നിലമ്പൂർ വനത്തിൽ തേക്ക് തോട്ടം നട്ടുവളർത്തിയ കനോലി സായ്പിന്റെ ഓർമകൾക്ക് ഇന്ന് 170 വയസ്. നിലമ്പൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്താണ് ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടം. 1840കളിൽ ബോംബെ കപ്പൽ നിർമാണശാലയിൽ തേക്ക് തടിക്ക് ക്ഷാമം നേരിട്ടു. കപ്പൽ നിർമാണത്തിന് ഒഴിച്ചുകൂടാനാവാത്ത തടിയാണ് തേക്ക്. ബോംബെ ഗവർണറുടെ കത്തുകൾ ബ്രിട്ടീഷ് മലബാർ കളക്ടർ എച്ച്.വി. കനോലിയെത്തേടി തുരുതുരാ വന്നുകൊണ്ടിരുന്നു. തേക്ക് നട്ടുവളർത്താൻതന്നെ കനോലി തീരുമാനിച്ചു. അങ്ങനെ ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്റേഷന്റെ ചരിത്രം പിറവികൊണ്ടു. കനോലി തോട്ടത്തിന് അനുയോജ്യമായ സ്ഥലം അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ നിലമ്പൂർ കാടുകൾ തേക്കിന് ഒന്നാന്തരം വളക്കൂറുള്ള മണ്ണാണെന്ന് തിരിച്ചറിഞ്ഞു. കരിപ്പുഴ, പൊൻപുഴ, ചാലിയാർ എന്നീ നദികൾ സംഗമിക്കുന്നിടത്ത് സ്ഥലം കണ്ടെത്തി. അപ്പോഴാണ് മറ്റൊരു പ്രശ്നം പൊന്തിവന്നത്. ഈ ഭൂമിയുടെ ഭൂരിപക്ഷവും തൃക്കാളൂർ ദേവസ്വത്തിന്റേതാണ്. ദേവസ്വം ആണെകിൽ കടബാധ്യതകൊണ്ട് നട്ടംതിരിയുന്ന സമയം. കടം വീട്ടാൻ കനോലി…
Read MoreDay: September 11, 2025
യജമാനൻ വരും, വരാതിരിക്കില്ല; നായയും മുട്ടനാടും കാത്തിരിക്കുന്നു; കാഞ്ഞിരപ്പള്ളിയിലെത്തിയ അതിഥികൾക്ക് സംരക്ഷണം നൽകി നാട്ടുകാർ
കാഞ്ഞിരപ്പള്ളി: ഒരു നായയും മുട്ടനാടുമാണ് ഇപ്പോൾ നാട്ടിലെ സംസാരവിഷയം. മൂന്നു ദിവസം മുന്‍പ് കറിപ്ലാവ് ഭാഗത്തു കൂട്ടുകാരെപ്പോലെ പ്രത്യക്ഷപ്പെട്ട ഇവർ ഇപ്പോൾ നാട്ടുകാരുടെ സംരക്ഷണയിലാണ്. ഡാൽമേഷൻ ഇനത്തിൽപ്പെട്ട ഒരു നായയും ബീറ്റൽ ഇനം മുട്ടനാടുമാണ് ഇപ്പോൾ നാട്ടുകാർക്ക് കൗതുകമായി മാറിയിരിക്കുന്നത്. ഇപ്പോൾ ഇവ കാഞ്ഞിരപ്പള്ളി ഹൗസിംഗ് ബോർഡ് കോളനി നിവാസികളുടെ സംരക്ഷണയിലാണ്. ഉടമസ്ഥൻ ഉടനെത്തുമെന്ന പ്രതീക്ഷയിൽ ഇവയെ സംരക്ഷിക്കുകയാണ് നാട്ടുകാർ. രണ്ടുപേരുടെയും കഴുത്തിൽ ഒരേ തരത്തിലുള്ള മണികൾ കെട്ടിയിട്ടുണ്ട്. രണ്ടുപേരും ഒരേ പാത്രത്തിൽ തന്നെയാണ് ഭക്ഷണം കഴിക്കുന്നതും. ആടിനെ മറ്റാരും തട്ടിക്കൊണ്ടു പോകാതിരിക്കാൻ നായയുടെ പ്രത്യേക കരുതലുമുണ്ട്. ഇവയെ നഷ്ടപ്പെട്ടുപോയവർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തി കൃത്യമായ വിവരങ്ങൾ നൽകി ഹൗസിംഗ് ബോർഡ് കോളനിയിൽനിന്നു കൊണ്ടുപോകാവുന്നതാണെന്ന് ഹൗസിംഗ് ബോർഡ് പ്രസിഡന്റ് ബിജുമോൻ ഇമ്മാനുവൽ വാഴയ്ക്കാപ്പാറ അറിയിച്ചു.
