാളാണ് താൻ. പ്രീഡിഗ്രി വരെ ഈ അസുഖമുണ്ടായിരുന്നു. എസ്എഫ്ഐയുടെ അക്രമണോത്സുകതയും അസഹിഷ്ണതയും ജനാധിപത്യ വിരുദ്ധതയും കമ്യൂണിസ്റ്റ് ചിന്തയോട് മടുപ്പ് തോന്നിപ്പിച്ചു. സ്വന്തം അനുഭവത്തിൽ അത് ബോധ്യപ്പെട്ട സംഭവങ്ങളുമുണ്ട്. ഇതോടെ രണ്ടു വർഷത്തെ ശ്രമഫലമായി ഡിഗ്രി അവസാന വർഷമാണ് ഇതിൽ നിന്നു മുക്തനായി സംഘശാഖയിൽ എത്തുന്നത്. സംഘത്തിലെത്താൻ നിമിത്തങ്ങളായ നിരവധി ഘടകങ്ങളുണ്ടെന്നും കുറിപ്പിൽ പറയുന്നു. തന്റെ കാലുകൾ വെട്ടിമാറ്റിയ അക്രമികളെ കെ.കെ. ശൈലജ എംഎൽഎ, പി. ജയരാജൻ തുടങ്ങിയ സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ന്യായീകരിക്കുകയും വെള്ളപൂശുകയും ചെയ്യുകയാണ്. അതേസമയം…
Read Moreതീക്കനല്‍ പോലെ ചുട്ടുപഴുത്ത ലോഹത്തില്‍ ഭാരമേറിയ കൂടം മേടുന്ന ശബ്ദം… ഉലയൂതുന്ന ആലകള്‍ വിസ്മൃതിയിലേക്ക്
കോട്ടയം: ഉലയൂതുന്ന ആലകള്‍ വിസ്മൃതിയിലേക്ക്. തീക്കനല്‍ പോലെ ചുട്ടുപഴുത്ത ലോഹത്തില്‍ ഭാരമേറിയ കൂടം മേടുന്ന ശബ്ദം. കേരളത്തിലെ ഓരോ നാട്ടിന്‍പുറത്തെയും പ്രഭാതങ്ങളെ മുഖരിതമാക്കിയകാലം ഓര്‍മയാകാന്‍ ഇനി അധികം നാളില്ല. ഇടയാഴം പാഴുശേരിയില് അശോകന്റെ വാക്കുകളിങ്ങനെയാണ്. ഇരുമ്പ് പണിക്കാര്, ഓട്ടുപാത്രം നിര്‍മ്മിക്കുന്നവര്‍, മരപ്പണിക്കാര്‍ അങ്ങനെ പല വിഭാഗങ്ങളായി വിഭജിച്ച വിശ്വകര്മജര് ഒരു കാലത്ത് നാടിന്റെ അഭിവാജ്യ ഘടകങ്ങളായിരുന്നു. കാര്‍ഷികവൃത്തിക്കുള്ള തൂമ്പ മുതല്‍ വീട്ടുപകരണങ്ങള്‍ എല്ലാം നിര്‍മിക്കുന്ന ഇരുമ്പ് പണിക്കാരനും അയാളുടെ ആലയില്‍ തൊഴില്‍ ഉപകരണങ്ങളുമായി എത്തുന്ന മനുഷ്യരും, ആലകളില്‍ ഇരുമ്പ് മേടുന്ന ശബ്ദവും, തീക്കനല്‍ പോലെ തിളങ്ങുന്ന ലോഹത്തിന്റെ ചീളുകള്‍ മിന്നല്പിണരുകള് പോലെ ചിതറുന്നതും നാട്ടുമ്പുറങ്ങളിലെ നിത്യകാഴ്ചയായിരുന്നു. ഇന്ന് എല്ലാ ഉപകരണങ്ങളും വ്യവസായിക അടിസ്ഥാനത്തില്‍ ഫാക്ടറികളില്‍ നിര്‍മിച്ച് മാര്‍ക്കറ്റിലെത്തുമ്പോള്‍, കൈകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ഉലയും, ഇരുമ്പിന്റെ കൂടത്തില്‍ അടിച്ചു പരത്തി ആയുധങ്ങളാക്കുന്ന ആലയിലെ പണിക്കാരനും ഇന്ന് അന്യം നിന്നു പോകുന്ന…
Read More