ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോണ്സര്മാരായി അപ്പോളോ ടയേഴ്സ് എത്തുന്നതില് കേരളക്കരയ്ക്കും അഭിമാനിക്കാം. ഹരിയാന ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അപ്പോളോ ടയേഴ്സിന്റെ ആദ്യ പ്ലാന്റ് കമ്മീഷന് ചെയ്തത് തൃശൂര് ജില്ലയിലെ പേരാമ്പ്രയിലായിരുന്നു.
1972ല് പ്രവര്ത്തനമാരംഭിച്ച അപ്പോളോ ടയേഴ്സിന്റെ രജിസ്റ്റേര്ഡ് ഹെഡ്ക്വാര്ട്ടേഴ്സ് കൊച്ചിയാണെന്നതും ശ്രദ്ധേയം. ഹരിയാനയിലെ ഗുരുഗ്രാമാണ് കമ്പനിയുടെ കോര്പറേറ്റ് ആസ്ഥാനം.
വിദ്യാഭ്യാസ ആപ്പായ ബൈജൂസ് ആയിരുന്നു ഇന്ത്യന് ടീം ജഴ്സി സ്പോണ്സര്ഷിപ്പ് സ്വന്തമാക്കിയ കേരളത്തില് വേരുണ്ടായിരുന്ന ആദ്യ കമ്പനി.