ഇടുക്കി: അധികം സഞ്ചാരികൾ എത്തിച്ചേരാത്ത പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയവുമായി ഇടുക്കി പൈനാവിലെ മൈക്രോവേവ് വ്യൂ പോയിന്റ് സഞ്ചാരികളെ മാടി വിളിക്കുന്നു. ഇവിടെനിന്നാൽ കോടമഞ്ഞ് അരിച്ചിറങ്ങുന്ന പച്ചപുതച്ച മലനിരകളിലെ കുളിരേകുന്ന കാഴ്ചകൾ കാണാം. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണിത്. വിനോദസഞ്ചാരികൾ മാത്രമല്ല, സേവ് ദ ഡേറ്റ് പോലുള്ള ഫോട്ടോ ഷൂട്ടിനായും മറ്റും ഒട്ടേറെ പേർ ഇവിടം തേടിയെത്തുന്നുണ്ട്. മൈക്രോവേവ് വ്യൂ പോയിന്റിൽനിന്നാൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മനോഹര കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മലയിടുക്കിലേക്ക് മറയുന്ന സൂര്യന്റെ അസ്തമയക്കാഴ്ചയാണ് ഏറെ ചേതോഹരം. മേഘങ്ങൾക്കിടയിലൂടെ പതിയെ താഴ്വരകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സൂര്യനും പഞ്ഞിക്കെട്ടുകൾ പോലെ ഒഴുകിനീങ്ങുന്ന മേഘങ്ങളും കാഴ്ചയുടെ പുത്തൻ അനുഭവം തീർക്കും. ആർച്ച് ഡാമായ ഇടുക്കി ജലാശയം ഇവിടെനിന്നാൽ കാണാം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി, ചൊക്രമുടി, പാൽക്കുളം മേട്, തോപ്രാംകുടി ഉദയഗിരി, കാൽവരിമൗണ്ട് മലനിരകളുടെ കാഴ്ചകൾ സഞ്ചാരികൾക്ക്…
Read MoreDay: September 17, 2025
നിർത്തിയിട്ട ഗുഡ്സ് ട്രെയിന്റെ മുകളിലുടെ പാളം മുറിച്ചു കടക്കാന്‍ ശ്രമം; ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു; ഏക മകന്റെ വിയോഗം താങ്ങാനാവാതെ മാതാപിതാക്കൾ
കടുത്തുരുത്തി: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്നു ഗുഡ്സ് ട്രെയിന്റെ മുകളിലുടെ പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യൂതാഘാതമേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക്കിലെ രണ്ടാം വര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി എറണാകുളം കുമ്പളം ശ്രീനിലയം വീട്ടില്‍ രതീഷ് കുമാറിന്റെ ഏകമകന് എസ്.ആര്. അദ്വൈത് (18) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലോടെ ആപ്പാഞ്ചിറ (വൈക്കം റോഡ് ) റെയില്‍വേ സ്റ്റേഷനിലാണ് അപകടം. ക്ലാസ് കഴിഞ്ഞ് വീട്ടിലക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. റെയില്‍വേ സ്റ്റേഷനിലെത്തിയ അദ്വൈത് ട്രാക്കില്‍ കിടന്ന് ഗുഡ്സ് ട്രെയിനിന് മുകളിലൂടെ പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഷോക്കേറ്റ് താഴെ വീണ അദ്വൈതിനെ റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ…
Read Moreപിഎസ്ജി കളത്തില്‍
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ 2025-26 സീസണിലെ ആദ്യ റൗണ്ട് പോരാട്ടത്തിനായി നിലവിലെ ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) കളത്തില്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് നടക്കുന്ന ഹോം മത്സരത്തില്‍ പിഎസ്ജി, ഇറ്റലിയില്‍നിന്നുള്ള അത്ലാന്റയെ നേരിടും. 2025 ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളായ ചെല്‍സിയും ജര്‍മന്‍ ശക്തിയായ ബയേണ്‍ മ്യൂണിക്കും തമ്മിലാണ് ഈ രാത്രിയിലെ സൂപ്പര്‍ പോരാട്ടം. ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ സ്പാനിഷ് ടീമായ അത്ലറ്റിക്കോ മാഡ്രിഡിന് എതിരേയും ഇറങ്ങും.
