മരിക്കുമ്പോള്‍ ശരീരഭാരം വെറും 21 കിലോ മാത്രമായിരുന്നു ആ പെണ്‍കുട്ടിക്ക്. അപ്പോള്‍ തന്നെ പെട്ടെന്നു സംഭവിച്ച മരണമല്ല, പതിയെ ചെയ്തു തീര്‍ത്ത പീഡന കൊലപാതകം തന്നെയെന്നു മനസിലാകും. ഈ കേസില്‍ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ജീവപര്യന്തം തടവ് ലഭിച്ചു. അഞ്ചു വര്‍ഷത്തിലധികം നീണ്ട ക്രൂരപീഡനങ്ങള്‍ക്കൊടുവിലായിരുന്നു കൊല്ലം പൂയപ്പള്ളിയില്‍ തുഷാരയെന്ന 27-കാരി കൊല്ലപ്പെട്ടത്. സ്ത്രീധനത്തിനന്റെ പേരില്‍ നടന്ന അരുംകൊല. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നു തുഷാരയെ പട്ടിണിക്കിട്ടാണ് കൊലപ്പെടുത്തിയത്. വിവാഹ ശേഷം സ്വന്തം മാതാപിതാക്കളെ കാണാന്‍ ഭര്‍ത്താവും കുടുംബവും അനവദിച്ചിരുന്നില്ല. കുഞ്ഞുങ്ങളെ ലാളിക്കുന്നതിനുപോലും വിലക്കായിരുന്നു. സ്വന്തം കുട്ടികളുടെ സ്കൂള്‍ രേഖകളില്‍പ്പോലും അമ്മയുടെ പേരിന്റെ സ്ഥാനത്ത് അമ്മായിയമ്മയുടെ പേരു ചേര്‍ത്തു. 2019 മാര്‍ച്ച് 21നാണ് ഇരുപത്തിയെട്ടുകാരിയായിരുന്ന കരുനാഗപ്പള്ളി സ്വദേശി തുഷാര മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ചന്തുലാല്‍, ഭര്‍തൃമാതാവ് ഗീതാലാല്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2013ലായിരുന്നു പൂയപ്പള്ളി ചരുവിളവീട്ടില്‍ ചന്തുലാലും…
Read MoreDay: August 7, 2025
എയ്ഡഡ് അധ്യാപക നിയമനം: എന്തിനു വാശി?
എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനാംഗീകാരം അനിശ്ചിതമായി നീളുന്പോഴും സർക്കാർ നിസംഗതയിലാണ്. പ്രതിഷേധങ്ങളും അപേക്ഷകളും കോടതിവിധികളും പോരാ, മനുഷ്യക്കുരുതിതന്നെ വേണം ഈ ‘സിസ്റ്റം’ ചലിക്കാൻ എന്നായിട്ടുണ്ട്. പട്ടിണി കിടക്കുന്ന മനുഷ്യർക്ക് പുസ്തകം പുത്തനൊരായുധമാണെന്ന് ഉച്ചൈസ്തരം ഘോഷിക്കുന്നവരുടെ സർക്കാരിന്, അക്ഷരമെന്ന ആയുധം പുതുതലമുറയിലേക്കു പകരുന്ന അധ്യാപകരുടെ കണ്ണീരു കാണാൻ മനസില്ല! നിയമനാംഗീകാരം കാത്തുകഴിയുന്ന പതിനായിരക്കണക്കിന് അധ്യാപകരുടെ മനസ്താപത്തിൽ ഉരുകുന്നതു ഭാവിതലമുറ കൂടിയാണെന്ന വീണ്ടുവിചാരവുമില്ല! നിയമനാംഗീകാരം ലഭിക്കാതെ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ അവസ്ഥ നോക്കുക. സമൂഹത്തിലും വീട്ടിലും അവർ അധ്യാപകരാണ്. എന്നാൽ, അവരുടെ ജീവിതം ദുരിതപൂർണവും. സ്ഥിരനിയമനം ലഭിച്ച അധ്യാപകർ ചെയ്യുന്ന എല്ലാ ജോലിയും ചെയ്യണം. സർക്കാർ നിർദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും പരിശീലന പരിപാടികളിലും പങ്കെടുക്കണം. ദിവസക്കൂലിയാകട്ടെ കൃത്യസമയത്തു നൽകുന്നുമില്ല. അതിനു നിരവധി നൂലാമാലകൾ. സ്കൂളിലെ സമ്മർദത്തിനു പുറമെ വീട്ടിലെയും സമൂഹത്തിലെയും സമ്മർദവും സഹിക്കാനാകാതെ ചിലരെങ്കിലും കടുംകൈക്കു മുതിർന്നാൽ എങ്ങനെ…
