കോട്ടയം: വായുമലിനീകരണം ഓരോ ഇന്ത്യാക്കാരന്റെയും ആയുസില്‍ മൂന്നര വര്‍ഷത്തെ കുറവു വരുത്തുന്നതായി ഷിക്കാഗോ സര്‍വകലാശാലയുടെ പഠനം.വായുമലിനീകരണം അതിരൂക്ഷമായ ഡല്‍ഹി ഉള്‍പ്പെടെയുള്ള മഹാനഗരങ്ങളില്‍ ആയുസിന്റെ നീളം എട്ടു വര്‍ഷം വരെ കുറയാന്‍ അന്തരീക്ഷ മലിനീകരണം ഇടയാക്കുന്നു. ഇന്ത്യയിലെ വ്യോമാന്തരീക്ഷത്തില് ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത നിലവാരത്തേക്കാള്‍ എട്ട് മടങ്ങ് വിഷാംശമുള്ള കണികകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്രയധികം വിഷാംശമുള്ള കണികകള്‍ ഓരോ ശ്വാസത്തിലും വലിക്കുന്ന സാഹചര്യമാണ് ശരാശരി ആയുസ് മൂന്നര വര്‍ഷം കുറയാന്‍ കാരണമാകുന്നതെന്ന് പഠനത്തില്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള ഡല്‍ഹി മഹാനഗരത്തില്‍ ഓരോ വ്യക്തിക്കും 8.2 വര്‍ഷത്തെ ആയുസ് കുറയുന്നുവെന്നാണ് പഠനം. ആഗ്ര, ഡല്‍ഹി, സൂററ്റ്, മീറസ്, ലക്നോ തുടങ്ങിയ നഗരങ്ങളെല്ലാം അതിരൂക്ഷമായ മലിനീകരണത്തിന്റെ പിടിയിലാണ്. എന്നാല്‍ അന്തരീക്ഷ മലിനീകരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറവാണ്. കേരളത്തില്‍ എറണാകുളവും തിരുവനന്തപുരവുമാണ് ഏറ്റവും മലിനീകരണം നടക്കുന്ന ജില്ലകള്‍. ലോകാരോഗ്യ…
Read MoreDay: August 30, 2025
സ്ത്രീകളെ ഭീഷണിപ്പെടുത്തി പീഡനം: കീഴടങ്ങിയ പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നു
കൊച്ചി: മോഡലായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങിയ യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സ്ത്രീകളെ വശീകരിച്ച് സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുന്ന തൃശൂര്‍ കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന പി.എസ്. പ്രശോബിനെയാണ് (36) എറണാകുളം നോര്‍ത്ത് പോലീസ് ചോദ്യം ചെയ്യുന്നത്. ഇന്നലെയാണ് ഇയാളെ അഡീഷണല്‍ സിജെഎം കോടതി ഇയാളെ നോര്‍ത്ത് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവതി നല്കിയ പരാതിയില്‍ പ്രശോബിനെ പ്രതിയാക്കി നോര്‍ത്ത് പോലീസ് കേസെടുത്തിരുന്നു. സ്വകാര്യദൃശ്യങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തതറിഞ്ഞാണ് യുവതി പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനവും ദൃശ്യങ്ങള്‍ പകര്‍ത്തലും. ഐ.ടി ആക്റ്റ് ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. എന്നാല്‍, എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ…
Read Moreരാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
കൊച്ചി: സ്വകാര്യ പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവിന്റെ (47) ആരോഗ്യനിലയില്‍ നേരിയ പുരോഗതി. നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് രാജേഷ് കഴിയുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം മാറ്റമില്ലാതെ തുടരുകയാണ്. സ്വന്തമായി ശ്വാസമെടുക്കാന്‍ തുടങ്ങിയതിനാല്‍ വെന്റിലേറ്റര്‍ സഹായം കുറച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. തുടക്കത്തില്‍ നല്‍കിയിരുന്ന മരുന്നുകള്‍ നിര്‍ത്തിയതിനുശേഷം രക്തസമ്മര്‍ദം സാധാരണ നിലയിലായി. ഇന്നലെ രാവിലെ അപസ്മാരം ഉണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ഇഇജി പരിശോധന നടത്തി. നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട് ചെറിയ പുരോഗതി കാണുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന സ്വകാര്യ പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്.
