കോട്ടയം: ഓണത്തിരക്ക് തുടങ്ങിയതോടെ പാലായിലും സമീപ പ്രദേശങ്ങളിലും കള്ളനോട്ടുകള്‍ വ്യാപകമാകുന്നു. 500 രൂപയുടെ കള്ളനോട്ടുകളാണ് പലപ്പോഴായി കടകളില്‍ ലഭിച്ചത്. ഇതോടെയാണ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പാലാ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ഒരു ലോട്ടറി ഏജന്‍സിയില്‍ ടിക്കറ്റെടുക്കാന്‍ വന്ന ഏജന്റ് കൊടുത്ത നോട്ടില്‍ ഒരെണ്ണം കള്ളനോട്ടായിരുന്നു. അന്നുതന്നെ അവരുടെ ഹോള്‍സെയില്‍ കടയിലും ടിക്കറ്റ് എടുക്കാന്‍ എത്തിയ ഏജന്റ് ഇതേ നമ്പരിലുള്ള കള്ളനോട്ടു നല്‍കിയിരുന്നു. തുടര്‍ന്നാണ് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരും പെട്രോള്‍ പമ്പിലെ ജീവനക്കാരും ജാഗ്രത പാലിച്ചുതുടങ്ങിയത്. കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്ന സംഘത്തില്‍പ്പെട്ടവര്‍ ലോട്ടറി വില്പനക്കാരെയാണ് ലക്ഷ്യംവച്ചിരിക്കുന്നതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. തിരക്കേറുന്ന ഓണവിപണിയില്‍ കൂടുതല്‍ കള്ളനോട്ട് ഇറക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണു സ്പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണവും നിരീക്ഷണവും.
Read MoreDay: August 22, 2025
ഓണക്കാല വിഭവങ്ങൾക്ക് മധുരവുമായി വള്ളിക്കോട് ശർക്കര; വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണയോടെയാണ് ശർക്കര ഉത്പാദനം
വള്ളിക്കോട്: ഓണവിപണിയെ മധുരമയമാക്കാൻ ഇക്കുറിയും വള്ളിക്കോട് ശർക്കര. നാട്ടിൽ വിളവെടുത്ത കരിന്പ് ഉപയോഗിച്ചു തയാറാക്കിയ വള്ളിക്കോട് ശർക്കരയ്ക്ക് മുൻകാലങ്ങളിൽ ലഭിച്ച സ്വീകാര്യതയാണ് ഇക്കുറിയും ഓണനാളുകളിലെ പ്രതീക്ഷ.പന്ത്രണ്ട് ടൺ ശർക്കരയുടെ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള ഉത്പാദനമാണ് തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ഓണക്കാലത്തും മികച്ച വിൽപനയായിരുന്നു വള്ളിക്കോട് ശർക്കരയ്ക്ക്. രണ്ട് പതിറ്റാണ്ട് മുമ്പ് അന്യംനിന്നുപോയ കരിമ്പ് കൃഷിയും ശർക്കര ഉത്പാദനവും വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണയോടെയാണ് 2023ൽ വീണ്ടും സജീവമായത്. അന്ന് കോന്നി കരിയാട്ടമായിരുന്നു പ്രധാന വിപണന കേന്ദ്രം. ആറ് ടൺ വില്പന ആദ്യവർഷം നടന്നു. ചുരുങ്ങിയ സമയം കൊണ്ട് പേരും പ്രശസ്തിയും വർധിച്ചതോടെ സർക്കാരിന്റെ ഓണം മേളകളിലെല്ലാം വള്ളിക്കോട് ശർക്കര ഇടംപിടിച്ചു. ഇപ്പോൾ ദൂരസ്ഥലങ്ങളിൽനിന്ന് ഉൾപ്പെടെ ആളുകൾ വള്ളിക്കോട്ട് എത്തി ശർക്കര കൊണ്ടുപോകുന്നുണ്ട്.ഒരുകാലത്ത് രാവും പകലും പ്രവർത്തിച്ചിരുന്ന 12 ശർക്കര ചക്കുകളാണ് വള്ളിക്കോട് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. പിന്നീട് കൃഷിയിൽനിന്ന് മിക്കവരും…
Read Moreസിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: നെടുങ്കണ്ടത്ത് വീട്ടമ്മയ്ക്ക് നഷ്ടമായത് 18 ലക്ഷം രൂപ
