ലണ്ടൻ: യുഎസ് പ്രസിഡന്റ് ട്രംപിനു ചുവപ്പു പരവതാനി വിരിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് രാജകുംടുംബത്തിന്റെ കടുത്ത ആരാധകനായ ട്രംപിനു ഗൺസല്യൂട്ടും കുതിരവണ്ടിയിൽ എഴുന്നള്ളിപ്പും നല്‍കിയാണ് ചാൾസ് രാജാവ് സ്വീകരിച്ചത്. രാജാവിന്റെ ക്ഷണപ്രകാരമുള്ള സ്റ്റേറ്റ് വിസിറ്റിനാണു ട്രംപും പത്നി മെലാനിയയും ബ്രിട്ടനിലെത്തിയത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആസ്ഥാനമായ വിൻഡ്സർ കോട്ടയിലെത്തിയ ട്രംപും മെലാനിയയും ചാൾസുമായും പത്നി കാമില്ലയുമായും കൂടിക്കാഴ്ച നടത്തി. 1,300 സൈനികർ നിരയായി നിന്ന പാതയിലൂടെയാണു നാലു പേരും കുതിരവണ്ടികളിൽ എഴുന്നള്ളിയത്. രാജകുടുംബത്തോടുള്ള ആരാധന മുതലെടുത്ത് ട്രംപിൽനിന്നു വാണിജ്യാനുകൂല്യങ്ങൾ നേടിയെടുക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ മോഹിക്കുന്നതായി റിപ്പോർട്ടുണ്ട്. സാന്പത്തിക സഹകരണവും ശതകോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപവുമാണു സ്റ്റാർമർ പ്രതീക്ഷിക്കുന്നത്. ട്രംപിന്റെ സന്ദർശനത്തിനോടനുബന്ധിച്ച് അമേരിക്കൻ ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, എൻവീഡിയ, ഗൂഗിൾ, ഓപ്പൺ എഐ തുടങ്ങിയ കന്പനികൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ബ്രിട്ടനിൽ 4200 കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ തീരുമാനിച്ചുകഴിഞ്ഞു.…
Read MoreDay: September 18, 2025
മുളങ്കാടുകൾ മൂളുന്നതു വെറുതെയല്ല… ഇന്നു ലോക മുളദിനം
2018ലെ പ്രളയകാലത്തു കേരളത്തിലെ നദികളിൽ തീരശോഷണം ഏറ്റവും കുറവ് ബാധിച്ചത് ഭാരതപ്പുഴയുടെ തീരങ്ങളെ ആയിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചുപോയവർ ചെന്നുനിന്നത് ഭാരതപ്പുഴയുടെ തീരങ്ങളിലെ മുളങ്കാടുകളിലാണ്. അവയാണ് തീരശോഷണത്തെ പ്രതിരോധിച്ചത്.2009ൽ തായ്ലൻഡിലെ ബാങ്കോക്കിൽ നടന്ന ലോക മുള കോൺഗ്രസിലാണ് ലോക മുളദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യക്കു രണ്ടാം സ്ഥാനംമുള കൃഷിയിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സസ്യങ്ങളിൽ ഒന്നാണ് മുള. കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഓക്സിജൻ പുറത്ത് വിടുകയും ചെയ്യുന്നു. വിളവെടുത്താലും വീണ്ടും കുറ്റിയിൽനിന്നു വളരുന്നു എന്നതും സവിശേഷതയാണ്. നദീതീരങ്ങളെ ബലപ്പെടുത്താൻ പണ്ട് മുളകളാണ് ഉപയോഗിച്ചിരുന്നത്. വേമ്പനാട് കായൽ കുത്തി നിലങ്ങളാക്കിയപ്പോഴും ചിറയുടെ സംരക്ഷണാർഥം പലതരം മുളകൾ വച്ചു പിടിപ്പിച്ചിരുന്നു. കല, സംഗീതം, ആചാരം, കരകൗശല വസ്തുക്കൾ, നിർമിതികൾ തുടങ്ങി സാംസ്കാരിക പൈതൃകങ്ങളുടെ കാര്യത്തിൽ മുളയ്ക്ക് വലിയ പങ്കുണ്ട്.…
Read Moreനന്മയുടെ പ്രഭചൊരിയുന്ന സ്നേഹവീടുകൾ