Read Moreമുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാറിനെതിരെ കേസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്. കൊച്ചി സൈബര്‍ ക്രൈം പോലീസാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ബിഎന്‍എസ് 192, ഐടി ആക്ട് 67, 67 (എ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയേയും സരിതാ നായരേയും അശ്ലീല പരാമര്‍ശത്തോടെ ചിത്രീകരിക്കുന്നതാണ് വീഡിയോ. ഇന്നലെ വൈകിട്ട് 3.15 മുതല്‍ രാത്രി ഒമ്പതു വരെയുള്ള സമയത്ത് നന്ദകുമാര്‍ ക്രൈം സ്റ്റോറി എന്ന ഫേസ്ബുക്ക് പേജിലും ക്രൈം ഓണ്‍ലൈന്‍ എന്ന യുടൂബ് ചാനലിലും അശ്ലീല ചുവയോടുകൂടി ലൈംഗിക ഉള്ളടക്കത്തോടുകൂടിയ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പൊതുജനങ്ങള്‍ക്കിടയില്‍ കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വീഡിയോ പ്രചരിപ്പിച്ചതിനാല്‍ കലാപാഹ്വാനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreഇനി നിങ്ങൾ കൂടുതല്‍ തിളങ്ങും: കൈത്തറി ഡിസൈന്‍ സ്റ്റുഡിയോ വരുന്നു
കൊച്ചി: നൂതന വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റുകൂട്ടാനായി പാരമ്പര്യവും കരവിരുതും യോജിപ്പിച്ച് കേരളത്തില്‍ കൈത്തറി ഡിസൈന്‍ സ്റ്റുഡിയോ ആരംഭിക്കുന്നു. ഡയറക്ടറേറ്റ് ഓഫ് ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റെല്‍സ്, ഉപഭോക്താവിന്റെ മനം അറിഞ്ഞ് കസ്റ്റമൈസ്ഡ് ആയിട്ടുള്ള കൈത്തറി വസ്ത്രങ്ങള്‍ ബൊട്ടിക് മാതൃകയില്‍ വിപണിയില്‍ എത്തിക്കാനാണ് കൈത്തറി ഡിസൈന്‍ സ്റ്റുഡിയോയിലൂടെ ലക്ഷ്യമിടുന്നത്. കണ്ണൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍ഐഎഫ്ടി)യുടെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി കണ്ണൂരി (ഐഐഎച്ച്ടി) ന്റെയും സഹകരണത്തോടെ കൊച്ചിയിലാണ് ഡിസൈന്‍ സ്റ്റുഡിയോ സ്ഥാപിക്കുക. ഇതിനുളള രൂപരേഖ കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചു. കേരള കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനായി ഡിസൈന്‍ ഇന്നോവേഷനില്‍ പ്രഫഷണല്‍ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി സമകാലികവും വിപണനം ചെയ്യാവുന്നതുമായ ഡിസൈനുകള്‍ സൃഷ്ടിക്കുകയാണ് ഡിസൈന്‍ സ്റ്റുഡിയോയിലൂടെ ലക്ഷ്യമിടുന്നത്. ഡിസൈന്‍, ഫാഷന്‍, കൈത്തറി സാങ്കേതികവിദ്യ എന്നിവയിലെ മുന്‍നിര സ്ഥാപനങ്ങളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, കേരള കൈത്തറിയെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു…
Read Moreകാഞ്ഞിരപ്പള്ളിയിൽ കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
കാഞ്ഞിരപ്പള്ളി: കാർ നിയന്ത്രണംവിട്ടു കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സ്കാൻറോണ് ലാബ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കാണ് കാർ ഇടിച്ചുകയറിയ്ത. മുണ്ടായത്. തന്പലക്കാട് കീച്ചേരി രാജ്മോഹൻ നായരുടെ മകൻ അഭിജിത്ത് (34) ആണു മരിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചിരുന്നു. അഭിജിത്തിന്റെ സഹോദരി ആതിര (30), ഭർത്താവ് വിഷ്ണു (30), ആലപ്പാട്ടുവയലിൽ ദീപു ഗോപാലകൃഷ്ണൻ (30), ഹരി (26) എന്നിവർക്കും പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു. ദീപുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അഭിജിത്തിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ചയായിരുന്നു ആതിരയുടെയും വിഷ്ണുവിന്റെയും കല്യാണം. .