നെടുങ്കണ്ടം: നെടുങ്കണ്ടം സ്വദേശിയായ വീട്ടമ്മയില്‍നിന്നു 18.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃശൂര്‍ പുത്തന്‍ചിറ നോര്‍ത്ത് പകരപ്പിള്ളി വെളുത്തേടത്ത്കാട്ടില്‍ വീട്ടില്‍ ഹാരിസ് മുഹമ്മദാണ് (28) അറസ്റ്റിലായത്. 2024 ഏപ്രില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു തട്ടിപ്പ്.വീട്ടമ്മയുടെ പേരില്‍ എത്തിയ പാര്‍സലില്‍ ലഹരിമരുന്നുകള്‍ കണ്ടെത്തിയെന്നു പറഞ്ഞ് വിശ്വസിപ്പിച്ചയാൾ വീട്ടമ്മ വെർച്വൽ അറസ്റ്റിലാണെന്നും പണം നല്കിയാല് കേസില്‍നിന്നും രക്ഷപ്പെടുത്താമെന്നു പറഞ്ഞ് പണം തട്ടുകയായിരുന്നു. തുടർന്ന് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന വീട്ടമ്മയുടെ 55 പവൻ സ്വര്‍ണം ഇതേ ബാങ്കില്‍ പണയംവച്ച് പണം കൈമാറുകയായിരുന്നു.
Read Moreഈ വർഷം സന്ദർശിച്ചത് 20 ലക്ഷം പേർ; ഇടുക്കിയുടെ പച്ചപ്പിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ
തൊടുപുഴ: ജില്ലയിൽ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധന. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഈ വർഷമെത്തിയത് 20 ലക്ഷത്തോളം സഞ്ചാരികൾ. കനത്ത മഴ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങൾ കുറെ ദിനങ്ങൾ അടച്ചിട്ടെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ എണ്ണം കൂടി. ജൂലൈ വരെയുളള കണക്കുകൾ പ്രകാരം 19,42,354 വിനോദ സഞ്ചാരികൾ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കീഴിലുള്ള പന്ത്രണ്ട് കേന്ദ്രങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ വർഷം ഈ കേന്ദ്രങ്ങളിലെത്തിയത് 33,86,012 സഞ്ചാരികളാണ്. 2023ൽ 29,22,043 ടൂറിസ്റ്റുകൾ ജില്ലയിലെത്തി. ഓണക്കാലമാകുന്നതോടെ ടൂറിസ്റ്റുകളുടെ വരവ് കൂടുമെന്നു ടൂറിസം വകുപ്പ് പറയുന്നു. വാഗമൺ കാണാൻവാഗമണ് പുൽമേടും മൊട്ടക്കുന്നുകളും കാണാൻ 5,43,979 സഞ്ചാരികളും വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ 5,08,505 ടൂറിസ്റ്റുകളും എത്തി. ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. മൊട്ടക്കുന്നുകളും പുൽമേടുകളും തേയിലത്തോട്ടങ്ങളും സാഹസിക വിനോദ സഞ്ചാര സാധ്യതകളുമാണ്…
Read Moreലാളിത്യം മുഖമുദ്ര, നിലച്ചത് തൊഴിലാളികളുടെ ശബ്ദം; തോട്ടം മേഖലയുടെ തോഴന്റെ മടക്കം സ്വപ്നം ബാക്കിവച്ച്
തൊടുപുഴ: പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ അതിജീവന പോരാട്ടത്തിനു നാലുപതിറ്റാണ്ടായി ചുക്കാൻ പിടിച്ച ജനകീയ നേതാവായിരുന്നു വാഴൂർ സോമൻ എംഎൽഎ. ഇദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് തോട്ടം തൊഴിലാളികളുടെ ശബ്ദമാണ്. കോട്ടയം വാഴൂർ സ്വദേശിയായ ഇദ്ദേഹം തോട്ടം തൊഴിലാളികൾക്കു വേണ്ടി പോരാടാനാണ് പീരുമേട്ടിൽ എത്തിയത്. അക്കാലയളവിൽ മറ്റൊരു തൊഴിലാളി നേതാവായ സി.എ.