Read Moreലൈസൻസില്ലാതെ ഭക്ഷണം വിളന്പിയവർ ഖജനാവിൽ നിറച്ചതു 94.28 ലക്ഷം രൂപ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് എറണാകുളം ജില്ലയിൽനിന്ന്
തൃശൂർ: ലൈസൻസില്ലാതെ ഭക്ഷണം വിളന്പിയവർ ഈ വർഷം സംസ്ഥാനസർക്കാരിന്റെ ഖജനാവിൽ നിറച്ചതു 94,28,100 രൂപ. ഇന്ത്യയിലിതു മൊത്തം 15.16 കോടിയാണ്. അനധികൃതമായി ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കുന്നവരിൽനിന്നും വിതരണം ചെയ്യുന്നവരിൽനിന്നും പിഴയായാണ് ഇത്രയും തുക ഭക്ഷ്യസുരക്ഷാവകുപ്പ് സർക്കാരിലേക്ക് അടപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം 2006 പ്രകാരം ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യസ്ഥാപനവും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപകപരിശോധനകളാണ് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിവരുന്നത്. പിടിക്കപ്പെട്ടാൽ പിഴ ഈടാക്കുക, സ്ഥാപനം പൂട്ടിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് എറണാകുളം ജില്ലയിൽനിന്നാണ്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വിവിധ പരിശോധനകളിലായി 15,00,600 രൂപയാണ് ഈ വർഷം സെപ്റ്റംബർ ഒന്പതുവരെ പിഴയിനത്തിൽ അടപ്പിച്ചത്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കോട്ടയം, തൃശൂർ ജില്ലകളാണു പിഴയൊടുക്കിയതിൽ തൊട്ടുപിറകിലുള്ളത്. കഴിഞ്ഞവർഷവും എറണാകുളത്താണ് അനധികൃതമായി ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതും വിൽക്കുന്നതും കൂടുതലായി കണ്ടെത്തിയത്. 39,76,600 രൂപ പിഴയീടാക്കി.…
Read Moreഅമ്മയ്ക്ക് ചെലവിനു കൊടുക്കാത്ത മകന് തടവുശിക്ഷ; മാസം 2000 രൂപ പോലും കൊടുക്കാൻ പറ്റില്ലെന്ന് മകൻ; എങ്കിൽ ജയിലിൽ കിടക്കട്ടെയെന്ന് കമ്മീഷൻ
കാഞ്ഞങ്ങാട്: അമ്മയ്ക്ക് ചെലവിനു നല്‍കാത്ത മകന് തടവുശിക്ഷ. മടിക്കൈ കാഞ്ഞിരപ്പൊയില്‍ ചോമംകോട് സ്വദേശിനി ഏലിയാമ്മ ജോസഫിന്റെ പരാതിയില്‍ മകന് മടിക്കൈ മലപ്പച്ചേരിയിലെ പ്രതീഷിനെയാണു ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടത്. മാതാപിതാക്കള്‍ക്ക് ചെലവിനു കൊടുക്കാത്ത കേസില്‍ ഇത്തരമൊരു വിധിയുണ്ടാകുന്നത് അപൂര്‍വമാണെന്നു നിയമവൃത്തങ്ങള്‍ പറയുന്നു. ആര്‍ഡിഒ ചുമതല വഹിക്കുന്ന ബിനു ജോസഫ് ആണ് വിധി പുറപ്പെടുവിച്ചത്.ആറുമാസത്തെ കുടിശിക തുകയായ 12,000 രൂപ നല്കുന്ന കാലയളവു വരെ ജയിലില്‍ അടയ്ക്കാനാണ് ഉത്തരവ്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 വകുപ്പ് 5 (8), ബിഎന്‍എസ്എസ് 144 നിയമ പ്രകാരമാണ് ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ പാര്‍പ്പിക്കുന്നതിന് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആയ ആര്‍ഡിഒ ഉത്തരവായത്. ഏലിയാമ്മ നല്കിയ പരാതിയെത്തുടര്‍ന്ന് പ്രതിമാസം 2000 നല്കാന് മാര്‍ച്ച് 18ന് ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ തുക മകന് നല്‍കുന്നില്ലെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഏപ്രില്‍ 24ന് ഏലിയാമ്മ…
Read Moreഅമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം; ഒരു മാസത്തിനിടെ മരിച്ചത് ആറുപേർ; അസുഖം ബാധിച്ച് ചിക്ത്സയിലുള്ളത് 11 പേർ
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (51) ആണ് മരിച്ചത്. ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. എന്നാൽ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കിൽ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്. എവിടെനിന്നാണ് ഷാജിക്ക് അണുബാധയുണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്നോളം സംസ്ഥാനത്തെ വിവധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്. മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന(56) കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗംബാധിച്ച് മരിച്ചത്. വയനാട് ബത്തേരി സ്വദേശി രതീഷ്, കോഴിക്കോട് ഓമശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞ്, മലപ്പുറം കണ്ണമംഗലം സ്വദേശി റംല, കോഴിക്കോട് താമരശേരി സ്വദേശിയായ ഒമ്പത്…
Read More