Read Moreസ്ഫോടനത്തിൽ പൂർണമായും തകർന്ന വീട് , ചിതറിയ ശരീരഭാഗം; ഉഗ്രശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടകാഴ്ച നടക്കുന്നത്
കണ്ണൂർ: പുലർച്ചെ രണ്ടോടെയാണ് വലിയ ശബ്ദം കേട്ടത്. ചെന്നു നോക്കിയപ്പോൾ ശരീരഭാഗങ്ങൾ ചിതറി കിടക്കുന്നതു കണ്ടു’- കണ്ണപുരം കീഴറയിൽ സ്ഫോടനമുണ്ടായ വാടക വീടിന് അടുത്തു താമസിക്കുന്നവർ ഞെട്ടലോടെ പറയുന്നു. ‘ വീടിനു പുറകുവശത്ത് ഒരാളുടെ മൃതശരീരം കണ്ടു. മരിച്ചോ എന്നറിയില്ല. ശരീരത്തിനു മുകളിൽ മണ്ണ് വീണു കിടന്നു. താമസക്കാരെ പരിചയമില്ല. രാത്രിയാണ് താമസക്കാർ വരുന്നത്. വീട്ടിൽ ലൈറ്റ് ഇടാറില്ലായിരുന്നു..അയൽവാസികൾ പറഞ്ഞു.ആരെയും നടക്കുന്ന കാഴ്ച്ചയാണ് ഉഗ്രസ്ഫോടനത്തെ തുടർന്നുണ്ടായത്. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് തീ ആളി പടർന്ന വീടാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കണ്ണപുരം പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയത്. പ്രദേശം മുഴുവൻ ഇപ്പോൾ പോലീസ് നിയന്ത്രണത്തിലാണ്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയും…
Read Moreമംഗളൂരു-ബംഗളൂരു ഓണം സ്പെഷൽ ട്രെയിൻ നാളെ
കൊല്ലം: കേരളം വഴിയുള്ള മംഗളൂരു – ബംഗളൂരു ഓണം സ്പെഷൽ എക്സ്പ്രസ് ട്രെയിൻ നാളെ സർവീസ് നടത്തും. 06033 മംഗളുരു സെൻട്രൽ – എസ്എംവിടി ബംഗളരു സ്പെഷൽ നാളെ രാത്രി 11 ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് തിങ്കൾ ഉച്ചകഴിഞ്ഞ് 2.30 ന് ബംഗളൂരുവിൽ എത്തും. കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. തിരികെയുള്ള 06004 ബംഗളൂരു – മംഗളൂരു സർവീസ് തിങ്കൾ ഉച്ചകഴിഞ്ഞ് 3.50 ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് സെപ്റ്റംബർ ഒന്നിന് രാവിലെ 7.30 ന് മംഗളൂരുവിൽ എത്തും. ഈ വണ്ടിക്കുള്ള റിസർവേഷൻ ഇന്ന് രാവിലെ മുതൽ ആരംഭിച്ചു.