Read Moreരോ-കോ കാണാമറയത്ത്…
സുനില്‍ ഗാവസ്കര്‍, കപില്‍ ദേവ്, സച്ചിന് തെണ്ടുല്‍ക്കര്‍… എന്നിങ്ങനെ നീളുന്ന ഇന്ത്യന്‍ മുന്‍ സൂപ്പര്‍ താരങ്ങളുടെ പട്ടികയിലേക്ക് രണ്ടു പേരുകള്‍ കൂടി; വിരാട് കോഹ്ലി, രോഹിത് ശര്‍മ… ഇന്ത്യന്‍ ക്രിക്കറ്റിന്റെ രോ-കോ സഖ്യം… 2024 ഐസിസി ട്വന്റി-20 ലോകകപ്പിനു പിന്നാലെ കുട്ടിക്രിക്കറ്റില്‍നിന്നും 2025 ഐപിഎല്ലിനിടെ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയും വിരാട് കോഹ്ലിയും പതിയെ കാണാമറയത്തേക്ക്.രാജ്യാന്തര വേദിയില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് ഇരുവരും ഔദ്യോഗികമായ വിരമിക്കല്‍ പ്രഖ്യാപിക്കാത്തത്. ഇവരെ കൂടാതെ ഇന്ത്യന്‍ ടീം ഇല്ലെന്ന കാലഘട്ടം കഴിഞ്ഞു. പുതിയ താരങ്ങളിലേക്കു ഫോക്കസ് ചെയ്തു കഴിഞ്ഞു ഇന്ത്യന്‍ ക്രിക്കറ്റ്. ഇന്ത്യ എ ടീമില്‍ ഇല്ലഇന്ത്യ എ ടീമിന്റെ പര്യടനങ്ങളും കളിക്കാരുടെ സാന്നിധ്യങ്ങളും സമീപ നാളുകളില്‍ ഒന്നും ചര്‍ച്ചാ വിഷയമല്ല. എങ്കിലും ഓസ്ട്രേലിയ എ ടീമിന് എതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ സംഘത്തില്‍…
Read Moreകേരളക്കരയ്ക്കും അഭിമാനിക്കാം… പേരാമ്പ്രയുടെ സ്വന്തം അപ്പോളോ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോണ്‍സര്‍മാരായി അപ്പോളോ ടയേഴ്സ് എത്തുന്നതില്‍ കേരളക്കരയ്ക്കും അഭിമാനിക്കാം. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്പോളോ ടയേഴ്സിന്റെ ആദ്യ പ്ലാന്റ് കമ്മീഷന് ചെയ്തത് തൃശൂര്‍ ജില്ലയിലെ പേരാമ്പ്രയിലായിരുന്നു. 1972ല്‍ പ്രവര്‍ത്തനമാരംഭിച്ച അപ്പോളോ ടയേഴ്സിന്റെ രജിസ്റ്റേര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് കൊച്ചിയാണെന്നതും ശ്രദ്ധേയം. ഹരിയാനയിലെ ഗുരുഗ്രാമാണ് കമ്പനിയുടെ കോര്‍പറേറ്റ് ആസ്ഥാനം. വിദ്യാഭ്യാസ ആപ്പായ ബൈജൂസ് ആയിരുന്നു ഇന്ത്യന്‍ ടീം ജഴ്സി സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയ കേരളത്തില്‍ വേരുണ്ടായിരുന്ന ആദ്യ കമ്പനി.