മാത്യു ഡെസ്മണ്ട് എന്ന സോഷ്യോളജി പ്രഫസർ ആഴത്തിൽ പഠിച്ചെഴുതിയ ‘എവിക്റ്റഡ്: പോവർട്ടി ആൻഡ് പ്രോഫിറ്റ് ഇൻ ദ അമേരിക്കൻ സിറ്റി’ (Evicted: Poverty and Profit in the American City) എന്നൊരു പുസ്തകമുണ്ട്. 2008ലെ സാമ്പത്തികമാന്ദ്യത്തിനുശേഷം അദ്ദേഹം അമേരിക്കയിൽ മിൽവാക്കിയിലെ സാധാരണക്കാരായ എട്ട് കുടുംബങ്ങളുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചെഴുതിയ പുസ്തകം. പാർപ്പിടപ്രശ്നങ്ങളും കുടിയൊഴിപ്പിക്കലുകളും അതുണ്ടാക്കുന്ന സാമ്പത്തികവും മാനസികവുമായ പ്രത്യാഘാതങ്ങളുമാണ് ഈ പുസ്തകത്തിന്റെ വിഷയം. ഏറെ ചർച്ചകൾക്കു വഴിയൊരുക്കിയ ഈ പുസ്തകത്തിന് 2017ൽ പുലിറ്റ്സർ പ്രൈസ് ലഭിച്ചു. അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തിലെ കഥയാണെങ്കിലും ലോകത്തിലെ ഏതിടത്തെയും സാമൂഹിക പ്രശ്നങ്ങളുമായി ഇതിനെ ബന്ധിപ്പിക്കാൻ സാധിക്കും. രാജ്യങ്ങളുടെ വികസനനിലവാരമനുസരിച്ച് അനുഭവങ്ങളുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകുമെങ്കിലും ലോകത്തിന്റെ ഏതു കോണിലായാലും മനുഷ്യഭാവങ്ങൾ ഒന്നുതന്നെ. യുദ്ധം, വംശഹത്യ, പരസ്പരവിദ്വേഷം, സ്വേച്ഛാധിപത്യം, എതിരാളികളെ ഇല്ലായ്മ ചെയ്യൽ, വ്യാപാര-നയതന്ത്ര കെണികൾ അങ്ങനെ നിരവധി സങ്കീർണതകളിലൂടെ ലോകം…
Read Moreസ്വര്‍ണക്കടയിലെ മോഷണം; ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം
ചങ്ങനാശേരി: ജില്ലയിൽ നിയന്ത്രണമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികൾ. നടപടികള്‍ സ്വീകരിക്കാനാകാതെ പോലീസ്. പായിപ്പാട്, മുണ്ടുകോട്ടാല്‍, നാലുകോടി, തെങ്ങണ, മാമ്മൂട്, കറുകച്ചാല്‍, നെടുംകുന്നം മേഖലകളിലാണ് മതിയായ രേഖകളില്ലാതെ വന്‍തോതില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ചേക്കേറിയിരിക്കുന്നത്. ആഴ്ചകള്‍തോറും വന്നുപോകുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രശനങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കാനുള്ള നടപടികളൊന്നും കൃത്യമായി കൈകാര്യം ചെയ്യാനും അധികൃതര്‍ക്ക് കഴിയുന്നില്ല.തെങ്ങണയില്‍ കഴിഞ്ഞ ദിവസം സ്വര്ണക്കടയില്നടന്ന മോഷണം ഇതരസംസ്ഥാന തൊഴിലാളികളെകേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. മോഷ്ടാക്കളെന്നു കരുതുന്ന രണ്ട് ഇതരസംസ്ഥാന തൊളിലാളികളുടെ സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് നിരീക്ഷിക്കുന്നത്. തെങ്ങണ ജംഗ്ഷനിലുള്ള ഉമജൂവലറിയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്നാണ് മോഷണസംഘം നാലേമുക്കലാല് പവന് സ്വരണവും ഒരുകിലോ വെള്ളിയും മോഷ്ടിച്ചത്.കടയുടെ അലമാരയില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞുവച്ചിരുന്ന സ്വര്‍ണവും വെള്ളിയുമാണ് മോഷണം പോയത്. കടയെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് മോഷണത്തിനു പിന്നിലുള്ളതെന്ന് പോലീസ് കരുതുന്നു. തൃക്കൊടിത്താനം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളുകളുടെ ബാഹുല്യമുള്ള…
