വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് അഹാൻ അനൂപിന്റെ ഉത്തരക്കടലാസ് സമൂഹമാധ്യമത്തിലൂടെ ലോകത്തിനു മുന്നിലെത്തിച്ചത്. മൂന്നാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറിൽ, നിങ്ങൾക്കിഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയാറാക്കാമോ എന്നതായിരുന്നു ചോദ്യം. അഹാൻ എഴുതിയ ‘സ്പൂണും നാരങ്ങയും’ കളിയുടെ ആറാമത്തെ നിയമം “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” എന്നായിരുന്നു. ആലോചിച്ചാൽ നമ്മുടെ കുടുംബത്തെയും പൊതുജീവിതത്തെയും പ്രകാശമാനമാക്കാൻ ഇത്ര ലളിതവും വിജയസാധ്യതയുള്ളതുമായ മറ്റൊരു നിയമവുമില്ല. അഹാൻ രചിച്ചതും വിദ്യാഭ്യാസമന്ത്രി പ്രകാശനം ചെയ്തതുമായ ഈ പരിഷ്കൃതനിയമം കേരളം ഏറ്റെടുക്കേണ്ടതാണ്. തലശേരി ഒ. ചന്തുമേനോന്‍ സ്മാരക സ്കൂളിലെ മൂന്നാം ക്ലാസുകാരന് അഹാന് അനൂപിന്റെ ഉത്തരമാണ് വൈറലായത്. അഹാൻ തെരഞ്ഞെടുത്തത് സ്പൂണും നാരങ്ങയും കളിയാണ്. കുട്ടികളിലെ സൃഷ്ടിപരമായ ചിന്തകളെ പ്രചോദിപ്പിക്കുന്ന ആ ചോദ്യത്തിന്റെ എല്ലാ ലക്ഷ്യങ്ങളെയും മറികടന്ന് ഉത്തരം മുന്നോട്ടു പോയി. ആറു നിയമങ്ങളിൽ ഒടുവിലത്തേതായി അഹാൻ എഴുതി: “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.” മാർക്കും കൈയടിയും വാങ്ങിയ ഉത്തരം,…
Read MoreDay: September 16, 2025
ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടണ്ട
ക്രൈസ്തവർ ആഗോളതലത്തിലെന്നപോലെ രാജ്യത്തിനും ഭീഷണിയാണെന്നും ജാഗ്രത പാലിക്കണമെന്നും ധ്വനിപ്പിക്കുന്ന വിഷലിപ്ത ലേഖനം സംഘപരിവാറിന്റെ പോഷക സംഘടനകളിലൊന്നിന്റെ നേതാവ് ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയതിൽ അതിശയോക്തിയില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്നു മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വർഗീയ പ്രസ്ഥാനം, ദേശസ്നേഹികൾ സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ചതിനുശേഷവും അതേ പണി തുടരുകയാണ്. അടുത്തയിടെ ബിജെപി സംസ്ഥാനങ്ങൾ മൂർച്ചകൂട്ടിയ മതപരിവർത്തന നിരോധന നിയമങ്ങൾ ഭരണഘടനാവിരുദ്ധവും കോടതിയിൽ ചോദ്യം ചെയ്യേണ്ടതുമാണെന്ന പ്രതികരണങ്ങളാകാം പ്രകോപനം. ‘ആഗോളമതപരിവർത്തനത്തിന്റെ നാൾവഴികൾ’ എന്ന ലേഖനം ഇഴഞ്ഞ് അവസാന വരികളിലെത്തിയപ്പോഴാണ് വിഷദംശനം: “വേണ്ടിവന്നാൽ ഭരണഘടന ഭേദഗതി ചെയ്യണം”. അതാണു കാര്യം. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം. കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്കു കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്നു മനസിലാകാത്തവർക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര-മനുസ്മൃതി സ്വപ്നങ്ങൾ തുടരാം. മറ്റുള്ളവർ സ്വാതന്ത്ര്യസമര-ദേശസ്നേഹ പൈതൃകത്തിൽ ഉരുത്തിരിഞ്ഞ ഇന്ത്യൻ ഭരണഘടനയെ കൈവിടില്ല. ഘർ വാപ്പസിക്കാരുടെ മതപരിവർത്തന നിരോധന…
Read Moreആരോ എനിക്കെതിരേ ദുര്‍മന്ത്രവാദം നടത്തി, ആത്മഹത്യയ്ക്കു ശ്രമിച്ചത് ഏഴു തവണയെന്ന് മോഹിനി
വിവാഹശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ ഞാന്‍ വിഷാദത്തിലേക്ക് വീണുപോകുകയാണെന്നു തിരിച്ചറിഞ്ഞു. എന്റെ ജീവിതത്തില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നിട്ടും വിഷാദ രോഗിയായി. ഒരു ഘട്ടത്തില്‍ ആത്മഹത്യയ്ക്കുപോലും ശ്രമിച്ചു. ഒന്നല്ല, ഏഴു തവണ. ആ സമയത്ത്, ആരോ എനിക്കെതിരേ ദുര്‍മന്ത്രവാദം നടത്തിയതായി ഒരു ജ്യോത്സ്യന് എന്നോടു പറഞ്ഞു. ആദ്യം ഞാനതു ചിരിച്ചുതള്ളി. എന്നാല്‍ പിന്നീട്, എന്തിനാണു ഞാന്‍ ആത്മഹത്യയ്ക്കുവരെ തുനിഞ്ഞതെന്നു ഞാന്‍ അദ്ഭുതപ്പെട്ടു. വിശ്വാസത്തിലൂടെ തിരികെ പോരാടാന്‍ തുടങ്ങിയപ്പോഴാണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്. ആ തിരിച്ചറിവിനുശേഷമാണ് ഞാന്‍ അതില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിച്ചു തുടങ്ങിയത്. എനിക്ക് യഥാര്‍ഥത്തില്‍ ശക്തി നല്‍കിയത് എന്റെ ജീസസായിരുന്നു,-മോഹിനി