Read Moreഹംഗറിയില്‍ പോയാൽ ഹംഗ്രി ഇല്ലാതെ കഴിയാമെന്ന് ദന്പതികൾ: കേട്ടപാതി കേൾക്കാത്ത പാതി 2.27 ലക്ഷം കൊടുത്ത് മധ്യവസ്കൻ; പിന്നീട് സംഭവിച്ചത്…
വൈപ്പിന്‍: വിദേശ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികള്‍ മധ്യവയസ്കനില്‍ നിന്നും 2.27 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ പറവൂര്‍ കെടാമംഗലം സ്വദേശിയായ മധ്യവയസ്കന്റെ പരാതിയില്‍ ഞാറക്കല്‍ പോലീസ് കേസെടുത്തു. ആലുവ റേഷന്‍ കട കവല ഉമപ്പറമ്പില് വിജയ് ഭാര്യ അനുപമ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഹംഗറിയില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത ദമ്പതികള്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ ആറുവരെയുള്ള കാലയളവില്‍ ഫോണ്‍ പേ ,അക്കൗണ്ട് ട്രാന്‍സ്ഫര്‍ എന്നീ വഴികളിലൂടെ അഞ്ച് തവണകളായിട്ടാണ് പണം കൈപ്പറ്റിയിട്ടുള്ളത്. ബംഗളൂരുവിലുള്ള വേഗ കണ്‍സള്‍ട്ടന്‍സിയുടെ സബ് ഏജന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദമ്പതികള്‍ മധ്യ വയസ്കനെ പരിചയപ്പെട്ടത്. പണം നല്‍കിയിട്ടും ജോലി തരപ്പെടുത്തി നല്‍കാതെ വന്നതോടെ നല്കിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ദമ്പതികള്‍ പണം നല്കാന് തയാറായില്ല. ഞാറക്കലുള്ള ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്നാണ് പരാതിക്കാരന് പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളത്. ഇതോടെയാണ്…
Read Moreഅതിരപ്പിള്ളി പ്ലാന്റേഷൻ തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല
അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ തോട്ടത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 10 വയസുള്ള പിടിയാനയെയാണ് റോഡിനോട് ചേർന്നുള്ള തോട്ടിൽ ചരിഞ്ഞ നിലയിൽ കണ്ടത്. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം കാട്ടാനയുടെ ജഡം ആദ്യം കണ്ടത്. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല പോസ്റ്റ്മോർട്ടത്തിന് ശേഷമാണു കൂടുതൽ വിവരങ്ങൾ അറിയുവാൻ സാധിക്കുക.