കുര്യന് മൂന്നാർ മേഖലയുടെ ചുമതല നൽകിയപ്പോഴാണ് പീരുമേട്ടിലേക്ക് ഇദ്ദേഹം എത്തുന്നത്. തുടർന്ന് അവസാന ശ്വാസം നിലയ്ക്കും വരെ ഇവിടുത്തെ ജനങ്ങളുടെ നൊന്പരങ്ങൾക്ക് പരിഹാരം കാണാനുള്ള പോരാട്ടത്തിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം തിരുവനന്തപുരത്തിനു യാത്രയാകുന്പോഴും മണ്ഡലത്തിലെ നീറുന്ന പ്രശ്നങ്ങളുടെ ഒരുകെട്ട് ഫയലുകളും കൈവശമുണ്ടായിരുന്നു. അന്നു പീരുമേട് തഹസിൽദാറുടെ ചേംബറിൽ നടന്ന റവന്യൂ ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കുകയും ജീവനക്കാർ ഉന്നയിച്ച വാഹനം, ക്വാർട്ടേഴ്സ് തുടങ്ങിയ ആവശ്യങ്ങൾക്കു പരിഹാരം കണ്ടേ മടങ്ങിവരികയുള്ളൂവെന്ന് ഉറപ്പും നൽകിയിരുന്നു. ഇതോടൊപ്പം മണ്ഡലത്തിൽ ഇനിയും പട്ടയം ലഭിക്കാനുള്ള 806 അപേക്ഷകളിൽ…
Read Moreവിനോദയാത്ര രാത്രിയില്‍ പുറപ്പെടേണ്ട: പണമില്ല എന്നപേരില്‍ ഒരു കുട്ടിയെയും വിനോദയാത്രയില്‍നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍നിന്നും വിനോദയാത്ര രാത്രിയില്‍ പുറപ്പെടരുതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. രാത്രിയാത്ര പാടില്ലെന്ന് മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നതാണെന്നും ഇതു കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പണമില്ല എന്നപേരില്‍ ഒരു കുട്ടിയെയും വിനോദയാത്രയില്‍നിന്ന് ഒഴിവാക്കുന്നതും അനുവദിക്കില്ല. എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ വിനോദയാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
Read Moreവിവാഹ വാഗ്ദാനം നല്കി പീഡനം; പ്രതിക്ക് 15 വര്‍ഷം തടവും പിഴയും
കൊച്ചി: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. അടിമാലി ഉറുമ്പില്‍ വീട്ടില്‍ ആല്‍ബര്‍ട്ട് എ. സുനിലിനെയാണ് (31) എറണാകുളം പോക്സോ കോടതി ജഡ്ജി കെ.എന്‍. പ്രഭാകരന് ശിക്ഷിച്ചത്. പ്രതി 2015 ഏപ്രില്‍ 28ന് യുവതിയെ അമ്മയെ കാണാനെന്ന് വിശ്വസിപ്പിച്ച് ബന്ധുവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ചേരാനെല്ലൂര്‍ സിഐ കെ.ആര്. രൂപേഷ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
Read Moreനടക്കുന്നത് രാഷ്ട്രീയ വേട്ടയാടൽ, എല്ലാം പുകമറ; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വി.കെ. ശ്രീകണ്ഠൻ എംപി
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് വി.കെ. ശ്രീകണ്ഠൻ എംപി .രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. ആരോപണം വന്നപ്പോൾ തന്നെ രാഹുലിനോട് ഒഴിയാൻ ആവശ്യപ്പെട്ടുവെന്നും ശ്രീകണ്ഠൻ എംപി പറഞ്ഞു. അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചിരുന്നു. അതേസമയം, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്നാണ് പോലീസ് തീരുമാനം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നുമാണ് പോലീസ് വിലയിരുത്തൽ. ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുത്താൽ കോടതിയിൽ തിരിച്ചടിയാകുമെന്ന് പോലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചു. കൂടുതൽ തെളിവുകൾ പരാതിക്കാരൻ നൽകുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താൽ മാത്രം തുടർനടപടി മതിയെന്നുമാണ് പോലീസിന് കിട്ടിയ നിയമപദേശം.…
Read More