Read Moreദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ നിരാശരാകുമെന്ന് ജീത്തു
ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. സിനിമ ബോക്സ് ഓഫീസിൽ എങ്ങനെ ആയിരിക്കുമെന്നൊന്നും എനിക്കറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാർ ആയി കണക്കാക്കാതെ ജോർജ്കുട്ടിയായി കണക്കാക്കി ആ കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ ഞാൻ കൊണ്ടുവരുന്നത്. മൂന്നാം ഭാഗത്തിന്റെ തിരക്കഥ മുഴുവൻ പൂർത്തിയായിട്ടുണ്ട്. അഞ്ച് ഡ്രാഫ്റ്റോളം എടുത്താണ് ദൃശ്യം 3 യുടെ തിരക്കഥ പൂർത്തിയായത്. പക്ഷെ പ്രേക്ഷകർ എന്താണ് മൂന്നാം ഭാഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയില്ല. ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ അവർ നിരാശരാകും. ആദ്യ രണ്ടു ഭാഗത്തിനേക്കാൾ വ്യത്യസ്തമാകും മൂന്നാം ഭാഗം. അടുത്ത മാസം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. -ജീത്തു ജോസഫ്
Read Moreപാതിരാത്രിൽ നവ്യ നായരും സൗബിനും പോലീസ് വേഷത്തിൽ
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ നവ്യ നായരും സൗബിൻ ഷാഹിറും അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ആൻ അഗസ്റ്റിൻ, സണ്ണി വെയ്ൻ, ആത്മീയ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയവരുമുണ്ട് .തിരക്കഥ- ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്കുശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം- ഷെഹ്നാദ് ജലാൽ,…
Read More“സിനിമയില്ല, ആയിരം കോടി ക്ലബ്ബുമില്ല… എങ്കിലും സന്തോഷവതിയെന്ന് സാമന്ത ’’
സിനിമാ ലോകത്തെ തിരക്കിട്ട ജീവിതത്തിൽ നിന്ന് മാറി, കൂടുതൽ ശാന്തവും സന്തോഷവും നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് നടി സാമന്ത റൂത്ത് പ്രഭു ഇപ്പോൾ കടന്നുപോകുന്നത്. ഒരു കാലത്ത് ഓരോ സിനിമയുടെയും വിജയപരാജയങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്ന താരം, ഇന്ന് കരിയറിലെ മത്സരയോട്ടത്തിൽ നിന്ന് സ്വയം പിന്മാറി, മാനസികസംതൃപ്തിക്കു മുൻഗണന നൽകുന്നു. ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ 52-ാമത് നാഷണൽ മാനേജ്മെന്റ് കൺവൻഷനിൽ സംസാരിക്കവെയാണു താരം തന്റെ ജീവിതത്തിലെ ഈ പുതിയ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞത്. “കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമകളിൽ അധികം സജീവമല്ലായിരുന്നിട്ടും എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. മുൻപ്, ഓരോ വെള്ളിയാഴ്ചയും എന്റെ ആത്മാഭിമാനം അളന്നിരുന്നത് സിനിമയുടെ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഒരു സിനിമ വിജയിച്ചാൽ അതിന്റെ സന്തോഷം അടുത്ത ദിവസം തന്നെ മാഞ്ഞുപോകും. എന്നാൽ, ഒരു പരാജയത്തിന്റെ വേദന ഞാൻ ഒരുപാടുകാലം മനസിൽ കൊണ്ടുനടക്കുമായിരുന്നു.…
Read Moreമണ്ണൂത്തി – ഇടപ്പള്ളി ദേശീയപാത; ടോൾ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി
കൊച്ചി: മണ്ണൂത്തി – ഇടപ്പള്ളി ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. മരവിപ്പിച്ച ഉത്തരവ് ഡിവിഷന് വ്യാഴാഴ്ചവരെയാണ് നീട്ടിയത്. പൊതുതാല്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പറഞ്ഞു. ഇവിടത്തെ ഗതാഗതക്കുരുക്കിന് ഭാഗിക പരിഹാരമുണ്ടായതായി തൃശൂര്‍ ജില്ല കലക്ടര്‍ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 18 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതില്‍ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയെന്ന് പോലീസും ഗതാഗതവകുപ്പും ഉറപ്പാക്കിയതായി ഓണ്‍ലൈനിലൂടെ ഹാജരായ ജില്ലാ കലക്ടര്‍ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. പ്രശ്ന പരിഹാരത്തിനായി കലക്ടര്‍ നല്കിയ നിര്‍ദേശങ്ങളെല്ലാം പാലിച്ചതായി ദേശീയ പാത അതോറിറ്റിയും വ്യക്തമാക്കി. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു. മണ്ണുത്തി– ഇടപ്പള്ളി മേഖലയിലെ പ്രശ്നങ്ങള്‍ ദേശീയ പാത അതോറിറ്റി പരിഹരിച്ചെന്നുള്ള കലക്ടറുടെ…