Read Moreസ്വാതന്ത്ര്യദിനത്തിൽ സ്ഥാപന മേധാവി തന്നെ ദേശീയ പതാക ഉയര്‍ത്തണം
കൊച്ചി: ഓഫീസുകള്‍,വിദ്യാലയങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പതിന് ശേഷം ദേശീയ ഗാനാലാപനത്തോടൊപ്പം സ്ഥാപന മേധാവി തന്നെ ദേശീയ പതാക ഉയര്‍ത്തണമെന്ന് പൊതുഭരണ വകുപ്പിന്റെ നിര്‍ദ്ദേശം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 78ാം വാര്‍ഷികം ഏറ്റവും വര്‍ണാഭമായ രീതിയില്‍ ആഘോഷിക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതാണ് സര്‍ക്കുലര്‍. പതാക ഉയര്‍ത്തലിനു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തണം. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പരമാവധി ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. ഓഗസ്റ്റ് 15 ന് സംസ്ഥാന ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തും.ദേശീയ ഗാനം ആലപിക്കല്‍, പോലീസ്, പാരാ മിലിട്ടറി ഫോഴ്സ്, സൈനിക് സ്കൂള്‍, അശ്വാരൂഡ പോലീസ്, എന്‍സിസി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയവയുടെ പരേഡും മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശവും, ജീവന് രക്ഷാ പതക്കങ്ങളുടെയും വിവിധ സേനാവിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ വിതരണവും,…
Read Moreകരാറുകാരന് മൂന്നാംനിലയില്‍നിന്നു ചവിട്ടി താഴെയിട്ട കെട്ടിട ഉടമ മരിച്ചു; ചികിത്സയിലിരിക്കെ അന്ത്യം; കൊലപാതകത്തിന് കേസെടുക്കുമെന്ന് പോലീസ്
കാഞ്ഞങ്ങാട്: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നു കരാറുകാരന് ചവിട്ടി താഴെയിട്ടെന്ന പരാതിയില്‍ ചികിത്സയിലായിരുന്ന കെട്ടിട ഉടമ മരിച്ചു. വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കല്‍ റോയ് ജോസഫാണ് (48) മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ 3.30 ഓടെയാണ് മരിച്ചത്. സംഭവത്തില്‍ കരാറുകാരന് പുല്ലൂരിലെ നരേന്ദ്രനെതിരേ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. മരണം സംഭവിച്ചതോടെ കേസ് കൊലക്കുറ്റമാകുമെന്നു പോലീസ് അറിയിച്ചു. ഓഗസ്റ്റ് മൂന്നിന് ഉച്ചകഴിഞ്ഞ് 1.30 ഓടെയായിരുന്നു സംഭവം. മാവുങ്കാല്‍ മൂലക്കണ്ടത്തെ കെട്ടിടത്തില്‍ നിന്നു വീണാണു റോയിക്ക് പരിക്കേൽക്കുന്നത്. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളുരുവിലേക്കു കൊണ്ടുപോവുകയായിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് തങ്ങള്‍ തമ്മില്‍ തര്ക്കമുണ്ടായിരുന്നതായായും കെട്ടിടത്തിനു മുകളില്‍ നിന്നും കരാറുകാരന് തന്നെ ചവിട്ടിവീഴ്ത്തുകയായിരുന്നെന്നും ഭാര്യയോടും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരോടും റോയി പറഞ്ഞിരുന്നു.
Read Moreമെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം; പരിരക്ഷ 5 ലക്ഷം; അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷയുടെ ഒരുശത മാനം വരെ മുറിവാടക
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയുടെ (മെഡിസെപ്) പ്രതിമാസ പ്രീമിയം തുക 750 രൂപയാക്കി ഉയർത്തും. നിലവിൽ 500 രൂപയായിരുന്നു. പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. നിലവിൽ മൂന്നു ലക്ഷമായിരുന്നു ഇൻഷ്വറൻസ് പരിരക്ഷ. പോളിസി കാലയളവ് നിലവിലുള്ള മൂന്നു വർഷത്തിൽനിന്ന് രണ്ടു വർഷമാക്കി കുറയ്ക്കും. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർധനയുണ്ടാകും. മെഡിസെപിന്റെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി. 41 സ്പെഷാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും.മെഡിസെപ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന കാർഡിയാക് റെസിക്രോണിസേഷൻ തെറാപ്പി-ആറു ലക്ഷം, ഐസിഡി ഡ്യുവൽ ചേംബർ- അഞ്ചു ലക്ഷം എന്നിവ അധിക പാക്കേജിൽപെടുത്തും. കാൽമുട്ട്, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും. പദ്ധതിയിൽ 10 ഇന ഗുരുതര, അവയവമാറ്റ…