Read More7 വന്ദേ ഭാരത് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു; 16 കോച്ചുകൾ 20 ആയി ഉയർത്തും
പരവൂർ: രാജ്യത്തു നിലവിൽ സർവീസ് നടത്തുന്ന ഏഴ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. യാത്രക്കാരുടെ എണ്ണത്തിലെ വർധനയുടെയും ഒക്യുപൻസിയുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം.16 കോച്ചുകളുള്ള മൂന്ന് ട്രെയിനുകളിൽ 20 കോച്ചുകളായി ഉയർത്തും. എട്ട് കോച്ചുകളുള്ള നാല് ട്രെയിനുകൾ 16 കോച്ചുകളുള്ള ട്രെയിനുകളായും മാറ്റും. ഇതോടെ ഈ ട്രെയിനുകളുടെ റേക്കുകൾ പുതിയ റൂട്ടുകളിൽ സർവീസിനായി ഉപയോഗിക്കും. സമീപഭാവിയിൽ കൂടുതൽ 20 കോച്ചുകൾ ഉള്ള ട്രെയിനുകൾ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.20631/32 തിരുവനന്തപുരം- മംഗളുരു സെൻട്രൽ, 20701/02 സെക്കന്തരാബാദ് – തിരുപ്പതി, 20665 ചെന്നൈ എഗ്മോർ – തിരുനെൽവേലി വന്ദേ ഭാരത് എക്സ്പ്രസുകളാണ് 16 കോച്ചുകളിൽ നിന്ന് 20 ആയി ഉയർത്തുന്നത്. 20671/62 മധുര-ബംഗളുരു കന്റോൺമെന്റ്, 22499/00 ദിയോഖർ – വാരാണസി, 20871/72 ഹൗറ -റൂർക്കേല, 20911/12 ഇൻഡോർ – നാഗ്പൂർ ട്രെയിനുകളാണ് എട്ട്…
Read Moreആർപ്പോയ് ഇർറോ… ആലപ്പുഴയിൽ ജലപ്പൂരം
ആലപ്പുഴ: ആലപ്പുഴയിൽ ഇന്നു ജലപ്പൂരം. പുരുഷാരം വഞ്ചിപ്പാട്ടും തുഴത്താളവുമായി പുന്നമടക്കായലിൽ ഇന്നു ഒന്നു ചേരും. വള്ളംകളി പ്രേമികൾക്ക് ഇന്ന് ഉത്സവദിനം. 2025ലെ നെഹ്റു ട്രോഫി ആരടിക്കും? ആലപ്പുഴ കാത്തിരിക്കുന്നു. ആയിരക്കണക്കിനു സഞ്ചാരികൾ ഇന്നു പുന്നമടയിൽ ഒത്തുചേരും. ജലപൂരത്തിൽ തുഴവെഞ്ചാമരം വീശി കൊമ്പ് കുലുക്കി പായുന്ന ഗജചുണ്ടന്മാരെ കണ്ട് ഇരുകരകളിലെയും പുരുഷാരം ആരവം മുഴക്കും. നെഹ്റു ട്രോഫി വള്ളംകളി എന്നത് ഒരു മത്സരത്തേക്കാൾ വള്ളങ്ങളുടെ കണ്ണും മനസും നിറയ്ക്കുന്ന ഒരു ഘോഷയാത്രയാണ്. ചുണ്ടൻ വള്ളങ്ങൾ , മറ്റുതരം വള്ളങ്ങൾ, നൂറുകണക്കിനു തുഴക്കാർ എന്നിങ്ങനെ അണിനിരക്കുന്ന മനോഹര ഘോഷയാത്ര. ഒരുമയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതി കേരളം ഇന്നു നെഹ്റു ട്രോഫി ജലമേളയ്ക്കു സാക്ഷ്യം വഹിക്കും. ഇന്നു നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളി ലോഗോ ആരോഗ്യ, വനിതാ, ശിശുക്ഷേമ മന്ത്രി വീണ ജോർജും ചലച്ചിത്ര താരം കാളിദാസ് ജയറാമും…
Read More