Read Moreവ്യാജരേഖ ചമച്ച് വോട്ടു ചേർത്തെന്ന പരാതി; സുരേഷ്ഗോപിക്കെതിരേ തൽക്കാലം കേസെടുക്കാനാകില്ലെന്ന് പോലീസ്
തൃശൂർ: വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തെന്ന പരാതിയിൽ തൽക്കാലം കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ കേസെടുക്കാനാകില്ല. മുൻ എംപി ടി.എൻ.പ്രതാപനാണ് വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തു എന്നായിരുന്നു പ്രതാപന്റെ പരാതി. എന്നാൽ ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകൾ ഹാജരാക്കാൻ പ്രതാപന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ്ഗോപിക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് പരാതിക്കാരനെ അറിയിച്ചിരിക്കുന്നത്. ഇതോടെ സുരേഷ്ഗോപിയുമായി ബന്ധപ്പെട്ട വ്യാജവോട്ട് വിവാദത്തിൽ പോലീസ് അന്വേഷണം മുന്നോട്ടുപോകാനാതെ വഴിമുട്ടിയിരിക്കുകയാണ്.അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ജില്ല ഭരണകൂടത്തിൽ നിന്നോ തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നോ ലഭിക്കേണ്ടതുണ്ട്. എന്നാൽ അപേക്ഷ നൽകിയിട്ടും ഈ രേഖകൾ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി എസിപി തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ടു നൽകി. കമ്മീഷണർ ഇക്കാര്യം പരാതിക്കാരനായ മുൻ എംപി ടി.എൻ.പ്രതാപനെ അറിയിച്ചു.രേഖകൾ ലഭിക്കുന്നതിനും തുടർനടപടികൾക്കുമായി പരാതിക്കാരന് കോടതിയെ…
Read Moreറിക്കാര്‍ഡ് കുതിപ്പില്‍ സ്വര്‍ണം; ഗ്രാമിന് 80 രൂപ വർധിച്ചപ്പോൾ സ്വർണവില വിണ്ടും ചരിത്രത്തിലേക്ക് കുതിക്കുന്നു; ദീപാവലി സീസണിലും വില ഉയരുമെന്ന് വ്യാപാരികൾ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡ് കുതിപ്പില്‍ തുടരുകയാണ്. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,260 രൂപയും പവന് 82,080 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകള്‍ക്കും അനുപാതികമായ വിലവര്‍ധന ഉണ്ടായിട്ടുണ്ട്. വെള്ളി വില വര്‍ധനയും തുടരുകയാണ് 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപയില്‍ മുകളിലാണ്. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 90,000 രൂപയ്ക്ക് അടുത്ത് നല്‍കേണ്ടിവരും. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന് സൂചനകളാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം. അര ശതമാനത്തിന് മുകളില്‍ കുറയ്ക്കണം എന്നാണ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെടുന്നത്. കാല് ശതമാനമാണ്…
Read Moreമെഡിക്കൽ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗികള്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ പരമാവധി സൗജന്യ ചികിത്സ നല്‍കുകയാണ്. ഉപകരണങ്ങള്‍ വാങ്ങിപ്പിക്കുന്നത് സര്‍ക്കാര്‍ നയമല്ല. ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായെന്നും ഇത് സംബന്ധിച്ചുള്ള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലസത്തെ അപേക്ഷിച്ച് മികച്ച പ്രവര്‍ത്തനമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യമേഖലയെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ നിയമസഭയില്‍ പറഞ്ഞത്. അതേ സമയം ആരോഗ്യമേഖലയിലെ സിസ്റ്റത്തിന്റെ പ്രശ്നം ഇതുവരെ പരിഹരിച്ചില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചോദിച്ചു.ആരോഗ്യവകുപ്പിന് കപ്പിത്താനില്ലാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്കുള്ള പഞ്ഞി വരെ രോഗികള്‍ വാങ്ങി നല്‍കേണ്ട അവസ്ഥയാണ്. രോഗികളെ സര്‍ക്കാര്‍ ചൂഷണത്തിന് വിട്ടു കൊടുക്കുകയാണ്. പത്ത് വര്‍ഷം മുന്‍പത്തെ യുഡിഎഫ് ഭരണകാലവുമായി താരതമ്യം ചെയ്യുന്നതിനെ…
Read More