Read Moreവടംവലി അത്ര ഈസിയല്ല; ജയിക്കാൻ പാഠങ്ങളേറെ; സംസ്ഥാനത്ത് 400ല്‍പ്പരം പ്രഫഷണല്‍ വടംവലി ക്ലബ്ബുകള്‍
കോട്ടയം: ഫുട്ബോളും ക്രിക്കറ്റുംപോലെ നാട്ടിന്‍പുറങ്ങളില്‍ ആവേശമാണ് വടംവലി മത്സരം. ഓരോ പ്രദേശത്തുമുണ്ട് പ്രശസ്തമായ ഒരു വടംവലി ടീം. വടംവലിയാണ് ഓണക്കളിയിലെ കേമന്‍. ആണുങ്ങൾക്കൊപ്പം പെണ്ണുങ്ങളും വടംവലിക്കിറങ്ങാന് മടിക്കാറില്ല. ക്ലബ്ബുകളും സ്ഥാപനങ്ങളും സംഘടനകളും പതിനായിരങ്ങൾ സമ്മാനത്തുകയുള്ള വടംവലി മത്സരം സംഘടിപ്പിക്കുന്നുണ്ട്. എണ്‍പതും നൂറും ടീമുകള്‍ അണിനിരക്കുന്ന വീറുറ്റ മത്സരം രണ്ടും മൂന്നും ദിവസം നീളുന്ന സാഹചര്യം. കൈയടിച്ചും ആര്‍ത്തുവിളിച്ചും വടംവലിക്കാര്ക്ക് ഉശിരുപകരുന്ന പരിശീലകരുടെ ശരീരഭാഷ കാണാന്‍ അതിലേറെ രസം. കൈയൂക്കും തടിമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശ അനൗണ്‍സ്മെന്റും ഒന്നിച്ചെത്തുമ്പോഴാണ് വടംവലി മത്സരം അതിരുവിട്ടുകയറുന്നത്. ആരോഗ്യത്തിനൊപ്പം ബുദ്ധിയും ചടുലതയും ഒന്നിച്ചാണ് മത്സരത്തിലെ വിധി നിര്‍ണയിക്കുക. സംസ്ഥാനത്ത് 400ല്‍പ്പരം പ്രഫഷണല്‍ വടംവലി ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. എല്ലാ ജില്ലകളിലും വടംവലി അസോസിയേഷനുകളും അവയുടെ പ്രവര്‍ത്തനങ്ങളും സജീവം. ഒരുലക്ഷം രൂപയും പോത്തുകുട്ടിയും വരെ ഒന്നാം സമ്മാനം നല്കുന്ന മത്സരങ്ങള്‍ കേരളത്തില്‍…
Read Moreകരൾരോഗം അറിയാൻ വൈകുന്നത്…
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും ഏറ്റവും വലിയ ആന്തരികാവയവവും അയ്യായിരത്തിൽ കൂടുതൽ ധർമങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനവുമാണ് കരൾ. നമ്മുടെ ശരീരഭാരത്തിന്റെ രണ്ട് ശതമാനത്തോളം ആയിരിക്കും കരളിന്റെ ഭാരം. വയറിനു മുകളിൽ വലതു വശത്താണ് കരൾ സ്ഥിതി ചെയ്യുന്നത്. അസ്വസ്ഥത തോന്നില്ലഏതെങ്കിലും കാരണത്താൽ നാശം സംഭവിക്കുകയാണ് എങ്കിൽ നാശം സംഭവിച്ച ഭാഗം വീണ്ടും സ്വയം നിർമിച്ചെടുക്കാൻ കഴിവുള്ള അവയവമാണ് കരൾ. കരളിന് രോഗങ്ങൾ ബാധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും അസ്വസ്ഥതകൾ ഒന്നും തോന്നുകയില്ല. അതുകൊണ്ടാണ് കൂടുതൽ കരൾ രോഗികളിലും വ്യക്തമായ രോഗനിർണയം നേരത്തെ നടത്താൻ കഴിയാതെ പോകുന്നത്. പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്ശരീരത്തിലെ പഞ്ചസാരയുടെ നില നോർമലായ അവസ്ഥയിൽ സൂക്ഷിക്കുന്നതിൽ കരളിനുള്ള സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ പ്രമേഹത്തിന് ചികിത്സ ചെയ്യുന്നവർ കരളിന്റെ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതാണ്. രോഗങ്ങളും രോഗാണുക്കളുംകരളിന്റെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് ശരീരത്തിലെ…