Read Moreതിമിംഗല ഛർദി വിൽക്കാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ്; വ്യാജ അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് 25 ലക്ഷത്തിന് ഡീൽ ഉറപ്പിച്ചു; സാധനം ഒറിജിനലെന്ന് ഉറപ്പിച്ച ശേഷം പ്രതികൾക്ക് നൽകിയത് കൈവിലങ്ങ്
കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് വില്‍പ്പനക്കായി കൊച്ചിയിലെത്തിച്ച തിമിംഗലഛര്‍ദി(ആംബര്‍ഗ്രീസ്) പോലീസ് വനം വകുപ്പിന് കൈമാറി. സംഭവത്തില്‍ വനം വകുപ്പ് വിശദമായ പരിശോധന നടത്തി വരികയാണ്. രണ്ടരക്കോടി വിലവരുന്ന തിമിംഗല ഛര്‍ദി പിടികൂടിയ കേസില്‍ രണ്ട് യുവാക്കളെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോര്‍ട്ട്കൊച്ചി സ്വദേശി മുഹമ്മദ് സുഹൈല്‍(20), ലക്ഷദ്വീപ് കല്‍പ്പേനി സ്വദേശി സുഹൈല്‍ സഹീര്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്നും 1.35 കിലോ ഗ്രാം തിമിംഗല ഛര്‍ദിയാണ് പിടികൂടിയത്. കല്‍പ്പേനി സ്വദേശിയായ സുഹൈല്‍ ആണ് ലക്ഷദ്വീപില്‍ നിന്ന് വില്‍പ്പനക്കായി തിമിംഗല ഛര്‍ദി കേരളത്തിലെത്തിച്ചത്. നാട്ടുകാരന് കൈമാറിയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഫോര്‍ട്ട്കൊച്ചിയില്‍ ബേക്കറിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ മുഹമ്മദ് സുഹൈലുമായി ചേര്‍ന്ന് വില്ക്കാന് പദ്ധതി ഇടുകയായിരുന്നു. ഇതിനായി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തുടര്‍ന്ന് തിമിംഗല ഛര്‍ദി വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഈ അക്കൗണ്ടില്‍ പോസ്റ്റ് ഇട്ടു. സൈബര്‍…
Read Moreഒസാക്ക സെമിയില്‍
മോണ്ട്രിയല്: കനേഡിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ജാപ്പനീസ് താരം നവോമി ഒസാക്ക സെമിയില്‍. യുക്രെയ്നിന്റെ എലീന സ്വിറ്റോളിനയെ തോല്‍പ്പിച്ചാണ് ഒസാക്കയുടെ സെമി പ്രവേശം. സ്കോര്‍: 6-2, 6-2. കസാക്കിസ്ഥാന്റെ എലെന റെബാകിന, കാനഡയുടെ വിക്ടോറിയ എംബോകൊ എന്നിവരും സെമിയിലെത്തി. പുരുഷ സിംഗിള്‍സില്‍ ആന്ദ്രെ റുബ്ലെവിനെ തോല്‍പ്പിച്ച് ടെയ്ലര് ഫ്രിറ്റ്സും അലക്സ് ഡിമിനൗറിനെ കീഴടക്കി ബെന്‍ ഷെല്‍ട്ടണും സെമിയിലെത്തി.
Read Moreസഞ്ജുവിനു മുന്നില്‍: ഇരട്ടലക്ഷ്യം…
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു വി. സാംസന് ഇരട്ട ലക്ഷ്യം; 2025 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംനേടുകയും കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20യില്‍ മിന്നുംപ്രകടനം കാഴ്ചവയ്ക്കുകയും വേണം. രണ്ടാമത് കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ചാമ്പ്യന്‍ഷിപ്പും ഏഷ്യ കപ്പ് ട്വന്റി-20 പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനവും ഏകദേശം ഒരേസമയത്ത്. കെസിഎല്ലില്‍ സഞ്ജുവിന്റെ അരങ്ങേറ്റ സീസണ് ആണ് ഇത്തവണത്തേത്. കെസിഎല്ലിന്റെ ഉദ്ഘാടനദിനത്തിലെ രണ്ടാം മത്സരത്തില്‍ സഞ്ജു സാംസന്റെ കൊച്ചി ബ്ലൂ ടൈഗേഴ്സ് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ നേരിടും. നിലവിലെ സൂചനകള്‍ അനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരമായിരിക്കും ബിസിസിഐ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. 14-ാം രാവില്‍ ഇന്നേക്കു 14-ാം രാവില്‍ കെസിഎല്ലില്‍ സഞ്ജു സാംസണ് അരങ്ങേറ്റം കുറിക്കുന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. 2024ല്‍ ആരംഭിച്ച കെസിഎല്ലിന്റെ പ്രഥമ സീസണില്‍ കേരളത്തിന്റെ സൂപ്പര്‍ താരമായ സഞ്ജു സാംസണ്…
Read More