Read Moreഅപ്പോളോ… 579.06 കോടി: ഇന്ത്യന്‍ ടീമിന്റെ ജഴ്സി സ്പോണ്‍സര്‍ഷിപ്പ് അപ്പോളോ ടയേഴ്സിന്
മുംബൈ: ബിസിസിഐ ബിഡുകള്‍ പൊട്ടിച്ചു; അപ്പോള്‍ എന്തു സംഭവിച്ചു? 579.06 കോടി രൂപയ്ക്ക് അപ്പോളോ ടയേഴ്സ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ ജഴ്സി സ്പോണ്‍സര്‍മാരായി. ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പായ ഡ്രീം 11 അരങ്ങൊഴിഞ്ഞ സ്ഥാനത്തേക്ക്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോണ്‍സര്‍മാരായി അപ്പോളോ ടയേഴ്സിനെ ബിസിസിഐ നിയോഗിച്ചു. 2028 മാര്‍ച്ച് വരെ നീളുന്ന കരാറാണ് അപ്പോളോ ടയേഴ്സുമായി ബിസിസിഐ (ദ ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) ഒപ്പുവച്ചത്. ഇക്കാര്യം ബിസിസിഐ ഇന്നലെ ഔദ്യോഗികമായി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ നിരോധിച്ചതോടെ ഡ്രീം 11 എന്ന പേര് ഇന്ത്യന്‍ ജഴ്സിയില്നിന്നു മാഞ്ഞു. തുടര്‍ന്ന് ജഴ്സി സ്പോണ്‍സര്‍മാരില്ലാതെയാണ് നിലവില്‍ 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ടീം ഇന്ത്യ പങ്കെടുത്തുകൊണ്ടിരുന്നത്. ഇന്ത്യയുടെ അടുത്ത മത്സരം മുതല്‍ ജഴ്സിയില്‍ അപ്പോളോ ടയേഴ്സ് എന്ന പേര്…
Read Moreഎന്തിനാ ഇവിടെ ഒന്നിച്ചിരിക്കുന്നേ; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; എതിർത്ത യുവാവിനെ മരത്തിൽകെട്ടിയിട്ട് പെൺസുഹൃത്തിനെ ക്രൂരപീഡനത്തിന് ഇരയാക്കി
ഭുവനേശ്വർ: ഒഡീഷയിൽ ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ട് കൗമാരക്കാരിയായ പെൺസുഹൃത്തിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പുരി ബീച്ചിലാണ് സംഭവം. 19കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പുരി ബീച്ചിലെ ബലിഹർചണ്ടി ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്നു യുവതിയും ആൺസുഹൃത്തും. ഈ സമയത്ത് പ്രതികൾ ഇരുവരുടെയും അടുത്തേക്കെത്തി വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകില്ലെന്ന് ഇരുവരും ഉറപ്പിച്ചുപറഞ്ഞതോടെ പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു, ആൺസുഹൃത്തിനെ സമീപത്തെ മരത്തിൽ കെട്ടിയിട്ട ശേഷമാണ് അതിക്രമം നടത്തിയത്. അതിക്രമത്തിന് പിന്നാലെ പെൺകുട്ടി മാനസികമായി തകർന്നിരുന്നു. പിന്നീടാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.
Read Moreലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: നീരജ് വാഴട്ടെ
ടോക്കിയോ: 2025 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്ര ഇന്നു ഫീല്‍ഡില്‍ ഇറങ്ങും. പുരുഷ ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനായ നീരജ്, സ്വര്‍ണം നിലനിര്‍ത്താനുള്ള മുന്നൊരുക്കത്തിലാണ്. ഡയമണ്ട് ലീഗ് ചാമ്പ്യന്‍ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍, ഒളിമ്പിക് സ്വര്‍ണ ജേതാവ് പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം എന്നിവരാണ് നീരജിന്റെ പ്രധാന എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.40 മുതല്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലാണ് നീരജ് മത്സരിക്കുക. നീരജിന് ഒപ്പം സച്ചിന് യാദവും ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്രൂപ്പ് എ യോഗ്യതയില്‍ ഉണ്ട്. ഇന്ത്യ x പാക്കിസ്ഥാന് ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയതിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുമ്പ് മറ്റൊരു ഇന്ത്യ x പാക് പോരാട്ടത്തിനുള്ള വഴിയൊരുങ്ങുകയാണ്. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജും പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നതിനാണ് കളമൊരുങ്ങുന്നത്. നീരജ്…
Read Moreഗാസയിൽ നടക്കുന്നത് വംശഹത്യയെന്ന് യുഎൻ അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ
ന്യൂയോർക്ക്: ഗാസയിൽ പലസ്തീനികളെ ഇസ്രയേൽ വംശഹത്യ നടത്തിയതായി യുണൈറ്റഡ് നേഷൻസ് അന്വേഷണ കമ്മീഷൻ. 2023ൽ ഹമാസിനെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേൽ നടത്തിയത് വംശഹത്യയാണെന്നാണു കമ്മീഷന്റെ കണ്ടെത്തൽ. അന്താരാഷ്ട്ര നിയമപ്രകാരം വംശഹത്യയായി നിർവചിച്ചിരിക്കുന്ന അഞ്ചു കാര്യങ്ങളിൽ നാല് എണ്ണവും ഇസ്രയേൽ പലസ്തീനിൽ നടപ്പാക്കിയതായി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ഒരു സമൂഹത്തിലെ അംഗങ്ങളെ കൊല്ലുക, അവർക്ക് ഗുരുതരമായ ശാരീരികവും മാനസികവുമായ ഉപദ്രവം വരുത്തുക, ഈ സമൂഹത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാഹചര്യങ്ങൾ മനഃപൂർവം സൃഷ്ടിക്കുക, പുതിയ തലമുറയുണ്ടാകുന്നതു തടയുക തുടങ്ങിയവയാണ് ഇസ്രയേൽ പലസ്തീനിൽ ചെയ്തതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, റിപ്പോർട്ട് വളച്ചൊടിച്ചതും വ്യാജവുമാണെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഹമാസിന്റെ പ്രതിനിധികളെന്ന നിലയ്ക്കാണു കമ്മീഷനിലെ മൂന്നു വിദഗ്ധരും പ്രവർത്തിച്ചതെന്നും ഇസ്രയേൽ ആരോപിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങൾ നടന്നോ എന്നന്വേഷിക്കുന്നതിനായി 2021ൽ യുഎൻ മനുഷ്യാവകാശ കൗൺസിൽ അധിനിവേശ പലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള സ്വതന്ത്ര അന്താരാഷ്ട്ര…
Read Moreഹോളിവുഡ് ഇതിഹാസം റോബർട്ട് റെഡ്ഫോർഡ് ഓർമയായി
പ്രോവോ: ഓസ്കർ പുരസ്കാര ജേതാവായ വിഖ്യാത ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. യൂട്ടാ സംസ്ഥാനത്തെ പർവതമേഖലയായ സൺഡാൻസിലെ വീട്ടിലായിരുന്നു അന്ത്യം. 1960കളിൽ സിനിമയിലെത്തിയ റെഡ്ഫോർഡ് വൈകാതെ സൂപ്പർ സ്റ്റാറായി ഉയർന്നു. ലോസ് ആഞ്ചലസിൽ ജനിച്ച റോബർട്ട് റെഡ്ഫോർഡ് 1950കളുടെ അവസാനമാണ് അഭിനയരംഗത്തെത്തിയത്. വാർ ഹണ്ട് ആണ് അരങ്ങേറ്റ ചലച്ചിത്രം. ദ സ്റ്റിംഗ്, ബുച്ച് കാസിഡി ആൻഡ് ദ സണ്ഡാൻഡ് കിഡ്, ദ കാൻഡിഡേറ്റ്, ഓൾ ദ പ്രസിഡന്റ്സ് മെൻ, ദ വേ വീ വെയർ എന്നിവയാണ് ശ്രദ്ധേയ ചലച്ചിത്രങ്ങൾ. 1973ൽ ദ സ്റ്റിംഗ് എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചു. റെഡ്ഫോർഡ് സംവിധാനം ഓർഡിനറി പീപ്പിൾ എന്ന സിനിമയ്ക്ക് 1980ൽ ഓസ്കർ അവാർഡ് ലഭിച്ചു. മികച്ച സിനിമയായും അതേ വർഷം ഓർഡിനറി പീപ്പിൾ തെരഞ്ഞെടുക്കപ്പെട്ടു. നാല് ഓസ്കർ അവാർഡുകളാണ്…
Read More