Read Moreഒരു കൈയിൽ കുഞ്ഞ്, മറുകൈകൊണ്ട് ചപ്പാത്തി ചുട്ടെടുക്കുന്ന യുവതി: കാണാം ഹൃദയസ്പർശിയായ വീഡിയോ; ഇവളാണ് ദേവതയെന്ന് സോഷ്യൽ മീഡിയ
അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകേണ്ട സാഹചര്യം ഉണ്ടാവുന്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് കുഞ്ഞുങ്ങളുടെ കാര്യത്തിലാകും. വീട്ടിൽ മറ്റാരും നോക്കാൻ ഇല്ലാത്തപ്പോൾ കുഞ്ഞുങ്ങളുടെ കാര്യവും കഷ്ടത്തിലാകും. അത്തരം സാഹചര്യം വരുന്പോൾ കുഞ്ഞുകുട്ടികളെ അമ്മമാർ അവരുടെ കൂടെ കൊണ്ടുപോകാറാണ് പതിവ്. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരേ സമയം ജോലി ചെയ്യുകയും കുഞ്ഞിനെയും നോക്കുകയും ചെയ്യുന്ന അമ്മയാണ് വീഡിയോയിലുള്ളത്. വഴിയരികിൽ കുഞ്ഞിനേയും വച്ച് ചപ്പാത്തി ഉണ്ടാക്കി വിൽക്കുകയാണ് അവർ. കുഞ്ഞിനെ തോളിൽ ഉറക്കിക്കിടത്തി മറു കൈകൊണ്ട് ചപ്പാത്തി പരത്തുകയാണ് ഈ സ്ത്രീ. പരത്തിയ ചപ്പാത്തികളെല്ലാം ചുട്ടെടുക്കുയും ചെയ്യുന്നുണ്ട് ഇവർ. ഇതിന്റെ വീഡിയോ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കുഞ്ഞുങ്ങൾ ബാധ്യതയെന്ന് തോന്നി കൊന്ന് തള്ളുന്ന അമ്മമാർ ഉള്ള ഈലോകത്ത് തന്റെ കുഞ്ഞിനെ മാറോട് ചേർത്ത് ജോലി ചെയ്യുന്ന ഈ സ്ത്രീ ശരിക്കുമൊരു ദേവതയാണെന്നാണ് പലരും കമന്റ് ചെയ്തത്.…
Read Moreഇനി അൽപം പ്രോട്ടീൻ റിച്ച് ഭക്ഷണം ആയിക്കോട്ടെ: താറാവിനും മൂങ്ങയ്ക്കും അരയന്നത്തിനുമൊക്കെ ഇനി ഭക്ഷണം വേറെ ലെവൽ; ഫുഡ് മെനുവിൽ പരിഷ്കാരങ്ങളുമായി കാൺപൂർ സുവോളജിക്കൽ പാർക്ക് അധികൃതർ
മനുഷ്യർക്ക് മാത്രമല്ല പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഭക്ഷണത്തിന്റെ ആവശ്യം. അത് മൃഗങ്ങൾക്കും പക്ഷികൾക്കുമെല്ലാം അത്യന്താപേക്ഷിതമാണ്. ഇപ്പോഴിതാ ഭക്ഷണമെനുവിൽ മാറ്റം വരുത്തിയിരുക്കുകയാണ് കാൺപൂർ സുവോളജിക്കൽ പാർക്ക് അധികൃതർ. ഇവിടുള്ള താറാവ്, മൂങ്ങ, അരയന്നം എന്നിവയുൾപ്പെടെയുള്ള പക്ഷികളുടെ മെനുവിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അരയങ്ങൾക്കും താറാവുകൾക്കും കഴിക്കുന്നതിനായി രോഹു, കട്ല എന്നീ ഇനത്തിൽപ്പെട്ട മീനുകളാണ് നൽകുന്നത് .അതോടൊപ്പം മൂങ്ങകൾക്ക് ചിക്കനു പകരം എലികളെയാണ് കഴിക്കാനായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം മനുഷ്യനു മാത്രമല്ല പ്രതിരോധ ശേഷി നഷ്ടപ്പെട്ടിരിക്കുന്നത്. അതിനാൽത്തന്നെ പക്ഷികൾക്കും കഴിക്കാൻ ആവശ്യമായ പ്രോട്ടീൻ ഭക്ഷണം ലഭ്യമാകേണ്ടതുണ്ട്. മൃഗശാലയുടെ പുതിയ ഡയറക്ടറും വെറ്ററിനറി ഡോക്ടറുമായ ഡോ. കനയ്യ പട്ടേലിന്റെ നേതൃത്വത്തിലാണ് ഈ പരിഷ്കാരം. സംഭവം വലിയ വാർത്ത ആയതോടെ നിരവധി ആളുകളാണ് ഇതിൽ പ്രതികരണവുമായി എത്തിയത്. ഇത്രയും കാലം മനുഷ്യർക്ക് മാത്രമേ പ്രോട്ടീൻ ഭക്ഷണമുള്ളു എന്നാണ് തങ്ങളെല്ലാം ധരിച്ചിരുന്നത്. എന്നാൽ…
Read Moreസംസ്ഥാനത്ത് ഇനി തീര്‍പ്പാക്കാനുള്ളത് 6,522 പോക്സോ കേസുകള്‍: കൂടുതൽ കേസുകൾ തീർപ്പാക്കാനുള്ളത് തിരുവനന്തപുരത്ത്; കാലതാമസത്തിനു കാരണം ഫോറൻസിക് ലാബിലെ ഉദ്യോഗസ്ഥരുടെ കുറവ്
കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം ജൂലൈ 31 വരെ തീര്‍പ്പാക്കാനുള്ളത് 6,522 പോക്സോ കേസുകള്‍. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ തീര്‍പ്പാക്കാനുള്ളത്. ഇവിടെ 1,370 കേസുകളാണ് പരിഹാരത്തിനായിട്ടുള്ളത്. തീര്‍പ്പാക്കാനുള്ള 704 കേസുകളുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്തും 642 കേസുകളുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. റേപ് കേസുകളും പോക്സോ നിയമപ്രകാരമുള്ള കേസുകളും വേഗത്തില്‍ വിചാരണ ചെയ്യുന്നതിനും തീര്‍പ്പാക്കുന്നതിനുമായി 14 എക്സ്ക്ലൂസീവ് പോക്സോ കോടതികള്‍ ഉള്‍പ്പെടെ 56 അതിവേഗ പ്രത്യേക കോടതികളാണ് സംസ്ഥാനത്തുള്ളത്. ഇവ കൂടാതെ തിരുവനന്തപുരം , എറണാകുളം , കോഴിക്കോട് എന്നീ ജില്ലകളിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും മറ്റു ജില്ലകളിലെ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും കുട്ടികളുടെ കോടതിയായിട്ടാണ് പരിഗണിക്കുന്നത്. ഫോറന്‍സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ കുറവു മൂലം പലപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടാറുണ്ട്.…
Read Moreവ്യവസായിയുടെ 24.7 കോടി തട്ടിയ കേസ്: തട്ടിപ്പ് സംഘത്തില്‍ കുടുതല്‍ മലയാളികള്‍
കൊച്ചി: വ്യാജ ട്രേഡിംഗിലൂടെ കൊച്ചി സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ഉടമയില്‍ നിന്ന് 24.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ കുടുതല്‍ മലാളികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം. പണം തട്ടിയെടുക്കുന്നതിലടക്കം ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും മലയാളികളാണെന്നാണ് അറസ്റ്റിലായ യുവതിയില്‍ നിന്നും പോലീസിന് ലഭിക്കുന്ന വിവരം. ബാങ്ക് അക്കൗണ്ടുകള്‍ വിലയ്ക്ക് വാങ്ങിയിട്ടുള്ള തട്ടിപ്പാണ് ഈ കേസിലും നടന്നിട്ടുള്ളത്. അക്കൗണ്ടിന്റെ പൂര്‍ണ നിയന്ത്രണം തട്ടിപ്പ് സംഘത്തിനായിരിക്കും. അക്കൗണ്ട് ഉടമയ്ക്ക് ഇവര്‍ തട്ടിപ്പ് പണത്തില്‍ നിന്നും കമ്മീഷനും നല്‍കും. ഇത്തരത്തില്‍ കേസില്‍ ഇന്നലെ അറസ്റ്റിലായ കൊല്ലം സ്വദേശിനി സുജിത കമ്മീഷന് കൈപ്പറ്റിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇവരില്‍ നിന്നും തട്ടിപ്പ് സംഘത്തിലെ മറ്റ് പ്രധാനികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. റിമാന്‍ഡിലായ സുജിതയെ കസറ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. എളംകുലം സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയില്‍ നിന്നും തട്ടിയെടുത്ത 24.7 കോടി രൂപയില്‍…
Read More